ബാങ്കോക്ക് നഗരത്തില്‍ ജീവിക്കുന്ന യുവ മലയാളി തന്റെ സുഹൃത്തിന്റെ സഹോദരിയെ മാഫിയാ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍, ഒപ്പം ഈ സഹോദരനെത്തേടി നാട്ടില്‍ നിന്നും അനുജന്‍ ബാങ്കോക്കിലെത്തുന്നു. പിന്നീട് ഈ പെണ്‍കുട്ടിക്കുവേണ്ടി ഇരു സഹോദരരും ബാങ്കോക്ക് മാഫിയാ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍.
ആശുപത്രിക്കിടക്കിലെ അമ്മയുടെ അടുത്തുനിന്നാണ് ശ്രീഹരി (രാഹുല്‍) തന്റെ സഹോദരനെത്തേടി ബാങ്കോക്ക് നഗരത്തിലെത്തുന്നത്. സഹോദരനെ അമ്മയുടെ അടുക്കലെത്തിക്കുക എന്നൊരു ദൌത്യമായിരുന്നു ശ്രീഹരിക്ക്. പക്ഷെ നഗരത്തില്‍ സഹോദരനെ കണ്ടെത്തിയില്ല. എംബസിയിലെ ഉദ്യോഗസ്ഥയായും മലയാളിയുമായ മരിയ ശ്രീഹരിയെ സഹായിക്കുന്നു. ശ്രീഹരി നല്ലൊരു ചെറൂപ്പക്കാരനാണ്‍ എന്ന് മനസ്സിലാക്കിയ മരിയ തന്റെ കൂട്ടുകാരി റസിയ(ശ്രുതി ലക്ഷ്മി)യും മാത്രമുള്ള തന്റെ വീട്ടില്‍ ഗസ്റ്റായി താമസിപ്പിക്കുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് നടത്തുന്ന അന്വേഷണത്തില്‍ ഒരു കഫേയിലെ കസ്റ്റമേഴ്സിനു വിനോദത്തിനുവേണ്ടിയൊരുക്കിയ ബോക്സിങ്ങ് റിംഗില്‍ വെച്ച് തന്റെ സഹോദരനായ മാധവനെ (ജയകൃഷ്ണന്‍) മര്‍ദ്ദനമേറ്റു അവശനിലയില്‍ കണ്ടെത്തുന്നു. മരിയയുടെ ശുശ്രൂഷയില്‍ സുഖം പ്രാപിക്കുന്ന ജയകൃഷ്ണന്‍ തന്റെ കഥ പറയുന്നു. ബാങ്കോക്കിലെ ‘പട്ടായ‘ നഗരത്തില്‍ ബിസിനസ്സ് നടത്തി വന്ന താന്‍ ഒരു ദിവസം രാത്രിയാത്രയില്‍ യാദൃശ്ചികമായി റോഡില്‍ വെച്ച് ഒരു മാഫിയാ സംഘത്തിന്റെ ആക്രമണത്തിനു വിധേയരാകുന്ന ചെറുപ്പക്കാരനേയും പെണ്‍കുട്ടിയേയും കാണുന്നു. ആക്രമണത്തില്‍ ചെറുപ്പക്കാരന്‍ മരികുകയും പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ട ബാദ്ധ്യത മാധവനാകുകയും ചെയ്യുന്നു. പാലക്കാട് ഒരു ബ്രാഹ്മണ കുടുംബത്തില്‍ നിന്ന് തന്റെ സഹോദരനെ കാണാന്‍ ബാങ്കോക്ക് നഗരത്തിലെത്തിയതായിരുന്നു ഗംഗ (റിച്ച) എന്ന ആ പെണ്‍കുട്ടി. സഹോദരന്‍ നഗരത്തില്‍ ബിസിനസ്സ് ചെയ്യുന്നു. നാട്ടില്‍ ആകെയുള്ളത് അവരുടെ പാട്ടി (സുകുമാരി) മാത്രമാണ്. അടുത്ത ദിവസം ഗംഗയെ പെണ്ണു കാണാന്‍ വേണ്ടി ആരെയോ ഗംഗയും സഹോദരനും കാത്തിരിക്കുകയയിരുന്നു. അതിനു തലേ രാത്രിയിലാണ് മാഫിയകളുടെ ആക്രമണമുണ്ടായത്. മാധവന്‍ ബാങ്കോക്ക് പോലീസ് വഴി എല്ലാ നിയമ സഹായങ്ങളും അന്വേഷിക്കുന്നുവെങ്കിലും ഒന്നും ഫലവത്താകുന്നില്ല. ഗംഗയോട് ഇഷ്ടം തോന്നിയ മാധവന്‍ അവളെ വിവാഹം കഴിക്കാന്‍ അനുവാദം ചോദികുന്നു. പ്രണയബദ്ധരായ ഇവരെ പക്ഷെ, മാഫിയാ സംഘം പിന്തുടരുന്നു. ഗംഗയുടെ മരിച്ചു പോയ ചേട്ടന്‍ ഈ സംഘത്തില്‍ നിന്നും നല്ലൊരു തുക കടമായി വാങ്ങിയിട്ടൂണ്ടെന്നും അത് തിരിച്ചുകിട്ടീയില്ലെങ്കില്‍ ഗംഗയെ അവര്‍ക്ക് വേണമെന്നും ആവശ്യപ്പെടുന്നു. ഗംഗയെ ജീവിത സഖിയാക്കാന്‍ തീരുമാനിച്ച മാധവന്‍ ഒറ്റക്ക് അധോലോക സംഘങ്ങളോട് ഏറ്റുമുട്ടുന്നു. പക്ഷെ സംഘം മാധവനെ തടവിലാക്കുന്നു. ആ അവസ്ഥയില്‍ നിന്നായിരുന്നു ശ്രീഹരിയും സംഘവും മാധവനെ രക്ഷപ്പെടൂത്തിയത്.
