പതിനെട്ടാം പടി

കഥാസന്ദർഭം

തൊണ്ണൂറുകളില്‍ തിരുവനന്തപുരം നഗരത്തിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളും ഇന്റര്‍നാഷണല്‍ സ്‌കൂളും തമ്മിൽ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഒരു മത്സരത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പതിനെട്ടാം പടി എന്ന ചിത്രം പറയുന്നത്. ചുരുങ്ങിയ സൗകര്യങ്ങളിൽ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികൾ അതിജീവനത്തിനായി ശ്രമിക്കുമ്പോൾ സമ്പന്നതയിലും ലഹരിയിലും അഭിരമിക്കുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികളുമായി പലപ്പോഴും അവർക്ക് മത്സരിക്കുകയും കലഹിക്കുകയും ചെയ്യേണ്ടി വരുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ഈ വിദ്യാര്‍ഥികളുടെ ജീവിതവും അവരുടെ മത്സരത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ചിത്രം പുരോഗമിക്കുന്നത്.

നൂറിൽ പരം നവാഗതരെ മലയാള സിനിമക്ക് പരിചയപ്പെടുത്തുന്ന ശങ്കർ രാമകൃഷ്ണൻ ചിത്രമാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനാണീ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ പ്രമുഖ നടന്മാർ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. സംവിധായകൻ ശങ്കർ രാമകൃഷ്ണൻ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. സുദീപ് ഇളമൻ ഛായാഗ്രഹണം കൈകാര്യം ചെയ്തപ്പോൾ, ഭുവൻ ശ്രീനിവാസ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നു. ബാഹുബലി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ആക്ഷന്‍ രംഗങ്ങളൊരുക്കിയ മാസ്റ്റര്‍ കെചയാണ് സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്. നവാഗതനായ എ എച്ച് കാഷിഫ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്.

U/A
160mins
റിലീസ് തിയ്യതി
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
18am padi
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2019
വസ്ത്രാലങ്കാരം (പ്രധാന നടൻ)
Tagline
പതിനെട്ടാം പടി
വസ്ത്രാലങ്കാരം
കഥാസന്ദർഭം

തൊണ്ണൂറുകളില്‍ തിരുവനന്തപുരം നഗരത്തിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളും ഇന്റര്‍നാഷണല്‍ സ്‌കൂളും തമ്മിൽ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഒരു മത്സരത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പതിനെട്ടാം പടി എന്ന ചിത്രം പറയുന്നത്. ചുരുങ്ങിയ സൗകര്യങ്ങളിൽ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികൾ അതിജീവനത്തിനായി ശ്രമിക്കുമ്പോൾ സമ്പന്നതയിലും ലഹരിയിലും അഭിരമിക്കുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികളുമായി പലപ്പോഴും അവർക്ക് മത്സരിക്കുകയും കലഹിക്കുകയും ചെയ്യേണ്ടി വരുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ഈ വിദ്യാര്‍ഥികളുടെ ജീവിതവും അവരുടെ മത്സരത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ചിത്രം പുരോഗമിക്കുന്നത്.

