കൈ നിറയെ കൈ നിറയെ

Title in English
Kai niraye

കൈ നിറയെ കൈ നിറയെ സ്വപ്നങ്ങൾ തന്നത്
കടലാസു പൂവുകളായിരുന്നു
ഒരു നുള്ളു പൂമ്പൊടി തൂകുവാനില്ലാത്ത
കടലാസു പൂവുകളായിരുന്നു  
കൈ നിറയെ കൈ നിറയെ സ്വപ്നങ്ങൾ തന്നത്
കടലാസു പൂവുകളായിരുന്നു
കടലാസു പൂവുകളായിരുന്നു

കനവിന്റെ മുത്തണിത്തേരിൽ  ഞാൻ കണ്ടത്
കളിമൺ പ്രതിമകളായിരുന്നു
അവയുടെ ആകാര കവരങ്ങളെല്ലാം
അയഥാർഥമായിരുന്നൂ - എല്ലാം
അയഥാർഥമായിരുന്നൂ 
കൈ നിറയെ കൈ നിറയെ സ്വപ്നങ്ങൾ തന്നത്
കടലാസു പൂവുകളായിരുന്നു
കടലാസു പൂവുകളായിരുന്നു 

അജ്ഞാതഗായകാ അരികിൽ വരൂ

Title in English
Ajnatha gayaka

അജ്ഞാതഗായകാ അരികില്‍ വരൂ
അരികില്‍ വരൂ 
ആരാധികയുടെ അരികില്‍ വരൂ
അജ്ഞാത ഗായകാ
(അജ്ഞാത... )

ആകാശവാണിയിലൊഴുകിവരും 
ആ ഗാനകല്ലോലിനിയില്‍ (2)
ഒരു സ്വപ്നഹംസമായ്
ഒരു സ്വര്‍ണ്ണമത്സ്യമായ്
ഒരു സ്വപ്നഹംസമായ്
ഒരു സ്വര്‍ണ്ണമത്സ്യമായ്
അലയുമൊരേകാകിനി ഞാന്‍
ഏകാകിനി ഞാന്‍
(അജ്ഞാത...)

ആരേയുമനുരാഗ വിവശരാക്കും 
ആ ഗാനവൃന്ദാവനിയില്‍ (2)
ഒരു നഗ്നപുഷ്പമായ്
ഒരു ചിത്രശലഭമായ്
ഒരുനഗ്ന പുഷ്പമായ് 
ഒരു ചിത്രശലഭമായ്
അലയുമൊരുന്മാദിനി ഞാന്‍
ഉന്മാദിനി ഞാന്‍
(അജ്ഞാത...)

നഷ്ടപ്പെടുവാൻ വിലങ്ങുകൾ

Title in English
Nashtappeduvaan vilangukal

തൊഴിലാളി യൂണിയൻ - സിന്ദാബാദ് 
നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ 
കിട്ടാനുള്ളതു പുതിയൊരുലോകം 
പുതിയൊരുലോകം
നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ 
കിട്ടാനുള്ളതു പുതിയൊരുലോകം 
പുതിയൊരുലോകം

തൊഴിലാളി - ഇതു തൊഴിലാളി 
പിറന്ന നാടിന്‍ ജീവിതഖനിയിലെ തൊഴിലാളി
തൊടുന്നതെല്ലാം പൊന്നാക്കും തൊഴിലാളി 
തൊഴിലാളി - തൊഴിലാളി
നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ 
കിട്ടാനുള്ളതു പുതിയൊരുലോകം 
പുതിയൊരുലോകം
യൂണിയന്‍ സിന്ദാബാദ്‌ 

ഭൂമിദേവി പുഷ്പിണിയായി

Title in English
Bhoomi Devi pushpiniyayi

ഭൂമിദേവി പുഷ്പിണിയായി
കാമദേവനുത്സവമായി
ഉത്സവമായി ഉത്സവമായ് 
മദിരോത്സവമായി (ഭൂമി..)

