പനിനീർകാറ്റിൻ താരാട്ടിലാടി

Title in English
Panineer Kaattin

പനിനീർക്കാറ്റിൻ താരാട്ടിലാടി
പവിഴമല്ലിയുറങ്ങീ
ഏകാന്ത ദു:ഖത്തിൻ മൂടുപടത്തിൽ
എന്റെ ഹൃദയം തേങ്ങീ

ഒരു പാട്ടു പോലും പാടാനില്ല
ഒരു പാപം പുരളാത്തതായി (2)
ഒരു മുത്തം പോലും നൽകാനില്ല
ഒരു ശാപം കലരാത്തതായി  (പനിനീർ..)
 
പിഴ ചെയ്ത കൈയ്യാൽ താലോലിക്കാൻ
പിടയുന്ന മാറിൽ കിടത്താൻ (2)
മുറിവേറ്റ ഹൃദയം പേടിക്കുന്നു
ഈ രാത്രി പുലരുകയില്ലേ (പനിനീർ..)

ഒന്നാം കണ്ടത്തിൽ ഞാറു നട്ടൂ

Title in English
Onnam Kandathil

തെയ്യന്നം താരോ തെയ്യന്നം താരോ 
തെയ്യന്നം താരോ തൈ തൈ തോ 

ഒന്നാം കണ്ടത്തിൽ ഞാറു നട്ടൂ
രണ്ടാം കണ്ടത്തിൽ ഞാറു നട്ടൂ
ഒന്നല്ല പത്തല്ല നൂറു മേനി
ഓരോ കൊയ്ത്തിനും നൂറു മേനി

തെയ്യന്നം താരോ തെയ്യന്നം താരോ 
തെയ്യന്നം താരോ തൈ തൈ തോ 

വെറും വയറുമായി ചേറിലിറങ്ങി
തലകറങ്ങീ പുലയിപ്പെണ്ണേ
കലത്തിലിത്തിരി കരിക്കാടി വെള്ളം
കരുതിയേക്കണേ പുലയിപ്പെണ്ണേ

ചക്രം ചവിട്ടുന്ന ചങ്ങാതീ
ചക്കിപ്പെണ്ണിനെ കണ്ടോ നീ
കോളോത്തുകാവിലെ താലപ്പൊലിക്ക്
കോമരം തുള്ളിയ പെണ്ണാണോ

പൂജാപുഷ്പമേ പൂഴിയിൽ വീണ

Title in English
Pooja Pushpame

പൂജാപുഷ്പമേ...
പൂജാപുഷ്പമേ പൂഴിയില്‍ വീണ 
പൂജാപുഷ്പമേ
പുതിയ കോവിലില്‍ പൂജാരി നിനക്കായ്
പൂപ്പാലികയൊരുക്കീ
(പൂജാപുഷ്പമേ...)

നിത്യനിരാശാ നിശാഗന്ധിയില്‍
നിര്‍മ്മലേ നീ വിടര്‍ന്നൂ (2)
തോരാത്ത ദു:ഖത്തിന്‍ ഹിമവര്‍ഷത്തില്‍
ലോലദലങ്ങള്‍ നനഞ്ഞൂ (2)
പൂജാപുഷ്പമേ പൂഴിയില്‍ വീണ 
പൂജാപുഷ്പമേ

സ്നേഹവസന്തം നിന്നെ വിളിപ്പൂ
മോഹിനീ നീ വരുമോ (2)
മായാത്തരാഗത്തിന്‍ ദേവപഥത്തില്‍
മധുമതിയായ് നീ വരുമോ (2)
(പൂജാപുഷ്പമേ...)

കണ്ണിൽ കാമബാണം

Title in English
Kannil Kaamabanam

കണ്ണില്‍ കാമബാണം
കവിളില്‍ കള്ളനാണം
ചുണ്ടില്‍ വിരിയും പൂവില്‍രാഗ-
വണ്ടുമൂളുമീണം
(കണ്ണില്‍...)

മദജലമല്ല മനസ്സിനുള്ളില്‍
മായാദുഃഖതടാകം
മാറുതുറന്നുകൊടുക്കും കൈവിരല്‍
മറന്നു മീട്ടിയ രാഗം
പണ്ടു - മീട്ടിയ - രാഗം
(കണ്ണില്‍...)

വിധിയുടെ മുന്‍പില്‍ സ്ത്രീത്വം തൂകിയ
വിഡ്ഢിച്ചിരിയാണീ ഞാന്‍
തുള്ളിയുലഞ്ഞു രമിക്കാന്‍ വന്നവള്‍
തുറന്ന ജയിലിലടിഞ്ഞു
പാപത്തീയിലെരിഞ്ഞു
(കണ്ണില്‍...)

മകരം പോയിട്ടും

Title in English
Makaram Poyittum

മകരം പോയിട്ടും മാടമുണർന്നിട്ടും
മാറത്തെക്കുളിരൊട്ടും പോയില്ലേ (2)
മേടം വന്നിട്ടും  പാടമൊഴിഞ്ഞിട്ടും
മേനിത്തരിപ്പു കുറഞ്ഞില്ലേ

പൊട്ടിച്ചിരിക്കുന്ന പൊന്നാര്യൻ നെല്ലേ
പുട്ടലിലെങ്ങാനും ചൂടുണ്ടോ (2)
മിന്നാതെ മിന്നുന്ന മിന്നാമിനുങ്ങേ
ഒന്നുറങ്ങാനുള്ള ചൂടുണ്ടോ (2) 
(മകരം..)