കാസ്റ്റിങ് ഡയറക്റ്റർ
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
ചീഫ് അസോസിയേറ്റ് സംവിധാനം
അവലംബം
ആഗസ്റ്റ് സിനിമാസ് എഫ്ബി പേജ്
https://www.facebook.com/PathinettamPadi.Movie
വാതിൽപ്പുറ ചിത്രീകരണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
സഹനിർമ്മാണം
അനുബന്ധ വർത്തമാനം
  • നൂറിലധികം പുതുമുഖങ്ങൾ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 
  • നിവിൻ പോളി അഭിനയിച്ച്‌ അവതരിപ്പിച്ച വെള്ളിത്തിര നമുക്കെല്ലാമുള്ളതാണെന്ന വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ കാസ്റ്റിങ് നടത്തിയത്. കേരളത്തിനകത്തും പുറത്ത്‌ നിന്നുമായി പതിനേഴായിരത്തോളം പേർ വാട്ട്സാപ്പ്  വഴി ഫോട്ടോസും വീഡിയോസും അയക്കുകയും, സംവിധായകൻ ശങ്കർ രാമകൃഷ്ണന്റെ നേതൃത്ത്വത്തിലുള്ള കാസ്റ്റിങ് ടീം  അവ വിലയിരുത്തി, 500ൽ അധികം പേരെ ഒഡീഷനായി ക്ഷണിച്ചു. തിരുവനന്തപുരത്ത്‌ ആഗസ്റ്റ് സിനിമയുടെയുടെ ഓഫീസിൽ വച്ച് 3 മാസം കൊണ്ട്‌ നടന്ന ഓഡിഷന്റെ വിവിധ ഘട്ടങ്ങൾക്ക്‌ ശേഷം 65 പേരെ തിരഞ്ഞെടുത്തു.
  • തിരഞ്ഞെടുത്ത പുതുമുഖങ്ങൾക്ക്, സംവിധായകൻ രഞ്ജിത്തിന്റെയും സൂര്യ കൃഷ്ണമൂർത്തിയുടേയും മേൽനോട്ടത്തിൽ അഭിനയ കളരികൾ നടത്തിയാണ് ഈ ചിത്രത്തിനായി അവരെ തയ്യാറാക്കിയത്. 
  • മലയാളത്തിലെ പ്രമുഖ നടന്മാർ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിച്ചിരിക്കുന്നു.
  • ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ബാഹുബലി പോലെയുള്ള ചിത്രങ്ങൾക്ക് സംഘട്ടന സംവിധാനം ചെയ്ത മാസ്റ്റര്‍ കെചയാണ്.
  • പുതുമുഖങ്ങൾക്കായി മാസ്റ്റര്‍ കെച പ്രത്യേകമൊരു സംഘട്ടന കളരിയും നടത്തിയിരുന്നു.
  • വർഷങ്ങളായി കേരളത്തിലെ നാടകരംഗത്തുള്ള പതിനഞ്ചോളം മുതിർന്ന നാടക പ്രവർത്തകരും പതിനെട്ടാം പടിയിലൂടെ തിരയരങ്ങിലെത്തി.
  • മമ്മൂട്ടി ചിത്രം എന്ന പേരിൽ മാർക്കറ്റ് ചെയ്യപ്പെട്ട ചിത്രത്തിൽ ചുരുങ്ങിയ രംഗങ്ങളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്.
  • നിർമ്മാതാവ് ഷാജി നടേശന്റെ മകൾ ശ്രേഷ്ഠ ഷാജിയും ഈ ചിത്രത്തിൽ ഒരു ചെറു വേഷത്തിൽ അഭിനയിച്ചിരിക്കുന്നു.
  • എ ആര്‍ റഹ്മാന്റെ സഹോദരീപുത്രന്‍ എ എച്ച് കാഷിഫാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രമാണിത്.
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

സ്‌കൂൾ ഓഫ് ജോയ് എന്ന വിദ്യാലയം നടത്തുന്ന അശ്വിൻ വാസുദേവിന്റെ അഭിമുഖത്തിനായി പത്രപ്രവർത്തകയായ ധനു എത്തുന്നിടത്ത് നിന്ന് അയാളുടെ ജീവിത നാൾവഴികളിലേക്ക് പിന്നോട്ടുള്ള സഞ്ചാരമായാണ് ചിത്രം നമുക്ക് മുന്നിൽ എത്തുന്നത്. തൊണ്ണൂറുകളിൽ നഗരത്തിലെ സാധാരണക്കാർ പഠിച്ചിരുന്ന സർക്കാർ മോഡൽ സ്‌കൂളും സമ്പന്നമാരുടെ മക്കൾ പഠിച്ചിരുന്ന ഇന്റർനാഷണൽ സ്‌കൂളും തമ്മിൽ വർഷങ്ങളോളം പരസ്പരം കലഹിച്ചിരുന്നു. സ്‌കൂൾ ഗ്യാങ്ങുകൾ തമ്മിലുള്ള കലഹങ്ങൾ പതിവായിരുന്നുവെങ്കിലും, അവരെ ഒന്നിപ്പിച്ചിരുന്ന രണ്ട് കാര്യങ്ങളാണിരുന്നു കവടിയാർ ബസ് സ്റ്റോപ്പും, ഡബിൾ ഡക്കർ ബസ്സും. മോഡൽ സ്‌കൂൾ ഗ്യാങ്ങിന് നേതൃത്വം കൊടുത്തിരുന്നത് അയ്യപ്പനും, ഇന്റർനാഷണൽ സ്‌കൂൾ ഗ്യാങ്ങിന്റെ ലീഡർ അശ്വിൻ വാസുദേവുമായിരുന്നു. സൈക്കിൾ പോളോ ഗ്രൗണ്ടിലും സിനിമാ തീയേറ്ററികളിലും അവർ സ്ഥിരമായി ഏറ്റുമുട്ടിയിരുന്നു. അവർ തമ്മിലുള്ള സംഘട്ടനങ്ങൾ അതിരുകൾ ലംഘിക്കുമ്പോൾ, അയ്യപ്പനെ നിയന്ത്രിച്ച് നിർത്താനായി അവനെ കൊണ്ട് ശബരിമല വൃതം നോക്കിപ്പിക്കുന്നു. എന്നാൽ ആ അവസരം മുതലാക്കി ഇന്റർനാഷണൽ സ്‌കൂൾ ഗ്യാങ് അയ്യപ്പൻറെ കൂട്ടുകാരെ ഉപദ്രവിക്കുന്നു. മലയ്ക്ക് പോയി എത്തുന്ന അയ്യപ്പൻ തിരിച്ചടിക്കുന്നതോടെ അവർക്കിടയിലെ സംഘർഷം മൂർച്‌ഛിക്കുന്നു.

