എസ്കേപ്പ് ഫ്രം ഉഗാണ്ട

 

റിലീസ് തിയ്യതി
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
വിസിഡി/ഡിവിഡി
സൈന വീഡിയോസ്
Attachment Size
Escape from Uganda-m3db4.jpg 51.41 KB
Escape from Uganda (Malayalam Movie)
2013
Associate Director
ഓഡിയോഗ്രാഫി
ചമയം (പ്രധാന നടൻ)
നിശ്ചലഛായാഗ്രഹണം
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
ചീഫ് അസോസിയേറ്റ് സംവിധാനം
അസോസിയേറ്റ് ക്യാമറ
കാസറ്റ്സ് & സീഡീസ്
ഗ്രാഫിക്സ്
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • പൂർണ്ണമായും ഉഗാണ്ടയിൽ ചിത്രീകരിച്ച ചിത്രം
കഥാസംഗ്രഹം

ജയകൃഷ്ണനും ശിഖാ സാമുവേലും ഒരു പ്രേമ വിവാഹത്തിനൊടുവിൽ ഉഗാണ്ടയിലെത്തുന്നു. തന്റെ ഒരു പരിചയക്കാരനായ അഡ്വ ഫിറോസിന്റെ സഹായത്തോടെ ഒരു ജോലി കണ്ടത്താൻ ജയകൃഷ്ണൻ ശ്രമിക്കുന്നു. ഒടുവിൽ ഗൗതം എന്ന മലയാളിയുടെ സഹായത്തോടെ ഒരു ജോലി അയാൾ തരപ്പെടുത്തുന്നു. ശിഖയുടെ ഒരു സുഹൃത്ത് എയ്ഞ്ചൽ മാത്യുവിന്റെ സഹായത്തോടെ ഒരു ഡിസൈനർ ഷോപ്പ് ആരംഭിക്കുന്നു. ശിഖക്കും  ജയകൃഷ്ണനും ഒരു മോളുണ്ടാകുന്നു, മീനാക്ഷി. എയ്ഞ്ചലും സുഹൃത്ത് ഓഡ്രയും അവരുടെ ബോസായ കാർലോസ് കെന്നഡിയെ ചതിച്ചു കുറെ ഡയമണ്ട്സ് നേടുന്നു. അത് ഒളിപ്പിക്കാൻ അവർ ശിഖയെ ഏൽപ്പിക്കുന്നു. അതുമായി ശിഖ ഏയ്ഞ്ചലിന്റെ വീട്ടിലെത്തുമ്പോൾ ഏയ്ഞ്ച്ചലും ഓഡ്രയും  കൊല്ലപ്പെട്ടതായി കാണുന്നു. പോലീസ് ശിഖയെ അറസ്റ്റ് ചെയ്യുന്നു. ഓഡ്രയുടെ അച്ഛൻ ആ നഗരത്തിന്റെ മേയർ ആണ്. മകളുടെ മരണത്തിനു പ്രതികാരം ചെയ്യാൻ അയാൾ ശിഖക്ക് ജാമ്യം പോലും നിഷേധിച്ച് ജയിലിൽ തള്ളുന്നു. അവരെ ശ്രമിക്കുന്ന അഡ്വ.ഫിറോസ്‌ കൊല്ലപ്പെടുന്നു. അതിനിടെ ശിഖയുടെ കേസ് പുനരന്വേഷിക്കാൻ ഉത്തരവാകുന്നു. അതന്വേഷിക്കാൻ വരുന്ന ഓഫീസർ ജയകൃഷ്ണനെ കാണുന്നു.  അവിചാരിതമായി ജയകൃഷ്ണൻ ആന്റണിയെ പരിചയപ്പെടുന്നു.  അയാൾ ശിഖയെ ജയിലിൽ നിന്നും രക്ഷിക്കാൻ സഹായിക്കാം എന്ന് പറയുന്നു. ആദ്യം ജയകൃഷ്ണൻ മടിച്ചുവെങ്കിലും പിന്നീട് ശിഖ ജയിലിൽ നേരിടുന്ന പീഡനങ്ങൾ അറിയുമ്പോൾ, പല സ്ഥലത്തു നിന്നായി കാശുണ്ടാക്കി ശിഖയെ രക്ഷിക്കാൻ ആന്റണിയെ ഏൽപ്പിക്കുന്നു. ആന്റണിക്ക് ശിഖയെ രക്ഷിക്കാൻ ആവുമോ? മേയർ സിഖക്കായി കരുതി വച്ചിരിക്കുന്നത് എന്താണ് ? പോലീസ് അന്വേഷണത്തിൽ ആരെയാണ് കുറ്റക്കാരനായി കണ്ടെത്തുക? അങ്ങനെ പല ചോദ്യങ്ങൾക്കും ഉത്തരം പറയുന്ന ഒരു സസ്പെന്സ് ത്രില്ലറാണ് എസ്കേപ് ഫ്രം ഉഗാണ്ട!

കഥാവസാനം എന്തു സംഭവിച്ചു?

ശിഖയെ രക്ഷിക്കാൻ ആന്റണി പദ്ധതി തയാറാക്കുന്നു. അതിൻ പ്രകാരം ജയകൃഷ്ണനും ഗൗതമുവും ആന്റണിക്കൊപ്പം ശിഖയെ ജയിലിനു പുറത്തെത്തിക്കുന്നു. എന്നാൽ  ആന്റണിയുടെ ഉദ്ദേശ്യം ശിഖയെ രക്ഷിക്കുക എന്നതായിരുന്നില്ല്, പകരം ഓഡ്രയും ഏയ്ഞ്ചലും മോഷ്ടിച്ച ഡയമണ്ട് ശിഖയുടെ പക്കൽ നിന്നും കരസ്ഥമാക്കുക എന്നതായിരുന്നു അയാളുടെ ഉദ്ദേശ്യം. ഓഡ്രയേയും ഏയ്ഞ്ചലിനേയും കൊന്നത് ആന്റണി എന്ന കാർലോസ് കെന്നഡി ആയിരുന്നു. അതു ശിഖ നേരിട്ടു കണ്ടിരുന്നു. എന്നാൽ ആന്റണി, കാർലോസ് കെന്നഡിയാണു എന്ന് ശിഖയുടെ കേസ് പുനരന്വേഷിച്ച ഉദ്യോഗസ്ഥനിൽ നിന്നും മനസ്സിലാക്കിയ ജയകൃഷ്ണൻ, കാർലോസിനെ കുടുക്കാൻ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഒടുവിൽ കാർലോസ് പോലീസ് പിടിയിലാവുന്നു, ശിഖ മോചിപ്പിക്കപ്പെടുന്നു.

റിലീസ് തിയ്യതി
വിസിഡി/ഡിവിഡി
സൈന വീഡിയോസ്

 

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിർമ്മാണ നിർവ്വഹണം