ആക്ഷൻ/ത്രില്ലർ

മണി രത്നം

Title in English
Money Rathnam

നവാഗതനായ സന്തോഷ്‌ നായർ സംവിധാനം ചെയ്യുന്ന റോഡ്‌ മൂവിയാണ് 'മണിരത്നം'. ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായിക നിവേദ തോമസ്‌. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. മാമുക്കോയ,രണ്‍ജി പണിക്കർ ,സുനിൽ സുഖദ,ബാലു എന്നിവരെ ക്കൂടാതെ തമിഴ് അഭിനേതാക്കളായ നവീൻ ,രാജേന്ദ്രൻ (നാൻ കടവുൾ) ,ലീമ ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

money rathnam movie poster

വർഷം
2014
റിലീസ് തിയ്യതി
Runtime
126mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
മാർക്കറ്റിംഗ് ഡിസൈനർ
കഥാസന്ദർഭം

ഒരു യുവാവിന്റെ ഒരു ദിവസത്തെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്

വിസിഡി/ഡിവിഡി
മനോരമ മ്യൂസിക് & സീഡീസ്
അസോസിയേറ്റ് ക്യാമറ
ഓഫീസ് നിർവ്വഹണം
കഥാസംഗ്രഹം

നീൽ ജോണ്‍ സാമുവേൽ ഒരു ന്യൂ ഇയർ പാർട്ടി കഴിഞ്ഞ് തന്റെ ഷോറൂമിൽ നിന്നും വീട്ടിലേക്ക് പോകവേ യാദൃശ്ചികമായൊരു സംഭവം നടക്കുന്നു. ഇതിന്റെ പേരിൽ താൻ വേട്ടയാടും എന്ന് മനസ്സിലാക്കിയ നീൽ ബസിൽക്കയറി രക്ഷപെടുന്നു. ഈ യാത്രയ്ക്കിടയിൽ സമീപത്തിരുന്ന ഒരാൾ മറന്നുവച്ച ബാഗും നീലിന് ലഭിക്കുന്നു. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയായ മകുടി ദാസും സംഘവും നീലിനെ പിന്തുടരുന്നു. രക്ഷപെടാനായി നീൽ ഒരു ട്രക്കിൽ കയറുന്നു.ട്രക്കിലിരുന്ന് ഉറങ്ങിപ്പോയ നീൽ ഏത്തപ്പെടുന്നത് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലാണ്. ഇതിനിടയിൽ ബാഗിൽ വലിയൊരു തുകയാണെന്ന് അയാൾ മനസ്സിലാക്കുന്നു. തുടർന്നുള്ള സംഭവങ്ങളാണ് മണിരത്നം ചിത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
പി ആർ ഒ
അനുബന്ധ വർത്തമാനം
  • സന്തോഷ്‌ നായർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം
  • ഫഹദ് ഫാസിലും നിവേദ തോമസും ആദ്യമായി ജോഡികളാകുന്നു
  • സെഞ്ച്വറി ഫിലിംസിന്റെ നൂറാമത്തെ ചിത്രം
Cinematography
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
പ്രൊഡക്ഷൻ മാനേജർ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ഉഡുമൽപ്പെട്ട് , കോയമ്പത്തൂർ ,മറയൂർ ,കൊച്ചി
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
Choreography
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Neeli on Tue, 08/26/2014 - 11:02

ലോഹം

Title in English
Loham

വർഷം
2015
റിലീസ് തിയ്യതി
Runtime
130mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/pages/Loham/682487931863658
പി ആർ ഒ
അനുബന്ധ വർത്തമാനം
  • ചലച്ചിത്ര നടി മൈഥിലിയും, നടൻ മുസ്തഫയും ചിത്രത്തിൽ അസോസിയേറ്റ് സംവിധായകരാകുന്നു  
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോഴിക്കോട്, കൊച്ചി, ദുബായ്, ദെൽഹി
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Achinthya on Thu, 04/16/2015 - 17:05

മൂന്നാംമുറ

Title in English
Moonnam Mura

Moonnammura
വർഷം
1988
റിലീസ് തിയ്യതി
Runtime
130mins
സർട്ടിഫിക്കറ്റ്
Direction
ഓഫീസ് നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
Film Score
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ചമയം
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by m3db on Thu, 08/14/2014 - 18:05

എസ്കേപ്പ് ഫ്രം ഉഗാണ്ട

Title in English
Escape from Uganda (Malayalam Movie)

 

വർഷം
2013
റിലീസ് തിയ്യതി
വിസിഡി/ഡിവിഡി
സൈന വീഡിയോസ്
അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

ജയകൃഷ്ണനും ശിഖാ സാമുവേലും ഒരു പ്രേമ വിവാഹത്തിനൊടുവിൽ ഉഗാണ്ടയിലെത്തുന്നു. തന്റെ ഒരു പരിചയക്കാരനായ അഡ്വ ഫിറോസിന്റെ സഹായത്തോടെ ഒരു ജോലി കണ്ടത്താൻ ജയകൃഷ്ണൻ ശ്രമിക്കുന്നു. ഒടുവിൽ ഗൗതം എന്ന മലയാളിയുടെ സഹായത്തോടെ ഒരു ജോലി അയാൾ തരപ്പെടുത്തുന്നു. ശിഖയുടെ ഒരു സുഹൃത്ത് എയ്ഞ്ചൽ മാത്യുവിന്റെ സഹായത്തോടെ ഒരു ഡിസൈനർ ഷോപ്പ് ആരംഭിക്കുന്നു. ശിഖക്കും  ജയകൃഷ്ണനും ഒരു മോളുണ്ടാകുന്നു, മീനാക്ഷി. എയ്ഞ്ചലും സുഹൃത്ത് ഓഡ്രയും അവരുടെ ബോസായ കാർലോസ് കെന്നഡിയെ ചതിച്ചു കുറെ ഡയമണ്ട്സ് നേടുന്നു. അത് ഒളിപ്പിക്കാൻ അവർ ശിഖയെ ഏൽപ്പിക്കുന്നു. അതുമായി ശിഖ ഏയ്ഞ്ചലിന്റെ വീട്ടിലെത്തുമ്പോൾ ഏയ്ഞ്ച്ചലും ഓഡ്രയും  കൊല്ലപ്പെട്ടതായി കാണുന്നു. പോലീസ് ശിഖയെ അറസ്റ്റ് ചെയ്യുന്നു. ഓഡ്രയുടെ അച്ഛൻ ആ നഗരത്തിന്റെ മേയർ ആണ്. മകളുടെ മരണത്തിനു പ്രതികാരം ചെയ്യാൻ അയാൾ ശിഖക്ക് ജാമ്യം പോലും നിഷേധിച്ച് ജയിലിൽ തള്ളുന്നു. അവരെ ശ്രമിക്കുന്ന അഡ്വ.ഫിറോസ്‌ കൊല്ലപ്പെടുന്നു. അതിനിടെ ശിഖയുടെ കേസ് പുനരന്വേഷിക്കാൻ ഉത്തരവാകുന്നു. അതന്വേഷിക്കാൻ വരുന്ന ഓഫീസർ ജയകൃഷ്ണനെ കാണുന്നു.  അവിചാരിതമായി ജയകൃഷ്ണൻ ആന്റണിയെ പരിചയപ്പെടുന്നു.  അയാൾ ശിഖയെ ജയിലിൽ നിന്നും രക്ഷിക്കാൻ സഹായിക്കാം എന്ന് പറയുന്നു. ആദ്യം ജയകൃഷ്ണൻ മടിച്ചുവെങ്കിലും പിന്നീട് ശിഖ ജയിലിൽ നേരിടുന്ന പീഡനങ്ങൾ അറിയുമ്പോൾ, പല സ്ഥലത്തു നിന്നായി കാശുണ്ടാക്കി ശിഖയെ രക്ഷിക്കാൻ ആന്റണിയെ ഏൽപ്പിക്കുന്നു. ആന്റണിക്ക് ശിഖയെ രക്ഷിക്കാൻ ആവുമോ? മേയർ സിഖക്കായി കരുതി വച്ചിരിക്കുന്നത് എന്താണ് ? പോലീസ് അന്വേഷണത്തിൽ ആരെയാണ് കുറ്റക്കാരനായി കണ്ടെത്തുക? അങ്ങനെ പല ചോദ്യങ്ങൾക്കും ഉത്തരം പറയുന്ന ഒരു സസ്പെന്സ് ത്രില്ലറാണ് എസ്കേപ് ഫ്രം ഉഗാണ്ട!

