സ്വപ്നലേഖേ - സ്വപ്നലേഖേ
സ്വപ്നലേഖേ നിൻ സ്വയംവരപ്പന്തലിൽ ഞാൻ
പുഷ്പകപല്ലക്കിൽ പറന്നു വന്നൂ
എന്റെ മംഗലശ്രീദളമാല ചാർത്താൻ ഭവാൻ
മത്സരക്കളരിയിൽ ജയിച്ചു വന്നൂ
(സ്വപ്നലേഖേ..)
ഇന്നെന്റെ ചിത്രഹർമ്മ്യപ്പൂമുഖത്തിരുന്നൊരീ
ഇന്ദ്രചാപം കുലച്ചൂ അങ്ങു വന്നിന്ദ്രചാപം കുലച്ചൂ
ആ വില്ലിൻ സ്വർണ്ണ ഞാണിൽ തൊടുക്കാൻ നീ നിന്റെ പൂവമ്പു തരുമോ ഭൂമിപുത്രീ
ആര്യപുത്രാ വരൂ എന്റെ അർഘ്യപാദ്യാദികൾ സ്വീകരിക്കൂ ഓ..ഓ..ഓ..ഓ..
(സ്വപ്നലേഖേ..)
മേലാകെ പൂത്തു പൂത്തു ഞാൻ തന്നെയൊരു വനമാലയായ് മാറിയാലോ - താമര
മാലയായ് മാറിയാലോ
ആ മാല മാറിലിട്ടു നടക്കും ഞാനെന്റെ
രോമാഞ്ചമാകും രാജപുത്രീ
ആര്യപുത്രാ വരൂ എന്റെ അന്തഃപുരം ഭവാനലങ്കരിക്കൂ ഓ...ഓ...ഓ...ഓ..(സ്വപ്നലേഖേ..)