ചലച്ചിത്രകാരനായി മാറിയ മാധ്യമപ്രവർത്തകനാണ് വിനോദ് മങ്കര. വിവിധ അച്ചടി മാദ്ധ്യമങ്ങളിൽ ഫ്രീലാൻസ് മാദ്ധ്യമപ്രവർത്തകനായും സൂര്യ,ഏഷ്യാനെറ്റ് മുതലായ ചാനലുകളിൽ പ്രോഗ്രാം മാനേജർ,സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ എന്നിങ്ങനെ വിവിധ തസ്തികകളിൽ ജോലി ചെയ്തതിനും ശേഷമാണ് വിനോദ് മങ്കര സിനിമാ സംവിധായകനാവുന്നത്.
വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്തതുൾപ്പെടെ അറുനൂറോളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട് . അവയിൽ, ഡോക്യുമെന്ററിയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 3 വർഷം തുടർച്ചയായി നേടിയതുൾപ്പെടെ 7 സംസ്ഥാന പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും ("Beyond or Within") നേടിയിട്ടുണ്ട് . 2006 ലെ "അരുണം" ആണ് ആദ്യ കഥാചിത്രം.
കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് കമ്മറ്റി(2002),ഐ എഫ് എഫ് കെ 2005 എന്നിവിടങ്ങളിൽ ജൂറി മെമ്പർ ആയിരുന്നു. "പ്രപഞ്ചത്തിന്റെ താക്കോൽ", "ഗരുഡപ്പച്ച" എന്നിങ്ങനെ 2 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- 1224 views