തുടര്‍ന്നു ശ്രീഹരിയും മാധവനും മാഫിയാ തലവന്‍ വില്ലിയുമായി നേരിട്ടുള്ള ആക്രമണത്തിനു ഇറങ്ങിത്തിരിക്കുന്നു. വില്ലിയേയും അയാളുടേ ഭാര്യയേയും ബന്ദിയാക്കി ഈ ശ്രമത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിക്കുന്നു. പക്ഷെ, അടുത്ത ദിവസം ഇവരുടെ തടവില്‍ നിന്ന് വില്ലിയും ഭാര്യയും രക്ഷപ്പെടുന്നു. ശ്രീഹരിയോട് നാട്ടിലേക്ക് തിരിച്ചുപൊയ്ക്കോളാനും ഈ സംഘത്തിനോട് ഞാന്‍ ഏറ്റുമുട്ടിക്കോളാമെന്നും അതില്‍ താന്‍ മരിച്ചാലും അമ്മക്ക് നീയെന്ന ഒരു സഹോദരന്‍ ബാക്കിയുണ്ടാവുമെന്നും മാധവന്‍ പറയുന്നു. നാട്ടിലേക്ക് തിരിക്കുന്ന ശ്രീഹരി എയര്‍പോര്‍ട്ടില്‍ വെച്ച് അപ്രതീക്ഷിതിമായി ഗംഗയേയും കൊണ്ട് എവിടേക്കോ പോകാനൊരുങ്ങുന്ന വില്ലിയെ കാണുന്നു. വില്ലിയില്‍ നിന്നും ഗംഗയെ രക്ഷിച്ച് മരിയയുടെ വീട്ടിലെത്തിക്കുന്നു ശ്രീഹരി. പക്ഷെ, ഗംഗക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു. ഇതുവരെ കേട്ടതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ മറ്റൊരു കഥ...
കൊച്ചിയിലെ സാമൂഹ്യ പ്രവർത്തകയായ മേരി ടീച്ചർ എന്ന് അറിയപ്പെടുന്ന മേരി ജോൺ കുരിശിങ്കലിന്റെ(നഫീസ അലി) കൊലപാതകത്തോടെയാണ് കഥ ആരംഭിക്കുന്നത്. മേരി ടീച്ചർ ദത്തെടുത്ത് വളർത്തിയ നാലു മക്കൾ അവരുടെ സംസ്കാരച്ചടങ്ങിനായി എത്തുന്നു. കൊച്ചിയിൽ കൂലിത്തല്ലും ഗുണ്ടായിസവുമായി നടന്ന ബിലാൽ(മമ്മൂട്ടി) ആണ് മൂത്ത മകൻ. മറ്റൊരു ഗുണ്ടയെ കൊലപ്പെടുത്തിയതിനെ തുടർന്ന് ബിലാലും മേരി ടീച്ചറും തമ്മിൽ അകന്നു. രണ്ടാമനായ എഡ്ഡി(മനോജ് കെ. ജയൻ) ആണ് മേരി ടീച്ചറെ സംരക്ഷിക്കുന്നത്. എഡ്ഡിക്ക് ഭാര്യയും(ലെന) രണ്ടു കുട്ടികളുമുണ്ട്. റസ്റ്റോറൻറ് നടത്തിയാണ് എഡ്ഡി ഉപജീവനത്തിന് വഴി തേടുന്നത്. മൂന്നാമത്തിയാൾ മുരുഗൻ(ബാല)സിനിമയിൽ അസിസ്റ്റൻറ് സ്റ്റണ്ട് ഡയറക്ടറായി പ്രവർത്തിക്കുന്നു. ഏറ്റവും ഇളയ മകൻ ബിജോ(സുമിത് നവൽ) ബാംഗ്ളൂരിൽ വിദ്യാർത്ഥിയാണ്. അമ്മയുടെ കൊലപാതകിയെ കണ്ടെത്താൻ സഹോദരൻമാർ നടത്തുന്ന നീക്കത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
മട്ടാച്ചേരിയിലെ സാമൂഹിക പ്രവർത്തകയായ മേരി ജോണ്‍ കുരിശിങ്കൽ (മേരി ടീച്ചർ) കൊല്ലപ്പെടുന്നു. മരണമറിഞ്ഞ് ടീച്ചറിന്റെ മക്കളായ ബിലാൽ, മുരുകൻ, എഡ്ഡി, ബിജോ എന്നിവർ എത്തുന്നു. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം എന്നത് അവർക്ക് വിശ്വാസ്യയോഗ്യമാകുന്നില്ല. അവർ അവരുടേതായ രീതിയിൽ അന്വേഷണം ആരംഭിക്കുന്നു. കൊലപാതക ദൃശ്യങ്ങൾ കാണാനിടയാകുന്ന അവർ, പോലീസ് സാക്ഷിയായ അന്ധകാരം ബാബുവിനെ ചോദ്യം ചെയ്യുന്നു. കൊലപാതകം നടത്തിയവർ എവിടെയുണ്ടെന്ന് അയാൾ അവർക്ക് പറഞ്ഞു കൊടുക്കുന്നു. ബിലാൽ ബാബുവിനെ കൊലപ്പെടുത്തുന്നു. കൊലപാതകികളെ അവർ പിന്തുടരുന്നു. എന്നാൽ ഒരു ചേസിനൊടുവിൽ കൊലപാതകികളുടെ വണ്ടി അപകടത്തിൽ പെടുകയും അവർ കൊല്ലപ്പെടുകയും ചെയ്യുന്നു. ബിലാലും കൂട്ടരും വണ്ടി പെട്രോൾ ഒഴിച്ച് കത്തിക്കുന്നു. പോലീസിന്റെ സംശയം ബിലാലിലേക്ക് നീളുന്നു. മേരി ടീച്ചറിന്റെ ഇൻഷുറൻസ് തുക എഡ്ഡിയുടെ പേരിലാണെന്ന് എൽ ഐ സി എജന്റിൽ നിന്നും അവർ അറിയുന്നു. ടീച്ചറിന്റെ കൊലപാതകികളുടെ റൂം പരിശോധിക്കുന്ന അവർക്ക്, മേരി ടീച്ചറിനെ അവർ ഒരാഴ്ചയിലധികമായി പിന്തുടർന്നിരുന്നു എന്ന് മനസ്സിലാകുന്നു. അവരെടുത്ത ടീച്ചറിന്റെ ചില ഫോട്ടോകളിൽ അയൽവാസിയായ ഡോ വേണുവിനെ അവർ കാണുന്നു.