മുട്ടിയുരുമ്മുമ്പൊളിപ്പൊഴും നെഞ്ചിൽ
പൊട്ടിവിടരുമെനിക്കു നാണം (2)
കെട്ടിപ്പിടിക്കുമ്പോഴെന്റെ മനസ്സിൽ
ചെട്ടിക്കുളങ്ങര തേരോട്ടം (2)

കാട്ടുചെമ്പകം പൂത്തുലയുമ്പോൾ

Title in English
Kaattuchembakam

ഓ...ഓ... ഓ...

കാട്ടുചെമ്പകം പൂത്തുലയുമ്പോൾ
കടമ്പു മരം തളിരണിയുമ്പോൾ
കണ്ണാടിപ്പുഴ തെളിയുമ്പോൾ
കാണാപ്പൈങ്കിളി പാടുമ്പോൾ
കരളിൽ മാത്രം കണ്ണീരരുവി 
 
കരിമലയും വനനിരയും
കനകനിലാക്കസവുടുത്തു
കളമൊഴി പൂങ്കാറ്റു വന്നൂ
കതിരിലക്കിളി പാടി വന്നൂ
ഓ...ഓ....ഓ... 
 
ചിറകൊടിഞ്ഞ ഗാനവുമായ്
കാട്ടിലാകെ ഞാൻ തിരഞ്ഞൂ
ചിലമ്പു പോലെ ചിരിക്കും പെണ്ണേ
വെളുത്തപെണ്ണേ നീയെവിടെ
ഓ...ഓ....ഓ.... 

പ്രഭാതം വിടരും പ്രദോഷം വിടരും

Title in English
Prabhatham Vidarum

പ്രഭാതം വിടരും പ്രദോഷം വിടരും
പ്രതീചി രണ്ടും കണ്ടു നിൽക്കും
ഉദയമില്ലാതില്ല അസ്തമനം
ഉണരൂ മനസ്സേ ഉണരൂ 
(പ്രഭാതം വിടരും...)

മദഘോഷം മുഴക്കും മഴമേഘ ജാലം
മിഴിനീരായ്‌ ഒടുവിൽ വീണൊഴിയും
ഒരു നാളിൽ വളരും മറുനാളിൽ തളരും
ഓരോ ശക്തിയും മണ്ണിൽ 
(പ്രഭാതം വിടരും...)

മണിവീണ മീട്ടുന്ന മധുമാസകാലം
മധുരവർണ്ണങ്ങൾ വരച്ചു ചേർക്കും
ഒരു ഗ്രീഷ്മസ്വപ്നം സഫലമാകുമ്പോൾ
ഓരോ ചിത്രവും മാറും 
(പ്രഭാതം വിടരും...)

മാനത്തെ പിച്ചക്കാരനു

Title in English
Maanathe pichakkaaranu

മാനത്തെ പിച്ചക്കാരനു
മാണിക്യം വാരിത്തൂകിയ മാളോരേ
താഴത്തെ പിച്ചക്കാരനൊരാഴക്കു
മുത്തു തരാമോ മാളോരേ
(മാനത്തെ..)

മനുഷ്യപുത്രനു കിട്ടാനുള്ളത്
മരക്കുരിശ്ശല്ലോ ഭൂമിയിൽ മരക്കുരിശ്ശല്ലോ
അവന്റെ ഭിക്ഷാപാത്രം നിറയെ
കണ്ണീരാണല്ലോ ഇന്നും കണ്ണീരാണല്ലോ 
(മാനത്തെ..)

വെളിച്ചമില്ല വീടില്ലവനൊരു
വളർത്തു മൃഗമല്ലോ വിധിയുടെ
വളർത്തു മൃഗമല്ലോ
അയച്ച ദൈവം കൂടിയുമവനെ
കാണാറില്ലല്ലോ ഇന്നും കാണാറില്ലല്ലോ 

മാനത്തെ പിച്ചക്കാരനു
മാണിക്യം വാരിത്തൂകിയ മാളോരേ
താഴത്തെ പിച്ചക്കാരനൊരാഴക്കു
മുത്തു തരാമോ മാളോരേ

കണ്ണിൽ നീലക്കായാമ്പൂ

Title in English
Kannil neela kaayaampoo

കണ്ണില്‍ നീല കായാമ്പൂ
കവിളില്‍ താമരയല്ലിപ്പൂ
ചുണ്ടില്‍ പുഞ്ചിരി നെഞ്ചില്‍ മുന്തിരി
തുമ്പിയായിരുന്നെങ്കില്‍ - ഞാനൊരു
തുമ്പിയായിരുന്നെങ്കില്‍ 
(കണ്ണില്‍... )

അവനെന്നെ ഓമനപ്പേരുവിളിക്കും
അടിമുടി കോരിത്തരിക്കും 
അവനെന്നെ ഓമനപ്പേരുവിളിക്കും
അടിമുടി കോരിത്തരിക്കും
ഒളികണ്ണിട്ടവനെന്നെ മാടി വിളിക്കും
ഓടിയോടി ഞാന്‍ ചെല്ലും
ഒളികണ്ണിട്ടവനെന്നെ മാടി വിളിക്കും
ഓടിയോടി ഞാന്‍ ചെല്ലും 
(കണ്ണില്‍... )