Director | Year | |
---|---|---|
നിദ്ര | സിദ്ധാർത്ഥ് ഭരതൻ | 2012 |
ചന്ദ്രേട്ടൻ എവിടെയാ | സിദ്ധാർത്ഥ് ഭരതൻ | 2015 |
വർണ്യത്തിൽ ആശങ്ക | സിദ്ധാർത്ഥ് ഭരതൻ | 2017 |
ജിന്ന് | സിദ്ധാർത്ഥ് ഭരതൻ | 2019 |
സിദ്ധാർത്ഥ് ഭരതൻ

അമിതമായ ഉത്കണ്ഠ, ഭയം എന്നിവയാൽ ഒരു paranoid തലത്തിലുള്ള വ്യക്തിവിശേഷമാണ് ഇതിലെ നായകന്റേത്. അപ്രതീക്ഷിതമായ ഒരു ഷോക്കിൽ മാനസിക നില കൈവിട്ടു പോകുകയും ചികിത്സകളാൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും എന്നാൽ ‘ഭ്രാന്ത് / ഭ്രാന്തൻ’ എന്നുള്ള സമൂഹത്തിന്റെ /കുടൂംബത്തിന്റെ സാമാന്യ കാഴ്ചപ്പാടിൽ ജീവിക്കേണ്ടി വരികയും ചെയ്യുന്ന ഒരു ക്രിയേറ്റീവ് വ്യക്തിയുടെ അതിജീവനത്തിന്റെ കഥയെന്നു പറയാം. തന്റെ ശരികളെ സമൂഹം/കൂടെയുള്ളവർ തെറ്റായും മറ്റുള്ളവരുടെ തെറ്റുകളെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ‘മാനസിക വിഭ്രാന്തി’ എന്ന അസുഖം അടിച്ചേൽപ്പിച്ച വ്യക്തിയിൽ നിന്നാകുമ്പോൾ സമൂഹം വീണ്ടും അയാളെ ഭ്രാന്തനെന്നു മുദ്രകുത്താം. അത്തരത്തിലുള്ളൊരു അവസ്ഥയാണ് ഇതിലെ രാജു(സിദ്ധാർത്ഥ്) വിന്റേത്.

1984 ൽ റിലീസായ ‘നിദ്ര’ എന്ന സിനിമയുടെ റീമേക്ക്. അന്തരിച്ച ഭരതൻ ആയിരുന്നു നിദ്ര (1984) എന്ന സിനിമയുടെ കഥയും സംവിധാനവും, റീമേക്കിനു തിരക്കഥ അഡാപ്റ്റ് ചെയ്തതും സംവിധാനവും പ്രധാന വേഷം ചെയ്തതും അന്തരിച്ച ഭരതന്റെ മകൻ സിദ്ധാർത്ഥ് ആണ്.
ജർമ്മനിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിൽ വന്ന രാജുവിന് (സിദ്ധാർത്ഥ്) അമ്മ മരിച്ചതറിഞ്ഞ് മാനസിക വിഭ്രാന്തിയുണ്ടാകുന്നു. അതിന്റെ ചികിത്സയിലായിരുന്നു കുറച്ചു കാലം. അതിനുശേഷം രാജു സാധാരണ നിലയിലേക്ക് തിരിച്ചു വന്നെങ്കിലും കുടുംബത്തിലെ മറ്റുള്ളവരും സമൂഹവും രാജുവിനെ അസുഖമുള്ളൊരു കുട്ടിയായി കരുതി. കുടുംബത്തിലെ മറ്റംഗങ്ങളുടെ ആവശ്യത്തിൽ കവിഞ്ഞുള്ള സംരക്ഷണവും ഉപദേശവും മറ്റും രാജുവിനു പക്ഷേ അലോസരപ്പെടുത്തുകയാണുണ്ടായത്. രാജുവിന്റെ വ്യക്തിത്വവും ക്രിയേറ്റിവിറ്റിയും മനസ്സിലാക്കാൻ ആരും ശ്രമിക്കുന്നില്ല എന്നതായിരുന്നു സത്യം.