മോഡൽ സ്‌കൂളിന്റെ ഗരാജിൽ കേടായി കിടക്കുന്ന പഴയ ബസ്, മെക്കാനിക്ക് സ്റ്റാൻലി മൂറിന്റെ സഹായത്തോടെ നന്നാക്കിയെടുക്കുവാൻ അയ്യപ്പനും സംഘവും അനുമതി നേടിയെടുക്കുന്നു. അതിനായി പണം പിരിച്ചെടുത്ത് അവർ ബസ് നന്നാക്കുന്നു. എന്നാൽ ഇന്റർനാഷണൽ സ്‌കൂൾ ഗ്യാങ് ആ ബസ് കത്തിക്കുന്നതോടെ പ്രശനം രൂക്ഷമാകുന്നു. മോഡൽ സ്‌കൂൾ കുട്ടികൾ സമരമാരംഭിക്കുന്നതിനിടയിൽ, അയ്യപ്പനും സംഘവും അശ്വിനും കൂട്ടരുമായി ഏറ്റുമുട്ടുന്നു. വിഷയം പോലീസ് സ്റ്റേഷനിൽ എത്തുന്നു. ഇന്റർനാഷണൽ സ്‌കൂൾ മാനേജ്‌മെന്റ് ഒരു ഒത്തുതീർപ്പിനു തയ്യാറാകുന്നുവെങ്കിലും അയ്യപ്പനും സംഘവും അതിനു ഒരുക്കമായിരുന്നില്ല. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗമാണ് പ്രശ്നങ്ങളുടെ കാരണമെന്ന് തിരിച്ചറിയുന്ന ഇന്റർനാഷണൽ സ്‌കൂളിലെ അദ്ധ്യാപകൻ ജോയ് അബ്രഹാം പാലക്കൽ, അശ്വിനെയും കൂട്ടരെയും ഉപദേശിക്കാൻ ശ്രമിക്കുന്നു. പ്രശ്നങ്ങൾക്കൊടുവിൽ സസ്‌പെൻഡ് ചെയ്യപ്പെടുന്ന അശ്വിനെയും സംഘത്തെയും അയാൾ ജനിച്ചു വളർന്ന വീട്ടിലേക്ക് ഒരു യാത്രക്കായി കൊണ്ട് പോകുന്നു. കൂടെ സ്കൂൾ വാർഷികത്തിനായുള്ള നാടകത്തിന്റെ ക്യാമ്പും ആരംഭിക്കുന്നു. അയാൾക്ക് എല്ലാ സഹായത്തിനുമായി സ്‌കൂളിലെ ടീച്ചർ ആനിയും ഉണ്ടായിരുന്നു.