നെറ്റിയിൽ മൃഗമദതിലകമിട്ടു
മുറ്റം നിറയെ പൂവിട്ടു
തങ്കനൂപുരമിട്ടു - താമരഞൊറി വെച്ചൂ
മംഗല്യപ്പുടവ ഞൊറിഞ്ഞുടുത്തു - ദേവി
ഞൊറിഞ്ഞുടുത്തു  (ഭൂമി..)

വെള്ളിത്തളികയും വാൽക്കണ്ണാടിയും
വർണ്ണപുഷ്പാഭരണവുമായ്
വന്നൂ സന്ധ്യകളുർവശി മേനക
രംഭ തിലോത്തമമാർ

വണ്ടുകൾ വലംപിരി ശംഖു വിളിച്ചു
വണ്ണാത്തിക്കിളി കുരവയിട്ടു
മുത്തോലക്കുടക്കീഴിൽ - മുല്ലപ്പൂവമ്പുമായി
ഉത്സവപന്തലിൽ മദനനെത്തീ - സഖീ
മദനനെത്തീ ( ഭൂമി..)

മഹേശ്വരീ ആദിപരാശക്തീ

Title in English
Maheswari

മഹേശ്വരീ - 
വന്നതും വരുന്നതും നിന്നാജ്ഞയാലല്ലോ
ആദിപരാശക്തി ജ്യോതിസ്വരൂപിണി
ആപല്‍ബാന്ധവി മഹേശ്വരീ
ആദിപരാശക്തി ജ്യോതിസ്വരൂപിണി
ആപല്‍ബാന്ധവി മഹേശ്വരീ

വന്നതും വരുന്നതും നിന്നാജ്ഞയാലല്ലോ
തന്നതും എടുപ്പതും നീയല്ലയോ 
ഭവതിതന്‍ തൃപ്പാദം കണ്മുന്നിലുണ്ടെങ്കില്‍
ഭയമില്ല കദനത്തിന്‍ കൊടുംകാട്ടിലും
(ആദിപരാശക്തി...  )

സങ്കടനാശിനിയാം ശങ്കരഭാമിനി നീ
നിന്‍ കരുണാമൃതം നീ ചൊരിയുമെങ്കില്‍
പാപക്കൂരിരുളില്‍ പടയേറിവന്നാലും
ജയം തന്നെ ജയം തന്നെ ജഗദീശ്വരീ
(ആദിപരാശക്തി...  )

കാർത്തിക മണിദീപ മാലകളേ

Title in English
Karthika manideepa

കാർത്തിക മണിദീപ മാലകളേ  
കാറ്റത്ത് നൃത്തം വെയ്ക്കും ജ്വാലകളേ
സുന്ദരകാനന സദനത്തെ വെളിച്ചത്തിൽ
നന്ദന മലർവനമാക്കിയല്ലോ - നിങ്ങൾ
സുന്ദര മധുവനമാക്കിയല്ലോ 
(കാർത്തിക... )

മാനത്തെ ആശ്രമത്തിൽ മേയും മേഘങ്ങൾ
താഴത്തെ നക്ഷത്രങ്ങൾ കൊളുത്തുന്നല്ലോ
മന്ദമന്ദം സുന്ദരീ നീ മൺചിരാതു
കൊളുത്തുമ്പോൾ
മനസ്സിനുള്ളിൽ സങ്കല്പത്തിൻ
പൊൻവിളക്കുകൾ തെളിയുന്നു

മനസ്സിലല്ലാ കൊളുത്തിടുന്നത്
മണിദീപത്തിൻ കൈത്തിരി ഞാൻ
എനിക്കു കരളിന്നമൃതം നൽകും
കനകക്ഷേത്ര കവാടത്തിൽ 
(കാർത്തിക... )

മുറ്റത്ത് പ്രത്യൂഷദീപം കൊളുത്തുന്ന

Title in English
Muttathu prathyusha deepam

മുറ്റത്തു പ്രത്യൂഷ ദീപം കൊളുത്തുന്ന
മുഗ്ദ്ധയാം വാസന്ത മന്ദാരമേ
ആരാധനയ്ക്കായി കൈത്തിരി നീട്ടുന്ന
നേരത്തും കൈകൾ വിറയ്ക്കുന്നുവോ