രാജു വിന്റെ ചേട്ടൻ വിശ്വനു (ജിഷ്ണു) റിയൽ എസ്റ്റേറ്റ് / റീസോർട്ട് ബിസിനസ്സാണ്. കുടുംബത്തിന്റെ അധീനതയിലുള്ള പുഴക്കരയിലെ സ്ഥലം സഹ നിക്ഷേപകരൊപ്പം റിസോർട്ട് പണിയാനാണ് താല്പര്യം. അച്ഛനും വിശ്വനോടൊപ്പമാണ്. രാജുവിനു ചെറുപ്പം മുതലേ ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു. ഭാർഗ്ഗവിയമ്മ (കെ പി എ സി ലളിത) യുടേ മകൾ അശ്വതി (റിമ കല്ലിങ്കൽ) വർഷങ്ങൾക്ക് ശേഷം രാജുവും അശ്വതിയും നാട്ടിൽ വെച്ച് കണ്ടുമുട്ടി വിശേഷങ്ങൾ പങ്കുവെക്കുന്നു. രാജുവിന്റെ അച്ഛൻ ശങ്കര മേനോൻ (തലൈവാസൽ വിജയ്) ഭാർഗ്ഗവിയമ്മയെ വിളിപ്പിച്ച് അശ്വതിയുമായി രാജുവിന്റെ വിവാഹ കാര്യം പങ്കുവെക്കുന്നു. എങ്കിലും രാജുവിനു മാനസികാസ്വാസ്ഥ്യം ഉള്ളതുകൊണ്ട് ഈ വിവാഹത്തിനു സമ്മതിക്കാൻ അവർക്കാവുന്നില്ല. പക്ഷെ രാജുവിനോട് ഇഷ്ടമുള്ള അശ്വതി അമ്മയെ സമ്മതിപ്പിക്കുന്നു. അശ്വതിയുടേയും രാജുവിന്റേയും വിവാഹം നടക്കുന്നു. എങ്കിലും രാജുവിനെ അസുഖമുള്ളൊരു കുട്ടിയായിക്കാണാനായിരുന്നു വീട്ടുകാരുടെ താല്പര്യം. ആ ഇടപെടൽ രാജുവിന്റെ സ്വകാര്യജീവിതത്തിനും അലോസരമുണ്ടാക്കുന്നു. ശാസ്ത്ര കൌതുകങ്ങളിലും അതിന്റെ ക്രിയാത്മകപ്രവർത്തനങ്ങളിലും തല്പരനായിരുന്ന രാജു പുഴക്കരയിലെ തന്റെ വലിയ എസ്റ്റേറ്റിൽ തന്റെ ഇഷ്ടപ്രകാരം പ്രകൃതിയോടിണങ്ങുന്ന ഒരു വാസസ്ഥലം ഒരുക്കിയിരുന്നു. പക്ഷികളും ഇഴജന്തുക്കളും പുഴയും മറ്റുമുള്ള ഒരു കോട്ടേജ്. ഒരു ദിവസം വിശ്വൻ തന്റെ ബിസിനസ്സ് സുഹൃത്തുക്കളെ ഈ പ്രോപ്പർട്ടി കാണിക്കാൻ കൊണ്ടുവരുന്നു. അവിടെ വച്ച് അശ്വതിയേയും രാജുവിനേയും കാണുന്നു. ഈ സ്ഥലം റിസോർട്ടിനു വിട്ടുകൊടുക്കാൻ രാജു സമ്മതിക്കുന്നില്ല. വിശ്വന്റെ ഭാര്യ പ്രിയ(സരയൂ) യുടെ അച്ഛനും സഹോദരങ്ങളും ഒരുദിവസം രാജുവിന്റെ വീട്ടിൽ വിരുന്നിനു വരുന്നു. പ്രിയയുടേ സഹോദരനും വിശ്വനും തമ്മിൽ രാജുവിനെപ്പറ്റി സംസാരിക്കുന്നത് രാജു കേൾക്കാൻ ഇടയാകുന്നു. അതിൽ അസ്വസ്ഥനായ രാജു ഉച്ച ഭക്ഷണസമയത്ത് അതേചൊല്ലി പ്രതികരിക്കുന്നു. അസ്വസ്ഥനായ രാജു അധികം ടാബ്ലറ്റുകൾ കഴിച്ച് ബോധരഹിതനാകുന്നു. അശ്വതിയും രാജുവും ഡോക്ടർ റോയ് പീറ്ററെ (വിജയ് മേനോൻ) കണ്ടു സംസാരിക്കുന്നു. ആരോ തന്നെ ആക്രമിക്കുമെന്നൊരു അകാരണമയ ഭയം രാജുവിനുണ്ടെന്നും രാജുവിന് സ്നേഹവും സംരക്ഷണവും നൽകണമെന്ന് ഡോക്ടർ പറയുന്നു.
വീണ്ടു അശ്വതിയുമായുള്ള പ്രണയത്തിലേക്കും ജീവിതത്തിലേക്കും നടന്നടുക്കുന്ന ദിവസങ്ങളിലാണ് രാജുവിനെ പരിഭ്രാന്തനാക്കുന്ന ആ കാഴ്ച കാണുന്നത്. പുഴക്കരയിലെ തന്റെ എസ്റ്റേറ്റിനെ കടന്നാക്രമിക്കുന്നതും തന്റെ വളർത്തുജന്തുക്കളെ കൊന്നൊടുക്കിയതുമായ കാഴ്ച. രാജുവിന്റെ മനോനില വീണ്ടും തകിടം മറിയുന്നു.
- 1546 views