കന്യാകുമാരിയും കാശ്മീരും

Title in English
Kanyakumariyum kashmirum

കന്യാകുമാരിയും കാശ്‌മീരും
ഇന്ത്യന്‍ പൗരന്നൊരുപോലെ
ഹിന്ദുവും ക്രിസ്‌ത്യാനിയും ഇസ്ലാമും
ഇന്ത്യന്‍ പൗരന്നൊരുപോലെ
(കന്യാകുമാരിയും...)

ഒരു പുഷ്പം റഷ്യയില്‍ വിടര്‍ന്നാല്‍
ഒരു പുഷ്പം വിയറ്റ്നാമില്‍ കൊഴിഞ്ഞാല്‍
അവ ഞങ്ങളിലും വിടരുന്നു കൊഴിയുന്നു
ഞങ്ങളിലാ സൗരഭ്യമലിയുന്നു
മാ നിഷാദ പാടിയ പാട്ടുകാര്‍ ഞങ്ങള്‍
മാനവസ്നേഹത്തിന്‍ നാട്ടുകാർ
(കന്യാകുമാരിയും..)

കണ്ടം ബെച്ചൊരു കോട്ടിട്ട

Title in English
Kandam bechoru

കണ്ടം ബെച്ചൊരു കോട്ടിട്ട മാനത്ത്
കമ്പിളി രോമത്തൊപ്പി വെച്ച മാനത്ത്
പടച്ചോന്റെ സ്വർണ്ണം കെട്ടിയ ചിരി പോലെ
പടിഞ്ഞാറു ഞമ്മളിന്നു പൊറ കണ്ട്
പെരുന്നാളിനുദിക്കണ പൊറ കണ്ട്
(കണ്ടം..)

എന്റിക്കാ എന്റിക്കാ ഞങ്ങള് കണ്ടില്ലാ
എന്റിക്കാ എന്റിക്കാ ഞങ്ങള് കണ്ടില്ലാ

കാലടിപ്പുഴയുടെ തീരത്തുനിന്നും

Title in English
Kaaladippuzhayude theerathu

കാലടിപ്പുഴയുടെ തീരത്തു നിന്നുവരും കാവ്യകൈരളി ഞാന്‍
സിന്ധുഗംഗാ ഗോദാവരി കാവേരി നദികൾതന്
പൊന്നുടപ്പിറന്നവള്‍ ഞാന്‍
(കാലടിപ്പുഴയുടെ...)

ചിലപ്പതികാരത്തിന്‍ ചിലമ്പുകള്‍ ചാര്‍ത്തി
ചിറ്റാട ഞൊറിഞ്ഞു കുത്തി
സുന്ദരകാണ്ഡം മൂളും തുഞ്ചന്റെ കിളിയുടെ
സ്വര്‍ണ്ണപഞ്ജരം തൊഴുതിറങ്ങീ
ശുദ്ധമദ്ദളത്തിന്‍ പ്രണവം മുഴങ്ങുമീ
ഉത്സവപന്തലില്‍ വരുന്നു ഞാന്‍
ആ...

രാത്രിയിലെ നർത്തകികൾ

Title in English
Rathriyile narthakikal

രാത്രിയിലെ നർത്തകികൾ
രഹസ്യ കാമുകികൾ കലയുടെ
രഹസ്യകാമുകികൾ
രാഗാശശിമുഖികൾ ഞങ്ങൾ
രാസവിലാസിനികൾ
രാത്രിയിലെ നർത്തകികൾ

വരുന്നോ കൂടെ വരുന്നോ
അരമനയ്ക്കുള്ളിലെ അഭിരുചിപ്പൂവിനു
മദിരോത്സവം ഇന്നു മദിരോത്സവം
(രാത്രിയിലെ..)