മേരി ടീച്ചറിനെ രണ്ടാഴ്ചയോളം താൻ കണ്ടിരുന്നില്ല എന്ന് ഡോക്ടർ പറഞ്ഞത് ഓർക്കുന്ന ബിലാൽ, അയാളെ ചോദ്യം ചെയ്യുന്നു. എഡ്ഡി ആരുടെയൊക്കെയോ കയ്യിൽ നിന്നും പണം വാങ്ങിയെന്നും അതിന്റെ പേരിൽ ചില ഗുണ്ടാ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഡോ വേണു അവരോട് പറയുന്നു. ടീച്ചർ ഒരു പരാതി പോലീസിൽ നൽകിയിരുന്നുവെന്നും അതിന്റെ പേരിലാകാം കൊലപാതകമെന്ന സംശയവും ഡോക്ടർ പ്രകടിപ്പിക്കുന്നു. അവർ എഡ്ഡിയെ പിന്തുടരാൻ തുടങ്ങുന്നു. ഡോ വേണു പോലീസിനോട് കാര്യങ്ങൾ തുറന്നു പറയുന്നു. ബിലാൽ എസ് ഐ ജോർജ്ജിനെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ പറയിക്കുന്നു. എല്ലാത്തിന്റേയും പിറകിൽ മേയറും സായിപ്പ് ടോണിയുമാണെന്നും, അവർ ടീച്ചറുടെ പേരിൽ കായലോരത്തുള്ള സ്ഥലം വാങ്ങാൻ ശ്രമിച്ച പരാജയപ്പെട്ടുവെന്നും ജോർജ് ബിലാലിനോട് പറയുന്നു. കൂടാതെ എഡ്ഡി ആ സ്ഥലത്ത് ഹോട്ടൽ തുടങ്ങാനായി അവരുടെ ബ്ലേഡ് കമ്പനിയിൽ നിന്നും കാശ് പലിശക്കെടുത്തുവെന്നും, ഇതറിയുന്ന മേയർ നിയമപരമായ കാരണങ്ങൾ പറഞ്ഞ് ആ പദ്ധതികൾ പൊളിച്ചുവെന്നും ബിലാൽ ജോർജ്ജിൽ നിന്നും അറിയുന്നു.
ടീച്ചറിന്റെ പരാതി ടോണിയുടെ കുട്ടികളെ കടത്തൽ സംബന്ധിച്ചാരുന്നുവെന്നും എഡ്ഡി പറഞ്ഞിട്ട് ആ പരാതി കീറി കളഞ്ഞുവെന്നും ജോർജ് ബിലാലിനോട് പറയുന്നു. എഡ്ഡിയെ പിന്തുടരുന്ന മുരുകൻ, എഡ്ഡി സായിപ്പ് ടോണിയുടെ വലം കൈ പാണ്ടി അസ്സിയെ കണ്ട് പണം നൽകുന്നത് കാണുന്നു. ബിലാൽ അസ്സിയെ കണ്ട് ആ കാശ് തിരിച്ചു വാങ്ങിക്കുന്നു. അവർ എഡ്ഡിയെ കാണാൻ വീട്ടിൽ ചെല്ലുന്നു. സെലീനയോട് ബിലാലിനെ വന്നു കാണാൻ എഡ്ഡിയോട് പറയാൻ പറയുന്നു. ജോർജ് സായിപ്പ് ടോണിയെ കണ്ട് കമ്മീഷണർ അന്വേഷണം ശക്തിപ്പെടുത്തുന്നു എന്ന് പറയുന്നു. ടോണി ബിലാലിനെ കൊല്ലുവാൻ തീരുമാനിക്കുന്നു. എഡ്ഡി ബിലാലിനോട് ടോണിയെ പേടിച്ചാണ് പരാതി കീറി കളയാൻ പറഞ്ഞത്തെന്നും, ടീച്ചറുടെ മരണവുമായി തനിക്കൊരു ബന്ധവുമില്ല എന്നും പറയുന്നു. ബിലാലിനെ കൊല്ലാൻ വരുന്നവർ ബിജോയെ കൊലപ്പെടുത്തുന്നു. അതിനവരെ സഹായിക്കുന്ന ഫെലിക്സിനെ ബിലാൽ കൊല്ലുന്നു. കമ്മീഷണറെ മേയർ വിളിച്ചു വരുത്തി ബിലാലിനെ അറസ്റ്റ് ചെയ്യാൻ പറയുന്നു, അത് നിരാകരിക്കുന്ന അയാളെ സായിപ്പ് ടോണി കൊന്ന് ചാക്കിൽ കെട്ടി കായലിൽ എറിയുന്നു. എഡ്ഡി അസ്സിയെ കണ്ട് കാര്യങ്ങൾ ഒത്തു തീർപ്പിലെത്തിക്കാൻ സഹായിക്കണം എന്ന് പറയുന്നു. ഇരുപത് ലക്ഷം രൂപ എഡ്ഡി ഓഫർ ചെയ്യുന്നു. എന്നാൽ മേരി ടീച്ചറിന്റെ സ്ഥലവും ഇരുപത് ലക്ഷം രൂപയും ടോണി അവശ്യപ്പെടുന്നു.
