പൂക്കൾ നല്ല പൂക്കൾ

Title in English
Pookkal nalla pookkal

പൂക്കൾ നല്ല പൂക്കൾ കടലാസുപൂക്കൾ
വെയിലത്തു വാടാത്ത വെള്ളിയലുക്കിട്ട
വർണ്ണക്കടലാസു പൂക്കൾ (2)

പൂ വേണോ പൂവ്...

തങ്കക്കുടങ്ങൾക്കു തുള്ളാട്ടം തുള്ളാൻ
താമരപ്പൂ താഴം പൂ (2)
കാമുകനന്തിക്കു സമ്മാനം നൽകാൻ
കിങ്ങിണിപ്പൂ മുല്ലപ്പൂ (2)
(പൂക്കൾ..)

പൂ വേണോ മുല്ലപ്പൂ... 

മടിയിലിറുത്താലും മണ്ണിലിറുത്താലും
മങ്ങി മയങ്ങാത്ത പൂക്കൾ (2)
മുടിയിലും വെയ്ക്കാം മുറിയിലും വെയ്ക്കാം
മുറ്റത്ത് പൂക്കളമുണ്ടാക്കാം  
(പൂക്കൾ..)

പൂ വേണോ റോസാപ്പൂ... 

പൊട്ടിക്കരയിക്കാൻ മാത്രമെനിക്കൊരു

Title in English
Pottikkarayikkaan maathram

പൊട്ടിക്കരയിക്കാൻ മാത്രമെനിക്കൊരു
പട്ടുതൂവാല നീ തന്നൂ - അന്നൊരു
പട്ടുതൂവാല നീ തന്നൂ (2)

കണ്ണുനീര്‍തുള്ളിയാല്‍ നിന്‍ പേരു തുന്നിയ
കനകോപഹാരവുമായി - പ്രേമത്തിന്‍
കനകോപഹാരവുമായി (2)
ഗായകാ നിന്‍ ഗാന ഗംഗതന്‍ തീരത്ത്
കാത്തിരുന്നീടുമെന്‍ മോഹം - ഇന്നും
കാത്തിരുന്നീടുമെന്‍ മോഹം 

പൊട്ടിക്കരയിക്കാൻ മാത്രമെനിക്കൊരു
പട്ടുതൂവാല നീ തന്നൂ - അന്നൊരു
പട്ടുതൂവാല നീ തന്നൂ

ശബ്ദസാഗരപുത്രികളേ

Title in English
Shabdasaagara puthrikale

ആ... ആ... 

ശബ്ദസാഗരപുത്രികളേ
സപ്തകിന്നരകന്യകളേ (2)
നൃത്തമാടൂ നൃത്തമാടൂ
ദേവകുമാരികളേ 
ശബ്ദസാഗരപുത്രികളേ

വാസന്തരാവിന്‍ നടയില്‍
വാര്‍മഴവില്ലിന്‍ മടിയില്‍ (2)
കാമുകഹൃദയനികുഞ്ജദലങ്ങളില്‍
പാദസരങ്ങള്‍ കിലുങ്ങി - നിങ്ങടെ
പാദസരങ്ങള്‍ കിലുങ്ങി 
ശബ്ദസാഗരപുത്രികളേ

കലയുടെ കല്‍പ്പകവനിയില്‍ 
കര്‍പൂരതുളസിത്തറയില്‍ (2)
വിശ്വവിപഞ്ജിക രഞ്ജിതരാഗം
വരവേല്‍ക്കുകുകയല്ലോ - നിങ്ങളെ
വരവേല്‍ക്കുകയല്ലോ 

ഓലഞ്ഞാലി കിളിയുടെ കൂട്ടിൽ

Title in English
Olanjaali kiliyude

ഉം....... 

ഓലഞ്ഞാലി കിളിയുടെ കൂട്ടില്‍ ഒരു വിരുന്ന് (2)
വിരുന്നിനു പോകാൻ ഇതുവഴി വായോ ഓമനത്തിങ്കളേ (2)
 
മുത്തും മുടിപ്പൊന്നും ചൂടി
തത്തമ്മ പെണ്ണൊരുങ്ങീ (2)
മരംകൊത്തിക്കിളവികള്‍ മുറുക്കാന്‍ ചതച്ചും-
കൊണ്ടടക്കം പറഞ്ഞിറങ്ങീ
അടക്കം പറഞ്ഞിറങ്ങീ ( ഓലഞ്ഞാലി.. )
 
സ്വപ്നം നിറം കൊണ്ടു മൂടി
മയില്‍പ്പീലി കണ്ണിണയില്‍ (2)
മഷിത്തണ്ടും വളത്തുണ്ടും 
മനസ്സിന്‍ മണിച്ചെപ്പില്‍
നിറച്ചും കൊണ്ടുറങ്ങുറങ്ങ്
നിറച്ചും കൊണ്ടുറങ്ങുറങ്ങ്
ആ ആ ആ.... (ഓലഞ്ഞാലി..)

ഇവിടെ ഈ വഴിയിൽ

Title in English
Ivide ee vazhiyil

ഇവിടെ ഈ വഴിയിൽ
ഈ നിഴലിൽ...