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • പൂർണ്ണമായും ഉഗാണ്ടയിൽ ചിത്രീകരിച്ച ചിത്രം
നിർമ്മാണ നിർവ്വഹണം
കഥാവസാനം എന്തു സംഭവിച്ചു?

ശിഖയെ രക്ഷിക്കാൻ ആന്റണി പദ്ധതി തയാറാക്കുന്നു. അതിൻ പ്രകാരം ജയകൃഷ്ണനും ഗൗതമുവും ആന്റണിക്കൊപ്പം ശിഖയെ ജയിലിനു പുറത്തെത്തിക്കുന്നു. എന്നാൽ  ആന്റണിയുടെ ഉദ്ദേശ്യം ശിഖയെ രക്ഷിക്കുക എന്നതായിരുന്നില്ല്, പകരം ഓഡ്രയും ഏയ്ഞ്ചലും മോഷ്ടിച്ച ഡയമണ്ട് ശിഖയുടെ പക്കൽ നിന്നും കരസ്ഥമാക്കുക എന്നതായിരുന്നു അയാളുടെ ഉദ്ദേശ്യം. ഓഡ്രയേയും ഏയ്ഞ്ചലിനേയും കൊന്നത് ആന്റണി എന്ന കാർലോസ് കെന്നഡി ആയിരുന്നു. അതു ശിഖ നേരിട്ടു കണ്ടിരുന്നു. എന്നാൽ ആന്റണി, കാർലോസ് കെന്നഡിയാണു എന്ന് ശിഖയുടെ കേസ് പുനരന്വേഷിച്ച ഉദ്യോഗസ്ഥനിൽ നിന്നും മനസ്സിലാക്കിയ ജയകൃഷ്ണൻ, കാർലോസിനെ കുടുക്കാൻ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഒടുവിൽ കാർലോസ് പോലീസ് പിടിയിലാവുന്നു, ശിഖ മോചിപ്പിക്കപ്പെടുന്നു.

ചീഫ് അസോസിയേറ്റ് സംവിധാനം
ഗ്രാഫിക്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
ഓഡിയോഗ്രാഫി
നിശ്ചലഛായാഗ്രഹണം
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
സംഘട്ടനം
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ

അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട്

Title in English
Up & Down Mukalil Oralundu
വർഷം
2013
റിലീസ് തിയ്യതി
Runtime
114mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

തകരാറിലായ ഒരു ലിഫ്റ്റിൽ കുടുങ്ങിയ എട്ടുപേരിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. അതേ സമയം ഒരു കൊലപാതത്തെക്കുറിച്ചുള്ള അന്വേഷണവും ഈ തകരാറിലായ ലിഫ്റ്റിൽ നടക്കുന്നു. ലിഫ്റ്റിന്റെ തകരാർ പൂർത്തിയാകുന്നതോടൊപ്പം  കൊലപാതക രഹസ്യവും പ്രതിയും വെളിവാകുന്നു. ഒരു സസ്പെൻസ് ത്രില്ലർ.

കഥാസംഗ്രഹം

നഗരത്തിലെ ഏറ്റവും ഉയരം കൂടിയ അപ്പാർട്ട്മെന്റിൽ ലിഫ്റ്റ് ഓപ്പറേറ്ററാണ് തമ്പുരാൻ (ഇന്ദ്രജിത്) മുൻ പട്ടാളക്കാരനായ അയാളുടെ വലതുകാൽ മുട്ടിനു താഴെ പട്ടാളത്തിലുണ്ടായ അപകടത്തിൽ നഷ്ടപ്പെട്ടതാണ്. മരക്കാൽ ഉപയോഗിച്ചാണ് നടത്തം. ഫ്ലാറ്റിലേക് വരുന്നവരുടേ പേരുവിവരവം രേഖപ്പെടുത്തുന്നതും ഏതു നിലയിലേക്ക് എത്തിക്കുന്നതും അയാൾ തന്നെ. ഫ്ലാറ്റിൽ ഈയിടെ നിത്യ സന്ദർശകയായ ഒരു സ്ത്രീ (മേഘനാ രാജ്) അയാൾക്കിപ്പോൾ പരിചിതയാണ്. ഒരു ദൂരൂഹത നിറഞ്ഞ ഒരു സ്തീയാണവർ. അന്നത്തെ ദിവസം രാത്രി ആ സ്ത്രീയും അവരുടെ കൊച്ചു മകനുമായാണ് വന്നത്. മുകളിലെ ഏതോഫ്ലാറ്റിലേക്ക് പോകുന്ന അവർ താൻ രാവിലെ 7 മണിക്ക് എത്തിക്കോളാമെന്നും അതുവരെ മകനെ നോക്കിക്കൊള്ളണമെന്നും തമ്പുരാനോട് പറയുന്നു. അതനുസരിച്ച് ആ രാത്രി തമ്പുരാനും ശങ്കു എന്ന കൊച്ചു പയ്യനും ലിഫ്റ്റിൽ ചിലവഴിക്കുന്നു.
അടുത്ത ദിവസം അപ്പാർട്ട്മെന്റിൽ ഒരു ആഘോഷം നടക്കുകയാണ്. അപ്പാർട്ട്മെന്റ് ഉടമയായ സാം ക്രിസ്റ്റി(ബൈജു)യുടെ ആത്മകഥാപരമായ പുസ്തകത്തിന്റെ നാലാം പതിപ്പ് പ്രകാശനം നടക്കുകയാണ്. പുസ്തകം എഴുതിയിരിക്കുന്നത് അതേ ഫ്ലാറ്റിൽ താമസിക്കുന്ന വിഖ്യാത എഴുത്തുകാരൻ ഇടത്തിൽ ഗോവിന്ദമേനോൻ (പ്രതാപ് പോത്തൻ) എന്നാൽ രാവിലെ ലിഫ്റ്റിനു ചെറിയൊരു തകരാൻ സംഭവിക്കുന്നു. അസോസിയേഷൻ പ്രവർത്തകരായ മിത്ര(ശ്രുതി മേനോൻ) തഹസിൽദാർ (പൂജപ്പുര രാധാകൃഷ്ണൻ) എന്നിവർ ആഘോഷ നടത്തിപ്പുമായി നടക്കുന്നു. മുഖ്യാഥിതി സാംക്രിസ്റ്റിയുടെ തന്നെ സുഹൃത്തും സിറ്റി പോലീസ് കമ്മീഷണറുമായ സായിദ് (ഗണേഷ്കുമാർ) ആണ്. അസോ. പ്രവർത്തകർ ഒരു ലിഫ്റ്റ് മെക്കാനിക്കിനെ (കൊച്ചു പ്രേമൻ) കൊണ്ടുവന്നു ലിഫ്റ്റിന്റെ തകരാർ ശരിയാക്കി. സമയത്തു തന്നെ പോലീസ് കമ്മീഷണർ എത്തി. മിത്രയും കമ്മീഷണറും ലിഫ്റ്റിൽ കയറി മുകളിലേക്ക് പോകുന്നു.

