കാതരമിഴി കാതരമിഴി

Title in English
Kaatharamizhi

കാതരമിഴി കാതരമിഴി ചൊല്ലു ചൊല്ലു നിന്റെ
കല്യാണരൂപനിന്നലെ വന്നുവോ (2)
കദളീവനത്തണലില്‍ കറുകം പുല്‍മെത്തയില്‍
കവിതയും പാടിയിരുന്നുവോ (2)

പുഴയുടെ കടവില്‍ നീ പുത്തിലഞ്ഞിച്ചോട്ടില്‍
പൂപെറുക്കാന്‍ ചെന്നു നിന്നുവോ (2)
വാര്‍മുടിക്കെട്ടിലവന്‍ വൈശാഖസന്ധ്യയില്‍
വാസനപൂക്കള്‍ ചൂടിത്തന്നുവോ (2)
(കാതരമിഴി...)

പുളകം കൊണ്ടാകെ നീ പൂത്ത് തളിര്‍ത്തത്
കുളിര്‍കാറ്റും തുമ്പിയും കണ്ടുവോ (2)
മോതിരക്കൈകളാല്‍ കണ്ണുകള്‍ പൊത്തി നീ
മോഹിച്ചതൊക്കെയവന്‍ തന്നുവോ (2)
(കാതരമിഴി...)

മയിലാടും മതിലകത്ത്

Title in English
Mayilaadum mathilakathu

മയിലാടും മതിലകത്ത്
മന്ദാരമതിലകത്ത്
മനസ്സുപോലെ നിന്‍ മനസ്സു പോലെ
മാണിക്യമണിവീടു കെട്ടും ഞാന്‍ - ഒരു
മാണിക്യമണിവീടു കെട്ടും ഞാന്‍ 
(മയിലാടും... )

പൊന്‍പൂവള്ളികള്‍ പുഞ്ചിരി തൂകും
പൂമുഖവാതിലിന്നരികില്‍ (2)
മധുവിധുരാവിന്‍ മധുരവുമായ് നീ
ഒരുങ്ങി വരുമോ - ഒരുനാള്‍ വരുമോ (2)
(മയിലാടും... )

കന്യാമറിയം വാരിപ്പുണരും
ഉണ്ണിയേശുവിന്‍ രൂപം
കരളിന്നുള്ളിലെ അള്‍ത്താരയില്‍ ഞാന്‍
കണികണ്ടുണരും - ഉണരും

ഓർമ്മകളേ ഓർമ്മകളേ

Title in English
Ormakale ormakale

ഓർമ്മകളേ ഓർമ്മകളേ
ഓടി വരൂ നിങ്ങൾ ഓടി വരൂ
തകരും മൂകമാം മനസ്സിൻ തീരം
താലോലിപ്പൂ നിങ്ങളെ (ഓർമ്മകളേ..)
 
കണ്ണീരിൽ മുങ്ങിയ കനകദ്വീപിലെ
കാണാത്ത ചിപ്പികൾ തേടി
ഓരോ തിരയിലും ഓരോ കരയിലും
ഓടിയലഞ്ഞൂ നമ്മൾ ഇതു വരെ
ഓടിയലഞ്ഞൂ നമ്മൾ (ഓർമ്മകളേ..)
 
എൻ പ്രേമയമുനാ നദിയുടെ കരയിൽ
ഞാൻ തീർത്ത താജ്മഹൽ നോക്കി
ഓരോ ഹൃദയവും ഓരോ ഹൃദയവും
മൌനഗാനം പാടും നാളെയീ
മൌനഗാനം പാടും (ഓർമ്മകളേ..)

വിരഹിണീ വിരഹിണീ

Title in English
Virahinee

വിരഹിണീ വിരഹിണീ പ്രേമവിരഹിണീ
ഈറന്‍ കണ്ണുമായ് നിന്നെയും തേടി ഞാന്‍
ഈ അരക്കില്ലത്തില്‍ വന്നു - ഞാന്‍
ഈ അരക്കില്ലത്തില്‍ വന്നു 

നിത്യബാഷ്പത്തിന്‍ തടാകതീരത്തു
നിന്റെ തപോവനം കണ്ടു ഞാന്‍ 
നിന്റെ തപോവനം കണ്ടു
നീയറിയാത്ത നിഴലിന്റെ പിന്നാലേ
നിന്റെ മനോരഥം കണ്ടു - ഞാന്‍
നിന്റെ മനോരഥം കണ്ടു 
(വിരഹിണീ.. )

ആരിയങ്കാവിലൊരാട്ടിടയൻ

Title in English
Aariyan kaviloraattidayan

ആരിയങ്കാവിലൊരാട്ടിടയന്‍
പണ്ടാടു മേയ്യ്ക്കാന്‍ വന്നൂ - അവന്റെ
പാട്ടുകള്‍ പൂന്തേനരുവികള്‍ 
ഒഴുകിനടന്നു
(ആരിയങ്കാവിൽ....)

ഗ്രാമകന്യകള്‍ അരുവിക്കരയില്‍ 
കാതോര്‍ത്തു നില്‍ക്കുമ്പോള്‍ - പാട്ടുകള്‍
കാതോര്‍ത്തു നില്‍ക്കുമ്പോള്‍
ഒരുനാളിടയന്റെ നിലവിളീ കേട്ടു 
പുലിവരുന്നേ - പുലിവരുന്നേ

അവന്റെ വിളികെട്ടോടിച്ചെന്നവര്‍ 
പുലിയെ കണ്ടില്ലാ
കുന്നുംചരിവില്‍ നുണയനാമിടയന്‍ 
നിന്നു കളിയാക്കി - അവരെ
കളിയാക്കി
(ആരിയങ്കാവിൽ.....)