ആ യാത്രക്കിടയിൽ ജോയ്, അശ്വിനെ ലഹരി ഉപയോഗത്തിൽ നിന്നും പിന്തിരിയാൻ ഉപദേശിക്കുന്നു. അതിന് അശ്വിൻ തയ്യാറാകുന്നുവെങ്കിലും  സോണിയും മോണ്ടിയുമടക്കമുള്ളവർ അതിനു തയ്യാറാകുന്നില്ല. അശ്വിൻ കാരണം ലഹരിക്കടിമപ്പെട്ടു പോയ എയ്ഞ്ചലിനെ അവൻ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു. ജോയ് അവനൊപ്പം നിന്നത് അശ്വിന് വലിയൊരു ആശ്വാസമായി മാറുകയും ചെയ്തു. വാർഷികദിനത്തിന്റെ അന്ന് നാടകത്തിന്റെ ടെൻഷനിൽ എയ്ഞ്ചൽ അശ്വിനോട് വീണ്ടും ലഹരി ആവശ്യപ്പെടുന്നു. അവൻ അത് കൊടുക്കാൻ തയ്യാറാകുന്നില്ല എങ്കിലും,  സോണിയും മോണ്ടിയും അവൾക്കത് നൽകുന്നു. എന്നാൽ ഡ്രഗ്ഗ് ഓവർഡോസാകുന്നതോടെ ജോയിക്ക് അവൾ വീണ്ടും ലഹരി ഉപയോഗിച്ചുവെന്ന് മനസ്സിലാകുന്നു. അയാൾ അശ്വിനെ ചോദ്യം ചെയ്യുന്നു. അവനല്ല അത് ചെയ്തത് എന്ന് അശ്വിൻ പറയുന്നുവെങ്കിലും ജോയ് അത് വിശ്വസിക്കാൻ തയ്യാറാകുന്നില്ല. പ്രശനം സങ്കീർണ്ണമായതോടെ, ജോയ്  തങ്ങൾക്ക് ഒരു പ്രശ്നമാകുമെന്ന മനസ്സിലാക്കുന്ന സോണിയും സംഘവും നാടകത്തിനിടയിൽ ജോയിയെ കൊലപ്പെടുത്തുന്നു. എല്ലാവരും അതൊരു അപകടമരണമെന്ന് ധരിച്ചതോടെ ആരും അവരെ സംശയിച്ചുമില്ല. ലഹരി കൊടുത്തത് അശ്വിനാണെന്ന് എയ്ഞ്ചലിനെ ഭീഷണിപ്പെടുത്തി സോണിയും കൂട്ടരും പറയിക്കുന്നതോടെ അശ്വിൻ സ്‌കൂളിന് പുറത്താകുന്നു. 

സ്‌കൂളിൽ നിന്ന് പുറത്താക്കിയെങ്കിലും അശ്വിനെ ഒപ്പം കൊണ്ടുപോകാൻ സഹോദരി ഗൗരി തയ്യാറായില്ല. പകരം അവൾ അവനെ ജോസഫ് സാറിനെ ഏൽപ്പിക്കുന്നു. ജോസഫ് സാർ അവനെ മോഡൽ സ്‌കൂളിൽ ചേർക്കുന്നു.  ഇന്റർനാഷണൽ സ്‌കൂളിനോടുള്ള എല്ലാ പകയും മോഡൽ സ്‌കൂൾ സംഘം ആദ്യദിനം തന്നെ അശ്വിനോട് തീർത്തു. അവൻ ആ സ്‌കൂളിൽ ഒറ്റപ്പെട്ടു. കാര്യങ്ങൾ മനസ്സിലാക്കിയ ജോസഫ് സാർ അവനോട് അവർക്കൊപ്പം തന്നെ പഠിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ അതിനു തയ്യാറാവാതിരുന്ന അശ്വിൻ, ആനി ടീച്ചറെ കാണുവാൻ പോകുന്നു. അവരിൽ നിന്നും ജോയ് എത്രമാത്രം അവനെ സ്നേഹിച്ചിരുന്നുവെന്ന് അവൻ മനസ്സിലാക്കുന്നു. ജോയിയുടെ സ്വപ്നമായിരുന്ന സ്‌കൂൾ ഓഫ് ജോയ് എന്ന ആശയമടങ്ങുന്ന പുസ്തകം ആനി അവനു കൈമാറുന്നു. അവന്റെ അവിടുന്നുള്ള യാത്ര അവസാനിക്കുന്നത് പാലക്കൽ തറവാട്ടിൽ ആയിരുന്നു. അവിടെ വച്ച് അശ്വിൻ ജോയിയുടെ സഹോദരൻ ജോൺ എബ്രഹാം പാലക്കലിനെ കണ്ടുമുട്ടുന്നു. കാര്യങ്ങൾ മനസ്സിലാക്കുന്ന ജോൺ, അശ്വിനോട് മടങ്ങി പോകുവാൻ പറയുന്നു. അവന്റെ ഒപ്പം നിൽക്കാൻ ഒരാളെ കണ്ടെത്തുവാനും, അയാൾക്കൊപ്പം അവനെന്നുമുണ്ടാകുമെന്ന് അയാളെ ബോധ്യപ്പെടുത്തുവാനും കഴിഞ്ഞാൽ, ഇതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടു പോകുവാൻ അവനു കഴിയുമെന്ന് ജോൺ അവനെ ഉപദേശിക്കുന്നു. 

