വനദേവതമാരേ വിട നൽകൂ

Title in English
Vanadevathamaare

വനദേവതമാരേ... ആ... ആ.. 
വിട നല്‍കൂ.. വിട നല്‍കൂ..
പോവുകയല്ലോ ഭര്‍തൃഗൃഹത്തിന്
പോവുകയല്ലോ ശകുന്തള.. ആ...  

അവള്‍ക്കു ചാര്‍ത്താന്‍ - ചാന്തു 
ചുരത്തുക ചന്ദനശാഖികളേ
താനേ വിടരുക തപസ്സിരിക്കും 
താമരമൊട്ടുകളേ..
പോവുകയല്ലോ പോവുകയല്ലോ
പോവുകയല്ലോ ശകുന്തള .. ആ... 

വാരിപ്പുണരുക വാരിപ്പുണരുക
വനജ്യോത്സ്നേ സഖി വനജ്യോത്സ്നേ
ആരു നനയ്ക്കും താലോലിയ്ക്കും
ആരു വളര്‍ത്തും നിന്നെ 
ഇനിയാരു വളര്‍ത്തും നിന്നെ
പോവുകയല്ലോ പോവുകയല്ലോ
പോവുകയല്ലോ ശകുന്തള .. ആ... 

കാമവർദ്ധിനിയാം

Title in English
Kaamavardhiniyaam

കാമവർദ്ധിനിയാം കാനന മുരളിയിൽ
കവിത തുളുമ്പും ഗീതികൾ തൂകി
അഴകൊഴുകി മധുരിമ തൻ അലയിളകി
മനം തഴുകി സാരംഗ നേത്രങ്ങളുമായി
നവഭംഗിയൊടു കുഴലൂതി പുതു
രാഗഭംഗിയിൽ പാടി
ചാഞ്ചാടി നടനമാടി

മനോരഥമെന്നൊരു രഥമുണ്ടോ

Title in English
Manoradhamennoru radhamundo

മനോരഥമെന്നൊരു രഥമുണ്ടോ
അറിഞ്ഞൂടാ...
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ...
മനോരഥമെന്നൊരു രഥമുണ്ടോ
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ...അറിഞ്ഞൂടാ...അറിഞ്ഞൂടാ

സ്വപ്‌നങ്ങള്‍ തെളിക്കുന്ന തേരില്‍ - അവന്‍
സ്വർഗ്ഗത്തുന്നിരവില്‍ വന്നിറങ്ങാറുണ്ടോ
ആ.... ആ.... ആ
സ്വപ്‌നങ്ങള്‍ തെളിക്കുന്ന തേരില്‍ - അവന്‍
സ്വർഗ്ഗത്തുന്നിരവില്‍ വന്നിറങ്ങാറുണ്ടോ
കമലപ്പൂങ്കണ്മുനകള്‍ കാട്ടി - അവന്‍
കന്യകമാരെ വന്നു മയക്കാറുണ്ടോ - അവന്‍
കന്യകമാരെ വന്നു മയക്കാറുണ്ടോ
ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴീ അറിഞ്ഞൂടാ

Lyrics Genre

ശാരികപ്പൈതലേ ശാരികപ്പൈതലേ

Title in English
Shaarikappaithale

ശാരികപ്പൈതലേ ശാരികപ്പൈതലേ 
ആരുടെ തേരില്‍ നീവന്നൂ
ആരുടെ തേരില്‍ നീവന്നൂ 
(ശാരിക... )

കാടായ കാടുകള്‍ കണ്ടുവരും വഴി 
കണ്വാശ്രമത്തില്‍ ഇറങ്ങിയോ 
കുലപതി കണ്വനും സഖികള്‍ക്കും - എന്റെ 
മാന്‍ കിടാവിനും സുഖമാണോ
എന്റെ പ്രിയംവദ ചിരിക്കാറുണ്ടോ
എന്റെ കുറുമൊഴികള്‍ പൂക്കാറുണ്ടോ 
(ശാരിക... )

നാടായ നാടുകള്‍ കണ്ടുവരും വഴി 
ഹസ്തിനപുരത്തില്‍ ഇറങ്ങിയോ 
അരമനയ്ക്കുള്ളിലെ സഖികള്‍ക്കും - എന്റെ 
ആര്യപുത്രനും സുഖമാണോ
എന്റെ പ്രിയതമന്‍ ഉറങ്ങാറുണ്ടോ
എന്റെ നിറമിഴികള്‍ ഓര്‍ക്കാറുണ്ടോ 
(ശാരിക... )

മന്ദാരത്തളിർ പോലെ

Title in English
MAndaarathalir pole

മന്ദാരത്തളിര്‍പോലെ മന്മഥശരം പോലെ
വസന്തത്തിലെ പൊന്‍ താരക്കുട ചൂടും 
ഇന്ദുകലയെപ്പോലെ മനോജ്ഞാംഗിയായ്
വിണ്ണാറിന്‍ കടവിങ്കല്‍ നിന്നൊരഴകിന്‍
മന്ദസ്മിതത്തോണിയില്‍ വന്നാള്‍ 
ഇന്ദ്രസദസ്സിലെ പ്രിയകലാരോമാഞ്ചമാം മേനക

മയിൽപ്പീലി കണ്ണു കൊണ്ട്

Title in English
Mayilppeeli Kannukondu

മയിൽപ്പീലി കണ്ണുകൊണ്ട്
കൽബിന്റെ കടലാസിൽ
മാപ്പിളപ്പാട്ടു കുറിച്ചവനേ
പാട്ടിന്റെ ചിറകിന്മേൽ പരിമളം പൂശുന്ന
പനിനീർ പൂവിന്റെ പേരെന്ത്
മൊഹബ്ബത്ത്... 
(മയിൽപ്പീലി... )

