സ്വർണ്ണമേഘത്തുകിലിൻ

സ്വർണ്ണമേഘത്തുകിലിൻ ഞൊറിയഴിഞ്ഞൂ

സ്വപ്ന സന്ധ്യ  ലജ്ജയോടെ മുഖം കുനിച്ചു

ആ വദനം പാടലാഭ ചൊരിഞ്ഞൂ

അത് കൺമണി തൻ പൂഞ്ചൊടിയിലുറഞ്ഞൂ (സ്വർണ്ണ..)

 

പുഷ്പരഥ കുമ്പിളുകൾ നിറച്ചു വരും

സ്വപ്നലോലം ഈ സായാഹ്നത്തിൽ

നിൻ മദയൗവന ഗംഗാ സരസ്സുകളിൽ

ഒരു ജലക്രീഡക്കായ് ഒരുങ്ങി വന്നൂ

ഈ സ്മിതം നിന്റെ സുസ്മിതം

എന്നെ ഞാൻ അല്ലാതാക്കിയ പുഷ്പ ശരം (സ്വർണ്ണ...)

 

നീലമുടിച്ചുരുളുകൾ മിൻനക്കി വരും വർണ്ണഭംഗി

തുളുമ്പീ സാഗരത്തിൽ

നിൻ മുഗ്ദ്ധ കാരുണ്യം എന്നിലുണർത്തും

വികാരങ്ങൾ പോൽ വെൺ നുരകൾ

ഈ സ്മിതം നിന്റെ സുസ്മിതം

ഗോകുലപാലാ ഗോപകുമാരാ

Title in English
Gokulapaala

ഗോകുലപാലാ ഗോപകുമാരാ
ഗുരുവായൂരപ്പാ
വാകച്ചാര്‍ത്തും തിരുവുടലഴകും
കാണാറാകേണം കൃഷ്ണാ
കാണാറാകേണം (ഗോകുലപാലാ.. )

തിരുമുല്‍ക്കാഴ്ച്ചയായ് നടയ്ക്കുവെച്ചീടുവാന്‍
ഒരുപിടി അവലില്ലാ ആ..
കൈയ്യിലെ കുമ്പിളില്‍ കാലത്തുതിര്‍ന്നൊരു
കണ്ണുനീര്‍മുത്തല്ലോ - കൃഷ്ണാ (ഗോകുലപാലാ.. )

മുത്തകമണികള്‍ നല്‍കാനിവിടെ
മേല്‍പ്പത്തൂരില്ലാ
പൂന്തേന്‍ മൊഴികളില്‍ കര്‍ണ്ണാമൃതം തൂകാന്‍
പൂന്താനവുമില്ലാ
കാലമാം കാളിന്ദി നീന്തി വരുന്നൊരു
ഗോപികയല്ലോ ഞാന്‍ കൃഷ്ണാ (ഗോകുലപാലാ.. )
 

Film/album

ഇന്നലെയമ്പലമുറ്റത്തിരുന്നു ഞാൻ

Title in English
Innale ambalamuttathirunnu

ഇന്നലെയമ്പല മുറ്റത്തിരുന്നു ഞാൻ 
കണ്ണുനീർ തൂകുകയായിരുന്നു 
കഥകളി കണ്ടില്ല കച്ചേരി കേട്ടില്ല 
കരിമരുന്നൊന്നും ഞാൻ കണ്ടില്ല 
(ഇന്നലെ.. ) 

അരയന്നം വന്നിട്ടും ദമയന്തി വന്നിട്ടും 
കരളിൽ ഒരു ഈർച്ചവാളായിരുന്നു 
അരമതിൽ ചാരിക്കൊണ്ടറിയാത്ത ഭാവത്തിൽ 
അകലെ വന്നദ്ദേഹം നോക്കി നിന്നു 
(ഇന്നലെ.. ) 

വരുമെന്നോർത്തു ഞാൻ വന്നിങ്ങടുത്തിരു- 
ന്നൊരു വാക്കു ചൊല്ലുമെന്നൊർത്തു ഞാൻ 
എണ്ണയില്ലാത്ത കരിന്തിരിക്കൈയ്യുമായ്‌ 
എൻ മുന്നിൽ നിന്നു വിളക്കു മാടം 
(ഇന്നലെ.. )

Film/album

നീലാഞ്ജനക്കിളി

Title in English
Neelanjanakkili

നീലാഞ്ജനക്കിളി നീലാഞ്ജനക്കിളി
നിനക്കുമിന്ന് നൊയമ്പാണോ
തിങ്കളാഴ്ച്ച നൊയമ്പാണോ
(നീലാഞ്ജന...)

