Director | Year | |
---|---|---|
ചാണക്യൻ | ടി കെ രാജീവ് കുമാർ | 1989 |
ക്ഷണക്കത്ത് | ടി കെ രാജീവ് കുമാർ | 1990 |
ഒറ്റയാൾപ്പട്ടാളം | ടി കെ രാജീവ് കുമാർ | 1991 |
മഹാനഗരം | ടി കെ രാജീവ് കുമാർ | 1992 |
പവിത്രം | ടി കെ രാജീവ് കുമാർ | 1994 |
തച്ചോളി വർഗ്ഗീസ് ചേകവർ | ടി കെ രാജീവ് കുമാർ | 1995 |
കണ്ണെഴുതി പൊട്ടും തൊട്ട് | ടി കെ രാജീവ് കുമാർ | 1999 |
ജല മർമ്മരം | ടി കെ രാജീവ് കുമാർ | 1999 |
വക്കാലത്തു നാരായണൻ കുട്ടി | ടി കെ രാജീവ് കുമാർ | 2001 |
ശേഷം | ടി കെ രാജീവ് കുമാർ | 2002 |
Pagination
- Page 1
- Next page
ടി കെ രാജീവ് കുമാർ
Director | Year | |
---|---|---|
ഒറ്റക്കൈയ്യൻ | ജി ആർ ഇന്ദുഗോപൻ | 2007 |
ജി ആർ ഇന്ദുഗോപൻ
Director | Year | |
---|---|---|
ചാണക്യൻ | ടി കെ രാജീവ് കുമാർ | 1989 |
ക്ഷണക്കത്ത് | ടി കെ രാജീവ് കുമാർ | 1990 |
ഒറ്റയാൾപ്പട്ടാളം | ടി കെ രാജീവ് കുമാർ | 1991 |
മഹാനഗരം | ടി കെ രാജീവ് കുമാർ | 1992 |
പവിത്രം | ടി കെ രാജീവ് കുമാർ | 1994 |
തച്ചോളി വർഗ്ഗീസ് ചേകവർ | ടി കെ രാജീവ് കുമാർ | 1995 |
കണ്ണെഴുതി പൊട്ടും തൊട്ട് | ടി കെ രാജീവ് കുമാർ | 1999 |
ജല മർമ്മരം | ടി കെ രാജീവ് കുമാർ | 1999 |
വക്കാലത്തു നാരായണൻ കുട്ടി | ടി കെ രാജീവ് കുമാർ | 2001 |
ശേഷം | ടി കെ രാജീവ് കുമാർ | 2002 |
Pagination
- Page 1
- Next page
ടി കെ രാജീവ് കുമാർ
തകരാറിലായ ഒരു ലിഫ്റ്റിൽ കുടുങ്ങിയ എട്ടുപേരിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. അതേ സമയം ഒരു കൊലപാതത്തെക്കുറിച്ചുള്ള അന്വേഷണവും ഈ തകരാറിലായ ലിഫ്റ്റിൽ നടക്കുന്നു. ലിഫ്റ്റിന്റെ തകരാർ പൂർത്തിയാകുന്നതോടൊപ്പം കൊലപാതക രഹസ്യവും പ്രതിയും വെളിവാകുന്നു. ഒരു സസ്പെൻസ് ത്രില്ലർ.
തകരാറിലായ ഒരു ലിഫ്റ്റിൽ കുടുങ്ങിയ എട്ടുപേരിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. അതേ സമയം ഒരു കൊലപാതത്തെക്കുറിച്ചുള്ള അന്വേഷണവും ഈ തകരാറിലായ ലിഫ്റ്റിൽ നടക്കുന്നു. ലിഫ്റ്റിന്റെ തകരാർ പൂർത്തിയാകുന്നതോടൊപ്പം കൊലപാതക രഹസ്യവും പ്രതിയും വെളിവാകുന്നു. ഒരു സസ്പെൻസ് ത്രില്ലർ.
നഗരത്തിലെ ഏറ്റവും ഉയരം കൂടിയ അപ്പാർട്ട്മെന്റിൽ ലിഫ്റ്റ് ഓപ്പറേറ്ററാണ് തമ്പുരാൻ (ഇന്ദ്രജിത്) മുൻ പട്ടാളക്കാരനായ അയാളുടെ വലതുകാൽ മുട്ടിനു താഴെ പട്ടാളത്തിലുണ്ടായ അപകടത്തിൽ നഷ്ടപ്പെട്ടതാണ്. മരക്കാൽ ഉപയോഗിച്ചാണ് നടത്തം. ഫ്ലാറ്റിലേക് വരുന്നവരുടേ പേരുവിവരവം രേഖപ്പെടുത്തുന്നതും ഏതു നിലയിലേക്ക് എത്തിക്കുന്നതും അയാൾ തന്നെ. ഫ്ലാറ്റിൽ ഈയിടെ നിത്യ സന്ദർശകയായ ഒരു സ്ത്രീ (മേഘനാ രാജ്) അയാൾക്കിപ്പോൾ പരിചിതയാണ്. ഒരു ദൂരൂഹത നിറഞ്ഞ ഒരു സ്തീയാണവർ. അന്നത്തെ ദിവസം രാത്രി ആ സ്ത്രീയും അവരുടെ കൊച്ചു മകനുമായാണ് വന്നത്. മുകളിലെ ഏതോഫ്ലാറ്റിലേക്ക് പോകുന്ന അവർ താൻ രാവിലെ 7 മണിക്ക് എത്തിക്കോളാമെന്നും അതുവരെ മകനെ നോക്കിക്കൊള്ളണമെന്നും തമ്പുരാനോട് പറയുന്നു. അതനുസരിച്ച് ആ രാത്രി തമ്പുരാനും ശങ്കു എന്ന കൊച്ചു പയ്യനും ലിഫ്റ്റിൽ ചിലവഴിക്കുന്നു.