ഇവിടെ ഈ വഴിയിൽ
ഈ നിഴലിൽ
ഇവിടെ വെച്ചിനി വിട പറയാം
ഇവിടെ വെച്ചിനി വേർപിരിയാം

ചിതയിൽവെച്ചാലും ചിറകടിച്ചുയരുന്ന
ചിരകാല സുന്ദര സ്വപ്നങ്ങളേ
മിഴിനീരു കൊണ്ടെത്ര മായ്ച്ചാലും പിന്നെയും
തെളിയുന്ന സങ്കല്പ ചിത്രങ്ങളേ
തെളിയുന്ന സങ്കല്പ ചിത്രങ്ങളേ
ഇവിടെ ഈ വഴിയിൽ
ഈ നിഴലിൽ

മകരത്തിൻ തൂമഞ്ഞിൽ വീണ്ടും ചിരിക്കുന്ന
മയിൽ പീലി മാവിന്റെ ചില്ലകളേ
ഇവിടെ വെച്ചാദ്യമായ് ഞങ്ങൾ കൈമാറിയ
മധുര വാഗ്ദാനങ്ങൾ ഓർമ്മയുണ്ടോ
മധുര വാഗ്ദാനങ്ങൾ ഓർമ്മയുണ്ടോ
ഇവിടെ ഈ വഴിയിൽ
ഈ നിഴലിൽ

യാമിനി യാമിനി

Title in English
Yaminee

യാമിനീ - യാമിനീ
യാമിനീ യാമിനീ
കാമദേവന്റെ പ്രിയ കാമിനീ 
ഓ...ഓ..ഓ..
(യാമിനീ..)

കദളീവനങ്ങൾക്കരികിലല്ലോ

Title in English
Kadhalee vanangalkkarikilallo

കദളീവനങ്ങള്‍ക്കരികിലല്ലോ
കടത്തനാടന്‍ കളരി - കടത്തനാടന്‍ കളരി
കളരിമുറ്റം വരെ പോയിവരാമോ
കളമൊഴിയേ കിളിയേ - കളമൊഴിയേ കിളിയേ
(കദളീ...)

തളിരിട്ടുനില്‍ക്കും തൈമാവിന്‍ കൊമ്പില്‍
താണിരുന്നാടുമ്പോള്‍
തട്ടും കാണാം പയറ്റും കാണാം
തച്ചോളിയോതിരമടുത്തുകാണാം
(കദളീ...)

കുന്നത്തുചന്ദ്രനുദിച്ച പോലേ
ചന്ദനക്കാതല്‍ കടഞ്ഞപോലേ
കളരിയിലുള്ളൊരു കാമസ്വരൂപനീ
കുറിയോല കൊണ്ടക്കൊടുക്കാമോ

പെണ്ണിന്റെ മനസ്സിൽ

Title in English
Penninte manassil

പെണ്ണിന്റെ മനസ്സിൽ
പതിനേഴാം വയസ്സിൽ
എന്നുമുത്സവമേളം
ഉടുക്കു മദ്ദളമിലത്താളം
ഉരുട്ടു ചെണ്ടമേളം -എപ്പോഴും
ഉരുട്ടു ചെണ്ടമേളം
(പെണ്ണിന്റെ..)

കൊടിയേറ്റ് ആറാട്ട്
കൂടെക്കൂടെ വെടിക്കെട്ട്
പള്ളിയുണർത്ത് പറയ്ക്കെഴുന്നള്ളത്ത്
വില്ലടിച്ചാൻ പാട്ട് - അങ്ങനെ
(പെണ്ണിന്റെ..)

ഉത്സവത്തിരക്കിൽ കണ്ടുമുട്ടിയാൽ
ഒളികണ്ണു കൊണ്ടുള്ള കത്തിയേറ് - അത്
കരളിൽ തറയ്ക്കുന്ന ചെറുപ്പക്കാർ പിന്നെ
അവളുടെ പടിക്കൽ പാറാവ്

മധുചന്ദ്രികയുടെ ചായത്തളികയില്‍

Title in English
Madhuchandrikayude

മധുചന്ദ്രികയുടെ ഛായത്തളികയില്‍
മഴവില്‍ പൂമ്പൊടി ചാലിച്ചു
മനസ്വിനീ - നിന്‍ മായാരൂപം
മനസ്സില്‍ ഞാന്‍ വരച്ചു
(മധു...)

കാണാത്ത സ്വപ്നങ്ങളിലെ  
കവിതകളാല്‍ കണ്ണെഴുതിച്ചു
നിദ്രയിലെ - നീലിമയാല്‍ ഞാന്‍ 
നിന്‍ കൂന്തല്‍ കറുപ്പിച്ചു
ഞാന്‍ നിന്നെ സ്നേഹിക്കുന്നു - പ്രേമിക്കുന്നു
(മധു...)

ആറാത്ത രോമാഞ്ചത്താല്‍ 
അധരങ്ങളില്‍ മുത്തണിയിച്ചു
ലജ്ജയിലെ സിന്ദൂരത്താല്‍ 
നെറ്റിക്കുറി ചാര്‍ത്തിച്ചു
ഞാന്‍ നിന്നെ സ്നേഹിക്കുന്നു - പ്രേമിക്കുന്നു
(മധു...)

മിഴി മീൻ പോലെ

Title in English
Mizhi meen pole

മിഴി മീൻ പോലെ മൊഴി തേൻ പോലെ
മുഖം ചന്ദ്രബിംബം പോലെ
കാമുകൻ പ്രിയകാമുകൻ - അവൻ
കാമദേവനെപ്പോലെ 

മനസ്സൊരുദ്യാനം - അതില്‍ 
മലര്‍ക്കുയിലായ് ഞാന്‍ പറക്കും
രോമവൃതമാം മാറില്‍ - ഒരു 
പ്രേമലതികയായ് പടരും 
രോമാവൃതമാം മാറില്‍ - ഒരു
പ്രേമലതികയായ് പടരും - ഞാന്‍ പടരും

മിഴി മീൻ പോലെ മൊഴി തേൻ പോലെ
മുഖം ചന്ദ്രബിംബം പോലെ
കാമുകൻ പ്രിയകാമുകൻ - അവൻ
കാമദേവനെപ്പോലെ