കുറ്റാലം കുളിരരുവി

Title in English
Kuttalam kuliraruvi

കുറ്റാലം കുളിരരുവീ
ചിറ്റോളം ചിലമ്പു ചാര്‍ത്തിയ കുളിരരുവീ
ഈ ചിത്രകൂട പൂമുഖങ്ങളില്‍ ഒഴുകിവരൂ
ഒഴുകിവരൂ...
കുറ്റാലം കുളിരരുവീ...

മൂടല്‍ മഞ്ഞു കുളിച്ചു താമസിക്കും
പീരുമേട്ടിലെ മൂകതയില്‍
പതഞ്ഞു പതഞ്ഞു നിറയൂ
തിരി തെറുക്കും തേയിലയ്ക്ക് മുല കൊടുക്കൂ
ചിറകു വച്ച പുഷ്പങ്ങളെ പാടിക്കൂ
മാനത്തെ കൊളുന്തു നുള്ളാന്‍
കൈ നീട്ടും കുന്നിന്റെ
മാറില്‍ നിന്റെ സ്യമന്തകങ്ങള്‍
ചാര്‍ത്തിക്കൂ ഓ....

മയൂരനർത്തനമാടി

Title in English
Mayooranarthanamaadi

മയൂരനർത്തനമാടി
മലർ‍ക്കളിചെണ്ടുകള്‍ ചൂടി
മാധവ പൗർണ്ണമി വന്നാലും
പുല്‍വരമ്പിന്‍മേല്‍ ഇരുന്നാലും
മയൂരനർത്തനമാടി

വിസ്മൃതി വാതിലടച്ചാല്‍ തുറക്കുന്ന
തപ്തവിഷാദങ്ങളോടെ
എതോ ഗ്രീഷ്മത്തിന്‍
എകാന്ത നിശ്വാസം
കാതോർത്തു നില്‍ക്കുമീ കാട്ടില്‍
എന്നെ തിരയുന്ന സൗരഭ്യമെ
നിനക്കെന്റെ സാഷ്ടാംഗപ്രണാമം
(മയൂരനർത്തനമാടി..)

വിപ്ലവം ജയിക്കട്ടേ

Title in English
Viplavam jayikkatte

വിപ്ലവം ജയിക്കട്ടേ
വിഗ്രഹങ്ങള് തകരട്ടേ
സഹ്യസാനുക്കളുണരട്ടേ
സുപ്രഭാതങ്ങള്‍ ചുവക്കട്ടേ
(വിപ്ലവം..)

കാട്ടുതിരികള്‍ കപ്പല്‍കയറ്റും
തോട്ടമുടമകളേ
തോല്‍ക്കുകില്ലിനി നിങ്ങടെയോട്ട-
ത്തോക്കിനു മുന്നില്‍ തൊഴിലാളി
തോല്‍ക്കുകില്ലിനി തൊഴിലാളി
തൊഴിലാളി ഐക്യം സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ്

കല്ലോലിനീ വനകല്ലോലിനീ

Title in English
Kallolini vana

കല്ലോലിനീ - വനകല്ലോലിനീ നിൻ
തീരത്തു വിടരും ദുഃഖപുഷ്പങ്ങളെ
താരാട്ടുപാടിയുറക്കൂ - ഉറക്കൂ
കല്ലോലിനീ...

തങ്കത്തളിരിലകൾ താലോലം പാടിപ്പാടി
പൊൻതിരി തെറുക്കുന്ന വനഭൂമി
നീലവിശാലതയെ തൊട്ടുഴിയുവാൻ
പച്ചത്താലങ്ങളുയർത്തുമീ തീരഭൂമി
ഇവിടെ നിൻ കാൽത്തളകൾ കരയുന്നുവോ
ഇവിടെ നിൻ കളഗീതമിടറുന്നുവോ
ഇടറുന്നുവോ ഇടറുന്നുവോ
(കല്ലോലിനീ..)

തിരുനെല്ലിക്കാട്ടിലോ

Title in English
Thirunellikkaattilo

തിരുനെല്ലിക്കാട്ടിലോ
തിരുവില്വാമലയിലോ
തിരുവാതിര ഞാറ്റുവേലപ്പെണ്ണ് ഹോയ്
തിരുമുറ്റം തൂത്തുതളിച്ചിതുവഴി വാ
തീർത്ഥജലക്കുമ്പിളുമായ് ഇതുവഴി വാ
പെണ്ണിതുവഴി വാ
തിരുനെല്ലിക്കാട്ടിലോ

നീലമുകിൽ പാവാട പിഴിഞ്ഞു ചുറ്റി ഈ
നീരില്ലാച്ചോലകളിൽ പെയ്തിറങ്ങി
ഒരു തുള്ളി കുടിനീരിറക്കാത്ത മണ്ണിലേക്ക്
ഒരു പനിനീരുറവയായ് ഒഴുകി വാ
ഒഴുകി വാ ഒഴുകി വാ...
ആ പനിനീരുറവയിൽ അരയിലൊറ്റമുണ്ടുമായ്
അന്നാവണി ചന്ദ്രിക തേച്ചുകുളിക്കും
നമ്മളും തേച്ചുകുളിക്കും - തേച്ചുകുളിക്കും

പന്തയം പന്തയം

Title in English
Panthayam

പന്തയം പന്തയം
ഒരു പന്തയമാണീ ജീവിതം
തോറ്റവര്‍ക്കല്ലാ ജയിച്ചവര്‍ക്കല്ലാ
തുറന്ന മനസ്സിനാണീ ട്രോഫി
(പന്തയം..)

