ബലറാം മട്ടന്നൂർ
ബലറാം മട്ടന്നൂർ
Director | Year | |
---|---|---|
പുനരധിവാസം | വി കെ പ്രകാശ് | 2000 |
മുല്ലവള്ളിയും തേന്മാവും | വി കെ പ്രകാശ് | 2003 |
പോലീസ് | വി കെ പ്രകാശ് | 2005 |
മൂന്നാമതൊരാൾ | വി കെ പ്രകാശ് | 2006 |
പോസിറ്റീവ് | വി കെ പ്രകാശ് | 2008 |
ഗുലുമാൽ ദ് എസ്കേപ്പ് | വി കെ പ്രകാശ് | 2009 |
3 കിങ്ങ്സ് | വി കെ പ്രകാശ് | 2011 |
ബ്യൂട്ടിഫുൾ | വി കെ പ്രകാശ് | 2011 |
കർമ്മയോഗി | വി കെ പ്രകാശ് | 2012 |
ട്രിവാൻഡ്രം ലോഡ്ജ് | വി കെ പ്രകാശ് | 2012 |
Pagination
- Page 1
- Next page
വി കെ പ്രകാശ്
വില്ല്യം ഷേക്സ്പിയറുടെ വിശ്വപ്രസിദ്ധ നാടകമായ “ഹാംലറ്റി”ന്റെ മലയാള സ്വതന്ത്രാവിഷ്കാരം
വില്ല്യം ഷേക്സ്പിയറുടെ വിശ്വപ്രസിദ്ധ നാടകമായ “ഹാംലറ്റി”ന്റെ മലയാള സ്വതന്ത്രാവിഷ്കാരം
വില്ല്യം ഷേക്സ്പിയറുടെ വിശ്വപ്രസിദ്ധ നാടകമായ “ഹാംലറ്റി’നെ കേരളീയ പശ്ചാത്തലത്തിൽ പുനരവതരിപ്പിക്കുന്നു.
2011ൽ ഷൂട്ടിങ്ങ് പൂർത്തിയാവുകയും 2011ൽ തന്നെ നിരവധി ബഹുമതികൾക്ക് അർഹവുമായ ‘കർമ്മയോഗി‘ 2012 മാർച്ചിൽ ആണ് റിലീസ് ചെയ്തത്.
2011 ൽ ഗോവയിൽ നടന്ന 42മത് ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിൽ ‘കർമ്മയോഗി’ പ്രദർശിപ്പിച്ചു.
2011ൽ തിരുവനന്തപുരത്ത് നടന്ന 16-മത് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ “മലയാള സിനിമ ഇന്ന്” എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ചു.
2011ലെ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം ഈ സിനിമയിലൂടെ റിസബാവ കരസ്ഥമാക്കി. തലൈവാസൽ വിജയ് അവതരിപ്പിച്ച “ഭൈരവൻ“ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതിനാണ് ഈ പുരസ്കാരം.
നൂറു വർഷങ്ങൾക്ക് മുൻപ് ഉത്തരകേരളത്തിലെ ഏകരാജ്യത്തിലെ സർവ്വ സമ്മതനും ബഹുമാനിതനുമായ നാടുവാഴിയായിരുന്നു ചാത്തോത്ത് തറവാട്ടിലെ കളരിയാശാനായ രുദ്രൻ ഗുരുക്കൾ. ഒരു ശിവരാത്രിനാൾ മഹാശിവക്ഷേത്രത്തിലെ പൂരക്കളി കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ഉഗ്രവിഷം തീണ്ടി മരണപ്പെടുന്നു. ഗുരുക്കളുടെ മകൻ രുദ്രൻ (ഇന്ദ്രജിത്) അച്ഛന്റെ മരണത്തോടെ വിഷാദവാനാകുന്നു. അച്ഛന്റെ മരണം വിഷം തീണ്ടിയല്ല പകരം അതിൽ മറ്റെന്തോ ദുരൂഹതകളുണ്ട് എന്ന് രുദ്രൻ തിരിച്ചറിയുന്നു. ഗുരുക്കളുടെ മരണശേഷം കുലം അന്യം നിൽക്കാതിരിക്കാനും ജ്യേഷ്ഠഭാര്യയുടെ അവകാശങ്ങൾ നിലനിർത്താനും (എന്ന വ്യാജേന) അനുജൻ ഭൈരവൻ (തലൈവാസൽ വിജയ്) ജ്യേഷ്ഠപത്നി മങ്കമ്മ (പത്മിനി കോലാപുരി) യെ വേളി കഴിക്കുന്നു. കേളിയാത്രവുമായി ഊരുതെണ്ടുന്ന ഭർത്താവ് ഗുരുക്കളോട് മങ്കമ്മക്ക് സ്നേഹമുണ്ടായിരുന്നില്ല. അച്ഛന്റെ മരണം കഴിഞ്ഞ് നാല്പത്തിയൊന്ന് ദിവസം തികയും മുൻപ് അമ്മയും ഇളയച്ഛനും വിവാഹം കഴിച്ചത് രുദ്രന് ഇഷ്ടപ്പെട്ടില്ല. ആ സംഭവവും രുദ്രനെ വല്ലാതെ ഉലക്കുന്നു. രുദ്രൻ കറുത്ത വസ്ത്രമണിഞ്ഞ് അച്ഛന്റെ അസ്ഥിത്തറയിൽ മാത്രം കഴിഞ്ഞു കൂടുന്നു. ചാത്തോത്ത് തറവാട്ടിൽ ഭൈരവനും തറവാടിന്റെ ആശ്രിതനുമായ കിടാത്തനും (ഗോപകുമാർ) മകൻ കാന്തനും (സൈജു കുറുപ്പ്) രുദ്രനെ വെറുക്കുകയും ഭൈരവനും രുദ്രനുമായുള്ള ശത്രുത കൂട്ടുകയും ചെയ്യുന്നു. കാര്യസ്ഥനായ കിടാത്തന് ചാത്തോത്ത് തറവാട് സ്വന്തമാക്കാനുള്ള ആഗ്രഹമുണ്ട് അതിനു വേണ്ടി ഭൈരവന്റെയും തറവാടിന്റേയും ഒപ്പം നിൽക്കുകയും മകൻ കാന്തനെക്കൊണ്ട് തറവാട് സ്വന്തമാക്കാനുള്ള കുതന്ത്രങ്ങൾ മെനയുകയും ചെയ്യുന്നു.