പരഭൃതമൊഴീ പറയൂ ഇതു നിൻ
പ്രണയകലഹമോ പരിഭവമോ
കപട കടാക്ഷമുന കൊണ്ടു ഞാൻ കുറിക്കും
കാമ സന്ദേശ കാവ്യങ്ങളില്‍
നളിന നയനേ നീയല്ലാതൊരു
നായികയുണ്ടോ - രാധേ
വരുമോ വിരുന്നു തരുമോ
അണിയറയ്ക്കുള്ളിലെ അഭിനിവേശത്തിനു
മദനോത്സവം ഇന്നു മദനോത്സവം
(രാത്രിയിലെ..)

മണിപ്രവാള തളകളുണർന്നൂ

Title in English
Manipravaala thalakal

മണിപ്രവാള തളകളുണർന്നൂ
മനസ്സിൽ കമലദളങ്ങൾ വിതിർന്നൂ
കാവ്യകലയുടെ കനകാംഗുലികളിൽ
കഥകളി മുദ്രകൾ വിടർന്നൂ
(മണിപ്രവാള..)

ശരത്കാല മേഘം തിരശ്ശീലയായി
ശശികല കളിവിളക്കായി
ഉണ്ണായി വാര്യരും ഇരയിമ്മൻ തമ്പിയും
സ്വർണ്ണ നാരായങ്ങൾ മിനുക്കീ
പമ്പയും പെരിയാറും ഭാരതപ്പുഴയുമാ
പദങ്ങൾ പാടീ ചൈത്ര മദങ്ങളാടീ
ചെണ്ടയിൽ ചേങ്ങിലയിൽ ഇലത്താളങ്ങളിൽ
സ്യമന്തകങ്ങൾ കിലുങ്ങീ
(മണിപ്രവാള..)

വില്വമംഗലത്തിനു ദര്‍ശനം

Title in English
Vilvamangalathinu

വില്വമംഗലത്തിന് ദര്‍ശനം നല്‍കിയ
വൃന്ദാവന മണിവര്‍ണ്ണാ
നിന്റെ കടാക്ഷങ്ങളെന്നില്‍ പതിയുവാന്‍
എന്തിത്ര താമസം കൃഷ്ണാ
വില്വമംഗലത്തിന് ദര്‍ശനം നല്‍കിയ
വൃന്ദാവന മണിവര്‍ണ്ണാ...

ഗുരുദക്ഷിണയിലെ കണ്ണനാമുണ്ണിയായ്
ഗുരുവായൂരില്‍ ഞാനാടി -എത്രനാള്‍
ഗുരുവായൂരില്‍ ഞാനാടി
ഭഗവദ്‌ദൂതിലെ വിശ്വരൂപത്തിന്
പട്ടും വളയും നേടി -ഞാനെത്ര
പട്ടും വളയും നേടി
ഓര്‍മ്മയില്ലേ എന്റെ കഥകളിവേഷങ്ങള്‍
ഓര്‍മ്മയില്ലേ കൃഷ്ണാ...
വില്വമംഗലത്തിന് ദര്‍ശനം നല്‍കിയ
വൃന്ദാവന മണിവര്‍ണ്ണാ....

മാ നിഷാദ മാ നിഷാദ

Title in English
Ma nishada

മാ നിഷാദ മാ നിഷാദ
ആദികവിയുടെ ദുഃഖമുണർത്തിയ
അസ്വസ്ഥതയുടെ ഗീതം - ഇതു
കാമുകഹൃദയങ്ങൾ മുറിവേൽക്കുമ്പോൾ
കാലം പാടും ഗീതം
(മാ നിഷാദ..)

ഏതോ വേടന്റെ അമ്പേറ്റു വീണൊരു
ചേതോഹാരിയാം ഇണപ്പക്ഷി
തമസാ തീരത്ത് നിൻ മുറിപ്പാടുകൾ
തഴുകുവാൻ വന്നതാണാ ഗീതം
യുഗസ്നേഹ ഗീതം ഋഷി ഗീതം
(മാനിഷാദ..)