നാലു വെളുപ്പിനുണർന്നില്ലേ - നീ
നാഗംകുളങ്ങരെ പോണില്ലേ (2)
കുളിച്ചു കോടിയുടുത്തും കൊണ്ടേ
കുഞ്ഞേച്ചി അതു വഴി വരുമല്ലോ (2) 
(നീലാഞ്ജന...) 

കൂവളമാല കൊരുക്കേണം - നിങ്ങൾ
ദേവനു കൊണ്ടുക്കൊടുക്കേണം (2)
നൊയമ്പുകാലം കൂടും മുൻപെ - ഒരു
കുഞ്ഞേട്ടനിതു വഴി വരുമല്ലോ (2) 
(നീലാഞ്ജന...) 

 

Film/album

പക്ഷിശാസ്ത്രക്കാരാ കുറവാ

Title in English
Pakshishasthrakkara kurava

പക്ഷിശാസ്ത്രക്കാരാ കുറവാ
പടിക്കലിത്തിരി നിന്നേ പോ
താളിയോലക്കിളിയുമായ് നീ
തണലിലല്പമിരുന്നേ പോ (പക്ഷിശാസ്ത്ര...)
 
ഒൻപതു തിരിയിട്ട് പൂമുഖ വാതിലിൽ
ഓട്ടു വിളക്കു കൊളുത്താം ഞാൻ (2)
വെറ്റിലപാക്കും വെള്ളിപ്പണവും
വിളക്കത്തു വെയ്ക്കാം ഞാൻ
വിളക്കത്തു വെയ്ക്കാം ഞാൻ (പക്ഷിശാസ്ത്ര...)
 
തത്തമ്മയെക്കൊണ്ടു കൊത്തിച്ചു തരുമോ
തക്കുറിയോല പൊന്നോല (2)
തങ്കക്കുടത്തിന്റെ ജാതകമെഴുതിയ
തക്കുറിയോല പൊന്നോലാ
തക്കുറിയോല പൊന്നോല (പക്ഷിശാസ്ത്ര...)
 
അമ്മിണിക്കുട്ടനു വൃശ്ചികമാസത്തിൽ
അശ്വതിനാളു പിറന്നാള് (2)

Film/album

വെള്ളിക്കിണ്ണം കൊണ്ടു നടക്കും

Title in English
Vellikkinnam kondu nadakkum

വെള്ളിക്കിണ്ണം കൊണ്ടുനടക്കും
വെളുത്തവാവേ
വിണ്ണിലെ വൃന്ദാവനിക വളര്‍ത്തിയ
കന്യക നീ - കന്യക നീ 
(വെള്ളിക്കിണ്ണം... )

യമുനാനദിയുടെ കരയിലുറങ്ങും
യദുകുലരാഗിണി നീ
പുല്ലാങ്കുഴല്‍ വിളി കേട്ടുണരുന്നൊരു
പുഷ്പകുമാരിക നീ - കല്പക
പുഷ്പകുമാരിക നീ 
(വെള്ളിക്കിണ്ണം... )

നീരാടും കടവില്‍ നിന്നെ
തേടിവരില്ലേ കണ്ണന്‍
നിന്നുടെ ആടകള്‍ വാരിയെടുക്കാൻ
നീലക്കാര്‍മുകില്‍ വര്‍ണ്ണന്‍

തിരുമധുരവുമായ് നീലോല്‍പ്പലമിഴി -
തിരയുവതാരേ നീ
അല്ലിത്താമര വെള്ളത്താമര
നുള്ളിവിരിച്ചു നീ - എന്തിനു
നുള്ളിവിരിച്ചു നീ 

Film/album

ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ

Title in English
Uthareeyam venda pole

ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ
കാലില്‍ മുത്തണിച്ചിലങ്ക കെട്ടിക്കഴിഞ്ഞില്ലാ
കഞ്ചുകം ഞാനണിഞ്ഞില്ലാ - കണ്മുനയെഴുതിയില്ലാ
കഞ്ജബാണനപ്പോഴേക്കും കടന്നുവന്നൂ (ഉത്തരീയം..)