ഇന്നു തോറ്റവര് നാളെ ജയിക്കും
സ്വര്‍ണ്ണമെഡലുകള്‍ വാങ്ങും
ചെറുപ്പക്കാരികളേ....
ഹിസ്റ്ററിക്ലാസില്‍ കൂര്‍ക്കം വലിക്കാം
ഹിന്ദിപ്പാട്ടുകള്‍ പാടിനടക്കാം
സിനിമകാണാം സ്വപ്നംകാണാം
നമുക്കീപ്പന്തയം തുടരാം
(പന്തയം..)

നദികൾ നദികൾ നദികൾ

Title in English
Nadhikal

നദികള്‍ നദികള്‍ നദികള്‍
ഞങ്ങള്‍ നര്‍ത്തകികള്‍
നിത്യനര്ത്തകികള്‍
പ്രകൃതിക്കു നീരാട്ടു
പനിനീരുമായ് വരും
പ്രിയ സഖികള്‍
(നദികൾ..)

ഗംഗേ യമുനേ ബ്രഹ്മപുത്രേ
ഗോദാവരീ കാവേരീ
നിങ്ങളൊന്നിച്ചു കൈനീട്ടി
പുല്‍കുമ്പോള്‍
ഒന്നേ ദാഹം ഒന്നേ മോഹം
ഒന്നേ ദേശീയ മന്ത്രം
വന്ദേമാതരം ജയ വന്ദേമാതരം

പാതിരാത്തണുപ്പ് വീണു

Title in English
Pathira thanuppu veenu

പാതിരാ തണുപ്പു വീണു.. മഞ്ഞു വീണു...
പാതിരാ തണുപ്പു വീണു മഞ്ഞു വീണു
പാട്ടു നിര്‍ത്തി കിടക്കൂ രാപ്പാടി
(പാതിരാ..)

കാറ്റോടും ജാലകങ്ങള്‍ അടച്ചോട്ടെ
ഈ കാറ്റാടി കുളിര്‍പങ്ക നിറുത്തിക്കോട്ടെ
ആയിരം പുതപ്പിട്ടു പുതച്ചാലും
എത്രയായിരം കിനാവുകള്‍ വിളിച്ചാലും
വരുമോ ഉറക്കം വരുമോ
മറ്റെന്തോ കൊതിക്കുമീ ഹൃദയം
ഒരു ഭര്‍തൃമതിയുടെ ഹൃദയം
ഹേയ്! എന്തിനീ സൌന്ദര്യപ്പിണക്കം
(പാതിരാ..)

പനിനീർമഴ പൂമഴ

Title in English
Panineermazha

പനിനീര്‍മഴ പൂമഴ തേന്‍മഴ
മഴയില്‍ കുതിരുന്നൊരഴകേ
നനയുന്നതു കഞ്ചുകമോ സഖീ നിന്നെ
പൊതിയും യൗവ്വനമോ
(പനിനീര്‍മഴ..)

കണ്‍പീലികളില്‍ തങ്ങി - ചുണ്ടിലെ
കമലക്കൂമ്പുകള്‍ നുള്ളി
മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി
മൃദുരോമങ്ങളിലിടറി
പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ
പവിഴ മഴത്തുള്ളി
പണ്ടു ശ്രീപാര്‍വതിയെപ്പോലെ നിന്നെയും
സുന്ദരിയാക്കി- സുന്ദരിയാക്കി
(പനിനീര്‍മഴ..)

ചോര തുടിക്കും ഹൃദയങ്ങൾ

Title in English
Chora thudikkum

ചോര തുടിക്കും ഹൃദയങ്ങള്‍
ചുവന്ന ഹൃദയങ്ങള്‍
പുതിയ കുരുക്ഷേത്രഭൂമികളില്‍
അശ്വരഥം തെളിക്കും ഹൃദയങ്ങള്‍
ഞങ്ങള്‍ രഥം തെളിക്കും ഹൃദയങ്ങള്‍
ചോര തുടിക്കും..)

എഴുപത്തിനാലു വയസ്സു തികഞ്ഞൊരീ
ഇരുപതാം നൂറ്റാണ്ടിന്‍ തറവാട്ടില്‍
സ്വര്‍ണപീഠങ്ങളില്‍ തപസ്സിനിരിക്കും
വന്ദ്യ വയോധികരേ
ഈയുഗം നയിക്കാന്‍ കഴിയാത്ത നിങ്ങള്‍
ഇനിയൊന്നു വിശ്രമിക്കു
ഈ അധികാരമൊഴിഞ്ഞു തരൂ
(ചോര തുടിക്കും..)