ഈ ചിത്രത്തിലെ വിട പറയുകയാണോ എന്ന ഗാനം ആലപിച്ചു കൊണ്ട് ശ്രേയാ ഘോഷാൽ മലയാളത്തിലേക്ക് എത്തി.
ഒരു വാക്കും മിണ്ടാതെ എന്ന ഗാനം, ബിജോയുടേയും ഗൗരിയുടേയും പ്രണയത്തെ ചിത്രീകരിച്ചുവെങ്കിലും, അത് പ്രമോഷനായി മാത്രമേ ഉപയോഗിച്ചുള്ളൂ. ചിത്രത്തിൽ അവരുടെ പ്രണയത്തെക്കുറിച്ച് ചെറിയ സൂചനകളല്ലാതെ വ്യക്തമായി ഒന്നും പ്രതിപാദിക്കുന്നില്ല.
ബിലാൽ സമ്മതിക്കുന്നു. സെലീനയെയും കുട്ടികളേയും അവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നു. ബിലാൽ മേയറെ കാണുവാൻ പോകുന്നു. അതേ സമയം റിമി എസ് ഐ ജോർജിനെ കണ്ട് ബിലാൽ മേയറെ കൊല്ലാൻ പോകുന്ന കാര്യം അറിയിക്കുന്നു. ബിലാൽ മേയറെ കൊണ്ട് കാര്യങ്ങൾ പറയിക്കുകയും ഒളിക്ക്യാമറ വച്ച് അത് ഷൂട്ട് ചെയ്യുകയും ചെയ്യുന്നു. മേയർ ആത്മഹത്യാ ചെയ്യുന്നു. എഡ്ഡിയും മുരുകനും കാശുമായി അസ്സിക്കൊപ്പം ടോണിയെ കാണാമെന്നു പറഞ്ഞ സ്ഥലത്തേക്ക് പോകുന്നു. കാശ് മേടിച്ച ശേഷം അവരെ കൊല്ലാനാണ് തന്റെ പ്ലാൻ എന്ന് ടോണി എഡ്ഡിയോടും മുരുകനോടും പറയുന്നു. എന്നാൽ ടോണിക്ക് കൊടുക്കാമെന്ന് പറഞ്ഞ ഇരുപത് ലക്ഷം രൂപ, ബിലാൽ അസ്സിക്കും കൂട്ടർക്കും വാഗ്ദാനം ചെയ്തിരുന്നു. ടോണിയുടെ ആട്ടും തുപ്പും സഹിക്കാൻ കഴിയാതിരുന്ന അവർ, അതൊരവസരമായി കണ്ട് കൂറ് മാറുന്നു. അവിടെയെത്തുന്ന ബിലാലുമായി ടോണി ഏറ്റുമുട്ടുന്നു. ബിലാൽ ടോണിയെ കൊലപ്പെടുത്തുകയും അസ്സിയും കൂട്ടരും അയാളെ കുഴിച്ചു മൂടുകയും ചെയ്യുന്നു.
