ഹണീ ബീ

കഥാസന്ദർഭം

തന്റെ പ്രിയ സുഹൃത്തിന്റെ വിവാഹത്തലേന്ന് മദ്യലഹരിയിലായ സെബാസ്റ്റ്യൻ വിവാഹിതയാകുന്ന തന്റെ സുഹൃത്ത് ഏയ്ഞ്ചലി(ഭാവന)നോട് പ്രണയമുണ്ടെന്ന് തിരിച്ചറിയുകയും തന്റെ കൂട്ടുകാരോടൊപ്പം എയ്ഞ്ചലിനെ വിവാഹത്തലേന്ന് തട്ടിക്കൊണ്ടുവരികയും ചെയ്യുന്നു. ഏയ്ഞ്ചലിന്റെ സഹോദരന്മാരായ പുണ്യാളൻ സഹോദരന്മാർ(ലാൽ, സുരേഷ് കൃഷ്ണ) സെബാസ്റ്റ്യനേയും ഏയ്ഞ്ചലിനേയും കണ്ടു പിടിക്കാനുള്ള ശ്രമങ്ങളും സെബാസ്റ്റന്റേയും എയ്ഞ്ചലിന്റേയും അവരുടേ സുഹൃത്തുക്കളുടെയും രക്ഷപ്പെടാനുള്ള തീവ്രശ്രമങ്ങളുടേയും കഥ നർമ്മത്തിന്റെ രീതിയിൽ.

U/A
138mins
റിലീസ് തിയ്യതി
Honey Bee
2013
സൗണ്ട് എഫക്റ്റ്സ്
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

തന്റെ പ്രിയ സുഹൃത്തിന്റെ വിവാഹത്തലേന്ന് മദ്യലഹരിയിലായ സെബാസ്റ്റ്യൻ വിവാഹിതയാകുന്ന തന്റെ സുഹൃത്ത് ഏയ്ഞ്ചലി(ഭാവന)നോട് പ്രണയമുണ്ടെന്ന് തിരിച്ചറിയുകയും തന്റെ കൂട്ടുകാരോടൊപ്പം എയ്ഞ്ചലിനെ വിവാഹത്തലേന്ന് തട്ടിക്കൊണ്ടുവരികയും ചെയ്യുന്നു. ഏയ്ഞ്ചലിന്റെ സഹോദരന്മാരായ പുണ്യാളൻ സഹോദരന്മാർ(ലാൽ, സുരേഷ് കൃഷ്ണ) സെബാസ്റ്റ്യനേയും ഏയ്ഞ്ചലിനേയും കണ്ടു പിടിക്കാനുള്ള ശ്രമങ്ങളും സെബാസ്റ്റന്റേയും എയ്ഞ്ചലിന്റേയും അവരുടേ സുഹൃത്തുക്കളുടെയും രക്ഷപ്പെടാനുള്ള തീവ്രശ്രമങ്ങളുടേയും കഥ നർമ്മത്തിന്റെ രീതിയിൽ.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ഫോർട്ട് കൊച്ചി, എറണാകുളം
Cinematography
അനുബന്ധ വർത്തമാനം

നടനും നിർമ്മാതാവുമായ ലാൽ ഈ ചിത്രത്തിൽ ഒരു ഗാനം പാടി അഭിനയിക്കുന്നു.
നടനും നിർമ്മാതാവുമായ ലാലിന്റെ മകൻ ‘ലാൽ ജൂനിയർ’ എന്ന പേരിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

ഫോർട്ട് കൊച്ചിയിലെ സൌഹൃദ കൂട്ടമാണ് സെബാൻ എന്ന സെബാസ്റ്റ്യനും (ആസിഫ് അലി) ഫെർണാൻഡോ (ബാബുരാജ്) അബു(ശ്രീനാഥ് ഭാസി) ആംബ്രോസ് (ബാലു) എന്നിവർ. എല്ലാവരും സംഗീതപ്രിയരാണ്. രാത്രികളിൽ ഹണി ബീ എന്ന ബ്രാൻഡ് മദ്യം കഴിച്ച് ജീവിതം ആസ്വദിക്കുന്നവർ. ഇവരുടെ അടുത്ത സുഹൃത്താണ് ഏയ്ഞ്ചൽ(ഭാവന) എയ്ഞ്ചലാകട്ടെ കൊച്ചിയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പും അധോലോകവുമായ പുണ്യാളൻ ഗ്രൂപ്പ് സഹോദരന്മാരുടേ ഏക സഹോദരിയും. പുണ്യാളൻ ഗ്രൂപ്പിലെ ഏറ്റവും മുതിർന്ന ആൾ മിഖായേൽ (ലാൽ) ആണ്. സഹോദരന്മാർ കോളിൻസും(സുരേഷ് കൃഷ്ണ) മറ്റുള്ളവരും.

