മുന്തിരിച്ചാറിനു ലഹരിയുണ്ടോ

മുന്തിരിച്ചാറിനു ലഹരിയുണ്ടോ

ചെന്തളിർ ചുണ്ടിലെ ചുംബനത്തോളം

മുന്തിരിച്ചാറിനു മധുരമുണ്ടോ മധുരമുണ്ടോ

 

 

പനിനീർപൂവിനു കാന്തിയുണ്ടോ

പവിഴം വിരിയും നിൻ പുഞ്ചിരിയോളം

പൂവിനു കാന്തിയുണ്ടോ

നുകരൂ പ്രിയനേ ഈ

ആനന്ദമധുരാസവം

നുകരൂ നുകരൂ പ്രിയനേ (മുന്തിരി...)

 

ഹേമന്തരാത്രിക്ക് കുളിരുണ്ടോ

താരുണ്യം പണിയുമെൻ പൂമേനിയോളം

രാത്രിക്കു കുളിരുണ്ടോ

നുകരൂ പ്രിയനേ ഈ

വാസന്ത മധു മഞ്ജരി

പുണരൂ പുണരൂ പ്രിയനേ (മുന്തിരി,..)

 

കാവൽ മാടം കുളിരണിഞ്ഞേ

കാവൽമാടം കുളിരണിഞ്ഞേ
താഴമ്പൂവിൻ വയസ്സറിഞ്ഞേ
മാറിലെ മഞ്ഞിൻ കൂടുലഞ്ഞേ
മഞ്ഞിൽ നിന്നൊരു ചൂടുണർന്നേ
(കാവൽമാടം)

അമ്പിളിപ്പെണ്ണിൻ അരിവാളുപേറുമീ
അന്തിക്കെന്തൊരു ചന്തം
വാർമുടിപ്പീലികൾ ഉടയാടയാവും
മേനിക്കെന്തൊരു ചന്തം.. നിന്റെ
മേനിക്കെന്തൊരു ചന്തം..
(കാവൽമാടം)
 
കരളിൽ നിറയെ കതിരാടും നേരം
നിഴലുകൾ ചേരണ നേരം
ഈ തിരുമാറിലെൻ കൈകളുമിന്നൊരു
പൂണാരമാവുകയായി... എന്നെ
പൂ കൊണ്ടു മൂടുകയായി..
(കാവൽമാടം)

.

ഓ മൈ ഡിയർ

ഓ മൈ ഡിയർ ഡ്രീം ഗേൾ

 ഐ ലവ് യൂ മൈ സ്വീറ്റ് പേൾ

നിന്റെ സ്വർണ്ണത്തനുവിൽ

മദനൻ പൊഴിച്ചു മധുകണങ്ങൾ (ഓ മൈ..)

 

പനിനീർക്കുടമായ് പെയ്യും മുറിയിൽ

രഹസ്യങ്ങൾ വിരിമാറ്റും സമയം

ഉരുകും ചിന്തകളൊഴുകീ

പിന്നെയും നീല ഞരമ്പിൽ

നമ്മിലാളുമൊരു ദാഹം

വൺ ടൂ ത്രീ ഫോർ

യൂ കീപ്പ് മീ ഇൻ യുവർ കോർ ( ഓ മൈ..)

 

 

പ്രണയം അമൃതായ് മാറും ചൊടിയിൽ

ഹൃദയം മിഴിയിൽ തെളിയും നേരം

പിടയും മെയ്യിൽ ഞാനെഴുതും

ഇനിയും കാമുക മന്ത്രം

നിന്നിൽ മീട്ടുമൊരു രാഗം

സിക്സ് സെവൻ എയിറ്റ് നയൻ

കല്യാണനാളിലെ സമ്മാനം

കല്യാണനാളിലെ സമ്മാനം എന്റെ

കണ്മണി നൽകിയ സൗഭാഗ്യം

പാലാഴി വീണ്ടും കടഞ്ഞതാണോ

പൗർണ്ണമി മണ്ണിൽ വിരിഞ്ഞതാണോ (കല്യാണ..)

