നടി, സംവിധായിക
ആശ കേളുണ്ണി എന്നാണ് യഥാർത്ഥപേര്. മേജർ കേളുണ്ണിയുടെയും ലളിതയുടെയും മകളായി കൊച്ചിയിൽ ജനിച്ചു.
ഏഴാം വയസ്സുമുതൽ ഭരതനാട്യം അഭ്യസിച്ച രേവതി 1979ൽ ചെന്നൈയിൽ അരങ്ങേറ്റം കുറിച്ചു.
1983ൽ ചെന്നൈയിൽ താമസിച്ചിരുന്ന കാലത്ത്, നായികയെ അന്വേഷിച്ചു നടന്ന ഭാരതിരാജ രേവതിയെ കാണാനിടയായി. അങ്ങനെ അദ്ദേഹത്തിന്റെ മൺ വാസനൈ എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിക്കാൻ അവസരം ലഭിച്ചു. തുടർന്ന് നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.
ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്(1983) ആണ് ആദ്യ മലയാളചിത്രം.
തേവർ മകൻ, മറുപടിയും, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസൽ, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ്ചിത്രങ്ങളാണ്.
മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിലൂടെ 2002ൽ സംവിധായികയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള അക്കൊല്ലത്തെ ദേശീയ പുരസ്കാരം ഈ ചിത്രത്തിനായിരുന്നു. രഞ്ജിത്ത് ഒരുക്കിയ കേരള കഫെയിലെ മകൾ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത് രേവതിയാണ്.
1986 സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് മേനോനെ വിവാഹം കഴിച്ചു. 2002ൽ ഇവർ ബന്ധം വേർപ്പെടുത്തി.
കൗതുകങ്ങൾ/നേട്ടങ്ങൾ
- ഭരതൻ സംവിധാനം ചെയ്ത തേവർ മകൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1992ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി.
- മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള 2002ലെ ദേശീയ പുരസ്കാരം രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിനായിരുന്നു. ഈ ചിത്രത്തിലൂടെ ശോഭന മികച്ച നടിക്കുള്ള അവാർഡും കരസ്ഥമാക്കി.
- റെഡ് ബിൾഡിംഗ് വെയർ ദ സൺ സെറ്റ്സ്(2011) എന്ന ചിത്രം മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.
Profile photo drawing by : നന്ദൻ
- 3090 views