എന്നാൽ രാവിലെ അത്ര സമയമായിട്ടും കുട്ടിയെ തന്നെ ഏൽ‌പ്പിച്ചു പോയ സ്ത്രീയെ കാണാത്തതിനാൽ തമ്പുരാൻ എന്ന ലിഫ്റ്റ് ഓപ്പറേറ്റർ പരിഭ്രാന്തനാണ്. ആ പയ്യൻ തമ്പുരാനൊപ്പവുമാണ്. ലിഫ്റ്റിൽ പോലീസ് കമ്മീഷണറെ കണ്ടപ്പോൾ തമ്പുരാൻ തന്റെ സംശയവും പേടിയും അറിയിക്കുന്നു. എന്നാൽ കമ്മീഷണർ അത്ര ഗൌനിക്കുന്നില്ല. ലിഫ്റ്റിലേക്ക് സാം ക്രിസ്റ്റിയും ഭാര്യ കലാമണ്ഠലം പ്രസന്ന(രമ്യ നമ്പീശൻ) ചെറിയാൻ(നന്ദു ലാൽ) ഐ ടി പ്രൊഫഷണൽ സൂരജ് (രജിത് മേനോൻ) എന്നിവരും പ്രവേശിക്കുന്നു. ഏറ്റവും മുകളിലെ നിലയിലേക്കുള്ള ലിഫ്റ്റിന്റെ യാത്രയിൽ ഇടയ്ക്ക് വെച്ച് ലിഫ്റ്റിന്റെ പ്രവർത്തനം നിലക്കുന്നു. എല്ലാവരും ആ ലിഫ്റ്റിൽ കുടുങ്ങുന്നു.

ഇതിനിടയിൽ വീണ്ടും തമ്പുരാൻ ഫ്ലാറ്റിൽ വന്ന സ്ത്രീയെക്കുറിച്ചു പറയുന്നു. ആരാണ് എന്താണ് എന്നൊന്നും അറീയില്ലെങ്കിലും സ്ഥിരമായി ഇവിടെ ആരെയോ കാണാൻ വരാറുണ്ട് എന്നു പറഞ്ഞു. സംശയത്തിന്റെ മുന സൂരജിലേക്കും എഴുത്തുകാരൻ ഇടത്തിലിലേക്കും തിരിയുന്നു. അപ്രത്യക്ഷയായ ആ അജ്ഞാതയെക്കുറിച്ച് പോലീസ് കമ്മീഷണർ ലിഫ്റ്റിനുള്ളിലുള്ളരെ ചോദ്യം ചെയ്യുന്നു. അതിൽ പല രഹസ്യങ്ങളും പലരുടേയും യഥാർത്ത മുഖങ്ങളും വെളിവാകുന്നു. ലിഫ്റ്റിന്റെ തകരാർ മാറി അവർ രക്ഷപ്പെടുമോ, ആ സ്ത്രീയെക്കുറീച്ചുള്ള അന്വേഷണം പൂർത്തീകരിക്കുമോ എന്നുള്ള സസ്പെൻസാണ് പിന്നീട്.

പി ആർ ഒ
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ഓഡിയോഗ്രാഫി
സ്റ്റുഡിയോ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുവനന്തപുരം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം

തീവ്രം

Title in English
Theevram

വർഷം
2012
റിലീസ് തിയ്യതി
Runtime
137mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഹർഷൻ എന്ന നായകന്റെ പ്രണയജീവിതവും പ്രതികാരവും ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ

കഥാസംഗ്രഹം

നഗരത്തിൽ നടന്ന ഒരു കൊലപാതകത്തിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷിക്കാൻ  സി ഐ അലക്സ് (ശ്രീനിവാസൻ) എത്തുന്നു. അപകടത്തിൽ പെട്ടതും ക്രൂരമായ കൊലപാതകത്തിൽപെട്ടതുമായ ശവശരീരങ്ങൾ കാണാൻ അലക്സിനു കഴിയാറില്ല. ദുർബലമായ മനസ്സും പ്രതികളോട് സോഫ്റ്റ് ആയി പെരുമാറുന്ന രീതിയുമാണ് അലക്സിന്റേത്. പോസ്റ്റ് മോർട്ടം ചെയ്യപ്പെട്ട ശരീരം കാണാൻ മനോനിലയില്ലാത്ത അലക്സ് റിപ്പോർട്ട്  എഴുതിയെടുക്കാൻ കോൺസ്റ്റബിൽ രാമചന്ദ്രനെ ( വിനയ് ഫോർട്ട്) ഏർപ്പാടാക്കുന്നു. ഫ്ലൈറ്റ് ലാന്റ് ചെയ്യുന്നത് കാണാൻ രാത്രിയിൽ എയർപോർട്ടിനു സമീപം പോയ കമിതാക്കളിലെ യുവാവാണ് അപകടത്തിനിരയായത് എന്ന് തിരിച്ചറിയുന്നു. പോലീസ് സംഘം അതിനെക്കുറിച്ച് അന്വേഷിക്കുന്നു.