സ്പാൻ ഹോസ്പിറ്റലിലെ കാർഡിയോ തൊറാസിക് സർജ്ജനാണു ഡോ.റോയി മാത്യു. ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്തനായ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി, ഹോസ്പിറ്റലിന്റെ എം ഡിയായ ഡേവിഡ് കുരിശിങ്കലിന്റെ മരുമകൾ ഡോ.ആനി എത്തുന്നു. ഒരിക്കൽ ഒരപകടത്തിൽ അമ്മ മരിക്കുന്ന കുഞ്ഞിനെ ചികിത്സിക്കാൻ ഡോ മാർക്കോസ് തയ്യാറാകാഞ്ഞപ്പോൾ ഡോ റോയി, പാറുക്കുട്ടി എന്ന കൂട്ടിയെ ഏറ്റെടുക്കുന്നു. ഹ്രുദ്രോഗിയായ ആ കുട്ടിയുടെ ഓപ്പറേഷനിടയിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഡോ മാർക്കോസ് പകരം വീട്ടാൻ ശ്രമിക്കുന്നു, അത് റോയിയും മാർക്കോസുമായി കൂടുതൽ സംഘർഷങ്ങൾക്ക് കാരണമാകുന്നു. അതിനിടയിൽ റോയിയും ആനിയും അടുക്കുന്നു, അനാഥനായ റോയി തന്റെ രക്ഷകർത്താവായ ഫാദർ തയ്യിലിന്റെ അനുഗ്രഹത്തോടെ ആനിയെ വിവാഹം കഴിക്കുന്നു. ഡോ ഡേവിഡ് ആ ബന്ധത്തെ എതിർത്തു. റോയി ഒരു കോൺഫ്രൻസിനായി പോയ സമയത്ത്ഫാ, ഡോ മാർക്കോസിന്റെ പേഷ്യന്റു കൂടിയായ ഫാദർ തയ്യിൽ വയറു വേദനയുമായി ഹോസ്പിറ്റലിൽ എത്തുന്നു. ആനി അദ്ദേഹത്തിന്റെ എക്സ് റേ എടുത്തപ്പോൾ ഒരു കിഡ്നി കാണുവാനില്ല എന്ന ഞെട്ടിക്കുന്ന സത്യം മനസ്സിലാകുന്നു.തുടർന്ന് ഡോ മാർക്കോസിന്റെ മറ്റു രോഗികളുടെ വിവരങ്ങൾ പരിശോധിച്ച്, അവരെ മറ്റൊരു എക്സ് റേക്ക് വിധേയമാക്കിയപ്പോൾ പലർക്കും ഇതു പോലെ കിഡ്നി നഷ്ടപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുവാൻ കഴിയുന്നു. തുടർന്ന് ഡോ ആനി അയാൾക്കെതിരെ തെളിവുകൾ ശേഖരിക്കുന്നു. അതു മണത്തറിയുന്ന മാർക്കോസ് തന്റെ ഹിറ്റ്മാനായ ഇഫ്തിയെക്കൊണ്ട് ആനിയെ കൊലപ്പെടുത്തുന്നു. ആ സമയം അവിടെയെത്തുന്ന റോയി ഇഫ്തിയെ കാണുന്നുവെങ്കിലും അയാളെ കീഴ്പ്പെടുത്താനാവുന്നില്ല, പക്ഷേ അയാൾ ഒരൊറ്റക്കയ്യനാണെന്ന് റോയി കാണുന്നു. പക്ഷേ പോലീസ് റോയിയെ ആനിയുടെ കൊലപാതകത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നു. കോടതി കുറ്റക്കാരനെന്ന് കണ്ട റോയിയെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നു. ജയിലേക്ക് കൊണ്ടു പോകുന്ന വഴി വാഹനം അപകടത്തിൽ പെടുകയും റോയി രക്ഷപ്പെടുന്നു. റോയി രക്ഷപ്പെട്ടതറിഞ്ഞ് മാർക്കോസ് ഇഫ്തിയെക്കൊണ്ട് ഫാദർ തയ്യിലിനെ കൊലപ്പെടുത്തുന്നു. റോയിയെ പിടിക്കാൻ സ്പെഷ്യൽ ഓഫീസർ ജാവേദ് ഖാൻ എത്തുന്നു. തനിക്കെതിരെ കോടതിയിൽ സാക്ഷി പറഞ്ഞ ദേവിക റാണി എന്ന നേഴ്സിനെ കാണുവാൻ റോയി ചെല്ലുന്നുവെങ്കിലും അവളെ കൊല്ലപ്പെട്ട രീതിയിൽ കാണുന്നു. ആ കൊലപാതകവും റോയിയുടെ മേൽ ആരോപിക്കപ്പെടുന്നു. പിന്നീട് തന്റെ നിരപരാധിത്യം തെളിയിക്കാനായി അയാൾ ആ ഒറ്റക്കയ്യനെ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങുന്നു. അതിനു അയാളെ സഹായിക്കാൻ ഡോ മേനോനും ഡോ വാസുദേവ അയ്യരും മാത്രമേ ഉണ്ടായിരുന്നുള്ളൂ
ഒറ്റക്കയ്യനെ അന്വേഷിച്ച് കണ്ടെത്തുന്ന റോയിക്ക് അയാളും ഡോ മാർക്കോസുമായുള്ള ബന്ധം മനസ്സിലകുന്നു. കിഡ്നി വ്യാപാരത്തെക്കുറിച്ചുള്ള രേഖകൾ റോയിക്ക് ലഭിക്കുന്നു. മാർക്കോസിനു പിറകിൽ ഡോ മേനോനായിരുന്നു എന്ന വിവരം റോയിയെ ഞെട്ടിക്കുന്നു. ആനിയെ കൊലപ്പെടുത്തിയത് താനല്ല എന്ന റോയിയുടെ വാദം വീശ്വസിക്കുന്ന ജാവേദ് ഖാൻ, റോയി അന്വേഷിക്കുന്ന വഴികളിലൂടെ സഞ്ചരിച്ച് മാർക്കോസിൽ എത്തുന്നു. തന്നെ ആക്രമിക്കുന്ന ഇഫ്തിയെ റോയിക്ക് കൊല്ലേണ്ടി വരുന്നു. എന്നാൽ ജാവേദ് ഖാൻ റോയിയുടെ നിരപരാധിത്വം തെളിയിക്കാൻ സഹായിക്കുന്നു.
