Director | Year | |
---|---|---|
ആദം ജോൺ | ജിനു എബ്രഹാം | 2017 |
ജിനു എബ്രഹാം
Director | Year | |
---|---|---|
ആദം ജോൺ | ജിനു എബ്രഹാം | 2017 |
ജിനു എബ്രഹാം
Director | Year | |
---|---|---|
ആദം ജോൺ | ജിനു എബ്രഹാം | 2017 |
ജിനു എബ്രഹാം
Director | Year | |
---|---|---|
സി ഐ ഡി മൂസ | ജോണി ആന്റണി | 2003 |
കൊച്ചി രാജാവ് | ജോണി ആന്റണി | 2005 |
തുറുപ്പുഗുലാൻ | ജോണി ആന്റണി | 2006 |
ഇൻസ്പെക്ടർ ഗരുഡ് | ജോണി ആന്റണി | 2007 |
സൈക്കിൾ | ജോണി ആന്റണി | 2008 |
ഈ പട്ടണത്തിൽ ഭൂതം | ജോണി ആന്റണി | 2009 |
മാസ്റ്റേഴ്സ് | ജോണി ആന്റണി | 2012 |
താപ്പാന | ജോണി ആന്റണി | 2012 |
ഭയ്യാ ഭയ്യാ | ജോണി ആന്റണി | 2014 |
തോപ്പിൽ ജോപ്പൻ | ജോണി ആന്റണി | 2016 |
ജോണി ആന്റണി
കോളേജ് പഠനകാലത്തേ ആത്മാർത്ഥസൌഹൃദത്തിലുള്ള എ എസ് പി ശ്രീരാമകൃഷ്ണനും ജേർണ്ണലിസ്റ്റ് മിലൻ പോളുമായുള്ള സുഹൃദ്ബന്ധവും ഇരുവരും ചേർന്ന് സമൂഹത്തിലെ ദുഷ്ടശക്തികൾക്ക് എതിരെ പോരാടുന്നതുമാണ് മുഖ്യപ്രമേയം.
കോളേജ് പഠനകാലത്തേ ആത്മാർത്ഥസൌഹൃദത്തിലുള്ള എ എസ് പി ശ്രീരാമകൃഷ്ണനും ജേർണ്ണലിസ്റ്റ് മിലൻ പോളുമായുള്ള സുഹൃദ്ബന്ധവും ഇരുവരും ചേർന്ന് സമൂഹത്തിലെ ദുഷ്ടശക്തികൾക്ക് എതിരെ പോരാടുന്നതുമാണ് മുഖ്യപ്രമേയം.
*തമിഴ് സിനിമയിലെ സംവിധായകനും നടനുമായ ശശികുമാർ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. *ഉത്തരേന്ത്യൻ മോഡലും ഹിന്ദി-തമിഴ് നടിയുമായ പിയാ ബാജ്പായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. *ജിനു എബ്രഹാം എന്ന നവാഗത തിരക്കഥാകൃത്തിന്റെ ആദ്യ തിരക്കഥ. *പ്രമുഖ തമിഴ് നടൻ സമുദ്രക്കനി ഒരു പാട്ട് സീനിൽ ഗസ്റ്റായി അഭിനയിക്കുന്നു.
കോട്ടയം നഗരത്തിന്റെ ഏ എസ് പി ആയ ശ്രീരാമകൃഷ്ണൻ ഐ പി എസി (പൃഥീരാജ്) നു ഒരു കൊലപാതക കേസിൽ അന്വേഷണം നടത്താൻ ഉത്തരവാകുന്നു. നഗരത്തിലെ പ്രമുഖ വ്യവസായിയായ ബാലഗംഗാധരന്റെ (വിജയരാഘവൻ) കൊലപാതകമാണ് അന്വേഷണ വിഷയം. ബാലഗംഗാധരനോടൊപ്പം കൊല ചെയ്തെന്ന് കരുതുന്ന പെൺകുട്ടി ദക്ഷാദാസും (പിയാ ബാജ്പായ്) കൊല്ലപ്പെട്ടിരുന്നു. മരിച്ചയാളും കൊന്നയാളും തമ്മിൽ ഒരു ബന്ധവുമില്ലാതിരുന്ന ഈ ചാവേർ രീതിയിലുള്ള കൊലപാതകം ശ്രീരാമകൃഷ്ണനെ ആശയക്കുഴപ്പത്തിലാക്കുന്നു. ശ്രീ തന്റെ ആത്മാർത്ഥസുഹൃത്ത് ജേർണ്ണലിസ്റ്റ് മിലൻ പോളിന്റെ (ശശികുമാർ) സഹായം