സുഹൃത്തുക്കളുടെ സഹായത്തോടെ സെബാൻ ഒരു ഡാൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പക്ഷെ സെബാന്റെ ഇടപെടൽ കൊണ്ട് നടക്കാതെ പോകുന്നു. അതിനെച്ചൊല്ലി സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിൽ ദ്വേഷ്യം വന്ന് സെബാൻ ഏയ്ഞ്ചലിലെ കരണത്തടിക്കുന്നു.

അടുത്ത ദിവസം എയ്ഞ്ചലിന്റെ പെണ്ണുകാണൽ ദിവസമായിരുന്നു. സ്ഥലം സി ഐ (വിജയ് ബാബു) ആയിരുന്നു വരൻ. അവർ തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിൽ ഏയ്ഞ്ചൽ തന്റെ കരണത്തെ അടിയുടെ പാടിനെപ്പറ്റി പറയുന്നു. ഒപ്പം സെബാൻ എന്ന തന്റെ നല്ല സുഹൃത്തിനേയും. സെബാനോട് പ്രണയമുണ്ടോ എന്നായി സി ഐ യൂടെ ചോദ്യം. അതിനെപ്പറ്റി അറിയില്ല എന്നാണ് ഏയഞ്ചലിന്റെ മറുപടി. സെബാനോട് നേരിട്ടു ചോദിക്കാൻ സി ഐ പറയുന്നു. പെണ്ണുകാണലിനു ശേഷം ഏയ്ഞ്ചൽ സെബാന്റെ വീട്ടിൽ പോയി ഈ വിഷയം ചോദിക്കുന്നു. എന്നാൽ സെബാനാകട്ടെ തനിക്ക് അങ്ങിനെ ഒരു പ്രണയമില്ലെന്ന് പറയുന്നു. താൻ സെബാട്ടിയെ ഇഷ്ടപ്പെട്ടിരുന്നുവെന്നു. എന്നാൽ ഇപ്പോൾ അങ്ങിനെയൊന്ന് ഇല്ലെന്നും ഏയ്ഞ്ചൽ.

ഏയ്ഞ്ചലിന്റെ വിവാഹ ദിവസം അടുത്തു. അതിന്റെ തലേദിവസം ഏയ്ഞ്ചൽ തന്നെ തന്റെ പ്രിയ സുഹൃത്തുക്കൾക്ക് ബാച്ചിലർ പാർട്ടിയൊരുക്കുന്നു, സെബാട്ടിയുടെ വീട്ടിൽ. പാർട്ടിക്കുശേഷം ഏയഞ്ചലും സുഹൃത്ത് സാറയും(അർച്ചന കവി) വീട്ടീലേക്ക് പോകുന്നു. എന്നാൽ സമയമേറെ കഴിഞ്ഞപ്പോൾ സെബാട്ടിയുടേ മനസ്സിൽ വിഷമം തോന്നുന്നു. താൻ ഏയ്ഞ്ചലിനെ പ്രണയിച്ചിരുന്നെന്നും അവളെ പിരിയാൻ തനിക്കാവില്ലെന്നും തിരിച്ചറിയുന്നു. അവന്റെ സങ്കടം സുഹൃത്തുക്കൾ തിരിച്ചറിയുന്നു. അവർ ഏയ്ഞ്ചലിനെ തട്ടിക്കൊണ്ടു വരാൻ പദ്ധതി ആസൂത്രണം ചെയ്തു. അതുപ്രകാരം ഏയഞ്ചലിന്റെ വീട്ടിൽ നിന്നും അവളെ കൊണ്ടുവരുന്നു.

എന്നാൽ വലിയൊരു ആപത്തിലേക്കാണ് തങ്ങൾ എടുത്തുചാടിയത് എന്ന് അവർ മനസ്സിലാക്കുന്നത് അടുത്ത ദിവസമാണ്. പിറ്റേന്ന് പുലർച്ചെ, ഏയ്ഞ്ചലിലും സെബാട്ടിക്കും കൂട്ടൂകാർക്കും കൊച്ചി വിടാൻ പോലും സാധിക്കാത്രത്ത കാര്യങ്ങളാണ് പുണ്യാളൻസ് ബ്രദേഴ്സ് ചെയ്തു വെച്ചത്. അതിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു സെബാട്ടിയും ഏയ്ഞ്ചലും സുഹൃത്തുക്കളും..

Runtime
138mins
റിലീസ് തിയ്യതി