കൈ നിറയെ വളയിട്ട പെണ്ണേ

Title in English
Kai niraye valayitta penne

കൈനിറയെ വളയിട്ട പെണ്ണേ
കല്യാണ പ്രായമായ പെണ്ണേ
നിന്‍ കവിള്‍പ്പൂവിലെ ചന്ദനപ്പൂമ്പൊടി
എങ്ങനെ പോയിതെടീ തങ്കം 
എങ്ങനെ പോയിതെടി
(കൈനിറയെ... )

അല്ലിപ്പൂങ്കാവില്‍ ഞാന്‍ അന്തിക്കു ചൂടുവാന്‍
മുല്ലപ്പൂ നുള്ളി നടന്നപ്പോള്‍
പൂ തേടി വന്നൊരു പൂക്കുലത്തുമ്പിതന്‍
പൂഞ്ചിറകിന്മേല്‍ പുരണ്ടുപോയി
പൂഞ്ചിറകിന്മേല്‍ പുരണ്ടുപോയീ

കൈനിറയെ വളയിട്ട പെണ്ണേ
കല്യാണ പ്രായമായ പെണ്ണേ
നെറ്റിയില്‍ ചാര്‍ത്തിയ കസ്തൂരിപ്പൂങ്കുറി
എങ്ങനെ മാഞ്ഞിതെടീ തങ്കം 
എങ്ങനേ മാഞ്ഞിതെടീ

Year
1964

കൊഞ്ചും മൊഴികളേ

Title in English
Konjum Mozhikale

കൊഞ്ചും മൊഴികളേ കൊഞ്ചും മൊഴികളേ
എങ്ങു പോയി നിങ്ങളെങ്ങു പോയി
വിളിച്ചാൽ കേൾക്കാത്ത വിദൂര ഭൂമിയിൽ
വിരുന്നു പോയോ
തിരിച്ചു വരാനറിയാതെ തളർന്നു പോയോ
വാടി തളർന്നു പോയോ (കൊഞ്ചും മൊഴികളേ )
 
വഴിയിൽ കണ്ടൂ ഞാൻ പിഞ്ചു ചോടുകൾ
കൊഴിഞ്ഞ പൂക്കൾ
വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങൾ
വാടിയ പീലികൾ (കൊഞ്ചും മൊഴികളേ ..)
 
കരഞ്ഞാൽ കേൾക്കാത്ത കാനനഭൂവിൽ
കളിക്കാൻ പോയോ
അകലെയുള്ളൊരു വീട്ടിൽ
ഉറങ്ങാൻ പോയോ
അന്തിയുറങ്ങാൻ പോയോ  (കൊഞ്ചും മൊഴികളേ ..)

അഷ്ടമംഗല്യ തളികയുമായി വരും

Title in English
Ashtamangalya

അഷ്ടമംഗല്യ തളികയുമായ് വരും
അരുന്ധതീ നക്ഷത്രമേ
ആശകളാകേ പൂവണിഞ്ഞീടുവാൻ
അനുഗ്രഹിക്കൂ നീയെന്നെ (അഷ്ടമംഗല്യ..)

ഏകാന്ത ഹൃദയ വിപഞ്ചിക മീട്ടിയ
മൂകാനുരാഗവുമായ്
ഈ വഴിത്താരയിൽ നില്പൂ ഞാൻ
അഞ്ജാത ദേവദൂതനെ തേടി
ദേവദൂതനെ തേടി  (അഷ്ടമംഗല്യ)

ഹേമന്ത രജനികൾ പുൽകി വിടർത്തിയ
രോമഹർഷവുമായി
പ്രേമാർദ്ര മാനസൻ പ്രാർഥന കേട്ടെന്റെ
പ്രാണനാഥനായ് വരുമോ
പ്രാണനാഥനായ്  (അഷ്ടമംഗല്യ)

പണ്ടൊരു കാലം പണ്ടു പണ്ടൊരു കാലം

Title in English
Pandoru Kaalam Pandoru Kaalam

പണ്ടൊരു കാലം പണ്ടു പണ്ടൊരു കാലം
ഒരു മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയി
ഭാരതപ്പുഴ കണ്ടൂ വയനാടൻ മല കണ്ടൂ
പഴനിയിൽ കാവടി കണ്ടൂ
കാവേരി നദി കണ്ടൂ കസ്തൂരി മല കണ്ടൂ
കദളീ വനങ്ങൾ കണ്ടൂ (പണ്ടൊരു..)
 