വാകപ്പൂന്തണലത്ത് പകൽക്കിനാവും കണ്ട്
വാസനപ്പൂ ചൂടി നിന്നവളേ (2)
പൊന്നിന്റെ നൂലുകൊണ്ട് പട്ടുറുമാലിൽ നീ
പാതി തുന്നിയ പേരെന്ത് (2)
പറയൂല്ലാ ... 
(മയിൽപ്പീലി... )

താളി പതച്ചെടുത്ത് തല നിറച്ചെണ്ണ തേച്ച്
താമരക്കുളങ്ങരെ വരുന്നവളേ (2)
പൂമണിയറക്കുള്ളിലൊരുങ്ങി വരാൻ പോണ
പുതുമണവാളന്റെ പേരെന്ത് (2)
പറയൂല്ലാ... 
(മയിൽപ്പീലി... )

Year
1967

പാൽക്കാരീ പാൽക്കാരീ

Title in English
Paalkkaaree Paalkkaaree

പാൽക്കാരീ - പാൽക്കാരീ 
കാട്ടിലാടിനെ മേയ്ച്ചുനടക്കും 
കസവുതട്ടക്കാരീ - കസവുതട്ടക്കാരീ 
(പാൽക്കാരീ... )

പൊന്മലയിൽ  - ഒഹൊ ഒഹൊ 
പുൽമേട്ടിൽ - ഒഹൊ ഒഹൊ 
പൂമരത്തണലിൽ 
പൊന്മലയിൽ പുൽമേട്ടിൽ 
പൂമരത്തണലിൽ - ഞാൻ 
നിനക്കു നല്ലൊരു പച്ചില മാടം 
പണിഞ്ഞു നൽകും - ഒരുനാൾ 
പണിഞ്ഞു നൽകും 
(പാൽക്കാരീ... )

ചുറ്റും പുഴവേണം - പുഴയിൽ മീൻ വേണം 
കടവിൽ വെണ്ണക്കല്ലുകൾ പാകിയ
കൽപ്പട വേണം (ചുറ്റും.. ) 
(പാൽക്കാരീ... ) 

Year
1967

എന്നെ നിൻ കണ്ണുകൾ

Title in English
Enne nin kannukal

എന്നെ നിൻ കണ്ണുകൾ തടവിലാക്കി
എന്നെ നിൻ യൗവനം അടിമയാക്കി
ഏതിന്ദ്രജാല പ്രയോഗം കൊണ്ടു നീ
എന്നെ വശംവദയാക്കി നിൻ മുന്നിൽ
എന്നെ ദുർബലയാക്കി
(എന്നെ...)

പുഴയുടെ കൈകൾ പൊതിഞ്ഞു പിടിക്കും
പുരുഷ സൗന്ദര്യമേ - നീ
പഞ്ചലോഹ മണികൃഷ്ണവിഗ്രഹം
പനിനീരാടിയ പോലെ
എൻ ചുരുൾമുടിയാൽ നിന്മെയ് തോർത്താൻ
എന്നെ അനുവദിക്കൂ
എന്നെ അനുവദിക്കൂ ആഹാ...
(എന്നെ...)

പുഷ്പദലങ്ങളാൽ നഗ്നത മറയ്ക്കും

Title in English
Pushpadalangalaal

പുഷ്പദലങ്ങളാല്‍ നഗ്നത മറയ്ക്കും
സ്വപ്നസുന്ദരീ പ്രകൃതീ സര്‍പ്പസുന്ദരീ
നിന്നരക്കെട്ടില്‍ കൈചുറ്റി നില്‍ക്കും
നിലാവിനെന്തൊരു മുഖപ്രസാദം
പുഷ്പദലങ്ങളാല്‍ നഗ്നത മറയ്ക്കും
സ്വപ്നസുന്ദരീ പ്രകൃതീ സര്‍പ്പസുന്ദരീ

പ്രിയ യൗവ്വനത്തിന്‍ നഖലാളനങ്ങള്‍
കവിളില്‍ കുറിക്കും ശ്ളോകങ്ങൾ
ഗൂഡാര്‍ത്ഥ ശൃംഗാര കാവ്യത്തിലെ ഒരു
പ്രൌഢ നായികയാക്കി - നിന്നെ
പ്രൌഢ നായികയാക്കി
ആ കാവ്യത്തിന്‍ അലങ്കാരമാകാന്‍ ആവേശം
എനിക്കാവേശം
പുഷ്പദലങ്ങളാല്‍ നഗ്നത മറയ്ക്കും
സ്വപ്നസുന്ദരീ പ്രകൃതീ സര്‍പ്പസുന്ദരീ

ഗരുഡപഞ്ചമീ ഗഗനമോഹിനീ

Title in English
Garudapanchamee

ഗരുഡപഞ്ചമീ ഗഗനമോഹിനീ
ആരു നീ ആരു നീ ആരു നീ
യക്ഷിയോ പാതിരാ പക്ഷിയോ
നക്ഷത്രക്കലയുള്ള നിശാചരിയോ
ഗരുഡപഞ്ചമീ..

നിൻ ചിറകടിയുയർന്നൂ ഭൂമിയിൽ
നിൻ പീലിത്തൂവൽ കൊഴിഞ്ഞു
പണ്ടു പൂക്കളിൽ മരിച്ച സുഗന്ധം
ഇന്നു പിന്നെയുമുണർന്നൂ
ആ രൂക്ഷഗന്ധം വലിച്ചു കുടിക്കുവാൻ
ഈ രാത്രി ഞാൻ വരുന്നൂ
ഈ രാത്രി ഞാൻ വരുന്നൂ
വരുന്നൂ വരുന്നൂ വരുന്നൂ