പ്രകൃതീ മനോഹരീ, സഹ്യന്റെ മകൻ, അക്കരെ, പാണ്ഡവപുരം, മണ്ണിന്റെ മക്കൾ, കുട്ടപ്പൻ സാക്ഷി, രാധ എന്ന പെൺകുട്ടി, ബലൂൺ തുടങ്ങി മുപ്പത്തിനാലോളം ഫീച്ചർ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിക്കുകയും നൂറിലധികം ഡോക്യുമെന്ററികൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പഠിച്ചിറങ്ങിയ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ 1987-ൽ സിനിമാട്ടോഗ്രഫി വിഭാഗത്തിൽ അധ്യാപകനായി അദ്ദേഹം ചേരുന്നു, 1989-ൽ ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിലെ എ.ജെ.കെ. മാസ് കമ്യൂണിക്കേഷൻ റിസർച്ച് സെന്ററിൽ റീഡറായി ന്യൂഡൽഹിയിലെത്തുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി അദ്ദേഹം ഗോവ അന്തർദേശീയ ചലച്ചിത്രമേളയുടെ ജൂറി അംഗമാണ്. എ കെ ബിർ, ഷാജി എൻ കരുൺ എന്നിവരോടൊപ്പം ചലച്ചിത്രമേളയുടെ ടെക്‌നിക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു. സർക്കാറിനു വേണ്ടിയും പല സംഘടനകൾക്കുവേണ്ടിയും നിരവധി ഷോർട്ട്ഫിലിമുകളും ഡോക്യുമെന്ററികളും ദിവാകരമേനോൻ സംവിധാനംചെയ്തിട്ടുണ്ട്, ഇതു കൂടാതെ പല പ്രമുഖ കമ്പനികൾക്കുവേണ്ടി പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
അവലംബം : മാതൃഭൂമി
- 281 views