മാനം നിറയെ മഴക്കാറു കണ്ടപ്പോൾ
മണ്ണാങ്കട്ട കരഞ്ഞു
കുഞ്ഞിക്കരിയില കൂട്ടുകാരന്
കുട പിടിച്ചു കൊടുത്തൂ   (പണ്ടൊരു..)
 
കാടു നിറയെ കൊടുങ്കാറ്റു കണ്ടപ്പോൾ
കരിയില പൊട്ടിക്കരഞ്ഞു
മണ്ണാങ്കട്ട കളിത്തോഴിക്ക് ഒരു
മതിൽ വളച്ചു കൊടുത്തു (പണ്ടൊരു..)
 
മലവെള്ളക്കാലത്ത്  കാശിയിൽ വെച്ചൊരു

ആറ്റിൻ മണപ്പുറത്തെ

Title in English
Aattin Manappurathe

ആറ്റിൻ മണപ്പുറത്തെ
ആലിമാലി മണപ്പുറത്തെ
ആറ്റക്കിളിയോ അമ്പലക്കിളിയോ
ആരു നീ ആത്മ സഖീ (ആറ്റിൻ..)
 
ആയിരത്തിയൊന്നു രാത്രികൾ
അങ്ങയെ സ്വപ്നം കണ്ടൂ ഞാൻ
അനുരാഗ സിന്ധുവിൻ കടവിൻ വിടരും
അഞ്ചിതൾ പൂവാണു ഞാൻ   (ആറ്റിൻ..)
 
പാരിജാത പുഷ്പവാടിയിൽ
പൌർണ്ണമി തീർത്ത പൊയ്കയിൽ
മലരമ്പൻ വളർത്തും മണിയരയന്നമേ
കാത്തിരിപ്പൂ നിന്നെ ഞാൻ (ആറ്റിൻ..)

പനിനീർ പൂവിന്റെ

പനിനീർപൂവിന്റെ പട്ടുത്താളിൽ

പളുങ്കു പോലൊരു മഞ്ഞു തുള്ളി

പോയ രജനി തൻ കണ്ണുനീരോ

വന്ന പകലിന്റെ കാണിക്കയോ (പനിനീർ...)

 

ഏകാന്ത ദുഃഖത്തിൻ നീലാംബരത്തിൽ

ഏതോ ശരത്കാല നീരദമായ് ഞാൻ

എൻ മിഴിത്തുമ്പിലെ നക്ഷത്ര മുത്തേ

ഒ....ഓ...ഓ...

എൻ മിഴിത്തുമ്പിലെ നക്ഷത്ര മുത്തേ

നിന്നെ ജ്വലിപ്പിച്ചതേതു സായാഹ്നം

എതു  സായാഹ്നം

മൂകാന്ധകാരത്തിൻ അലയാഴി തന്നിൽ

ഏതോ നിരാധാര ശേഖരമായ് ഞാൻ

എൻ ജീവ ബിന്ദുവാം കണ്ണുനീർമുത്തേ

നിന്നെയണിയുവതെതു ഗന്ധർവ്വൻ

എതു ഗന്ധർവൻ (പനിനീർ..)

Film/album

എല്ലാരും പോകുന്നു

എല്ലാരും പോകുന്നു ഈ ഞാനും പോകുന്നു

എങ്ങോട്ടെന്നറിയില്ലല്ലൊ

യാത്ര  എങ്ങോട്ടെന്നറിയില്ലല്ലൊ  (എല്ലാരും..)

 

ഭാണ്ഡങ്ങളെത്രയെത്ര

ഭാണ്ഡത്തിൽ സ്വപ്നമെത്ര

വിടരുന്നതെത്രയെന്നും കൊഴിയുന്നതെത്രയെന്നും

ഒരുവർക്കുമറിയില്ലല്ലൊ ഒരുവർക്കുമറിയില്ലല്ലൊ

ഓ...ഓ... (എല്ലാരും...)

 

 

വിൽക്കുവാനൊന്നുമില്ലാ

വാങ്ങുവാനൊന്നുമില്ലാ

വെറും കൈയ്യുമായ് വന്നൂ ജീവിത ചന്തയിൽ

ഞാൻ വെറുമൊരു സഞ്ചാരിയായി

വെറുമൊരു സഞ്ചാരിയായി

ഓ...ഓ... (എല്ലാരും...)