അടുത്ത ദിവസം അപ്പാർട്ട്മെന്റിൽ ഒരു ആഘോഷം നടക്കുകയാണ്. അപ്പാർട്ട്മെന്റ് ഉടമയായ സാം ക്രിസ്റ്റി(ബൈജു)യുടെ ആത്മകഥാപരമായ പുസ്തകത്തിന്റെ നാലാം പതിപ്പ് പ്രകാശനം നടക്കുകയാണ്. പുസ്തകം എഴുതിയിരിക്കുന്നത് അതേ ഫ്ലാറ്റിൽ താമസിക്കുന്ന വിഖ്യാത എഴുത്തുകാരൻ ഇടത്തിൽ ഗോവിന്ദമേനോൻ (പ്രതാപ് പോത്തൻ) എന്നാൽ രാവിലെ ലിഫ്റ്റിനു ചെറിയൊരു തകരാൻ സംഭവിക്കുന്നു. അസോസിയേഷൻ പ്രവർത്തകരായ മിത്ര(ശ്രുതി മേനോൻ) തഹസിൽദാർ (പൂജപ്പുര രാധാകൃഷ്ണൻ) എന്നിവർ ആഘോഷ നടത്തിപ്പുമായി നടക്കുന്നു. മുഖ്യാഥിതി സാംക്രിസ്റ്റിയുടെ തന്നെ സുഹൃത്തും സിറ്റി പോലീസ് കമ്മീഷണറുമായ സായിദ് (ഗണേഷ്കുമാർ) ആണ്. അസോ. പ്രവർത്തകർ ഒരു ലിഫ്റ്റ് മെക്കാനിക്കിനെ (കൊച്ചു പ്രേമൻ) കൊണ്ടുവന്നു ലിഫ്റ്റിന്റെ തകരാർ ശരിയാക്കി. സമയത്തു തന്നെ പോലീസ് കമ്മീഷണർ എത്തി. മിത്രയും കമ്മീഷണറും ലിഫ്റ്റിൽ കയറി മുകളിലേക്ക് പോകുന്നു.
എന്നാൽ രാവിലെ അത്ര സമയമായിട്ടും കുട്ടിയെ തന്നെ ഏൽപ്പിച്ചു പോയ സ്ത്രീയെ കാണാത്തതിനാൽ തമ്പുരാൻ എന്ന ലിഫ്റ്റ് ഓപ്പറേറ്റർ പരിഭ്രാന്തനാണ്. ആ പയ്യൻ തമ്പുരാനൊപ്പവുമാണ്. ലിഫ്റ്റിൽ പോലീസ് കമ്മീഷണറെ കണ്ടപ്പോൾ തമ്പുരാൻ തന്റെ സംശയവും പേടിയും അറിയിക്കുന്നു. എന്നാൽ കമ്മീഷണർ അത്ര ഗൌനിക്കുന്നില്ല. ലിഫ്റ്റിലേക്ക് സാം ക്രിസ്റ്റിയും ഭാര്യ കലാമണ്ഠലം പ്രസന്ന(രമ്യ നമ്പീശൻ) ചെറിയാൻ(നന്ദു ലാൽ) ഐ ടി പ്രൊഫഷണൽ സൂരജ് (രജിത് മേനോൻ) എന്നിവരും പ്രവേശിക്കുന്നു. ഏറ്റവും മുകളിലെ നിലയിലേക്കുള്ള ലിഫ്റ്റിന്റെ യാത്രയിൽ ഇടയ്ക്ക് വെച്ച് ലിഫ്റ്റിന്റെ പ്രവർത്തനം നിലക്കുന്നു. എല്ലാവരും ആ ലിഫ്റ്റിൽ കുടുങ്ങുന്നു.
ഇതിനിടയിൽ വീണ്ടും തമ്പുരാൻ ഫ്ലാറ്റിൽ വന്ന സ്ത്രീയെക്കുറിച്ചു പറയുന്നു. ആരാണ് എന്താണ് എന്നൊന്നും അറീയില്ലെങ്കിലും സ്ഥിരമായി ഇവിടെ ആരെയോ കാണാൻ വരാറുണ്ട് എന്നു പറഞ്ഞു. സംശയത്തിന്റെ മുന സൂരജിലേക്കും എഴുത്തുകാരൻ ഇടത്തിലിലേക്കും തിരിയുന്നു. അപ്രത്യക്ഷയായ ആ അജ്ഞാതയെക്കുറിച്ച് പോലീസ് കമ്മീഷണർ ലിഫ്റ്റിനുള്ളിലുള്ളരെ ചോദ്യം ചെയ്യുന്നു. അതിൽ പല രഹസ്യങ്ങളും പലരുടേയും യഥാർത്ത മുഖങ്ങളും വെളിവാകുന്നു. ലിഫ്റ്റിന്റെ തകരാർ മാറി അവർ രക്ഷപ്പെടുമോ, ആ സ്ത്രീയെക്കുറീച്ചുള്ള അന്വേഷണം പൂർത്തീകരിക്കുമോ എന്നുള്ള സസ്പെൻസാണ് പിന്നീട്.
- 699 views