Film/album

മൃണാളിനീ മൃണാളിനീ

Title in English
Mrunaalinee mrunaalinee

മൃണാളിനീ -  മൃണാളിനീ 
മിഴിയിതളില്‍ നിന്‍മിഴിയിതളില്‍ 
മധുരസ്വപ്നമോ മൌനപരാഗമോ
സുരസിന്ധുവോ ബാഷ്പഹിമബിന്ദുവോ
(മൃണാളിനീ...)

നിന്റെ നിശാസദനത്തില്‍ ഞാനൊരു 
നാദധാരയായ് വന്നൂ
നിനക്കുമുന്തിരി നീര്‍ക്കുമ്പിളുമായ്
നൃത്തസദസ്സില്‍ നിന്നൂ
(മൃണാളിനീ....)

നിന്റെ സങ്കല്‍പ്പ ഗീതങ്ങളെല്ലാം 
എന്നെക്കുറിച്ചായിരുന്നൂ
നിന്റെയേകാന്ത നൃത്തങ്ങളെല്ലാം 
എന്നേക്കുറിച്ചായിരുന്നു
നിന്റെ വികാരസരസ്സില്‍ ഞാനൊരു 
നീലഭൃംഗമായ് വന്നൂ
വിടര്‍ന്നനിന്‍ മുഖകമലപ്പൂവില്‍ 
വീണുമയങ്ങീ മോഹം
(മൃണാളിനീ....)

Film/album

കരകാണാകായലിലെ

Title in English
Karakaanaakkayalile

കരകാണാകായലിലെ
കാറ്റുപായത്തോണിയിലെ
കടത്തുകാരേ കടത്തുകാരേ
കടവെവിടെ കടവെവിടെ
വഴിവിളക്കെവിടെ (കരകാണാ..)
 
കായലിലെ തോണിക്കാരനു
നാഴികമണി നക്ഷത്രം
കരയിലെ കന്നിപ്പെണ്ണിനു
കണ്ണുനീർമണി നക്ഷത്രം (കരകാണാ..)

Film/album

ഇന്നല്ലോ കാമദേവനു

Title in English
Innallo kaamadevanu

ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍
പൂത്തിരുന്നാള്‍ - പൂത്തിരുന്നാള്‍ 
ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍
പൂത്തിരുന്നാള്‍ - പൂത്തിരുന്നാള്‍ 

അരയരയോ കിങ്ങിണിയരയോ
അണിയമ്പൂവള്ളി പൂത്തല്ലോ
പൂവിറുക്കടി ദേവനു ചാര്‍ത്തെടി
പൊന്നൂഞ്ഞാലാടെടി പൈങ്കിളിയേ 
ഇന്നല്ലോ കാമദേവന് പൊന്നുംതിരുന്നാള്‍
പൂത്തിരുന്നാള്‍ - പൂത്തിരുന്നാള്‍ 

Film/album

കണ്ണെന്റെ മുഖത്തോട്ട്

Title in English
Kannente mukhathott

കണ്ണെന്റെ മുഖത്തോട്ട് കഴുത്തൊരല്പമിടത്തൊട്ട്
സ്റ്റെഡി - സ്റ്റെഡി വൺ ടൂ ത്രീ താങ്ക് യൂ

കമ്പിയഴിക്കകത്ത് പകലിരുന്നുറങ്ങുന്ന
കമ്പിളി പുതച്ചൊരു മൂപ്പീന്നേ - ഈ
വയസ്സുകാലത്ത് തന്നെ പ്രേമിച്ച
ചെറുപ്പക്കാരിപ്പെണ്ണെവിടെ
പെറ്റുകിടക്കണു പെറ്റു കിടക്കണു
മറ്റൊരു കൂട്ടിൽ
(കണ്ണെന്റെ..)

ഹൗ ഡൂ യൂ ഡൂ - ഹൗ ഡൂ യൂ ഡൂ
ആഫ്രിക്കൻ ചിമ്പാൻസി 
ഫാമിലിയിപ്പോൾ ഇൻഡ്യയിലാണോ
ഫോറിനിലാണോ 
(കണ്ണെന്റെ..)

Year
1969

വിധി മുൻപേ നിഴൽ പിൻപേ

Title in English
Vidhi munpe

വിധി മുൻപെ നിഴൽ പിമ്പെ 
ചിതയിൽ വരെ ജീവിത യാത്ര 
ചിതയിൽ വരെ (വിധി..) 

അഗ്നിയിതെരിയുമ്പോൾ 
ആത്മാവിൻ ചുടലയിതിൽ 
മറ്റൊരു തലമുറ കത്തിദഹിക്കുമ്പോൾ 
മനുഷ്യാ നിൻ മോഹഭംഗങ്ങൾ 
മാപ്പിരക്കുന്നു - വെറുതെ 
മാപ്പിരക്കുന്നു (വിധി..)

പഴുത്തില കൊഴിയുമ്പോൾ 
പച്ചില ചിരിക്കുന്നു 
തെന്നലിൻ ചുമലിൽ പൊട്ടിച്ചിരിക്കുന്നു 
മനുഷ്യാ നിൻ മോഹഭംഗങ്ങൾ വീണ്ടും 
മണ്ണിൽ വിടരുന്നു - വെറുതെ 
മണ്ണിൽ വിടരുന്നു (വിധി..)

Year
1969