 

 

കൈ നീട്ടി നിന്നതില്ലാ

Film/album

കണ്മണി പൈതലേ നീ വരൂ

കണ്മണി പൈതലേ നീ വരൂ

കദനത്തിൻ കാർമുകിൽ നീക്കിത്തരൂ

ഈ മോഹ ഭംഗത്തിൻ മൗന കുടീരത്തിൽ

അമ്മയ്ക്കു കൂട്ടായ് നീ വരൂ

ആ..ആരിരാരൊ...ആരിരാരോ,,....

ആ...ആ‍...ആ....

ദുഃഖങ്ങളായിരം അലയടിച്ചുയരുമെൻ

ദുഃസ്വപ്നയാമ വിമൂകതയിൽ

ആ.........

ഒരു ശക്തി ബിന്ദുവായ് ഒരു സ്നേഹ സിന്ധുവായ്

പ്രഭ ചൊരിഞ്ഞോമന കൂടെ വരൂ

കൂടെ വരൂ കൂടെ വരൂ

ആ...ആ...ആ...

 

 

ചിന്തകളായിരം ചുഴികളുണർത്തുമെൻ

ചിതറിയ സ്വപ്നതരംഗങ്ങളിൽ

ആ...

 

എകാന്ത പഥികയെൻ ഹൃദയ പഞ്ജരത്തിൽ

പ്രാണനായ് പൈങ്കിളി കൂടെ വരൂ

ചെന്തീ കനൽ ചിന്തും

ചെന്തീ കനൽ ചിന്തും നക്ഷത്രം

സൂര്യം ചെന്താമരയുടെ പ്രിയ മിത്രം

ചെമ്മാനം തുടുക്കുന്ന സന്ധ്യകളിൽ

കടൽത്തിരകളിലലിയുന്ന കളിത്തോഴൻ (2) [ചെന്തീ...]

 

നടക്കുമ്പോൾ കൂടെ വരും സ്വർണ്ണരശ്മികൾ

ചിതറിയ മഴവില്ലിൻ പൊൻ കണങ്ങൾ (2)

പുലരിയിൽ കോവിലിൽ പുതു മഞ്ഞിനെ

പുഷ്യരാഗകല്ലാക്കും പ്രിയ മാന്ത്രികൻ  (ചെന്തീ...)

 

ഒരു ഗീതിയുണർത്തും തരംഗങ്ങളൊത്തവർ

ഒരു ചെറു ലഹരി തൻ പതംഗങ്ങളോ

സൗരയൂഥത്തിന്റെ സാരഥിയാം

ചന്ദ്രൻ ചന്ദന പൊൻ വിളക്കായ്

ആ ജ്വാല തൻ താപ രശ്മികളിന്ന്

എന്നുള്ളിലഗ്നിയായ്  എരിയുകയായ്

നവദമ്പതിമാരേ

നവദമ്പതിമാരേ പ്രിയ ദമ്പതിമാരേ

നാളത്തെ മോഹന യുഗ്മങ്ങളേ

ഭാവുകമരുളുന്നൂ  ,നിങ്ങൾക്ക് ഭാവുകമരുളുന്നൂ (2)

 

ഒരു പുതു ജീവിത പാതയിൽ നിങ്ങൾ

ഒരുമിച്ചു കയറാൻ തുടങ്ങുമ്പോൾ(2)

പരസ്പരം പകരുന്ന പുഞ്ചിരിയിലൊളിക്കും

ഹൃദയവികാരങ്ങൾ എന്താമോ

കരിഞ്ഞ സ്വപ്നങ്ങൾ തൻ ചിതയാണോ

ഒരു പുതു ബന്ധത്തിൻ കവിതയാണോ  ഓ...(നവദമ്പതിമാരേ..)

 

ചിന്തയിലൊരു നല്ല നാളെ  തൻ ചിത്രം

സുന്ദരമായ് നിങ്ങൾ വരയ്ക്കുമ്പോൾ

വിധിയുടെ കറുത്ത ചായങ്ങളവയിൽ

കരിനിഴൽ വീഴ്ത്താതിരുന്നെങ്കിൽ

സ്മരണകൾ നിറയും ഹൃദയകവാടം