എം കെ കമലം

Submitted by mrriyad on Sat, 02/14/2009 - 18:51
Name in English
MK Kamalam

1899-ൽ കോട്ടയം കുമരകത്ത്  മങ്ങാട്ടുവീട്ടിൽ എം.സി. കൊച്ചുപിള്ള പണിക്കരുടേയും കാർത്യായനിയുടേയും മകളായി ജനിച്ചു. സംഗീതാദ്ധ്യാപകനും നാടകാദ്ധ്യാപകനുമായ അച്ഛൻ തന്നെ സംഗീതത്തിന്റേയും നാടകത്തിന്റെയും ബാലപാഠാങ്ങൾ പകർന്നുകൊടുത്തു. തുടർന്ന് തോമസ് പുന്നൻ, നാരായണൻ ഭാഗവതർ, ഓച്ചിറ രാമൻ ഭാഗവതർ, കൊട്ടാരം ശങ്കുണ്ണിനായർ എന്നിവരിൽ നിന്നും മുതിർന്നപാഠങ്ങൾ പഠിച്ചു. ഏഴുവയസ്സുമുതൽ നാടകാഭിനയം തുടങ്ങി.

1938-ൽ “ബാലനിൽ” പാടുകയും പ്രധാനവേഷത്തിലഭിനയിക്കുകയും ചെയ്തു. ആദ്യഗാനം “ജഗദീശ്വര ജയജയ”.

1924-ൽ ദാമോദരൻ വൈദ്യരെ വിവാഹം ചെയ്തു. മൂന്നുപെൺകുട്ടികൾ. രാധ, മീര, ഇന്ദുലേഖ.

വാൽകഷ്ണം:ഈയിടെ സൂര്യാകൃഷ്നമൂർത്തിയുടെ മുറിവുകൾ എന്ന പുസ്തകത്തിൽ അവരെക്കുറിച്ചുണ്ടായിരുന്നു. നിത്യദാരിദ്ര്യത്തിന്റെയും അവശതയുടെയും കണ്ണുനിറയിക്കുന്ന പശ്ചാത്തലത്തിൽ. എന്തെങ്കിലും സ്വപ്നം അവശേഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിനുത്തരം മൂന്നുനേരം വയറുനിറയെ ആഹാരം എന്നായിരുന്നു.പതിനഞ്ചാം വയസ്സില്‍ ബാലനിൽ വേഷമിട്ട എം.കെ.
കമലം 2010 ഏപ്രില്‍ 20നാണ് അന്തരിച്ചത്.

ചിത്രത്തിനു കടപ്പാട് : ഇന്ദുലേഖ.കോം.