സങ്കല്പ തംബുരുവില്‍ ശ്രുതിചേര്‍ത്തില്ലാ - പ്രേമ
സംഗീത സാധകവും നടത്തിയില്ലാ
കുങ്കുമച്ചാറണിഞ്ഞില്ലാ - കുന്ദപുഷ്പം ചൂടിയില്ലാ
മംഗലാംഗനപ്പോഴേക്കും തിടുക്കമായി -
തിടുക്കമായീ...  (ഉത്തരീയം.. )

വൽക്കലമൂരിയ വസന്തയാമിനി

Title in English
Valkkalamooriya

വല്‍ക്കലമൂരിയ വസന്തയാമിനി
വാകമരച്ചോട്ടില്‍ ഉറക്കമായി
വാകമരച്ചോട്ടില്‍ ഉറക്കമായി
(വല്‍ക്കല.. )

പുഷ്പബാണന്‍ ശരമുണ്ടാക്കാന്‍
പൂവുകള്‍ നുള്ളും പുഴക്കരയില്‍
മരതകപ്പുല്ലില്‍ നിന്‍ മടിയില്‍ തലചേര്‍ത്തു
മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടേ - ഞാന്‍
മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടേ
(വല്‍ക്കല.. )

നിദ്രചെയ്യും നിന്മിഴിയിതളില്‍
സ്വപ്നമായ് ഞാന്‍ ഓടിവരും
കവിളില്‍ നുള്ളിനുള്ളി കവിതകള്‍ മൂളിമൂളി
കള്ളയുറക്കം ഞാന്‍ ഉണര്‍ത്തും
കള്ളയുറക്കം ഞാന്‍ ഉണര്‍ത്തും
(വല്‍ക്കല... )

കണ്ണുകൾ അജ്ഞാത

Title in English
Kannukal ajnatha

കണ്ണുകൾ അജ്ഞാത സങ്കല്പ ഗന്ധർവ്വ
മന്ദിരത്തിൻ കലാജാലകപാളികൾ
തന്നെ തുറന്നൂ ഹൃദയങ്ങളങ്ങനെ
തമ്മിൽ പുണർന്നൂ ശരമെയ്തു മന്മഥൻ (കണ്ണുകൾ..)

മന്ദസ്മിതങ്ങൾ മനസ്സിലാദ്യം പൂത്ത
വർണ്ണപുഷ്പങ്ങൾ വിരിയുന്ന ചുണ്ടുകൾ
പ്രേമചിത്രങ്ങൾ വരച്ചൂ തളിരിട്ട
രോമഹർഷങ്ങളിൽ സ്വപ്നരേണുക്കളാൽ (കണ്ണുകൾ..)
 
ചക്രവാളത്തിൻ കുടക്കീഴിൽ ആ പ്രേമ-
ചക്രവാകങ്ങൾ രചിച്ച സ്വർഗ്ഗങ്ങളിൽ
മുത്തുച്ചിലമ്പണിഞ്ഞെത്ര നൃത്തം വെച്ചൂ
മുഗ്ദ്ധാനുഭൂതികൾ മാളവകന്യകൾ (കണ്ണുകൾ..)

ഞാൻ പിറന്ന നാട്ടിൽ

Title in English
Njan piranna naattil

ഞാന്‍ പിറന്ന നാട്ടില്‍ ഞാവല്‍മരക്കാട്ടില്‍
ഇപ്പൊഴുമുണ്ടിപ്പൊഴുമുണ്ടൊരു ദുര്‍ഗ്ഗാക്ഷേത്രം

ഇടിഞ്ഞുപൊളിഞ്ഞൊരാക്ഷേത്രത്തില്‍
നടതുറന്നിരുന്നൊരു കാലം
പൂപോലുള്ളൊരു പുലയിപ്പെണ്ണിനെ 
പൂജാരി മയക്കിയെടുത്തു

ഞാന്‍ പിറന്ന നാട്ടില്‍ ഞാവല്‍മരക്കാട്ടില്‍
ഇപ്പൊഴുമുണ്ടിപ്പൊഴുമുണ്ടൊരു ദുര്‍ഗ്ഗാക്ഷേത്രം

പുലയിപ്പെണ്ണിന്നുള്ളിലെ ചിപ്പിയില്‍
പുതിയൊരു മുത്തുവളര്‍ന്നപ്പോള്‍
പുലയന്‍ - മകളെ - ബലിക്കല്‍പ്പുരയില്‍
കുരുതികൊടുത്തു - കുരുതികൊടുത്തു

ഞാന്‍ പിറന്ന നാട്ടില്‍ ഞാവല്‍മരക്കാട്ടില്‍
ഇപ്പൊഴുമുണ്ടിപ്പൊഴുമുണ്ടൊരു ദുര്‍ഗ്ഗാക്ഷേത്രം