കോവളത്തെ സാഗര ഹോട്ടലിൽ നിന്നോടിപ്പോകുന്ന രണ്ടു പെൺകുട്ടികളിലൊരാൾ സലിം ഖാൻ ബലാത്സംഗം ചെയ്തതിനെ തുടർന്നു ആശുപത്രിയിലാവുകയും അവിടെ വെച്ചു മരണപ്പെടുകയും ചെയ്യുന്നു. മണ്ണന്തലയിലെ കമലം പ്രിന്റേഴ്സിൽ ജോലി ചെയ്യുന്ന ഗോവിന്ദൻ കുട്ടിയുടെ (കുതിരവട്ടം പപ്പു) മകളായിരുന്നു കൊല്ലപ്പെട്ട മിനി. മിനിയുടെ കൂട്ടുകാരിയായ സൂസന്ന ജോണായിരുന്നു (സുമ ജയറാം) രണ്ടാമത്തെ പെൺകുട്ടി. ഹോട്ടൽ ഉടമയായ ഉണ്ണി ജോസഫ് മുളവീടന്റെ (ഗണേഷ്കുമാർ) സഹായിയായ ആൻഡ്ര്യുവിന്റെ കാമുകിയായിരുന്നു മിനി. സലിം ഖാനു വേണ്ടി ആൻഡ്ര്യു വിളിച്ചു കൊണ്ടു വരുന്ന മിനിയും കൂട്ടുകാരിയും അപകടം മനസ്സിലാക്കുമ്പോൾ ഹോട്ടലിൽ നിന്നും ഓടിപ്പോയതാണു. ഉണ്ണി, മയക്കു മരുന്നു തോട്ടമുടമയായ ചേറാടി കറിയ (വിജയരാഘവൻ), തിരുവനന്തപുരത്തെ Institute of Yoga and Meditation -ന്റെ ഉടമ സ്വാമി അമൂർത്താനന്ദ (നരേന്ദ്രപ്രസാദ്), സംസ്ഥാന അഭ്യന്തര മന്ത്രി വേലായുധൻ (രാജൻ പി ദേവ്) എന്നിവരുടെ മയക്കു മരുന്നു ബിസിനസിലെ പങ്കാളിയായ സയ്യിദ് പട്ടേലിന്റെ ആളാണു സലിം ഖാൻ.
കോവളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ അച്യുതൻ നായരെ (ജഗതി ശ്രീകുമാർ) ഭീഷണിപ്പെടുത്തി ഉണ്ണി FIR തിരുത്തിയെഴുതിപ്പിക്കുന്നു. കൊലപാതകത്തെ കുറിച്ച് റിപ്പോർട്ടെഴുതുന്ന മാനസമൈന ചീഫ് റിപ്പോർട്ടർ, വല്ലപ്പുഴ ചന്ദ്രനെ (മണിയൻപിള്ള രാജു) ആൻഡ്ര്യുവും മറ്റും മർദ്ദിക്കുന്നു. അച്യുതൻ നായരുടെ മകൾ മാളുവും (മാതു) നാർക്കോട്ടിക് സെൽ സർക്കിൾ ഇൻസ്പെക്ടർ ശരത് ചന്ദ്രനും (സിദ്ധീഖ്) പ്രേമത്തിലാണു. ഗോവിന്ദൻ കുട്ടി ആവശ്യപ്പെട്ടതിനെ തുടർന്നു മുഖ്യമന്ത്രി ശ്രീധര മേനോനോടു പ്രതിപക്ഷ നേതാവ് സി കെ കൃഷ്ണൻ പരാതി പറയുന്നു. ഇതറിയുന്ന ഉണ്ണിയും ചേറാടി കറിയയും സ്വാമിജിയും ഗോവിന്ദൻ കുട്ടിയോടു പരാതി പിൻവലിക്കാൻ ആവശ്യപ്പെടുന്നെങ്കിലും സമ്മതിക്കാത്തതിനെ തുടർന്നു അമിതമായി മദ്യപിപ്പിച്ചു റോഡിൽ ഉപേക്ഷിക്കുകയും തുടർന്നു വാഹനാപകടത്തിൽ കൊല്ലപ്പെടുകയും ചെയ്യുന്നു.
ഗോവിന്ദൻ കുട്ടിയുടേതടക്കം തിരുവനന്തപുരത്തും ഇടുക്കിയിലും നടക്കുന്ന പല അസ്വാഭാവിക മരണങ്ങൾക്കു പിന്നിലും മയക്കു മരുന്നു ലോബിയുടെ കയ്യുണ്ടെന്നു സംശയിക്കുന്ന മുഖ്യമന്ത്രി നാർക്കോട്ടിക് സെല്ലിന്റെ തലവനായി മാധവൻ IPS -നെ (സുരേഷ് ഗോപി) നിയമിക്കുകയും മാധവൻ തിരുവനന്തപുരത്തെത്തി ജോലിയേറ്റെടുക്കുകയും ചെയ്യുന്നു. ഐജി ദേവദാസ് (അസീസ്), അഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിവരെയെല്ലാം സന്ദർശിക്കുന്ന മാധവൻ മയക്കുമരുന്നിന്റെ വിദേശത്തേക്കുള്ള കയറ്റിയക്കൽ തടയാൻ കഴിഞ്ഞാൽ മയക്കു മരുന്നു ലോബിയെ നിയന്ത്രിക്കാൻ കഴിയുമെന്നു വ്യക്തമാക്കുന്നു.
