കാശ്

കഥാസന്ദർഭം

ധനമോഹികളായ നാലു ചെറുപ്പക്കാർ പണത്തിനുവേണ്ടി പ്രമുഖ ബിസിനസ്സ്മാന്റെ മകളെ കിഡ് നാപ്പ് ചെയ്യുകയും അതേത്തുടർന്ന് അവർ ചെന്നുപെടുന്ന പ്രശ്നങ്ങളും നായകന്റെ പ്രതികാരവുമാണ് മുഖ്യപ്രമേയം.

U
114mins
റിലീസ് തിയ്യതി
Kaashh
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2012
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ധനമോഹികളായ നാലു ചെറുപ്പക്കാർ പണത്തിനുവേണ്ടി പ്രമുഖ ബിസിനസ്സ്മാന്റെ മകളെ കിഡ് നാപ്പ് ചെയ്യുകയും അതേത്തുടർന്ന് അവർ ചെന്നുപെടുന്ന പ്രശ്നങ്ങളും നായകന്റെ പ്രതികാരവുമാണ് മുഖ്യപ്രമേയം.

പി ആർ ഒ
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

മൂന്നാറിലെ അനധികൃത ഭൂമി ഇടപാടിൽ നഗരത്തിലെ ഒരു ബിസിനസ്സ് മാനായ ജയശങ്കറിനു (ജയൻ ചേർത്തല) ഏക്കറക്കണക്കിനു ഭൂമി അനധികൃതമായി ഏർപ്പെടുത്തിക്കൊടുക്കുന്നു റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായ പി കെ എന്ന പി കരുണൻ (റ്റിനി ടോം) ജയശങ്കറിൽ നിന്നും പ്രതിഫലമായി കിട്ടിയ കനത്തു തുകയും വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്ന പി കെ യുടെ വാഹനത്തിനു മീതെ ഒരു ലോറി വന്ന് ഇടിക്കുന്നു. പി കെ ആക്സിഡന്റിൽ പെടുന്നു.
അഞ്ച് വർഷങ്ങൾക്ക് ശേഷം, അപകടനില തരണം ചെയ്ത നിരാശനായ പി കെ ആക്സിഡന്റിന്റെ അനന്തരഫലങ്ങൾ അനുഭവിച്ച് ജീവിക്കുകയാണ്. അന്ന് കിട്ടിയ പ്രതിഫല തുക ജയശങ്കറിനു തന്നെ തിരിച്ചു കിട്ടിയെന്നും ആക്സിഡന്റ് ജയശങ്കർ തന്നെ ആസൂത്രണം ചെയ്തതാണെന്നും പി കെ ക്കു മനസ്സിലായി. തന്റെ ജീവിതം തകർത്തതിനു ജയശങ്കറിനോട് പ്രതികാരം ചെയ്യാൻ കാത്തിരിന്നു പി. കെ. ജയശങ്കർ പക്ഷെ, അപ്പോഴേക്കും നഗരത്തിലെ വലിയൊരു ബിസിനസ്സ് മാനായി വളർന്നിരുന്നു. ഭരണകൂടത്തിലും മറ്റും വലിയ സ്വാധീനമുള്ള ആർക്കും എത്തിപ്പിടിക്കുവാൻ കഴിയാത്ത ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ.

നഗരത്തിലൊരിടത്ത്  സുഖ സൌകര്യങ്ങളോടെ ജീവിക്കുകയാണ് ദേവസ്സിക്കുട്ടി (ഇന്നസെന്റ്) ഭാര്യയും ഒരു മകനും ഒരു മകളുമായി സുഖജീവിതം നയിക്കുന്ന ദേവസ്സി സമൂഹത്തിനു മുന്നിൽ ആർഭാടത്തോടെ ജീവിക്കുകയാണ്. എന്നാൽ അതിനുള്ള പണമൊക്കെ ഉണ്ടാക്കുന്നത് പലിശക്കെടുത്തും കടം വാങ്ങിയുമാണ്. നാളുകൾ ഏറെ കഴിയുമ്പോൾ പലിശക്കാരും കടക്കാരും ദേവസ്സിയോട് പണം തിരികെ ചോദിച്ചു തുടങ്ങി. വലിയൊരു സാമ്പത്തിക ബാദ്ധ്യതയിലേക്ക് ദേവസ്സി മാറി.


