അരിപിരി വള്ളി ആയിരം വള്ളി

Title in English
aripiri valli

അരി പിരി വള്ളി ആയിരം വള്ളി
ആലോലം താലോലം പൂവള്ളി
അതിലിരുന്നാടുന്ന കണ്ണനാമുണ്ണിയെ
ആരാദ്യം ചെന്നു തൊടും
 
കുടു കുടു കുടു കുടു കുടു കുടു കുടു കുടു
കുടു കുടു കുടു കുടു കുടു കുടു  ഹോയ്
വൺ ടൂ ത്രീ ഫോർ വൺ ടൂ ത്രീ ഫോർ
വൺ ടൂ ത്രീ ഫോർ   ഹോയ്
ഒന്നു രണ്ട് മൂന്ന് നാലു  ഒന്നു രണ്ട് മൂന്ന് നാലു
ഒന്നു രണ്ട് മൂന്ന് നാലു   ഹോയ്
കളമൊഴിപ്പെണ്ണേ കന്നിപ്പെണ്ണെ  ( അരിപിരി...)
 
കാണാക്കുലത്തിലൊരത്തിപ്പൂ
തൃക്കാക്കരപ്പനു പൂക്കുട കുത്താൻ
അത്തപ്പൂ നുള്ളിത്താ  ഹായ്
കടം കുടിച്ചേ കടം കുടിച്ചേ

ഒരു പൂ തരുമോ

Title in English
Oru poo tharumo

ഒരു പൂ -  ഒരു പൂ
ഒരു പൂ -  തരുമോ - തരുമോ
ഉദ്യാനപാലകരെ ഹൊയ്‌
ഒരു പൂ തരുമോ

വാര്‍മുടിയില്‍ ചൂടാനല്ല 
വര്‍ണ്ണപ്പുടവയിലണിയാനല്ല
അഭിലാഷത്തിന്‍ പൂപ്പാലികയില്‍ 
അതിഥി പൂജയ്ക്കല്ലോ 
(ഒരു പൂ... )

തെങ്ങിളം ചൊട്ടകള്‍ നെറുകയില്‍ കുത്തി
ചിങ്ങനിലാവൊരു നിറപറയൊരുക്കി
സ്വപ്നങ്ങളാം അരയന്നങ്ങള്‍ നീന്തും
സ്വാഗതഗാനതരംഗിണിയൊഴുകി 
(ഒരു പൂ... )

സ്വീകരണപ്പന്തലിനുള്ളില്‍
സ്വര്‍ണ്ണവിളക്കിന്‍ തിരിയുടെ മുമ്പില്‍
അതിഥിയിരിക്കും സിംഹാസനമിതില്‍
അലങ്കരിക്കാനല്ലോ 
(ഒരു പൂ... )

കൈരളീ കൈരളീ

Title in English
Kairalee kairalee

കൈരളീ കൈരളീ കാവ്യകൈരളീ
കദളീവനത്തിലെ പൈങ്കിളീ 
വടക്കന്‍പാട്ടിലെ അമൃതുണ്ടോ
വയനാടന്‍ കാട്ടിലെ തേനുണ്ടോ
(കൈരളീ... )

തിരുവള്ളുവരുടെ നാട്ടിലെ - നാട്ടിലെ - നാട്ടിലെ
തങ്കമുളം കൂട്ടിലെ - കൂട്ടിലെ - കൂട്ടിലെ - കൂട്ടിലെ
കന്നിത്തമിഴ്ക്കിളിയ്ക്കു നല്‍കാന്‍
കഥകളിപ്പന്തലിലെ ചിലമ്പുണ്ടോ

പൊന്നുവിളയും കാവേരിയിലെ
പൊന്മണിനെന്മണി ഞങ്ങള്‍ തരാം (2)

ത്യാഗരാജ സംഗീതത്തിനു 
തളിര്‍വിരലാല്‍ ശ്രുതിയിടുവാന്‍
സ്വാതിതിരുന്നാളിന്‍ രാജസദസ്സിലെ
സ്വരലയരഞ്ജിനിയാം തംബുരുവുണ്ടോ

തിങ്കളും കതിരൊളിയും

Title in English
Thinkalum kathiroliyum

തിങ്കളും കതിരൊളിയും 
തിരുമുടിയില്‍ ചാര്‍ത്തി
ചന്ദനവള്ളിക്കുടിലിലിറങ്ങി
ചൈത്രപഞ്ചമി രാത്രീ
(തിങ്കളും...)