കോവളത്തെ പെൺകുട്ടിയുടെ കൊലപാതകത്തിനു മയക്കു മരുന്നു ലോബിയുമായി ബന്ധമുണ്ടോയെന്നും മാധവൻ അന്ന്വേഷിക്കുന്നു. മുഖ്യമന്ത്രിയുടെ അനന്തിരവളായ മായ (ഗീത) നടത്തുന്നതും അമൂർത്താനന്ദ പീഠയുടെ കീഴിലുള്ളതുമായ മാനസിക രോഗികൾക്കായുള്ള കരുണയിൽ പോയി സൂസന്ന ജോണിനെ കാണാൻ ശ്രമിക്കുന്നെങ്കിലും മായ അനുവദിക്കുന്നില്ല. മുംബൈ പോലീസ് അന്ന്വേഷിക്കുന്ന സലിം ഖാൻ കേരളത്തിലുണ്ടെന്നു വല്ലപ്പുഴ ചന്ദ്രനിൽ നിന്നും മനസ്സിലാക്കുന്ന മാധവൻ സലിം ഖാനായി അന്ന്വേഷണം ആരംഭിക്കുന്നു. സാഗര ഹോട്ടലിൽ ചെന്നു സേർച്ച് ചെയ്യുമ്പോൾ അച്യുതൻ നായരെ മർദ്ദിച്ചതിനു ഉണ്ണിയെ അറസ്റ്റ് ചെയ്യുന്നെങ്കിലും ഐജിയുടെ ഇടപെടലിനെ തുടർന്നു വിടേണ്ടി വരുന്നു. ആശ്രമത്തിലെ ബസ്സിൽ വരുന്ന സലിം ഖാനെ കറിയ സ്വന്തം കാറിൽ കൊണ്ടു പോകുന്നു. മാധവനും സംഘവും ബസ്സിൽ സലിം ഖാനുണ്ടോയെന്നു അന്ന്വേഷിച്ചു കരുണയിൽ വരുന്നെങ്കിലും കിട്ടാത്തതിനെ തുടർന്നു ഡ്രൈവർ കേശുവിനെ (കുഞ്ചൻ) അറസ്റ്റ് ചെയ്യുന്നു. അവിടെയെത്തുന്ന കറിയ മാധവനെ "തന്തയില്ലാത്തവൻ" എന്നു വിളിച്ചതിനെ തുടർന്നു മാധവൻ അയാളെ മർദ്ദിക്കുന്നു. കേശുവിനെ ചോദ്യം ചെയ്തെങ്കിലും ഊമയായതിനാൽ വിവരങ്ങളൊന്നും ലഭിക്കാതെ മായയോടൊപ്പം വിട്ടയക്കുന്നു. പക്ഷേ, സ്വാമിയും സംഘവും കേശുവിനെ ക്രൂരമായി മർദ്ദിക്കുകയും പോലീസ് മർദ്ദനത്തിൽ പരിക്കു പറ്റിയതായി പത്രത്തിൽ വാർത്ത വരികയും ചെയ്യുന്നു. വാർത്ത കണ്ടു മുഖ്യമന്തി ആദ്യം ദേഷ്യപ്പെടുന്നെങ്കിലും പിന്നീട് മായയിൽ നിന്നും സത്യം തിരിച്ചറിയുന്നു.
സലിം ഖാനെ ഒളിപ്പിച്ചിരിക്കുന്നതു ആശ്രമത്തിലാണെന്നു മാധവൻ മനസ്സിലാക്കുന്നെകിലും സ്വാമിജി അതിനുള്ളിൽ സലിം ഖാനെ അഭ്യന്തരമന്ത്രിയുടെ വീട്ടിലേക്കു മാറ്റുന്നു. അവിടെ വെച്ചു "തന്തയില്ലാത്തവൻ" എന്നു വിളിച്ചതിനു വേലായുധനുമായി മാധവൻ വഴക്കുണ്ടാക്കുന്നു.
താൻ ശ്രീധരമേനോന്റേയും സി കെ കൃഷ്ണന്റേയുമൊക്കെ പഴയ സഹപ്രവർത്തകനായിരുന്ന സഖാവ് വി കെ ശേഖരന്റെ മകനാണെന്നു മാധവൻ മുഖ്യമന്ത്രിയെ അറിയിക്കുന്നു. മാധവനെ നേരിടാനായി ബോംബെയിൽ നിന്നും മഹേഷ് നായരെ (ദേവൻ) സ്വാമിജി വരുത്തിക്കുന്നു. മഹേഷ് നായർ തന്റെ ഭർത്താവായിരുന്നെന്നും ആശ്രമത്തിലെ മറ്റു രഹസ്യങ്ങളുമെല്ലാം അന്തേവാസിയായ ഹേമാംബര (ചിത്ര) മായയെ അറിയിക്കുന്നു. മാധവനെ വധിക്കാൻ വരുന്ന ഒരു ഗുണ്ടയിൽ നിന്നു കൂടെ കൂടുതൽ വിവരങ്ങൾ അറിഞ്ഞു ഉണ്ണിയേയും ചേറാടി കറിയയേയും അറസ്റ്റ് ചെയ്യുന്നു. കുറ്റകൃത്യങ്ങളുടെ മുഴുവൻ വിവരങ്ങളും മാധവൻ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും അറിയിക്കുന്നു.
