ജാലക നിഴലില്‍ ഒരു പക്ഷിയായ് ഞാന്‍
പാടും നിനക്കായ് പാടും ഞാന്‍
മായും കിനാവിന്‍റെ തേൻ കനി തേടും
വാനമ്പാടിയായ് പാടും ഞാന്‍
പറയൂ പാതിരാമലരിന്‍ കുമ്പിളിൽ
നീയോ നിലാവിന്‍ കണ്ണീരായ്
സാഗര ഹൃദയം തിരയും നദി പോൽ
നിന്നെ തിരയും ഗാനം ഞാന്‍ (ജാലക ...)
പറയൂ സ്നേഹം പകരും ദുഃഖം
ഈയാത്മാവിന്‍ അമൃതമല്ലേ
നിന്‍ തിരുമുറിവില്‍ തഴുകും കുളിരായ്
നിന്നെ പുണരും ഗാനം ഞാന്‍ (ജാലക ...)
--------------------------------------------------------