തിരികെ സ്‌കൂളിലെത്തുന്ന അശ്വിനെ അയ്യപ്പന്റെ സംഘം വീണ്ടും ഉപദ്രവിക്കുന്നു. പക്ഷെ ഇത്തവണ അവൻ പിൻവാങ്ങുവാൻ കൂട്ടാക്കിയില്ല. അവന്റെ നേരെ വന്ന ഓരോ ആക്രമണങ്ങളെയും തിരിച്ചടിക്കാതെ അവൻ നേരിട്ടു. തങ്ങൾ പണ്ട് നേരിട്ട ആ ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥിയല്ല അശ്വിൻ എന്ന് തിരിച്ചറിയുന്ന അയ്യപ്പനും കൂട്ടരും പതിയെ അവനെ വെറുതെ വിട്ടു തുടങ്ങുന്നു. സ്‌കൂളിലെ പഠിപ്പിസ്റ്റായ അജിത് നായരാണ് താനന്വേഷിക്കുന്ന ആ ഒരാൾ എന്ന് അശ്വിൻ മനസ്സിലാക്കുന്നു. പതിയെ അവന്റെ നല്ലൊരു സുഹൃത്തായി മാറാൻ അവൻ ശ്രമം തുടങ്ങുന്നു. അജിക്ക് അവനെ മനസ്സിലാകുന്നതോടെ അവന്റൊപ്പം നിൽക്കാൻ അജി തയ്യാറാകുന്നു. അയ്യപ്പന്റെ സന്തതസഹചാരിയായ ആറ്റുകാൽ സുരനെ ഒരു ആപത്ഘട്ടത്തിൽ സഹായിക്കുന്നതോടെ അശ്വിനെ ഒരു നല്ല സുഹൃത്തായി അംഗീകരിക്കാൻ സുരൻ തയ്യാറാകുന്നു. അപ്പോഴും അയ്യപ്പനും അമ്പൂട്ടിയും അവനെതിരെ തന്നെ നിന്നു. കത്തിപ്പോയ സ്‌കൂൾ ബസ് നന്നാക്കിയെടുക്കാനായി അശ്വിൻ സ്റ്റാൻലി മൂറിനെ സമീപിക്കുന്നു. അയ്യപ്പനും അമ്പൂട്ടിക്കും അതിഷ്ടമാകുന്നില്ലെങ്കിലും അശ്വിനെ മനസ്സിലാക്കിയ സ്റ്റാൻലി ആ പണി ഏറ്റെടുക്കുന്നു. 

പോകെ പോകെ അവർക്കിടയിലുള്ള വിദ്വേഷം കുറഞ്ഞു വന്നു. ആ സമയത്താണ് പുതിയ കമ്പ്യൂട്ടർ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുവാൻ വിദ്യാഭ്യാസ മന്ത്രി കണിയാപുരം നരേന്ദ്രൻ സ്‌കൂളിലേക്ക് വരുന്നത്. സ്‌കൂളിന്റെ വികസനത്തിനായി പലപ്പോഴായി നിവേദനങ്ങൾ മന്ത്രിക്ക് അയ്യപ്പനും സംഘവും നൽകിയിരുന്നുവെങ്കിലും മന്ത്രി അതിനു നേരെ മുഖം തിരിച്ചിരുന്നു. ആ സ്‌കൂളിന്റെ മാത്രമല്ല, കേരളത്തിലുടനീളമുള്ള സർക്കാർ സ്‌കൂളുകളിൽ നടപ്പിലാക്കാൻ കഴിയുന്ന ഒരു മാസ്റ്റർ പ്ലാൻ മന്ത്രിക്ക് പാർട്ടി വഴി അവർ സമർപ്പിച്ചെങ്കിലും അയാളത് നടപ്പിലാക്കാൻ തയ്യാറായില്ല. ഉദ്ഘാടന പ്രസംഗം തടസ്സപ്പെടുത്തുന്ന അയ്യപ്പനും കൂട്ടരും, ആ മാസ്റ്റർ പ്ലാൻ മോഡൽ സ്‌കൂളിൽ നടപ്പിലാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടുന്നു. അത് അംഗീകരിക്കാതെ മന്ത്രിയെ പുറത്ത് പോകാൻ അനുവദിക്കില്ല എന്നും അറിയിക്കുന്നു. എന്നാൽ വരുന്ന പൊതുപരീക്ഷയിൽ അയ്യപ്പൻറെ സംഘത്തിലെ പന്ത്രണ്ട് പേരും നാൽപ്പത് ശതമാനം മാർക്ക് വാങ്ങി ജയിച്ചാൽ കേരളത്തിലുടനീളം ആ പദ്ധതി നടപ്പിലാക്കാമെന്ന് മന്ത്രി ഒരു വെല്ലുവിളി പോലെ അറിയിക്കുന്നു. അപ്രതീക്ഷിതമായി വന്ന ആ വെല്ലുവിളിയിൽ അയ്യപ്പനും കൂട്ടരും പതറുകയും, മന്ത്രി അവിടെ നിന്ന് മടങ്ങുകയും ചെയ്തു.