നഗരത്തിലെ മറ്റൊരിടത്ത് ഒരു ഫ്ലാറ്റിലെ സുന്ദരിയായ യുവതി രാവിലെ ജോലിക്ക് പോകുന്ന സമയത്ത് കൃത്യമായി ഓട്ടോയുമായെത്തുന്നു ഡ്രൈവർ രാഘവൻ (അനുമോഹൻ) യുവതി എന്നും അതേ സമയത്ത് ഓഫിസിലേക്ക് പോകാറുണ്ടെന്നും തന്റെ ഓട്ടോയിൽ കയറിയാൽ തനിക്കൊരു സ്ഥിരം ഓട്ടം കിട്ടുമെന്നും രാഘവൻ യുവതിയോട് പറയുന്നു. യുവതിയുടേ വളരെ അടുപ്പമാർന്ന പെരുമാറ്റം രാഘവനിൽ അവളുടെ ശരീരത്തോട് ഒരു താല്പര്യമുണ്ടാക്കുന്നു.

ഓട്ടോ ഡ്രൈവർ രാഘവൻ നഗരത്തിലെ ഒരു കോളനി പ്രദേശത്താണ് ജീവിക്കുന്നത് രോഗിയായ അമ്മയും കാലിനു മുടന്തുള്ള ഭാര്യയുമാണ് വീട്ടിൽ. എന്നും യുവതിയെ ഓഫീസിൽ കൊണ്ടുവിടുന്നതും കൊണ്ടുവരുന്നതും രാഘവന്റെ ജോലിയായി. ഒരു ദിവസം അവന്റെ ഓട്ടോയിലേക്ക് ധൃതിയിൽ വന്നു കയറിയ ആ യുവതി എത്രയും വേഗം എയർപോർട്ടിലേക്ക് പോകണമെന്ന് രാഘവനോട് ആവശ്യപ്പെടുന്നു. നഗരത്തിലെ ട്രാഫിക്കിൽ എളുപ്പം എത്താൻ സാധിക്കില്ലെന്നും മറ്റൊരു ഇടവഴിയിലൂടെ പോകാമെന്നും രാഘവൻ പറയുന്നു. ഇരുൾ മൂടിയ ഒരു ഇടവഴിയിലൂടെ അവർ അതിവേഗം സഞ്ചരിക്കുമ്പോൾ പെട്ടെന്ന് ഓട്ടോ വലിയൊരു ശബ്ദത്തോടെ പഞ്ചറാകുന്നു. ശബ്ദം കേട്ട് ഭയന്ന് യുവതി ഓട്ടോയിൽ നിന്നിറങ്ങി ഓടി. പേടിക്കാനില്ലെന്നും വണ്ടി പഞ്ചറായതാണെന്നും പറഞ്ഞ് രാഘവൻ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ, ഭയന്നോടിയ യുവതിയുടെ പിന്നാലെ കാര്യങ്ങൾ വിശദീകരിക്കാൻ ഓടിയ രാഘവനെ പെട്ടെന്ന്  ഇരുളിൽ നിന്നൊരാൾ ആക്രമിക്കുന്നു. ആക്രമണത്തിൽ താഴെ വീണ രാഘവൻ പ്രത്യാക്രമണം നടത്താൻ ശ്രമിച്ചെങ്കിലും കനത്ത എന്തോ ഒന്നിനാൽ ഇരുളിൽ നിന്നു വന്ന അക്രമി രാഘവനെ അടിച്ചു വീഴ്ത്തി. രാഘവനെ വലിച്ചിഴച്ച് തന്റെ വണ്ടിയിൽ കടത്തി ആ രൂപം ഇരുളിലേക്ക് വാഹനം ഓടിച്ചുപോയി.

സി ഐ അലക്സും രാമചന്ദ്രനും ചെറുപ്പക്കാരന്റെ മരണവുമായുള്ള അന്വേഷണം തുടരുന്നു. യുവാവു കൊല്ലപ്പെട്ടതില്പിന്നെ ഷോക്കിലായ കാമുകിയിൽ നിന്നും അവർക്കു കൂടുതൽ വിവരങ്ങൾ ലഭിക്കുന്നില്ല.

ഇതിനിടയിൽ ഓട്ടോഡ്രൈവർ രാഘവനെ കാണാനില്ലെന്ന് പറഞ്ഞ് രാഘവന്റെ ഭാര്യ പോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകുന്നു. രാഘവന്റെ പഴയ ക്രിമിനൽ പശ്ചാത്തലം അറിയാവുന്ന സി ഐ അലക്സ് രാഘവനെപ്പറ്റി ഭാര്യയോട് അന്വേഷിക്കുകയും രാഘവന്റെ ഒരു ഫോട്ടോ വാങ്ങുകയും ചെയ്യുന്നു.

രണ്ടു ദിവസത്തിനു ശേഷം ഡോ. റോയി എന്ന ചെറുപ്പക്കാരനും ഭാര്യയും പോലീസ് സ്റ്റേഷനിൽ ഒരു പരാതിയുമായെത്തുന്നു. തന്നെ സ്വീകരിക്കാൻ ഓട്ടോറിക്ഷയിൽ എയർപോർട്ടിലേക്ക് പുറപ്പെട്ട തന്റെ ഭാര്യയെ ഓട്ടോ ഡ്രൈവർ അപായപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു പരാതി. അലക്സ് ഡ്രൈവർ രാഘവന്റെ ഫോട്ടോ യുവതിയെക്കാണിച്ച് ‘ഇതായിരുന്നോ ഡ്രൈവർ’ എന്നു ചോദിക്കുന്നു. യുവതി രാഘവനെ തിരിച്ചറിയുന്നു. ഡോ. റോയിയെ എവിടെയോ കണ്ടു പരിചയമുള്ള അലക്സ് ‘നമ്മൾ മുൻപ് പരിചയപ്പെട്ടിട്ടുണ്ടല്ലോ എന്നു ചോദിക്കുന്നു’ ‘ മ്യൂസിഷൻ ഹർഷവർദ്ധന്റെ ഒരു കേസുമായി നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്’ എന്ന റോയി മറുപടി നൽകുന്നു.

ഹർഷന്റെ പേരു കേട്ടതും അലക്സ് സംശയാലുവായി. അതിനുള്ള കാരണങ്ങൾ അയാൾക്കുണ്ടായിരുന്നു. മറ്റൊരു ദിവസം റോയിയെക്കണ്ട് ഹർഷന്റെ വിവരങ്ങളും ഫോൺ നമ്പറും തിരക്കുന്ന അലക്സിനു റോയി ഫോൺ നമ്പർ അറിയില്ലെന്നു പറയുന്നു. എന്നാൽ ഹർഷൻ താമസിക്കുന്ന സ്ഥലം കൃത്യമായി പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു.