സിനിമയുടെ വിജയം സുരേഷ് ഗോപിയെ സുപ്പർസ്റ്റാർ പദവിയിലെത്തിച്ചു. അതു പോലെ ധാരാളം പോലീസ് വേഷങ്ങളും ഇതിനെ തുടർന്നു സുരേഷ് ഗോപിയെ തേടിയെത്തി.
ഷാജി കൈലാസ് - രഞ്ജി പണിക്കർ - സുരേഷ് ഗോപി ടീമിന്റെ തുടർച്ചയായ മൂന്നാമത്തെ ചിത്രമായിരുന്നു. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യൻസ് ആയിരുന്നു ആദ്യത്തെ രണ്ടു ചിത്രങ്ങൾ. ഇതിനു ശേഷം നാലു ചിത്രങ്ങൾക്കു കൂടെ ഇവർ ഒരുമിച്ചു.
ചിത്രത്തിന്റെ വിജയം ഷാജി കൈലാസിനെ സൂപ്പർ ഹിറ്റ് സംവിധായകനും രഞ്ജി പണിക്കരെ സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തും ആക്കി.
മമ്മൂട്ടിയെ നായകനാക്കിയും സുരേഷ് ഗോപി ശരത്ചന്ദ്രന്റെ റോളിലുമായാണു ആദ്യം ചിത്രം പ്ളാൻ ചെയ്തതെങ്കിലും മമ്മൂട്ടി താത്പര്യം പ്രകടിപ്പിക്കാതിരുന്നതു കൊണ്ടു സുരേഷ് ഗോപിയെ നായകനാക്കുകയായിരുന്നു.
നരേന്ദ്രപ്രസാദിന്റെ ആൾദൈവമായ വില്ലൻ വേഷം വിവാദങ്ങൾ ക്ഷണിച്ചു വരുത്തി. ആകാശത്തു നിന്നും വിഭൂതിയെടുക്കുന്നതു സായിബാബയെ അനുകരിച്ചതാണെന ആരോപണവുമുണ്ടായിരുന്നു.
ചിത്രം സമർപ്പിച്ചിരിക്കുന്നതു ലഹരി മരുന്നുകൾക്കു അടിമപ്പെട്ടവർക്കാണ്
"ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ അല്ലാത്തതോ ആയ ആരുമായും ബന്ധമില്ല. സംഭവങ്ങൾ സാങ്കല്പികം മാത്രം. സാദൃശ്യങ്ങൾ പക്ഷേ യാദൃശ്ചികമെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല." എന്നൊരു ഡിസ്ക്ളൈമർ ചിത്രത്തിന്റെ തുടക്കത്തിലുണ്ടായിരുന്നു. എങ്കിലും മുഖ്യമന്ത്രി ശ്രീധരമേനോൻ, പ്രതിപക്ഷ നേതാവ് സി കെ കൃഷ്ണൻ എന്നിവർക്കു വർഷങ്ങൾക്കു മുമ്പു മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനോടും പ്രതിപക്ഷ നേതാവ് ഇ കെ നായനാരോടും പല കാര്യത്തിലും സാദൃശ്യമുണ്ട്. ജനഭേരി, രാജ്യാഭിമാനി എന്നു മുഖപത്രങ്ങളെ പ്രതിപാദിക്കുന്നതു യഥാക്രമം ജനയുഗവും ദേശാഭിമാനിയുമാണു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെ പറ്റിയും, പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രത്തിൽ നടന്ന ആക്രമണത്തെ പറ്റിയുമെല്ലാം പരാമർശങ്ങളുണ്ട്. സി കെ കൃഷ്ണൻ ഉലുവ ചികിത്സയെ പറ്റി പറയുന്നുണ്ട്. ഇ കെ നായനാർക്കും ഉലുവ ചികിത്സയുണ്ടായിരുന്നു.
"വിധി പ്രഖ്യാപനങ്ങൾ ജനങ്ങൾക്കു വേണ്ടിയാകുമ്പോൾ അവ ജനവിധികളാവുന്നു. ജനസഞ്ചയങ്ങൾക്കുമേൽ ദുരന്തപേടകങ്ങൾ തുറന്നുവിടാൻ കരുനീക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കപ്പെടുമ്പോൾ മാർഗ്ഗം എന്തുമാകട്ടേ, അതു ജനഹിതമാകുന്നു.' ഇതായിരുന്നു സിനിമയുടെ അവസാനം എഴുതികാണിച്ച വാചകം.
വിവരങ്ങളറിയുന്ന സ്വാമിയും മഹേഷ് നായരും മുഖ്യമന്ത്രിയെ വധിക്കാൻ പദ്ധതി തയ്യാറാക്കുന്നെങ്കിലും ഹേമയിലൂടെ അതറിയുന്ന മാധവനും സംഘവും അഭ്യന്തരമന്ത്രി വേലായുധനെയും ഐജി ദേവദാസനേയും കൂടെ തടവിലാക്കുന്നു. മഹേഷ് നായരും സ്വാമിജിയും ശരതിനേയും മാളുവിനേയും പിടികൂടി വധിക്കുന്നു. തുടർന്നു അവരെ കണ്ടെത്തുന്ന മാധവൻ സ്വാമിജിയേയും മഹേഷിനേയും വധിക്കുന്നു.