കൈമൊട്ടില്‍ മദിര നിറഞ്ഞൂ 
കവിളുകള്‍ മുത്തണിഞ്ഞൂ (2)
നെയ്തലാമ്പല്‍ പൂക്കള്‍ ചിരിച്ചൂ 
നിധികിട്ടിയ പോലെ (2)
എന്തിനോ - ദാഹിയ്ക്കും - നമ്മളെപ്പോലെ
(തിങ്കളും..)

പൂമുകിലിന്‍ ചേലയിഴിഞ്ഞൂ 
പുരികുഴല്‍ കെട്ടഴിഞ്ഞൂ
മണ്ണു വിണ്ണിനെ വാരിയെടുത്തു 
മലര്‍മെത്തയിലിട്ടൂ
എന്തിനോ - ദാഹിയ്ക്കും - നമ്മളെപ്പോലെ
(തിങ്കളും...)

ഉറങ്ങിക്കിടന്ന ഹൃദയം

Title in English
urangikkidanna hrudhayam

ഉറങ്ങിക്കിടന്ന ഹൃദയം നീ 
ഉമ്മവെച്ചുമ്മവെച്ചുണർത്തി 
മനസ്സിൽ പതഞ്ഞ മധുരം നീ 
മറ്റൊരു പാത്രത്തിൽ പകർത്തി 
(ഉറങ്ങി...) 

മലർക്കെ തുറന്ന മിഴികൾ കൊണ്ടു 
മയൂരസന്ദേശമെഴുതി (2) 
ചുവക്കെ ചുവക്കെ ചൊടികൾ എത്ര 
ചൂടാത്ത പൂവുകൾ നീട്ടി (2)
അടുത്തൂ - അനുരാഗം തളിരിട്ടു 
(ഉറങ്ങി...) 

ചിലയ്ക്കെ ചിലയ്ക്കെ മൊഴികൾ നെഞ്ചിൽ 
ശൃംഗാരത്തേൻ കൂടു കൂട്ടി (2) 
തുടിക്കെ തുടിക്കെ മോഹം - കൂട്ടില്‍
തൂവൽ കിടക്ക നിവർത്തി 
അടുത്തൂ - അനുരാഗം കതിരിട്ടു 
(ഉറങ്ങി...)

മുത്തു വാരാൻ പോയവരേ

Title in English
Muthuvaaran poyavare

ഓ.. ഓ.. ഓ... 

മുത്തു വാരാൻ പോയവരേ 
മുത്തെന്തെ കണ്ടില്ലാ
ചുഴികൾ കണ്ടൂ - ചിപ്പികൾ കണ്ടൂ 
തുഴഞ്ഞു പോന്നു - തിരിയെ 
തുഴഞ്ഞു പോന്നൂ
(മുത്തു...) 

കടലു കാണാൻ പോയവരേ
കടലെന്തെ കണ്ടില്ലാ
തിരകൾ കണ്ടു - തീരം കണ്ടു 
തിരിച്ചു പോന്നൂ (കടലു..) 
കൂടെ വന്ന വിധിമാത്രം 
കടലും മുത്തും കണ്ടു
(മുത്തു...) 

കാടു കാണാൻ പോയവരേ
കാടെന്തെ കണ്ടില്ലാ
മരങ്ങൾ കണ്ടൂ - മലകൾ കണ്ടു 
മടങ്ങി വന്നൂ (കാടു..)
കൂടെ വന്ന വിധി മാത്രം 
കാടും കനിയും കണ്ടു
(മുത്തു...)

പണ്ടൊരു ശില്പി പ്രേമശില്പി

Title in English
Pandoru shilpi

പണ്ടൊരു ശില്പി - പ്രേമശില്പി
പമ്പാനദിയുടെ കരയിൽ
ചന്ദനശിലയിൽ കൊത്തി വെച്ചു
ഒരു കന്യകയുടെ രൂപം 
(പണ്ടൊരു..)

പ്രേമശില്പി അനശ്വരയാക്കിയ
കന്യകയാരവളാരോ
കുളിരുള്ള തേയിലത്തോട്ടത്തിൽ
കൊളുന്തു നുള്ളും പെണ്ണ്
യുവതിയാണോ -
കിളുന്നു പെണ്ണ് 
(പണ്ടൊരു..)