ഇതിനിടയിൽ ഇടവഴിയിൽ നിന്ന് അപകടത്തിൽ‌പ്പെട്ട ഓട്ടോ പോലീസ് കണ്ടെടുക്കുന്നു. അതിൽ നിന്നു യുവതിയുടെ ബാഗും പഴ്സും തിരിച്ചറിയുന്നു

നഗരത്തിൽ നിന്ന് തെല്ലകലെ ഒരു പഴയ ബംഗ്ലാവിൽ ഹർഷൻ(ദുൽഖർ സൽമാൻ) എന്ന യുവാവ് കെട്ടിപ്പൊതിഞ്ഞ ഒരു മനുഷ്യശരീരവുമായി വരുന്നു. വീടീന്റെ ബേസ് മെന്റിലെ രഹസ്യമുറിയിൽ ആ ശരീരം എത്തിക്കുന്നു. അതു തുറന്നയുടനെ മരണപ്പെടാത്ത ആ ശരീരം ഹർഷനെ ആക്രമിക്കാനൊരുങ്ങുന്നു. ഹർഷൻ അയാളെ മർദ്ദിച്ചവശനാക്കുന്നു. ഡ്രൈവർ രാഘവന്റെ ശരീരമായിരുന്നു അത്. സർജിക്കൽ ഉപകരണങ്ങൾ കൊണ്ട് ഹർഷൻ അയാളെ മൃഗീയമായി പീഡിപ്പിക്കുന്നു. രാഘവന്റെ നഖങ്ങളും പല്ലും പിഴുതു മാറ്റുന്നു. ശരീരത്തിലെ ഞരമ്പുകൾ മുറിച്ച് രക്തം വാർന്നു കളയുന്നു. പിന്നീട് ശരീരം പല കഷണങ്ങളായി മുറിച്ചെടുക്കുന്നു.

ഹർഷനെ സംശയിച്ച് ഹർഷന്റെ വീട്ടിൽ വന്ന സി ഐ അലക്സിനു പക്ഷെ ഹർഷനിൽ നിന്നും സംശയിക്കത്തക്കതായി യാതൊന്നും ലഭിക്കുന്നില്ല. എങ്കിലും അയാൾ ഹർഷനെ വിടാതെ പിന്തുടരുന്നു.

അടുത്ത ദിവസം നഗരത്തിനകലെ ഒരു വനത്തിൽ നിന്ന് മുറിച്ചു കഷണങ്ങളാക്കപ്പെട്ട നിലയിൽ ഒരു മൃതദേഹം ലഭിക്കുന്നു. എന്നാൽ അതാരാണെന്ന് വെളിപ്പെടുന്ന ഒരു തെളിവുകളുമുണ്ടായിരുന്നില്ല ശരീരത്തിൽ. ഫോറൻസിക്ക് ഡിപ്പാർട്ട്മെന്റ് പോലും അതാരാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു.

എയർപോർട്ടിലേക്ക് വന്നു നിൽക്കുന്ന കാറിൽ നിന്നും സ്യൂട്ട് ധരിച്ച ഒരു ചെറുപ്പക്കാരൻ വന്നിറങ്ങുന്നു. ഷർഷൻ എന്ന ഹർഷവർദ്ധനായിരുന്നു അത്. വിദേശത്തേക്ക് പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്ന ഒരു ഫ്ലൈറ്റിന്റെ അറിയിപ്പ് നോക്കി  ഹർഷൻ അകത്തേക്ക് നടന്നകന്നു.

ഹർഷൻ എന്തിനു കൊലപാതകം നടത്തി, കാരണം, രാഘവൻ ആരായിരുന്നു, എന്തായിരുന്നു ഹർഷന്റെ ജീവിതം എന്നുള്ളതൊക്കെ രണ്ടാം പകുതിയിൽ

അനുബന്ധ വർത്തമാനം
  • രൂപേഷ് പീതാംബരൻ എന്ന സംവിധായകന്റെ ആദ്യചിത്രം.
  • ദുൽഖർ സൽമാന്റെ മൂന്നാമത് ചിത്രം.
  • ക്യാമറക്ക് മുന്നിലും പിന്നിലും നിരവധി പുതുമുഖങ്ങൾ
  • സംവിധായകരായ ആഷിക് അബു, മാർട്ടിൻ പ്രക്കാട്ട്, നടൻ ഉണ്ണി മുകുന്ദൻ എന്നിവർ അതിഥിവേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by nanz on Wed, 11/21/2012 - 23:36

ബാച്ച്‌ലർ പാർട്ടി

Title in English
Bachelor Party
അതിഥി താരം
വർഷം
2012
റിലീസ് തിയ്യതി
കഥാസംഗ്രഹം

ഒരു വലിയ തറവാട്ടിലെ മുത്തശ്ശി കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന ഗുണപാഠകഥയിൽ നിന്നാണ് സിനിമയുടെ തുടക്കം. തിന്മ ചെയ്തവർ നരകത്തിലേക്കും നന്മ ചെയ്തവർ സ്വർഗ്ഗത്തിലേക്കും എത്തിപ്പെടുമെന്ന സ്ഥിരം ഗുണപാഠ കഥ. കഥ കേട്ട് കുട്ടികളും കഥ പറഞ്ഞ് മുത്തശ്ശിയും ഉറങ്ങിയ ആ തറവാടിന്റെ ഇരുട്ടിലേക്ക് മോഷ്ടാക്കളായ നാലു കുട്ടികൾ മതിൽ ചാടി വന്നു. വീട്ടിലെ അലമാരയിൽ നിന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചോടിയ കുട്ടികളുടെ ശബ്ദം കേട്ട് നാട്ടുകാർ ഉണർന്ന് പിന്തുടർന്നു. വലിയൊരു നദിയുടെ കുറുകെ നീന്തി നാലു കുട്ടികളും രക്ഷപ്പെടുന്നു.