തേടുന്നു. അനാഥനായ മിലൻ ശ്രീയുടെ കോളേജ് കാലം മുതലേയുള്ള സുഹൃത്താണ്. ശ്രീ തന്റെ അന്വേഷണം ആരംഭിക്കുന്ന സമയത്ത് നഗരത്തിലെ മറ്റൊരു സ്റ്റാർ ഹോട്ടലിൽ രണ്ടു പേർ കൊല്ലപ്പെടുന്നു. തമ്മിൽ പരസ്പര ബന്ധമില്ലാത്ത ഇവരുടെ കൊലപാതകം ശ്രീയെ വീണ്ടും ആശയക്കുഴപ്പത്തിലാക്കുന്നു. ദക്ഷാദാസിന്റെ വിവരങ്ങൾ അന്വേഷിച്ചിറങ്ങിയ ശ്രീക്ക് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. തന്റെ അമ്മയുടെ രണ്ടാം ഭർത്താവായ ഐസക് പണിക്കർ (സിദ്ദിഖ്) ഒരു സ്ത്രീ ലമ്പടനായിരുന്നെന്നും മകളെപ്പോലും വേഴ്ചക്ക് വിധേയനാക്കിയിരുന്നെന്നും അതിൽ 15 വയസ്സുകാരിയായ ആ മകൾ കൊല്ലപ്പെട്ടതിനാൽ ഐസക് പണിക്കരോടുള്ള അടങ്ങാത്ത പകയുമായിട്ടാണ് ദക്ഷാദാസ് ജീവിക്കുന്നതെന്നും ശ്രീ മനസ്സിലാക്കുന്നു.ഹോട്ടലിൽ കൊല്ലപ്പെട്ടത് ഹോട്ടലിന്റെ പാർട്ടണറും പ്രമുഖ വ്യവസായിയുമായ സാം ജോർജ്ജും (ഇർഷാദ്) ഒപ്പം മരണപ്പെട്ടത് മോനിച്ചൻ (സലീംകുമാർ) എന്ന കാർ ഡ്രൈവറുമായിരുന്നെന്ന് ശ്രീ മനസ്സിലാക്കുന്നു. ഇടത്തരം വരുമാനക്കാരനായ മോനിച്ചന്റെ മകൾ ശീതൾ (മിത്രാകുര്യൻ) ഒരു സിനിമാ നടിയായിരുന്നു. മകളുടെ വഴിപിഴച്ച ജീവിതം മോനിച്ചനെ അലോസരപ്പെടുത്തിയിരുന്നു. എന്നാൽ മോനിച്ചനും സാം ജോർജ്ജും തമ്മിൽ പരിചയമോ ശത്രുതയോ ഉണ്ടായിരുന്നില്ല. കടുത്ത ശത്രുതയിലുള്ളവർ നേർക്കു നേർ ആക്രമിക്കാതിരിക്കുകയും എന്നാൽ ഒരു മുൻപരിചയവുമില്ലാത്തവർ കൊല്ലപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം കൊല്ലപ്പെടുന്ന വ്യക്തിയോടൊപ്പം കൊലപാതകം നടത്തിയ വ്യക്തിയും ഒപ്പം മരണപ്പെടുന്നതും ഈ കൊലപാതക പരമ്പരയിൽ ഒരു സമാനത ഉണ്ടാക്കിയതായി ശ്രീ കണ്ടെത്തുന്നു. ശ്രീയുടെ അന്വേഷണങ്ങൾ നടക്കുന്നതിനിടയിൽത്തന്നെ അന്വേഷണപരിധിയിൽ ഉള്ള ചില വ്യക്തികൾ ക്രൂരമായി കൊല്ലപ്പെടുന്നത് ശ്രീയെ നടുക്കുന്നു. കൊല്ലപ്പെട്ടവരൊക്കെ സ്ത്രീ വിഷയ തൽപ്പരരും ഇവരുടെ പ്രവൃത്തികൾ മൂലം പല പെൺകുട്ടികളുടേയും സ്ത്രീകളുടെയും ജീവിതം നശിച്ചു പോയവരുമായിരുന്നു. ശ്രീയുടെ അന്വേഷണം ബുദ്ധിപൂർവ്വമായി നടന്നു. അതിൽ നിന്നും ശ്രീക്ക് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. സമൂഹത്തിലെ പല ഉന്നത വ്യക്തികളും അടുത്ത ഇരകളാവാൻ വിധിക്കപ്പെട്ടവരായിരുന്നു. അവരെ രക്ഷിക്കുക എന്നതായിരുന്നു ഏ എസ് പി എന്ന നിലയിൽ ശ്രീരാമകൃഷ്ണന്റെ ദൌത്യം.
- 1497 views