തെന്നിന്ത്യൻ ചലച്ചിത്രതാരം. 1973 ഏപ്രിൽ 26ന് തമിൾ നാട്ടിലെ വിരുദനഗർ ജില്ലയിലെ രാജപാളയം മുൻസിപ്പാലിറ്റിയിൽ സേത്തൂർ എന്ന സ്ഥലത്ത് ജനിച്ചു. സമുദ്രക്കനിയുടെ പ്രാഥമിക വിദ്യാഭ്യാസം T.N.P.M.M.N.Hr.Sec School ലായിരുന്നു. അതിനുശേഷം രാജപാളയം രാജൂസ് കോളേജിൽനിന്നും ഗണിതത്തിൽ ബിരുദമെടുത്തശേഷം, അംബേദ്കർ ലൊ കോളേജ് ചെന്നൈയിൽ നിന്നും നിയമബിരുദവും കരസ്തമാക്കി.
ഒരു നടനാവുക എന്ന മോഹവുമായി നടന്ന സമുദ്രക്കനി തന്റെ കോളേജ്പഠനത്തിനുശേഷം സിനിമാമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുകയും പല ചിത്രങ്ങളിലും സഹസംവിധായകനായി പ്രവർത്തിയ്ക്കുകയും ചെയ്തു. 1997ൽ കെ വിജയനൊപ്പം സഹസംവിധായകനായി പ്രവർത്തിക്കാനാരംഭിച്ചു. പിന്നീട് കെ ബാലചന്ദർ അടക്കമുള്ള പലരോടൊപ്പവും സഹസംവിധായകനായി പ്രവർത്തിച്ചു. അതിനോടൊപ്പംതന്നെ അദ്ദേഹം പല സിനിമകളിലും ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. സിനിമയിൽ പ്രവർത്തിച്ചിരുന്ന സമയത്തുതന്നെ സമുദ്രക്കനി സീരിയലുകളിലും അഭിനയിച്ചിരുന്നു. 2008ൽ റിലീസ് ചെയ്ത സുബ്രമണ്യപുരം എന്ന തമിഴ് ചിത്രത്തിലെ അഭിനയം വളരെശ്രദ്ധിയ്ക്കപ്പെട്ടു. 2003 ലാണ് ഉന്നൈ ശരണടൈന്തേൻ എന്ന ചിത്രത്തിലൂടെ സമുദ്രക്കനി സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് മൂന്നു സിനിമകൾ കൂടി സംവിധാനം ചെയ്തെങ്കിലും 2008 ൽ സംവിധാനം ചെയ്ത നാടോടികൾ എന്നചിത്രമാണ് സമുദ്രക്കനിയ്ക്ക് പ്രശസ്തി നേടിക്കൊടുത്തത്. മികച്ച സംവിധായകനുള്ള (തമിൾ) ഫിലിംഫെയർ അവാർഡ്അടക്കം ധാരാളംപുരസ്ക്കാരങ്ങൾ നാടോടികൾ കരസ്തമാക്കി..വിസാരണൈ എന്ന ചിത്രത്തിലെ അഭിനയത്തിന് 2016ൽ മികച്ച സഹനടനുള്ള ദേശീയപുരസ്ക്കാരം സമുദ്രക്കനിയെ തേടിഎത്തി.
മലയാളസിനിമയിലേയ്ക്കുള്ള സമുദ്രക്കനിയുടെ പ്രവേശം 2010ൽ ശിക്കാർ എന്ന സിനിമയിലൂടെയായിരുന്നു. തിരുവമ്പാടി തമ്പാൻ,മാസ്റ്റേൾസ്... തുടങ്ങി ചില മലയാളസിനിമകളിൽ അഭിനയിക്കുകയും, ആകാശമിഠായി എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.
- 241 views