 

ഏതോ കിനാവിൻ കതിരു പോലെ

ഏകാന്ത സൗമ്യത പോലെ

അമ്മ ശിശുവായ് വന്നതല്ലേ

അല്ലിയിളം കിളിക്കുമ്മ വേണ്ടേ (കല്യാണ..)

 

പൂ കൊണ്ട് തൊട്ടാൽ മുറിഞ്ഞു പോകും

പൂമേനിയൊന്നു തലോടാൻ

അച്ഛൻ കൊതിച്ചിങ്ങു നിന്നിടുമ്പോൾ

ഒന്നിനി വേഗം വളർന്നു വായോ (കല്യാണ..)

ഗീതം സംഗീതം

ഗീതം സംഗീതം

മുളങ്കാടിന്റെ ഹൃദയസംഗീതം

ഇതിലേ ഇതിലേ ഒഴുകി

ഇളമാനേ നിന്നെ തേടി

കാറ്റിലലയുന്ന കസ്തൂരി ഗന്ധം

കടമിഴിക്കോണിലെ സ്വപ്നം

കറുകനാമ്പിൻ കാതിൽ ചൊല്ലും

കരളിലെ ഉന്മാദരഹസ്യം

ഞാനറിയുന്നു മാനേ നിന്റെ മൗനമെൻ

ലഹരിയല്ലേ

മാനേ മാനേ പിടമാനേ മാനേ (ഗീതം..)

 

കാളിദാസന്റെ യക്ഷന്റെ മോഹം

കാളിന്ദീക്കരയിലെ കദനം

തമസ പാടിയ താപസ കാവ്യം

സതിയുടെ തീരാത്ത  ശോകം

നീയറിയില്ലേ മാനേ നിന്റെ ഗാനമെൻ

ലഹരിയല്ലേ

മാനേ മാനേ പിടമാനേ മാനേ (ഗീതം..)

വെണ്ണിലാവസ്തമിച്ചു

വെണ്ണിലാവസ്തമിച്ചു

ഒരു വെൺ ഉടയാട തീർപ്പിച്ചു

വിധിയുടെ നിഴലായ് കൂടെ വന്നൂ

വിളക്കൈൻ നാളം ഊതിയണച്ചു (വെണ്ണിലാ...)

 

മാവിൻ ചുവട്ടിലെ കളിവീട്ടിൽ

ഒരു പാവകല്യാണം നിശ്ചയിച്ചു

മംഗല്യം വിരുന്നിനു മഴയായ് വന്നൂ

മൺകോലം മണവാളൻ നീരിലലിഞ്ഞൂ

നീരിലലിഞ്ഞൂ (വെണ്ണിലാ...)

 

എന്റെ സ്വപ്നത്തിൻ കതിർമണ്ഡപം

ചുടുകണ്ണീ‍രൊഴുക്കി വീണുടഞ്ഞൂ

കല്യാണ പൂം പുടവ കൈ നീട്ടി  വാങ്ങാൻ

കണ്ണിന്റെ കണ്ണായ നീയിന്നെവിടെ

നീയിന്നെവിടെ  (വെണ്ണിലാ...)

പേരാറ്റിൻ കരയിൽ

പേരാറ്റിൻ കരയിൽ

പേരാലും കുന്നിന്മേൽ കൂട് വെച്ചു

നാം ഓരോരോ പുലരിയിലും പുഞ്ചിരിച്ചൂ

സിന്ദൂരസന്ധ്യകളിൽ വിഹരിച്ചൂ

പ്രേമപഞ്ജരത്തിൻ പൊൻ ചിറക് മുളച്ചൂ (പേരാറ്റിൻ..)

