വള്ളുവനാട്ടിലെ വാഴുന്നോരേ ഓ..ഓ..ഹോയ്
പള്ളിക്കുടക്കീഴേ വാഴുന്നോരേ ഓ..ഓ..ഹോയ്
ഓ ഓ ഓ.....
വള്ളുവനാട്ടിലെ വാഴുന്നോരേ
പള്ളിക്കുടക്കീഴേ വാഴുന്നോരേ
ദേശിംഗനാട്ടിൽ നിന്നങ്ങയെ കാണുവാൻ
ആശിച്ചു വന്നൊരു രാജപ്പെണ്ണ് -ഈ രാജപ്പെണ്ണ്
കൺപുരികത്തഴകൾ കാമന്റെ വില്ലുകൾ
കമലപ്പൂമിഴികൾ കാമന്റെയമ്പുകൾ
കവിളിലെ ചുഴികൾ യൗവനപൊയ്കകൾ
കതിർചൊടിപ്പൂക്കൾ പൂന്തേൻകിണ്ണങ്ങൾ
കിണ്ണങ്ങൾ കിണ്ണങ്ങൾ കിണ്ണങ്ങൾ (വള്ളുവനാട്ടിലെ...)
കുറത്തിയാട്ടം കൂടിയാട്ടം അമ്മാനാട്ടം തില്ലാന
കുച്ചിപ്പുടി കുമ്മിയടി തന്നാതന്നാ തന്നാനാ
രാമനാട്ടം കൃഷ്ണനാട്ടം കടത്തനാടൻ കളരിയാട്ടം
ഏതു കാണണമേതു കാണണം വാഴുന്നൊരേ
തെക്കൻപാട്ട് വടക്കൻപാട്ട് പുള്ളോൻപാട്ട് പൂപ്പാട്ട്
തേക്കുപാട്ട് തെരുവ്പാട്ട് തിന്താ തിന്താ തിന്താരേ
അയ്യമ്പാട്ട് തെയ്യമ്പാട്ട് തിരുവള്ളിയൂരുടുക്കും പാട്ട്
ഏതു പാടണമേതു പാടണം വാഴുന്നോരേ
ആഹാ വാഴുന്നോരേ ആഹാ വാഴുന്നോരേ
ആഹാ വാഴുന്നോരേ
ഭൂമി ആയിരമിതളുകളുള്ളൊരു വർണ്ണത്താമര ഓഹോ
ഇവളാ പൂമ്പൊടിക്കുള്ളിൽ താനേ പിറന്നൊരു സ്വർഗ്ഗമേനക
ആഹഹ
ചഞ്ചൽ ചില്ലീലതകൾ പടർത്തിക്കൊണ്ടേ
ശൃംഗാരപ്പദമാടി പാടിക്കൊണ്ടേ
നൃത്തംവെച്ചിവൾ നൃത്തംവെച്ചിവൾ നഗ്നപദ പൂമുത്തുകൾ കൊണ്ടീ നർത്തന വേദി വസന്തോത്സവമായി മാറ്റുമ്പോൾ
നിൻ തൃക്കൈ കൊണ്ടൊരു പട്ടും വളയും പിന്നെ പലതും നൽകുകയില്ലേ വാഴുന്നൊരേ വാഴുന്നൊരേ