ജയശങ്കറിനോട് പ്രതികാരദാഹിയായ പി കെ ക്ക് മുന്നിൽ ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തുകയാണ് പി കെ യുടെ സുഹൃത്ത്. പി കെ യുടേ പ്രതികാരം നിർവ്വഹിക്കാൻ ശരത് (രാജീവ് പിള്ള) എന്ന യുവാവിനു കഴിയുമെന്ന് പറയുന്നു. ജയശങ്കറിനോട് വ്യക്തിപരമായ ഒരു പ്രതികാരം ശരതിനുമുണ്ട്.  പി കെ ക്കു വേണ്ടി താനും സുഹൃത്തുക്കളും പദ്ധതി ആവിഷ്കരിക്കാം എന്ന് ശരത് പറയുന്നു. ശരതിന്റെ കൂട്ടുകാരായി അയ്യപ്പനും (ബിനേഷ് കൊടിയേരി) മറ്റു രണ്ടു പേരുമുണ്ട്. നഗരത്തിൽ ചില്ലറ തരികിടകൾ ചെയ്ത് തട്ടിപ്പ് ജീവിതവുമായി നടക്കുകയാണ് ആ ചെറുപ്പക്കാർ. എങ്ങിനെയെങ്കിലും പണമുണ്ടാക്കി സുഖിക്കണം എന്നതാണ് അവരുടേ പ്ലാൻ. ശരതിന്റെ പദ്ധതി അനുസരിച്ച് അവർ ഒരു കാർ വാടകക്ക് എടുക്കുന്നു. ജയശങ്കറിന്റെ കോളേജ് വിദ്യാർത്ഥിനിയായ മകളെ തട്ടിക്കൊണ്ട് പോവുക എന്നതാണ് അവരുടേ ലക്ഷ്യം. ഒരു ഷോപ്പിങ്ങ് മാളിൽ വെച്ച് അവർ ജയശങ്കറിന്റെ മകൾ അഞ്ജലിയെ (ലീനാ പഞ്ചാൽ) തട്ടിക്കൊണ്ട് പോകുന്നു. എന്നാൽ മാർഗ്ഗമദ്ധ്യേ ട്രാഫിക് പോലീസിനെ കണ്ട് അവർ മറ്റൊരു മാർഗ്ഗത്തിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നു. പോലീസ് അവരെ പിന്തുടരുന്നു. മറ്റൊരു വഴിയുമില്ലാതെ അവർ നഗരത്തിനടുത്ത ഒരു വീട്ടിലേക്ക് കയറുന്നു. അകത്തു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി അവർ സുരക്ഷിത താവളം തേടുന്നു. ധൂർത്തനായ ദേവസ്സിക്കുട്ടി(ഇന്നസെന്റ്)യുടേ വീടായിരുന്നു അത്. വീട്ടുകാരെയും തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയേയും ബന്ദിയാക്കി അവർ അവിടേ താമസിക്കുകയും ജയശങ്കറിനോട് വില പേശാൻ ഒരുങ്ങുകയും ചെയ്യുന്നു. ജയശങ്കർ അവരുമായി ഒത്തുതീർപ്പിനും പോലീസ് ഫോഴ്സ് അവരെ കണ്ടുപിടിക്കാനുമുള്ള ശ്രമങ്ങൾ നടത്തുന്നു. എന്നാൽ ദേവസ്സിക്കുട്ടിയും കുടുംബവും ഇതിനിടയിൽ ധർമ്മ സങ്കടത്തിലാകുന്നു. കടക്കാരനായ ദേവസ്സിക്കുട്ടിയെ കാണാനും ആളുകൾ എത്താൻ തുടങ്ങി..


പിന്നീടങ്ങോട്ട് കോമഡി സന്ദർഭങ്ങൾ നിറഞ്ഞ സസ്പെൻസ് തുടങ്ങുന്നു.

Runtime
114mins
റിലീസ് തിയ്യതി
Submitted by nanz on Mon, 10/29/2012 - 23:52