 

ഉദയാസ്തമനങ്ങളെ ഉള്ളിലൊതുക്കിയ

മഴവിൽക്കിളിയായ് നീ (2)

പൂവണിമാനത്തെ പുളകക്കൂട്ടിലെ

പവിഴത്തിൻ മുത്ത് തരാമോ

തരാമോ തരാമോ (പേരാറ്റിൻ..)

 

 

ഹൃദയാഭിലാഷങ്ങൾ മൂകമായ് ലാളിച്ച

മൂവന്തിക്കുയിലായ് നീ (2)

ഈറൻ യാമിനീ ഇനിയും കേൾക്കാനായ്

ഈണത്തിൽ പാടി വരാമോ

വരാമോ വരാമോ (പേരാറ്റിൻ..)

 

വൃശ്ചികോത്സവത്തിനു

വൃശ്ചികോത്സവത്തിന് വൃന്ദാവനത്തിൽ

വരുമെന്നോതി കണ്ണൻ

അടി മുതൽ മുടിയോളം കോരിത്തരിച്ചു ഞാൻ

അരയന്നത്തോണിയിൽ കാത്തിരുന്നു

സഖി അരയന്നത്തോണിയിൽ കാത്തിരുന്നു (വൃശ്ചികോത്സവത്തിനു...)

 

പഞ്ചമി തിങ്കളെ പാടിയുണർത്തുമീ

പാലൊളി യമുനയും ഞാനും (2)

കാൽ ചിലമ്പൂരി കണ്ണീരണിഞ്ഞിട്ടും

കണ്ണൻ വന്നില്ല തോഴീ കണ്ണൻ വന്നില്ല തോഴീ (വൃശ്ചികോത്സവത്തിനു...)

 

നീലക്കടമ്പുകൾ നീളെ തൂവുമീ

നീർമണിപ്പൂക്കളും ഞാനും (2)

വാടിയ കാറ്റിന്റെ വാസനയേറ്റിട്ടും

കണ്ണൻ വന്നില്ല തോഴീ കണ്ണൻ വന്നില്ല തോഴീ (വൃശ്ചികോത്സവത്തിനു...)

 

സുലളിത പദവിന്യാസം

സുലളിത പദവിന്യാസം

സുമസമ മൃദു പത്മാസ്യം

മദന ഹൃദയ പരവേശം

നടന സദന പരിതോഷം ( സുലളിത..)

 

ചഞ്ചല ചഞ്ചല  നൃത്ത തരംഗം

ശിഞ്ജിത രഞ്ജിത മഞ്ജുള രംഗം (2)

ഉന്മദമാനസ മധുരാവേശം

മന്മഥ ലാലസ മണ്ഡപദേശം (സുലളിത..)

 

നൃത്യതി നൃത്യതി നൂപുരനാദം

ഹൃദ്യതി ഹൃദ്യതി നൂതന രാഗം (2)

സദാപി സദാപി രചനാരഡിതം

ത്രികാല ഭയാദിഗമനാചരിതം (സുലളിത..)

 

ഇത്തിരിപ്പൂവേ ചുവന്ന പൂവേ

ഇത്തിരിപ്പൂവേ ചുവന്ന പൂവേ

ഇന്നെനിക്കായ് വിരിഞ്ഞ പൂവേ

ഇതളെണ്ണുമെന്നിലെ പൂ വിരിയാൻ

ഇനിയെത്ര നാളൊണ്ട് പൂവേ (ഇത്തിരി...)

 

പുലരിയിലാറ്റിൻ കുളി കഴിഞ്ഞ്

പുളകത്തിൻ മാറിൽ കുളിരണിഞ്ഞ്

തുളസിപ്പൂവായ് ഞാൻ തൊഴുതു നിൽക്കും

ഒരു ദിവസം ഞാനാ മടിയിൽ വീഴും

ലലലലാ.....ലാലാലാ... (ഇത്തിരി...)