അവർ പരീക്ഷയിൽ തോറ്റാലും ഈ പദ്ധതി നടപ്പിലാക്കാനാണ് മന്ത്രിയുടെ പ്ലാനെന്ന് പാർട്ടി വഴി അവർ മനസ്സിലാക്കുന്നു. അത് വഴി അതിന്റെ ക്രെഡിറ്റ് മന്ത്രിയുടെ പോക്കറ്റിൽ എത്തുമെന്ന് മനസ്സിലാക്കുന്ന അവർ എന്ത് വില കൊടുത്തതും ജയിക്കണമെന്ന് തീരുമാനിക്കുന്നു. പക്ഷെ എങ്ങനെ എന്ന ചോദ്യത്തിന് മുന്നിൽ അവർ പകച്ചു പോകുന്നു. ആ സമയം, അതിനവരെ സഹായിക്കാൻ കഴിയുന്ന ഒരാളെ തനിക്ക് പരിചയമുണ്ടെന്ന് അശ്വിൻ അവരോട് പറയുന്നു. അവൻ അവരെ പാലക്കൽ തറവാട്ടിലേക്ക് കൊണ്ട് പോകുന്നു. ജോൺ എബ്രഹാം പാലക്കൽ അവരെ സഹായിക്കാമെന്ന് ഏൽക്കുന്നു, പക്ഷെ ചില നിബന്ധനകൾ അയാൾ അവർക്ക് മുന്നിൽ വയ്ക്കുന്നു. അത് സമ്മതിക്കുന്ന അവർ, അവിടെ താമസിച്ച് പഠനം ആരംഭിക്കുന്നു. വിചിത്രമായ അധ്യയന രീതിയിൽ, അവർക്ക് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പല കടമ്പകളും അയാൾ അവർക്ക് മുന്നിൽ നിരത്തുന്നു. അന്വേഷിപ്പിൻ കണ്ടെത്തും എന്നൊരു ബൈബിൾ വചനം മാത്രമാണ് ജോൺ അവരുടെ ചോദ്യങ്ങൾക്ക് കൊടുത്ത മറുപടി. പൊതുപരീക്ഷ അടുത്തെത്തിയിട്ടും ജയിക്കുമെന്ന വിശ്വാസം വരാത്ത അവരോട് അവസാന മാർഗ്ഗമായി തുണ്ട് വയ്ക്കൽ മാത്രമാണിനി ജയിക്കാനുള്ള വഴി എന്ന് ജോൺ പറയുന്നു. അയാളവരെ പല തവണ തുണ്ടുകൾ എഴുതിച്ച് വലയ്ക്കുകയും ചെയ്തു. പൊതുപരീക്ഷയിൽ ഈ പന്ത്രണ്ട് പേർക്കായി ഒരു പ്രത്യേക മേൽനോട്ടക്കാരനെ മന്ത്രി നേരിട്ട് ഏർപ്പെടുത്തുകയും ചെയ്തു.

ക്രെയിൻ
കഥാവസാനം എന്തു സംഭവിച്ചു?

