ആ കൈയിലീക്കയ്യിലോ അമ്മാനക്കല്ല്

Title in English
Aa kaiyyileekkaiyyilo

ആ കൈയ്യിലീക്കൈയ്യിലോ അമ്മാനക്കല്ല്
ആ കൈയ്യിലാണെങ്കില്‍ നാളെ വരും
ഈ കൈയ്യിലാണെങ്കില്‍ ഇന്നു വരും -
പ്രിയനിന്നു വരും. 
(ആ കൈയ്യിലീ... )

വെള്ളി മേഘങ്ങള്‍ക്കിടയില്‍
വെളുത്തവാവിന്‍ നടയില്‍
മാനത്തു പറക്കും പുഷ്പവിമാനത്തില്‍
മധുരവുമായ് വീട്ടില്‍ വിരുന്നു വരും
(ആ കൈയ്യിലീ... )

ഓരിതളിരിതള്‍ വിരിയും ചുണ്ടില്‍
ഒരുപാടൊരുപാടുമ്മതരും
മാറോടു ചേര്‍ക്കും കോരിത്തരിക്കും
വാരിവാരിപ്പുണരും 

വെള്ളിച്ചിറകുള്ള മേഘങ്ങളേ

Title in English
Vellichirakulla meghangale

വെള്ളിച്ചിറകുള്ള മേഘങ്ങളേ
വെണ്ണിലാപ്പുഴയിലെ ഹംസങ്ങളേ
അളകാപുരിയിലേക്കോ നിങ്ങള്‍
അമരാവതിയിലേക്കോ
(വെള്ളി... )

പോകുംവഴിയ്ക്ക് പടിഞ്ഞാറുള്ളൊരു
പവിഴ ദ്വീപിലിറങ്ങുമെങ്കില്‍ - എന്റെ
പ്രിയമാനസനെ കാണുമെങ്കില്‍
പറയൂ നിങ്ങള്‍ പറയൂ - ഈ
വിരഹിണിതന്‍ കഥ പറയൂ
(വെള്ളി... )

മോഹം കൊണ്ടൊരു ഗന്ധര്‍വ്വ നഗരം
മനസ്സില്‍ തീര്‍ത്തതറിഞ്ഞുവെങ്കില്‍ - എന്റെ
കതിര്‍മണ്ഡപമിതു കണ്ടുവെങ്കില്‍
പറയൂ നിങ്ങള്‍ പറയൂ - ഈ
പ്രിയവധുവിന്‍ കഥ പറയൂ
(വെള്ളി... )

പ്രേമസർവസ്വമേ നിൻ

Title in English
Premasarvaswame

പ്രേമസര്‍വ്വസ്വമേ നിന്‍
പ്രമദവനം ഞാന്‍ കണ്ടൂ - അതില്‍
മദനന്‍ വളര്‍ത്തും മാനിനെ കണ്ടൂ
മദിരോത്സവം കണ്ടൂ
പ്രേമസര്‍വ്വസ്വമേ

കവിളത്തു കരിവണ്ടിന്‍ ചുംബനപ്പാടുമായ്
ഇലവര്‍ങപൂക്കള്‍ വിടര്‍ന്നൂ - ഒരു
സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍
സ്വയം മറന്നിവിടെ നിന്നൂ 
സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍
സ്വയം മറന്നിവിടെ നിന്നൂ - ഇന്നുഞാന്‍
സ്വയം മറന്നിവിടെ നിന്നൂ
പ്രേമസര്‍വ്വസ്വമേ

മധുമതീ മധുമതീ

Title in English
Madhumathi madhumathi

മധുമതീ മധുമതീ - ഇത്രനാളും 
നീയൊരചുംബിത പുഷ്പമായിരുന്നൂ
മധുമതീ ... 

ഈ വിജന ലതാഗൃഹത്തില്‍ 
ഈ വികാര സദനത്തില്‍
മനസ്സിലെ മുന്തിരിത്തേന്‍ കുടം
എനിക്കു നീട്ടിത്തന്നൂ നീ
എനിക്കു നീട്ടിത്തന്നൂ നീ
(മധുമതീ...)

ഈ മൃദുല ശിലാതലത്തില്‍ 
ഈ മദാലസ നിമിഷത്തില്‍
കനവിലെ മുത്തുകളെല്ലാം
എനിക്കു വാരിത്തന്നൂ നീ 
എനിക്കു വാരിത്തന്നൂ നീ
(മധുമതീ.....)

 

ഏഴിലം പൂമരക്കാട്ടിൽ

Title in English
Ezhilam poomara kaattil

ഏഴിലം പൂമരക്കാട്ടില്‍
ഏലം പൂക്കുന്ന കാട്ടില്‍
കാലത്തുണര്‍ന്നൊരു കുങ്കുമപ്പൂവിനു
മേലാകെ കസ്തൂരി കസ്തൂരി 
(ഏഴിലം..)

ഇത്തിരിപ്പൂവേ ചുവന്ന പൂവേ നിന-
ക്കെവിടുന്നു കിട്ടിയീ കസ്തൂരി
ഇത്തിരിപ്പൂവേ ചുവന്ന പൂവേ നിന-
ക്കെവിടുന്നു കിട്ടിയീ കസ്തൂരി
നക്ഷത്രക്കുന്നിലെ കൂട്ടില്‍ നിന്നോ
യക്ഷിക്കഥയുടെ ചെപ്പില്‍ നിന്നോ 
(ഏഴിലം..)