കിടാത്തന്റെ മകൾ പുരാവസ്തുതല്പരയായ മൂന്നുമണി (നിത്യാമേനോൻ) രുദ്രനെ പ്രണയിക്കുന്നുണ്ട്. രുദ്രനും അവളോട് പ്രണയമുണ്ടെങ്കിലും അച്ഛന്റെ മരണം തന്നെ ഉലച്ചതിനാൽ അവളോടുള്ള പ്രണയം പ്രകടിപ്പിക്കാനാവുന്നില്ല. രുദ്രന്റെ ഉറ്റചങ്ങാതി ശങ്കുണ്ണി (അശോകൻ)യാണ് രുദ്രനു തുണ. ശങ്കുണ്ണിയും രുദ്രനും അടുത്തടുത്ത ദിവസങ്ങളിൽ അച്ഛൻ ഗുരുക്കളെ സ്വപ്നം കാണുന്നു. സ്വപ്നത്തിലുടെ തന്റെ മരണം വിഷം തീണ്ടിയതല്ലെന്നും കൊലപ്പെടുത്തിയതാണെന്നും രുദ്രനു വെളിപ്പെടുന്നു.
കുടകിൽ കൃഷ്പിപ്പണിക്ക് പോകുകയാണെന്ന് ഭൈരവനോട് കള്ളം പറഞ്ഞ് കാന്തൻ തുളുനാട്ടിലേക്ക് കൂടുതൽ അഭ്യാസമുറകൾ പഠിക്കാൻ പോകുന്നു. മൂന്നുമണിക്ക് രുദ്രനോട് പ്രണയമുണ്ടെന്ന് മനസ്സിലാക്കിയ കിടാത്തൻ അവളെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ അച്ഛനെ സ്വപ്നത്തിൽ ദർശിക്കുന്ന രുദ്രൻ അച്ഛന്റെ നിലവറയിൽ നിന്ന് അച്ഛന്റെ വസ്ത്രങ്ങളും തലപ്പാവും സഞ്ചിയുമെടുത്ത് കേളിയാത്രത്തിനു തിരിക്കുന്നു. അച്ഛനെ കാത്തിരുന്ന, സ്നേഹിച്ചിരുന്ന ഏകരാജ്യത്തിലെ എല്ലാ വീടുകളിൽ നിന്നും അച്ഛനെപ്പോലെത്തന്നെ ഭിക്ഷയാചിക്കുക എന്നതായിരുന്നു രുദ്രന്റെ ലക്ഷ്യം. ഭൈരവനും അമ്മ മങ്കമ്മയും അതിനെ എതിർത്തെങ്കിലും, അച്ഛൻ നടന്ന നാട്ടുവഴികൾ, പുഴകൾ, വീടുകൾ, ആളുകൾ എല്ലാം തനിക്ക് തൊട്ടറിയണമെന്നും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന അച്ഛന്റെ ഗന്ധം എന്നോടതാവശ്യപ്പെടുന്നുവെന്നും പറഞ്ഞ രുദ്രൻ ഭിക്ഷായനത്തിറങ്ങുന്നു.
മനസ്ഥൈര്യമില്ലാത്ത രുദ്രനോട് തിരിച്ചുവരുവാൻ ശങ്കുണ്ണിയും പണിക്കരാശാനും (ബാബു നമ്പൂതിരി) ആവശ്യപ്പെടുന്നു. സ്വപ്നത്തിൽ രുദ്രൻ തന്റെ അച്ഛൻ ഗുരുക്കൾ കൊല്ലപ്പെട്ടതെങ്ങിനെ എന്ന് തിരിച്ചറിയുന്നു. കേളിയാത്രം അവസാനിപ്പിച്ച് രുദ്രൻ നാട്ടിലേക്ക് തിരിച്ചു വരുന്നു. ആ കൊലപാതകിയെ കണ്ടുപിടിക്കാൻ രുദ്രനും ശങ്കുണ്ണിയും പണിക്കരാശാനും തറവാട്ടിൽ ഒരു പൂരക്കളി സംഘടിപ്പിക്കുന്നു. അതിലൂടെ രുദ്രനും സംഘവും ഗുരുക്കളുടെ കൊലപാതകിയെ തിരിച്ചറിയുന്നു. പിന്നീട് ആ കൊലപാതകിയെ വകവരുത്തി തന്റെ പ്രതികാരം തീർക്കാനുള്ള പദ്ധതിയിലേക്ക് രുദ്രൻ തയ്യാറാകുന്നു.
- 1490 views