മാനസഗംഗാ പുളിനത്തിൽ
മധുര സ്മൃതിയുടെ തണലിങ്കൽ
പൂപ്പാലിക ഒരുക്കാം ഞാനെൻ
പൂജാമുറിയുടെ സവിധത്തിൽ

ഓരോ ദിവസവും ഓരോ സാഗരം
ഓരോ നിമിഷവും അതിന്നലകൾ
എണ്ണിയെണ്ണി ഇരിപ്പൂ ഞാനീ
ഏഴു ദിനങ്ങൾ പിന്നിടുവാൻ

ആമ്പല്പൊയ്കയിൽ മധുമാസം
അന്തിവിളക്കു കൊളുത്തുകയായ്
പാരിജാത മലർമാരിയുമായ്
പാർവണശശി വന്നെത്തുകയായ്

സുരഭീമാസം വന്നല്ലോ

Title in English
Surabheemasam vannallo

സുരഭീ മാസം വന്നല്ലോ
കുടക പാലകൾ പൂത്തല്ലോ
ആശ്രമരമണികൾ നാമൊന്നായി
കൂടുക വസന്തലീലകളിൽ

ഓടിയോടി വരുന്നവളാരോ
വേടൻ വിരട്ടിയ മാനല്ലാ
മാരനെയ്തൊരു മലരമ്പേറ്റു
മാധുരി നുകരും മയിലല്ലോ
(സുരഭീ...)

വേദം മാത്രം ചൊല്ല്ലാനറിയും
മാടപ്രാവിൻ ചുണ്ടുകളേ 
മൂളിപ്പാട്ടുകൾ മൂളി നടക്കും
മുരളികയാക്കി പൂവമ്പൻ 

അനുരാഗത്താൽ കണ്ണിണയിൽ
അഞ്ജനമെഴുതിയതാരാണ്
താമര കൂമ്പിയ മണിമാറിൽ
താമസമാക്കിയതാരാണ് 
(സുരഭീ..)

ചിരിച്ചു കൊണ്ടോടി നടക്കും

Title in English
Chirichu kondodi nadakkum

ചിരിച്ചുകൊണ്ടോടി നടക്കും
ശരത്കാലചന്ദ്രികേ - ഈ
കൂട്ടിലുറങ്ങുമെന്‍ പ്രേമചകോരിയ്ക്ക്
കുളിരണിമഞ്ചമൊരുക്കാമോ - ഒരു
കുളിരണിമഞ്ചമൊരുക്കാമോ 
(ചിരിച്ചു... )

കാനനമൈനകള്‍ക്ക് കദളിപ്പഴം നല്‍കി
കൈകാല്‍ തളര്‍ന്നവള്‍ ഉറങ്ങുമ്പോള്‍
കാനനമൈനകള്‍ക്ക് കദളിപ്പഴം നല്‍കി
കൈകാല്‍ തളര്‍ന്നവള്‍ ഉറങ്ങുമ്പോള്‍
സുന്ദരപുഷ്പിത വല്ലരി കൊണ്ടൊരു
ചന്ദനവിശറി കൊടുക്കാമോ
ചന്ദനവിശറി കൊടുക്കാമോ 
(ചിരിച്ചു... )

മതി മതി ജനനീ

Title in English
Mathi mathi janani

മതി മതി ജനനീ പരീക്ഷണം ഇനി
മതിയീ നാടക നിരീക്ഷണം
മതിയീ നാടക നിരീക്ഷണം  
(മതി....) 

മങ്കയെന്നുടെ കണ്ഠം തന്നിൽ
നീയണിയിച്ചൊരു മംഗല സൂത്രം
നിൻ കരലീലകളാലേ 
നീയിന്നഴിച്ചെടുക്കല്ലേ
നീയിന്നഴിച്ചെടുക്കല്ലേ
അഴിച്ചെടുക്കല്ലേ
(മതി....)

ശങ്ക തന്നുടെ വാൾമുനയാലീ
മാംഗല്യച്ചരടറുത്തിടുമ്പോൾ
മംഗലഗൗരീ - പർവതനന്ദിനീ
നിൻ കരമുയരില്ലേ - അമ്മേ
നിൻ കരമുയരില്ലേ