ചീകി മിനുക്കിയ പീലി ചുരുൾ മുടി

Title in English
Cheeki minukkiya

ചീകിമിനുക്കിയ പീലിച്ചുരുള്‍മുടി
ചിക്കിയഴിച്ചതാര് - പെണ്ണേ
ചിക്കിയഴിച്ചതാര്
മാറില്‍ക്കിടന്നൊരു കാഞ്ചീപുരംസാരി
കീറിക്കളഞ്ഞതാര് - പെണ്ണേ
കീറിക്കളഞ്ഞതാര് 
നാത്തൂന്റെ പൊന്നാങ്ങള..

അല്ലിപ്പൂങ്കവിളിലേ തളിരിതളെല്ലാം
നുള്ളിയെടുത്തതാര് - ഇന്നലെ
നുള്ളിയെടുത്തതാര്
പല്ലവകോമളമേനിയില്‍ കൈനഖ-
പ്പുള്ളികുത്തിയതാര് 
നാത്തൂന്റെ പൊന്നങ്ങള..

താമരക്കയ്യിലെ തരിവളയെല്ലാം
തല്ലിയുടച്ചതാര് -  ഇന്നലെ
തല്ലിയുടച്ചതാര്
ഒന്നു ഞാന്‍ കള്ളനെ കാണട്ടെ ഇപ്പണി
ഇന്നു പറ്റുകയില്ല
അയ്യയ്യൊ മിണ്ടരുതേ.. 

കന്നിയിളം മുത്തല്ലേ

Title in English
Kanniyilam muthalle

കന്നിയിളം മുത്തല്ലേ
കടിഞ്ഞൂൽ മുത്തല്ലേ ചിരിക്കൂ
ഒന്നു ചിരിക്കൂ - എന്റെ
ചിത്തിര മുത്തല്ലേ 
(കന്നിയിളം...)

വിരിഞ്ഞ കല്‍പ്പക തിരുമലരല്ലേ 
വിണ്ണിന്‍ കുളിരല്ലേ
വര്‍ണ്ണമേഘം മാറിലുറക്കും
ഇന്ദുകലയല്ലേ - നീ ഇന്ദുകലയല്ലേ
(കന്നിയിളം...)

വിടര്‍ന്ന ചുണ്ടിലെ കനിയമൃതുണ്ണാന്‍
വന്നൂ കൊതിയോടേ
കണ്ണുനീരിന്‍ കാളിന്ദി നീന്തി
വന്നു നിന്നരികില്‍ - ഞാന്‍ 
വന്നു നിന്നരികില്‍
(കന്നിയിളം....)

അകലുകയോ തമ്മിലകലുകയോ

Title in English
Akalukayo thammil akalukayo

അകലുകയോ തമ്മിലകലുകയോ
ആത്മബന്ധങ്ങള്‍ തകരുകയോ
അകലുകയോ തമ്മിലകലുകയോ
ആത്മബന്ധങ്ങള്‍ തകരുകയോ

വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ 
നെഞ്ചിലൂടെ - നോവും നെഞ്ചിലൂടെ
വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ 
നെഞ്ചിലൂടെ - നോവും നെഞ്ചിലൂടെ
പുഞ്ചപ്പാടമാം അക്ഷയപാത്രം പങ്കിട്ടു
തട്ടിയുടയ്ക്കുന്നൂ - അവര്‍
പങ്കിട്ടു തട്ടിയുടയ്ക്കുന്നു

അകലുകയോ തമ്മിലകലുകയോ
ആത്മബന്ധങ്ങള്‍ തകരുകയോ
അകലുകയോ തമ്മിലകലുകയോ

Year
1967

കുട്ടനാടൻ പുഞ്ചയിലെ

Title in English
Kuttanadan punchayile

കുട്ടനാടൻ പുഞ്ചയിലെ
തെയ് തെയ് തക തെയ് തെയ് തോം
കൊച്ചു പെണ്ണെ കുയിലാളേ
തിത്തിത്താതി തെയ് തെയ്
കൊട്ടുവേണം  കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തിത്തൈ  തകതെയ്

ആമ്പൽപ്പൂവേ അണിയം പൂവേ

Title in English
Aambal poove

ഓഹോ...ഓഹോ...ഏലേലം... 

ആമ്പല്‍ പൂവേ അണിയം പൂവേ 
നീയറിഞ്ഞോ നീയറിഞ്ഞോ 
ഇവളെന്റെ മുറപ്പെണ്ണ് മുറപ്പെണ്ണ്
(ആമ്പല്‍... )

കുമാരനല്ലൂര്‍ കാര്‍ത്തിക നാള്‍ 
കുളിച്ചൊരുങ്ങി - ഉടുത്തൊരുങ്ങി 
ഇവള്‍ വരുമ്പോള്‍ 
തുടിക്കും മാറില്‍ ചാര്‍ത്തും ഞാനൊരു 
തുളസിമാല താലിമാല 
(ആമ്പല്‍...  )

വിവാഹനാളില്‍ നാണവുമായ് 
വിരിഞ്ഞു നില്‍ക്കും - കിനാവ്‌ പോലെ 
ഇവള്‍ വരുമ്പോള്‍ 
കവിളില്‍ മാറില്‍ കണ്ണാല്‍ അന്നൊരു 
പ്രണയകാവ്യം ഞാനെഴുതും 
(ആമ്പല്‍...  )