സീതാദുഃഖമൊരിതിഹാസമാക്കിയ
ത്രേതാ യുഗത്തിലെ വാത്മീകി
വിരഹം ഞങ്ങളെ വേർപെടുത്തും നേരം
അരുതെന്നു വിലക്കുമോ നിൻ ഗീതം
പ്രതിഷേധഗീതം ഋഷിഗീതം
(മാനിഷാദ..)

അല്ലിമലർക്കിളിമകളേ

Title in English
Allimalarkkilimakale

ആ.. ആ.. ആ..
അല്ലിമലര്‍ക്കിളിമകളേ
ചൊല്ലു ചൊല്ലു നിന്റെ ചുണ്ടിലെ
നല്ലോലക്കുറി കല്യാണക്കുറി
എന്റെയോ നിന്റെയോ
(അല്ലിമലര്‍ക്കിളി..)

പൂപോലെ വില്ലെടുത്ത് കുലച്ചൊടിച്ചു - പണ്ടു
പൂമകള്‍ക്കു രാമനല്ലോ പുടവകൊടുത്തു
ഭൂമീമലയാളമാകെ പാടിയ കിളിയേ
രാമനെന്നെ കൊണ്ടുപോകാനെന്നുവരും -എന്റെ
രാമനെന്നെ താലികെട്ടാനെന്നു വരും
ഓ.. (അല്ലിമലര്‍ക്കിളി..)

കവിത കൊണ്ടുനിൻ കണ്ണുനീരൊപ്പുവാൻ

Title in English
Kavitha kondu nin

കവിത കൊണ്ടുനിൻ കണ്ണുനീരൊപ്പുവാൻ
കഴിവെഴാത്തവനാണു ഞാനെങ്കിലും
കടമിഴികളിൽ നീലമലരൊളി
കവിത നെയ്തിടും നിൻകണ്മുനകളിൽ

ഉരുകിയൂറുന്ന നോവിൻ നനവുകൾ
ഒരു നിമിഷമൊന്നുമ്മവെച്ചൊപ്പുവാൻ
മധുരമാമൊരു സ്നേഹാർദ്രഗീതത്തിൻ
മൃദുലമാമൊരു തൂവാല തുന്നുവാൻ

മുരളിയിൽ ചുണ്ടമർത്തുകയാണെന്റെ
കരളിലെ സ്നേഹഗായകൻ സോദരീ
മലമകളേ പറയൂ നിൻ കൺകളിൽ
അലിയുകയോ ഭുവനവും വാനവും

മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാ

Title in English
Marikkan njangalkk manassilla

മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാ
കരയാൻ ഞങ്ങൾക്ക് മനസ്സില്ല
മുതലാളിത്തമേ നിൻ മുന്നിൽ ഇനി
മുട്ടു മടക്കാൻ മനസ്സില്ലാ (മരിക്കാൻ..)

തളിരും തിരിയും പോലെ ഞങ്ങടെ
തലയും കനിയും നുള്ളുന്നവരേ
കന്യകമാരുടെ കണ്ണീർമാറിൽ
കാമ നഖങ്ങളമർത്തുന്നവരേ
വാളുറയിലിടൂ ...
വാളുറയിലിടൂ കാപാലികരേ
വാളുറയിലീടൂ (മരിക്കാൻ..)

കരിവെള്ളൂരിലെ മണ്ണിൽ വിപ്ലവ
കഥകളിരമ്പും വയലാറിൽ
പൊരുതി മരിച്ച സഖാക്കൾ ഞങ്ങടെ
സമരമുഖത്തിലെ നേതാക്കൾ
ഞങ്ങൾ വരുന്നൂ...
ഞങ്ങൾ വരുന്നൂ നിങ്ങൾക്കെതിരേ
ഞങ്ങൾ വരുന്നൂ (മരിക്കാൻ..)