Director | Year | |
---|---|---|
Raktha bandham | Vel Swami Kavi | 1951 |
രക്തബന്ധം | വെൽ സ്വാമി കവി | 1951 |
വെൽ സ്വാമി കവി
ഈ സിനിമാ അഞ്ചോ ആറോ ദിവസം മാത്രമേ ഓടിയുള്ളു. പറഞ്ഞാൽ തീരാത്ത, അവിശ്വസനീയമായ കഥ പ്രേക്ഷകർക്ക് ദഹിച്ചില്ല. പ്രശസ്ത നാടക നടീനടന്മാരായിരുന്നു അഭിനയിച്ചത്. പാട്ടുകളും നിലവാരം താണതായത് പരാജയത്തിനു മറ്റൊരു കാരണം. പിന്നീട് പല പ്രശസ്ത സിനിമകളും നിർമ്മിച്ച ആർ. എസ്. പ്രഭു ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് സിനിമാരംഗത്തെത്തി.
"താമരശ്ശേരി തറവാട്ടിൽ രവിയാണ് മൂത്തസന്താനം. വത്സലയും അപ്പുവും രവിയുടെ പരിചരണത്തിലാണ് വളരുന്നത്. വത്സലയുടെ വിവാഹദിവസം തന്നെ വരനായ വിജയനെ ഒരു കൊലക്കുറ്റം ചാർത്തി പോലീസ് അറെസ്റ്റു ചെയ്തുകൊണ്ടു പോയി. അപ്പുവിനേയും വത്സലയേയും ബന്ധുവായ ശങ്കരക്കുറുപ്പിനെ ഏൽപ്പിച്ച് രവി മദ്രാസിൽ ജോലി അന്വേഷിച്ച് പോയി. താമരശ്ശേരിക്കാർ പണ്ട് സഹായിച്ചതുകൊണ്ട് മാത്രം ഡോക്ടറായിത്തീർന്ന ഈശ്വരപിള്ളയുടെ അടുത്ത് രവി ചെന്നെങ്കിലും അയാൾ രവിയെ നിഷ്കരുണം ആട്ടിപ്പായിച്ചു. എന്നാൽ ഈശ്വരപിള്ളയുടെ മകൾ കാഞ്ചന രവിയ്ക്ക് ഒരു ബാങ്കിൽ ഉദ്യോഗം തരപ്പെടുത്തിക്കൊടുത്തു. മോഹൻ എന്നൊരാളുടെ പിടിയിലാണ് ഡോ.ഈശ്വരപിള്ള. വാഹിനി എന്നൊരു സമർഥയെ അയാൾ ഈശ്വരപിള്ളയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു; ഈശ്വരപിള്ള വാഹിനിയുടെ സ്വാധീനത്തിലുമായി. കാഞ്ചനയ്ക്ക് രവിയോട് അടുപ്പമുണ്ടന്നറിഞ്ഞ് അത് തകർക്കുകയായിരുന്നു അവളൂടെ പ്ലാൻ. കാഞ്ചനയെ മോഹനോട് അടുപ്പിച്ച് അയാളും വാഹിനിയും സ്വത്തു തട്ടാനാണ് പ്ലാനിട്ടത്. വാഹിനി ഒരു കള്ളക്കത്ത് അയച്ച് അപ്പുവിനേയും വത്സലയേയും ശങ്കരക്കുറുപ്പിനേയും മദ്രാസിലേക്ക് വരുത്തി. വത്സലയെ ഒരു മുറിയിൽ പൂട്ടിയിട്ട് ഈശ്വരപിള്ളയ്ക്ക് കാഴ്ച്ച വച്ചു. വത്സല വഴങ്ങിയില്ല. ഒരു മുഖം മൂടി അവളെ രക്ഷിച്ചു. ഇതിനിടെ രവിയുടെ ജോലിയും മോഹനും വാഹിനിയും കൂടി നഷ്ടപ്പെടുത്തി. നിരാശനായ രവിക്ക് കാഞ്ചന മോഹനെയാണ് സ്നേഹിക്കുന്നെ തെന്നും തോന്നി, അയാൾ ആത്മഹത്യക്കൊരുങ്ങി. ഒരു മുഖം മൂടി രവിയെ രക്ഷപ്പെടുത്തി.
ഈശ്വരപിള്ളയെ വധിച്ച് പണം തട്ടാനായി മോഹനും വാഹിനിയും ഉദ്യമിച്ചു. അവിടെയും മുഖംമൂടി ഈശ്വരപിള്ളയെ രക്ഷപെടുത്തി. വേലക്കാരായ മുഴുവൻ-സമ്മതം ജോഡികൾ പല സത്യങ്ങളും ഡോക്റ്ററെ അറിയിച്ചു. കാഞ്ചനയ്ക്കും പലതും ബോദ്ധ്യം വന്നു. ഒരു ഏറ്റുമുട്ടലിൽ മുഖം മൂടി മോഹനേയും വാഹിനിയേയും പിടി കൂടി. മുഖം മൂടി ജയിൽ ചാടിയ വിജയൻ ആയിരുന്നു. വാസ്തവത്തിൽ വിജയന്റെ മേലുള്ള കൊലക്കുറ്റം മോഹന്റെ മേലായിരുന്നു ചാർത്തേണ്ടിയിരുന്നത്. തെറ്റിദ്ധാരണകൾ മാറി കാഞ്ചനയെ രവിയ്ക്കു കല്യാണം കഴിച്ചു കൊടുത്ത് ഈശ്വരപിള്ള. വത്സല വിജയനോടും ചേർന്നു."