അരി പിരി വള്ളി ആയിരം വള്ളി
ആലോലം താലോലം പൂവള്ളി
അതിലിരുന്നാടുന്ന കണ്ണനാമുണ്ണിയെ
ആരാദ്യം ചെന്നു തൊടും
കുടു കുടു കുടു കുടു കുടു കുടു കുടു കുടു
കുടു കുടു കുടു കുടു കുടു കുടു ഹോയ്
വൺ ടൂ ത്രീ ഫോർ വൺ ടൂ ത്രീ ഫോർ
വൺ ടൂ ത്രീ ഫോർ ഹോയ്
ഒന്നു രണ്ട് മൂന്ന് നാലു ഒന്നു രണ്ട് മൂന്ന് നാലു
ഒന്നു രണ്ട് മൂന്ന് നാലു ഹോയ്
കളമൊഴിപ്പെണ്ണേ കന്നിപ്പെണ്ണെ ( അരിപിരി...)
കാണാക്കുലത്തിലൊരത്തിപ്പൂ
തൃക്കാക്കരപ്പനു പൂക്കുട കുത്താൻ
അത്തപ്പൂ നുള്ളിത്താ ഹായ്
കടം കുടിച്ചേ കടം കുടിച്ചേ
കണ്ണു കാണാകിളി കടം കുടിച്ചെ (അരിപിരി..)
കുടുകുടു പെണ്ണേ കള്ളിപ്പെണ്ണേ
കുന്നും പുറത്തൊരു പൊൻ കിണ്ണം
പൂത്തിരുന്നാളിനു പായസമുണ്ണാൻ
പൊൻ കിണ്ണം കൊണ്ടത്താ ഹൊയ്
കടം കുടിച്ചേ കടം കുടിച്ചേ
കണ്ണു കാണാകിളി കടം കുടിച്ചെ (അരിപിരി..)