കാലം കഴിഞ്ഞപ്പോൾ നാലു പേരിലെ അയ്യപ്പനും(കലാഭവൻ മണി) ഫക്കീറും (വിനായകൻ) കൊച്ചിയിലെ പ്രമുഖ അധോലോക നേതാവായ പ്രകാശ് കമ്മത്തിന്റെ(ജോൺ വിജയ്) ഗുണ്ടകളായി. ഗീവർഗ്ഗീസും(ഇന്ദ്രജിത്) ബെന്നിയും (റഹ്മാൻ) എതിർ സംഘത്തിലുമായി. വർഷങ്ങൾക്ക് മുൻപ് കൊച്ചിയിലെ ഒരു വൻ വ്യവസായിയുടെ അനുചരനായി വന്ന പ്രകാശ് കമ്മത്ത് തന്റെ കുബുദ്ധിയാൽ അയാളെ ചതിക്കുകയും അയാളുടെ ഭാര്യയെ (ലെന അഭിലാഷ്) വിവാഹം കഴിക്കുകയും പണവും അധികാരവും കൈയ്യാളുകയും ചെയ്തു. പക്ഷെ പിന്നീട് ഭാര്യയോടും അവരുടെ മുൻ ഭർത്താവിലുണ്ടായ മകൾ നീതു(നിത്യാമേനോൻ)വിനോടും അയാൾ ക്രൂരമായി പെരുമാറുകയും ചെയ്തു തുടങ്ങി. പ്രകാശ് കമ്മത്തിന്റെ ക്രൂരതകൾ സഹിക്കാനാവാതെ പ്രകാശ് കമ്മത്തിനെ വധിക്കുവാൻ ഭാര്യ തന്നെ കൊട്ടേഷൻ കൊടുക്കുന്നു. അത് ലഭിക്കുന്നതാകട്ടെ ബെന്നിക്കും ഗീവറിനും. പക്ഷെ അവരുടേ ആദ്യ ശ്രമം പാളിപ്പോകുന്നു. പ്രകാശ് രക്ഷപ്പെടുന്നു. ഇതിനിടയിലാണ് നാലു കൂട്ടുകാരിലൊരാളായ ടോണി (ആസിഫ് അലി) ഗീവറിനേയും ബെന്നിയേയും കാണാൻ കൊച്ചിയിലേക്കെത്തുന്നത്. ടോണിക്ക് പറയാനുണ്ടായിരുന്നത് തന്റെ ഒരു പ്രണയകഥയായിരുന്നു. നാളുകൾക്ക് മുൻപ് കൊച്ചിയിൽ മറ്റൊരാവശ്യത്തിനെത്തിയ ടോണി യാദൃശ്ചികമായി സംഗീത വിദ്യാർത്ഥിനിയായ നീതു (നിത്യാമേനോൻ)വിനെ കാണുകയും പരിചയപ്പെടുകയും പരിചയം ക്രമേണ പ്രണയമാകുകയും ചെയ്തു. നീതുവിനെ വിവാഹം കഴിക്കാൻ ടോണി ആഗ്രഹിക്കുകയും നീതുവിന്റെ അമ്മ അതിനു സമ്മതം മൂളുകയും ചെയ്തു. പക്ഷെ പ്രകാശ് കമ്മത്ത് എല്ലാത്തിനും എതിരായിരുന്നു. തന്റേയും മകളുടേയും ഭാവിക്ക് പ്രകാശ് ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് തീരുമാനിച്ച നീതുവിന്റെ അമ്മ പ്രകാശിനെ കൊല്ലാൻ വീണ്ടും പദ്ധതിയിടുന്നു. ആ പദ്ധതിക്ക് സഹായം അഭ്യർത്ഥിക്കാനാണ് ടോണി പഴയ സുഹൃത്തുക്കളെ കാണാൻ വന്നത്.

ഇവർ മൂവരുടേയും പ്രധാന തടസ്സം ഇവരുടെ തന്നെ സുഹൃത്തുക്കളായ അയ്യപ്പനും ഫക്കീറുമായിരുന്നു. എതിർ ചേരിയിലാണെങ്കിലും പഴയ സുഹൃത്തുക്കളായിരുന്നു എന്നത് ചെറിയൊരു തടസ്സമായിരുന്നു. എങ്കിലും വലിയൊരു തുക ലഭിക്കുമെന്നതിനാൽ പ്രകാശ് കമ്മത്തിന്റെ ബംഗ്ലാവിൽ കയറി മൂവരും പ്രകാശിനെ വെടിവെച്ച് കൊല്ലുന്നു. ശക്തനായ പ്രകാശിന്റെ ആളുകൾ അന്വേഷിച്ചെത്തുമെന്നതിനാൽ ഗീവറും ബെന്നിയും ടോണിയേയും നീതുവിനേയും വളരെ അകലെയുള്ള ഒരു ഹൈറേഞ്ച് ഏരിയയിലെ വീട്ടിലേക്ക് മാറ്റുന്നു. കാലങ്ങൾ കഴിയെ ടോണിക്കും നീതുവിനും ഒരു കുഞ്ഞു പിറന്നു. അവർ സന്തോഷത്തോടേ ജീവിക്കുമ്പോഴാണ് അവരെ കാണാൻ ഗീവറും ബെന്നിയും ഒരു ദിവസം എത്തുന്നത്. പുറത്ത് പോയിരിക്കുന്ന ടോണിയെ ഗീവറൂം ബെന്നിയും മുറ്റത്തെ ഗാർഡനിൽ കാത്തിരുന്നു. ആ കാത്തിരിപ്പിനിടയിലാണ് മറ്റു രണ്ടു പേർ കൂടി ടോണിയെ കാണാനെത്തുന്നത്. അത് അയ്യപ്പനും ഫക്കീറുമായിരുന്നു. അയ്യപ്പന്റെ ഉദ്ദേശം ടോണിയെ കൊന്നോ ജീവനോടെയോ കൊച്ചിയിലെത്തിക്കുക എന്നതായിരുന്നു. അയ്യപ്പനിൽ നിന്ന് ബെന്നിയും, ഗീവറൂം ടോണിയും മറ്റൊരു സത്യം കൂടി അറിഞ്ഞു. പ്രകാശ് കമ്മത്ത് മരിച്ചിട്ടില്ല എന്നത്. അയാൾ തന്നെ ചതിച്ച ടോണിയെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുന്നു എന്നും, അതിനു നിയോഗിച്ചത് ടോണിയുടെ സുഹൃത്തുക്കളായ അയ്യപ്പനേയും ഫക്കീറിനെയുമാണെന്ന്. ഭാര്യയും കുഞ്ഞുമായി ഒരു ജീവിതം തുടങ്ങിയ ടോണിക്ക് തിരിച്ചു ചെല്ലാൻ ആകുമായിരുന്നില്ല. പ്രതികാര ദാഹിയായ പ്രകാശിന്റെ മുന്നിലേക്ക് ടോണിയെ പറഞ്ഞു വിടാൻ ബെന്നിക്കും ഗീവറിനുമാകുമായിരുന്നില്ല. അവിടെ വെച്ച് അവർ നാലുപേരും മറ്റൊരു തീരുമാനം എടുക്കുകയാണ്.

അനുബന്ധ വർത്തമാനം
  • സിൻ സിറ്റി എന്ന ഗ്രാഫിക്ക് നോവലും അതേപേരിൽ തന്നെ പുറത്തുവന്ന ചിത്രവുമാണ് ഈ സിനിമയുടെ പ്രചോദനം എന്ന് സംവിധായകൻ പറയുമ്പോഴും, ജോണി തോ സംവിധാനം ചെയ്ത എക്സൈൽ എന്ന ചിത്രത്തോടാണ് ബാച്ച്‌ലർ പാർട്ടി കൂടുതൽ അടുത്തു നിൽക്കുന്നത്.
Cinematography
വസ്ത്രാലങ്കാരം
സംഘട്ടനം

മാസ്റ്റേഴ്സ്

Title in English
Masters - Deciders of destiny
വർഷം
2012
റിലീസ് തിയ്യതി
വിതരണം
Runtime
150mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
കഥാസന്ദർഭം

കോളേജ് പഠനകാലത്തേ ആത്മാർത്ഥസൌഹൃദത്തിലുള്ള എ എസ് പി ശ്രീരാമകൃഷ്ണനും ജേർണ്ണലിസ്റ്റ് മിലൻ പോളുമായുള്ള സുഹൃദ്ബന്ധവും ഇരുവരും ചേർന്ന് സമൂഹത്തിലെ ദുഷ്ടശക്തികൾക്ക് എതിരെ പോരാടുന്നതുമാണ് മുഖ്യപ്രമേയം.

അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

കോട്ടയം നഗരത്തിന്റെ ഏ എസ് പി ആയ ശ്രീരാമകൃഷ്ണൻ ഐ പി എസി (പൃഥീരാജ്) നു ഒരു കൊലപാതക കേസിൽ അന്വേഷണം നടത്താൻ ഉത്തരവാകുന്നു. നഗരത്തിലെ പ്രമുഖ വ്യവസായിയായ ബാലഗംഗാധരന്റെ (വിജയരാഘവൻ) കൊലപാതകമാണ് അന്വേഷണ വിഷയം. ബാലഗംഗാധരനോടൊപ്പം കൊല ചെയ്തെന്ന് കരുതുന്ന പെൺകുട്ടി ദക്ഷാദാസും (പിയാ ബാജ്പായ്) കൊല്ലപ്പെട്ടിരുന്നു. മരിച്ചയാളും കൊന്നയാളും തമ്മിൽ ഒരു ബന്ധവുമില്ലാതിരുന്ന ഈ ചാവേർ രീതിയിലുള്ള കൊലപാതകം ശ്രീരാമകൃഷ്ണനെ ആശയക്കുഴപ്പത്തിലാക്കുന്നു. ശ്രീ തന്റെ ആത്മാർത്ഥസുഹൃത്ത് ജേർണ്ണലിസ്റ്റ് മിലൻ പോളിന്റെ (ശശികുമാർ) സഹായം തേടുന്നു. അനാഥനായ മിലൻ ശ്രീയുടെ കോളേജ് കാലം മുതലേയുള്ള സുഹൃത്താണ്. ശ്രീ തന്റെ അന്വേഷണം ആരംഭിക്കുന്ന സമയത്ത് നഗരത്തിലെ മറ്റൊരു സ്റ്റാർ ഹോട്ടലിൽ രണ്ടു പേർ കൊല്ലപ്പെടുന്നു. തമ്മിൽ പരസ്പര ബന്ധമില്ലാത്ത ഇവരുടെ കൊലപാതകം ശ്രീയെ വീണ്ടും ആശയക്കുഴപ്പത്തിലാക്കുന്നു. ദക്ഷാദാസിന്റെ വിവരങ്ങൾ അന്വേഷിച്ചിറങ്ങിയ ശ്രീക്ക് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. തന്റെ അമ്മയുടെ രണ്ടാം ഭർത്താവായ ഐസക് പണിക്കർ (സിദ്ദിഖ്) ഒരു സ്ത്രീ ലമ്പടനായിരുന്നെന്നും മകളെപ്പോലും വേഴ്ചക്ക് വിധേയനാക്കിയിരുന്നെന്നും അതിൽ 15 വയസ്സുകാരിയായ ആ മകൾ കൊല്ലപ്പെട്ടതിനാൽ ഐസക് പണിക്കരോടുള്ള അടങ്ങാത്ത പകയുമായിട്ടാണ് ദക്ഷാദാസ് ജീവിക്കുന്നതെന്നും ശ്രീ മനസ്സിലാക്കുന്നു.ഹോട്ടലിൽ കൊല്ലപ്പെട്ടത് ഹോട്ടലിന്റെ പാർട്ടണറും പ്രമുഖ വ്യവസായിയുമായ സാം ജോർജ്ജും (ഇർഷാദ്) ഒപ്പം മരണപ്പെട്ടത് മോനിച്ചൻ (സലീംകുമാർ) എന്ന കാർ ഡ്രൈവറുമായിരുന്നെന്ന് ശ്രീ മനസ്സിലാക്കുന്നു. ഇടത്തരം വരുമാനക്കാരനായ മോനിച്ചന്റെ മകൾ ശീതൾ (മിത്രാകുര്യൻ) ഒരു സിനിമാ നടിയായിരുന്നു. മകളുടെ വഴിപിഴച്ച ജീവിതം മോനിച്ചനെ അലോസരപ്പെടുത്തിയിരുന്നു. എന്നാൽ മോനിച്ചനും സാം ജോർജ്ജും തമ്മിൽ പരിചയമോ ശത്രുതയോ ഉണ്ടായിരുന്നില്ല. കടുത്ത ശത്രുതയിലുള്ളവർ നേർക്കു നേർ ആക്രമിക്കാതിരിക്കുകയും എന്നാൽ ഒരു മുൻപരിചയവുമില്ലാത്തവർ കൊല്ലപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം കൊല്ലപ്പെടുന്ന വ്യക്തിയോടൊപ്പം കൊലപാതകം നടത്തിയ വ്യക്തിയും ഒപ്പം മരണപ്പെടുന്നതും ഈ കൊലപാതക പരമ്പരയിൽ ഒരു സമാനത ഉണ്ടാക്കിയതായി ശ്രീ കണ്ടെത്തുന്നു. ശ്രീയുടെ അന്വേഷണങ്ങൾ നടക്കുന്നതിനിടയിൽത്തന്നെ അന്വേഷണപരിധിയിൽ ഉള്ള ചില വ്യക്തികൾ ക്രൂരമായി കൊല്ലപ്പെടുന്നത് ശ്രീയെ നടുക്കുന്നു. കൊല്ലപ്പെട്ടവരൊക്കെ സ്ത്രീ വിഷയ തൽ‌പ്പരരും ഇവരുടെ പ്രവൃത്തികൾ മൂലം പല പെൺകുട്ടികളുടേയും സ്ത്രീകളുടെയും ജീവിതം നശിച്ചു പോയവരുമായിരുന്നു. ശ്രീയുടെ അന്വേഷണം ബുദ്ധിപൂർവ്വമായി നടന്നു. അതിൽ നിന്നും ശ്രീക്ക് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. സമൂഹത്തിലെ പല ഉന്നത വ്യക്തികളും അടുത്ത ഇരകളാവാൻ വിധിക്കപ്പെട്ടവരായിരുന്നു. അവരെ രക്ഷിക്കുക എന്നതായിരുന്നു ഏ എസ് പി എന്ന നിലയിൽ ശ്രീരാമകൃഷ്ണന്റെ ദൌത്യം.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

*തമിഴ് സിനിമയിലെ സംവിധായകനും നടനുമായ ശശികുമാർ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. *ഉത്തരേന്ത്യൻ മോഡലും ഹിന്ദി-തമിഴ് നടിയുമായ പിയാ ബാജ്പായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. *ജിനു എബ്രഹാം എന്ന നവാഗത തിരക്കഥാകൃത്തിന്റെ ആദ്യ തിരക്കഥ. *പ്രമുഖ തമിഴ് നടൻ സമുദ്രക്കനി ഒരു പാട്ട് സീനിൽ ഗസ്റ്റായി അഭിനയിക്കുന്നു.

നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ മാനേജർ
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോട്ടയം, വാഗമൺ
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by nanz on Fri, 03/30/2012 - 12:30

വ്യൂഹം

Title in English
Vyooham

വർഷം
1990
Runtime
110mins
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
ഓഫീസ് നിർവ്വഹണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം

ക്രൈം സ്റ്റോറി

Title in English
Crime Story
വർഷം
2012
റിലീസ് തിയ്യതി
കഥാസന്ദർഭം

Schizophrenia അസുഖബാധിതനും ക്രിമിനൽ മനോഭാവവുമുള്ള ഒരു ചെറുപ്പക്കാരൻ പ്രണയം നടിച്ച് പല പെൺകുട്ടികളേയും ലൈംഗീകപൂർത്തീകരണത്തിനു ശേഷം കൊലപ്പെടുത്തുന്നു. ആ കൊലപാതക പരമ്പരകളെക്കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണങ്ങൾ.

കഥാസംഗ്രഹം

നഗരത്തിലെ ഒരു സോഫ്റ്റ് വെയർ കമ്പനി ഉദ്യോഗസ്ഥനാണ് ഹരി (അനൂപ് ജോർജ്ജ്) തിരക്കു പിടിച്ച തന്റെ ജീവിതത്തിൽ ഫാഷൻ ഡിസൈനാറായ തന്റെ ഭാര്യ മീര (വിഷ്ണുപ്രിയ)യോടൊപ്പം ചിലവഴിക്കാൻ പോലും ഹരിക്കാവുന്നില്ല. വിവാഹം കഴിച്ചിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളുവെങ്കിലും മീരയോട് ഉള്ളിൽ സ്നേഹമുണ്ടെങ്കിലും തന്റെ ജോലിത്തിരക്കു മൂലം മീരയോട് സ്നേഹം പ്രകടിപ്പിക്കാനോ മറ്റുമൊന്നും ഹരിക്ക് കഴിയാത്തത് മീരക്ക് വിഷമമുണ്ടക്കുന്നുണ്ട്. നഗരത്തിലെ തന്റെ ഫാഷൻ ഡിസൈനിങ്ങ് സ്ഥാപനത്തിലെ സഹപ്രവർത്തക ഹിമ ഹരിയുടെ ഓഫീസിലാണ് ജോലി ചെയ്യുന്നത്. അടുത്തുതന്നെ നടത്താൻ പോകുന്ന ഒരു ഫാഷൻ ഷോയോടനുബന്ധിച്ച് മീരയുടെ കമ്പനി നടത്തുന്ന ഒരു പാർട്ടിയിൽ പങ്കെടുക്കാമെന്ന് ഹരിയും ഹിമയും സമ്മതിച്ചെങ്കിലും ജോലിത്തിരക്കിനാൽ ഹരി പങ്കെടുത്തില്ല. പാർട്ടിക്ക് പുറപ്പെട്ട ഹിമയാകട്ടെ വഴിയിൽ വെച്ച് മിസ്സിങ്ങായി. ഹിമയെ പ്രണിയിക്കുന്ന സാഗർ ആകെ അസ്വസ്ഥനാകുന്നു. ഹിമ മിസ്സിങ്ങ് ആയത് പോലീസിൽ പരാതി കൊടുത്താൽ കമ്പനിയുടെ റെപ്പ്യൂട്ടേഷനെ ബാധിക്കുമെന്നതിനാൽ ഹരി അതിനു തയ്യാറാകുന്നില്ല. മാത്രമല്ല, ഹിമയുമായി കമ്പനിക്കും ഹരിക്കും സാഗറിനും ചില സാമ്പത്തിക ഇടപാടുള്ളത് ഇരുവരേയും അസ്വസ്ഥതപ്പെടുത്തി. അപ്രതീക്ഷിതമായിട്ടാണ് സാഗർ തന്റെ സഹോദരന്റെ സുഹൃത്ത് ശിവരാമൻ എന്ന ശിവൻ ജി(ഡാനിയൽ ബാലാജി) യെ ഒരു ബാറിൽ വെച്ച് കണ്ടുമുട്ടുന്നത്. നഗരത്തിലേക്ക് ഡി വൈ എസ് പി ആയി വന്ന ശിവരാമൻ ഇപ്പോൾ ലീവിലാണ്. സാഗർ തന്റെ അവസ്ഥയും ഹിമയുടെ മിസ്സിങ്ങും ശിവരാമനോട് പറയുന്നു. ഹിമയുടെ മിസ്സിങ്ങിനെപ്പറ്റി അന്വേഷിക്കാമെന്ന് ശിവരാമൻ വാക്കു നൽകുന്നു.

ഹരിയുടേയും മീരയുടേയും തൊട്ടടുത്ത ഫ്ലാറ്റിൽ സച്ചിൻ എന്നൊരു ചെറുപ്പക്കാരൻ താമസത്തിനു വരുന്നു. നഗരത്തിലെ ഒരു ഡാൻസ് ബാറിൽ കീബോർഡിസ്റ്റാണ് സച്ചിൻ. സച്ചിൻ ഹരിയും പ്രിയയുമായി പരിചയപ്പെടുന്നു. ഒരു ദിവസം ഹരിക്ക് ജോലി ആവശ്യത്തിനായി ചെന്നൈയിലേക്ക് പോകേണ്ടിവരുന്നു. രണ്ടു ദിവസം കഴിഞ്ഞേ വരാൻ സാധിക്കുകയുള്ളൂ എന്നത് മീരയെ വിഷമത്തിലാഴ്ത്തുന്നു. അതിനിടയിൽ മീരക്ക് ഓഫീസിൽ വെച്ച് ചെറിയൊരു വീഴ്ചയിൽ കൈക്ക് പരിക്കേൽക്കുന്നു. വലതു കൈ അനക്കാൻ പറ്റാത്ത വിധത്തിലാകുന്നു. മാറ്റി വെക്കാൻ പറ്റാത്തകാരണം ഹരി ചെന്നൈയിലേക്ക് പോകുന്നു. അപ്രതീക്ഷിതമായി മീരയുടെ ഫ്ലാറ്റിലേക്ക് വരുന്ന സച്ചിൻ മീരയെ ആ അവസ്ഥയിൽ കണ്ട് സഹായിക്കുന്നു. മീരക്ക് ഭക്ഷണം തയ്യാറാക്കിക്കൊടുക്കുകയും മറ്റും സഹായങ്ങൾ ചെയ്തു കൊടൂക്കുന്നത് മീരക്ക് ഒരു സാന്ത്വനമാകുന്നു. പതിയെ മീരയും സച്ചിനും അടുക്കുന്നു. പല അവസരങ്ങളിലും മീര സച്ചിനൊപ്പം പുറത്തുപോകുന്നു. ഹരിയുമായി മീരക്ക് പലപ്പോഴും വഴക്കിടേണ്ടിവരുന്നു. 

ഇതിനിടയിൽ ഡിവൈഎസ് പി ശിവരാമന്റെ അന്വേഷണങ്ങൾ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങൾ പുറത്തു കൊണ്ടുവരുന്നു.

Cinematography
നിശ്ചലഛായാഗ്രഹണം
സംഘട്ടനം
ഡിസൈൻസ്