അവർ പ്രേമമായിരുന്നോ
പെൺകൊടിയും ശില്പിയും പ്രേമമായിരുന്നൂ
എങ്ങനെയോ എങ്ങനെയോ - ഒരുനാളവളുടെ
പ്രേതം പമ്പയിൽ ഒഴുകി നടന്നൂ
(പണ്ടൊരു..)

പുതിയ രാഗം പുതിയ താളം

Title in English
Puthiya ragam puthiya thalam

പുതിയരാഗം - പുതിയതാളം
പുതിയ രംഗവിതാനം
പുതിയ കാമുകൻ - പുതിയ കാമുകി
തുടരൂ നൃത്തം തുടരൂ  
പുതിയരാഗം പുതിയതാളം

പതയും കൈയ്യിലെ വൈൻ ഗ്ലാസ്സിൽ
പവിഴ മീനുകൾ പോലെ
തുഴയും ചുണ്ടുകളേ - തുടുത്ത ചുണ്ടുകളേ
ഞാനീ വീശും വലയിൽ വീഴും നിങ്ങൾ 
(പുതിയരാഗം ... )

മനസ്സിനുള്ളിലെ നൈറ്റ് ക്ലബ്ബിൽ
മാദകലഹരിയിൽ മുങ്ങീ
ഉണരും തുമ്പികളേ - മധുരസ്വപ്നങ്ങളേ
ഞാനാം പൂവിൻ മാറിലുറങ്ങുക നിങ്ങൾ 
(പുതിയരാഗം ... )

ഗംഗാ യമുനാ

Title in English
Ganga yamuna

ഗംഗാ യമുനാ സംഗമസമതല ഭൂമി 
സ്വർഗ്ഗീയ സുന്ദരഭൂമി സ്വതന്ത്ര ഭാരതഭൂമി 

കന്യാകുമാരി തിരമാലകളിൽ 
തൃക്കാൽ കഴുകും ഭൂമി
വിന്ധ്യഹിമാലയ കുലാചലങ്ങളിൽ 
വിളക്കു വയ്ക്കും ഭൂമി  
വിളക്കു വയ്ക്കും ഭൂമി  (ഗംഗാ.. ) 

പുതിയൊരു ജീവിത വേദാന്തത്തിൻ 
പുരുഷസൂക്തം പാടി 
ഇവിടെ നടത്തുകയല്ലോ നാമൊരു 
യുഗപരിവർത്തന യാഗം (ഗംഗാ... ) 

ഈ യാഗശാല തകർക്കാനെത്തും 
സായുധ പാണികളേ
കൈയ്യിലുയർത്തിയ ഗാണ്ഡീവവുമായ്‌ 
വരുന്നു ഭാരത പൗരൻ 
വരുന്നു ഭാരത പൗരൻ (ഗംഗാ... )

സ്നേഹസ്വരൂപിണീ നീയൊരു

Title in English
Snehaswaroopini neeyoru

സ്നേഹസ്വരൂപിണി മനസ്സില്‍ നീയൊരു 
മോഹതരംഗമായ് വന്നൂ
ദാഹിക്കുമെന്റെ കിനാവിന്റെ തീരം
താലോലിച്ചു പുണര്‍ന്നൂ
(സ്നേഹസ്വരൂപിണി.....)

മദിരപകര്‍ന്നു പകര്‍ന്നു വെച്ചൊരു 
മണ്‍ചഷകം പോലേ
നിറഞ്ഞലഹരിയുമായ് ഞാന്‍ നിന്നൂ
നിമിഷത്തുമ്പികള്‍ പറന്നൂ - ചുറ്റും
നിമിഷത്തുമ്പികള്‍ പറന്നൂ
(സ്നേഹസ്വരൂപിണി.....)

മൃദുലവികാരങ്ങള്‍ കൊണ്ടുതീര്‍ത്തൊരു
മന്മഥശരം പോലെ
വിരിഞ്ഞ പുളകവുമായ് ഞാന്‍ നിന്നൂ
പരിസരമാകെ മറന്നൂ - നമ്മള്‍
പരിസരമാകെ മറന്നൂ
(സ്നേഹസ്വരൂപിണി....)