കേരള കഫെ

Story
Screenplay
Dialogues
Direction
കഥാസന്ദർഭം

പത്ത് വ്യത്യസ്ത സംവിധായകർ ഒരുക്കിയ പത്ത് ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായ ഒരു മലയാളചലച്ചിത്രമാണ് കേരള കഫെ. എല്ലാ ഹ്രസ്വചിത്രങ്ങളും കേരള കഫെ എന്ന റെയിൽ‌വേ സ്റ്റേഷൻ റെസ്റ്റോറണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു ചായക്കടയിൽ എത്തുന്ന ആളുകളുടെ വ്യത്യസ്തമായ ജീവിത സഹചര്യങ്ങളാണ് ഓരോ കഥയും വരച്ചു കാട്ടുന്നത്.

kerala-cafe.jpg

പത്ത് ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായ ഒരു ആന്തോളജി സിനിമയാണ് കേരള കഫെ. സംവിധായകൻ രഞ്ജിത്ത് രൂപകല്പന ചെയ്ത ഈ സംരഭത്തിലെ ഹ്രസ്വചിത്രങ്ങൾ ക്രമത്തിൽ താഴെ കൊടുത്തിരിക്കുന്നു:

ചിത്രങ്ങൾ സംവിധാനം ഛായാഗ്രഹണം    
  കേരളാ കഫെ രഞ്ജിത്ത് ബാലകൃഷ്ണൻ മനോജ് പിള്ള    
1 നൊസ്റ്റാൾജിയ എം പത്മകുമാർ അനിൽ നായർ    
2 ഐലന്റ് എക്സ്പ്രസ് ശങ്കർ രാമകൃഷ്ണൻ എസ് കുമാർ    
3 ലളിതം ഹിരണ്മയം ഷാജി കൈലാസ് സുജിത്ത് വാസുദേവ്    
4 മൃത്യുഞ്ജയം ഉദയ് അനന്തൻ ഹരി നായർ    
5 ഹാപ്പി ജേണി അഞ്ജലി മേനോൻ എം ജെ രാധാകൃഷ്ണൻ    
6 അവിരാമം ബി ഉണ്ണിക്കൃഷൻ ഷാംദത്ത് എസ് എസ്    
7 ഓഫ് സീസൺ ശ്യാമപ്രസാദ് അഴകപ്പൻ    
8 ബ്രിഡ്ജ് അൻവർ റഷീദ് സുരേഷ് രാജൻ    
9 മകൾ രേവതി മധു അമ്പാട്ട്    
10 പുറം കാഴ്ചകൾ ലാൽ ജോസ് വിജയ് ഉലകനാഥൻ    
റിലീസ് തിയ്യതി
Kerala Cafe
2009

Tags
അനുബന്ധ വർത്തമാനം
  • മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് 10 സംവിധായകരും 10 സിനിമാറ്റോഗ്രാഫർമാരും 10 സംഗീത സംവിധായകരും ചേർന്ന് ഒരു ചിത്രം ഒരുക്കുന്നത്.
  • 2006ൽ പുറത്തിറങ്ങിയ Je t'aime paris (Paris, I love you) എന്ന ഫ്രഞ്ച് ചിത്രമാണ് ഇത്തരമൊരു സംരംഭത്തിന് രഞ്ജിത്തിനെ പ്രചോദിപ്പിച്ചത്.
  • ഹ്രസ്വചിത്രങ്ങളെ കൂട്ടി യോജിപ്പിച്ചവർ: സംവിധായകൻ രഞ്ജിത്ത്, ഛായാഗ്രാഹകൻ മനോജ് പിള്ള, ചിത്രസംയോജകൻ വിജയ് ശങ്കർ
  • ആർ വേണുഗോപാലിന്റെ നാട്ടുവഴികൾ എന്ന കവിതയെ ആധാരമാക്കിയാണ് എം പത്മകുമാർ നൊസ്റ്റാൾജിയ എന്ന ഹ്രസ്വചിത്രം ഒരുക്കിയത്.
  • സി വി ശ്രീരാമന്റെ പുറംകാഴ്ചകൾ എന്ന ചെറുകഥയാണ് ലാൽ ജോസ് സംവിധാനം ചെയ്ത പുറംകാഴ്ചകളുടെ ആധാരം.
  • ഏറ്റവും കൂടുതൽ സെഗ്മെന്റുകളുടെ ഭാഗമായ സാങ്കേതിക വിദഗ്ദൻ രഞ്ജിത്ത് അമ്പാടിയാണ്. നൊസ്റ്റാൾജിയ, ഐലന്റ് എക്സ്പ്രസ്, അവിരാമം, ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ ചമയം ചെയ്തിരിക്കുന്നത് അദ്ദേഹമാണ്.
  • ഒന്നിൽ കൂടുതൽ ചിത്രങ്ങളിൽ ഭാഗഭാക്കായ മറ്റ് സാങ്കേതിക വിദഗ്ദർ: സാലു കെ ജോർജ്ജ് (നൊസ്റ്റാൾജിയ, ലളിതം ഹിരണ്മയം), മനു ജഗത് (മൃത്യുഞ്ജയം, ഐലന്റ് എക്സ്പ്രസ്), സംജിത്ത് മുഹമ്മദ് (മൃത്യുഞ്ജയം, ലളിതം ഹിരൺമയം), പട്ടണം റഷീദ് (ഹാപ്പി ജേണി, മൃത്യുഞ്ജയം), എസ് ബി സതീശൻ (ഐലന്റ് എക്സ്പ്രസ്, അവിരാമം)
കഥാവസാനം എന്തു സംഭവിച്ചു?

ഒരു റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന കേരള കഫെ എന്ന ചായക്കടയാണ് ഈ ചലച്ചിത്രത്തിന്റെ കേന്ദ്രം. ചിത്രത്തിന്റെ പരിസമാപ്തിയിൽ എല്ലാ കഥകളിലേയും കഥാപാത്രങ്ങൾ ഇവിടെ ഒന്നിക്കുന്നു.