ആദ്യ ദിനം തന്നെ അവർ എഴുതിയ തുണ്ടുകൾ എല്ലാം നിരീക്ഷകൻ സുധീർ കുമാർ കണ്ടെടുത്തു. പക്ഷെ പരീക്ഷയെഴുതാൻ ഒരവസരം കൂടി കൊടുക്കാമെന്ന് അയാൾ പറയുന്നു. ചോദ്യക്കടലാസുകൾ കൈയിൽ കിട്ടിയ അവരെ കാത്തിരുന്നത് ഒരു അത്ഭുതമായിരുന്നു. ജോൺ പാലക്കലിന്റെ വിചിത്രമെന്ന് തോന്നിയ പല പ്രവർത്തികളും യഥാർത്ഥത്തിൽ അവർക്ക് ഉത്തരങ്ങൾ എഴുതുവാനുള്ള പ്രായോഗിക പരിശീലനങ്ങളാണെന്ന് അവർ തിരിച്ചറിഞ്ഞത് അപ്പോൾ മാത്രമായിരുന്നു. അന്വേഷിപ്പിൻ കണ്ടെത്തും എന്ന് ജോൺ അവരോട് പറഞ്ഞതിന്റെ അർത്ഥം അപ്പോൾ മാത്രമാണ് അവർക്ക് മനസ്സിലായത്. പരീക്ഷക്കൊടുവിൽ അവർക്ക് വിജയിക്കാനാവട്ടെ എന്ന് സുധീർ ആശംസിക്കുന്നു. കൂടാതെ അവരുടെ കയ്യിൽ തുണ്ടുകൾ ഉണ്ടെന്ന് പറഞ്ഞു തന്നത് ജോൺ എബ്രഹാമാണെന്നും അയാൾ അവരോട് പറയുന്നു. പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനൊടുവിൽ അവർ പന്ത്രണ്ടു പേരും വിജയിക്കുന്നു. നന്ദി പറയുവാൻ ജോൺ എബ്രഹാമിനെ കാണാൻ പോകുന്ന അവരോട് ജോയിക്ക് വേണ്ടി ഒരു കാര്യം കൂടി ചെയ്യുവാൻ ആവശ്യപ്പെടുന്നു. എയ്ഞ്ചലിന്റെ ജീവിതം നശിപ്പിച്ച സോണിയെയും കൂട്ടരെയും കാണാൻ അവർക്കൊപ്പം ജോണും പോകുന്നു. അത് കൂടാതെ ജോയിക്ക് എന്ത് സംഭവിച്ചുവെന്ന് അവരെ കൊണ്ട് തന്നെ ലോകത്തെ അറിയിക്കുകയും ചെയ്തു. സ്‌കൂൾ ഓഫ് ജോയിയുടെ ആദ്യത്തെ കൂട്ടായ്മ പുറത്തിറങ്ങുന്ന വേദിയിൽ അശ്വിൻ കഥ പറഞ്ഞ് അവസാനിക്കുന്നു. ജോയിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നത് കാണുവാൻ ആനി ടീച്ചറെ കൂട്ടി അജിത്ത് എത്തുന്നു. 

Runtime
160mins
റിലീസ് തിയ്യതി
അസിസ്റ്റന്റ് എഡിറ്റർ
അസ്സോസിയേറ്റ് കലാസംവിധാനം

നൂറിൽ പരം നവാഗതരെ മലയാള സിനിമക്ക് പരിചയപ്പെടുത്തുന്ന ശങ്കർ രാമകൃഷ്ണൻ ചിത്രമാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനാണീ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ പ്രമുഖ നടന്മാർ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. സംവിധായകൻ ശങ്കർ രാമകൃഷ്ണൻ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. സുദീപ് ഇളമൻ ഛായാഗ്രഹണം കൈകാര്യം ചെയ്തപ്പോൾ, ഭുവൻ ശ്രീനിവാസ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നു. ബാഹുബലി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ആക്ഷന്‍ രംഗങ്ങളൊരുക്കിയ മാസ്റ്റര്‍ കെചയാണ് സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്. നവാഗതനായ എ എച്ച് കാഷിഫ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്.

വസ്ത്രാലങ്കാരം അസിസ്റ്റന്റ്
സ്പോട്ട് എഡിറ്റിങ്
സബ്ടൈറ്റിലിംഗ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ ഡിസൈനർ
നിർമ്മാണ നിർവ്വഹണം
തൽസമയ ശബ്ദലേഖനം
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ)
VFX സൂപ്പർവൈസർ
Submitted by Neeli on Thu, 11/02/2017 - 11:39