ഭാഗ്യഹീനകൾ ഭാഗ്യഹീനകള്‍

Title in English
Bhagyaheenakal

ഭാഗ്യഹീനകള്‍ ഭാഗ്യഹീനകള്‍
ഭാരതസ്ത്രീകള്‍ നമ്മള്‍ 
ഭാരതസ്ത്രീകള്‍ നമ്മള്‍ 
(ഭാഗ്യഹീനകള്‍... )

എകാന്തദു:ഖത്തിന്‍ തീയിലെരിയുവാന്‍
സ്ത്രീകളായ് നമ്മള്‍ ജനിച്ചു
തൃക്കണ്‍ തുറക്കാത്ത കല്‍വിളക്കിന്‍ കീഴില്‍
സ്വപ്നം കണ്ടു കിടന്നു - എന്തിനോ
സ്വപ്നം കണ്ടു കിടന്നു (തൃക്കണ്‍.. )
(ഭാഗ്യഹീനകള്‍... )

കണ്വന്റെ മാനസപുത്രിയെപ്പോലെ ഞാന്‍
കണ്ണീരില്‍ നിന്നെ വളര്‍ത്തും
രാമായണത്തിലെ സീതയെപ്പോലെ ഞാന്‍
നാമം ചൊല്ലി ഉറക്കും - നാഥന്റെ
നാമം ചൊല്ലി ഉറക്കും (രാമായണ.. )

 

പൂവിട്ടു പൂവിട്ടു പൂവിട്ടുനില്‍ക്കുന്നു

Title in English
Poovittu Poovittu Nilkkunnu

പൂവിട്ടു പൂവിട്ടു പൂവിട്ടുനില്‍ക്കുന്നു
പൂത്തിരുവാതിര രാത്രി
പൊന്നമ്പിളിക്കല ചൂടുന്ന ദേവനെ 
പൂമാലചാര്‍ത്തിച്ച രാത്രി - ശൈലജ
പൂമാലചാര്‍ത്തിച്ച രാത്രി
(പൂവിട്ടു പൂവിട്ടു...)

ശൈലേശ്വരനെ പ്രദക്ഷിണം വയ്ക്കുന്ന 
സ്വര്‍ണ്ണരേഖാനദി പോലെ 
കൈലാസനാഥന്റെ കാഞ്ചനശ്രീകോവില്‍
കാണാന്‍ വന്നതാണീ രാത്രി - ദേവി
കാണാന്‍ വന്നതാണീ രാത്രി
(പൂവിട്ടു പൂവിട്ടു...)

പ്രിയേ പ്രണയിനീ പ്രിയേ

Title in English
Priye pranayini

പ്രിയേ പ്രണയിനീ പ്രിയേ ഓ....
പ്രിയേ പ്രണയിനീ പ്രിയേ
മാനസ പ്രിയേ പ്രണയിനീ പ്രിയേ
പ്രിയേ പ്രണയിനീ പ്രിയേ ഓ....
പ്രിയേ പ്രണയിനീ പ്രിയേ

ദീപാരാധന താലവുമായെന്റെ
ദേവാലയ നട തുറന്നൂ നീ
മംഗല്യ പൂജയ്ക്കു പൂനുള്ളിത്തന്നത്
മന്ദപവനനോ മല്ലീശരനോ
മന്ദപവനനോ - മല്ലീശരനോ

രാധാമാധവ ഗാനവുമായെന്റെ 
രാഗസദസ്സിലിരുന്നൂ നീ
സങ്കല്‍പ്പ വീണയ്ക്കു തന്തികള്‍ തന്നത്
സംക്രമസന്ധ്യയോ തിങ്കള്‍ക്കലയോ
സംക്രമസന്ധ്യയോ - തിങ്കള്‍ക്കലയോ

ചഞ്ചല ചഞ്ചല പാദം

ചഞ്ചല ചഞ്ചല പാദം
ഝല ഝല നൂപുര നാദം
തധികിണ തധികിണ മൃദംഗതാളം
തങ്കച്ചിലമ്പൊലി മേളം (ചഞ്ചല..)
 
 
എന്തൊരു മദഭര മാസ്മര നൃത്തമി
തെന്തൊരു മായിക സംഗീതം
പ്രപഞ്ച നർത്തനശാലയിലാടുക
പ്രദോഷ സന്ധ്യകളേ  (ചഞ്ചല..)
 
കതിർ മിന്നൽ പിണരുകൾ
ചിതറിക്കൊണ്ടങ്ങനെ
കാർകൂന്തൽ കാറ്റിൽ
അഴിഞ്ഞുലഞ്ഞങ്ങനെ
പ്രളയവാരിധിയുടെ തിരകളിലാടുക
പ്രതികാര ദുർഗ്ഗകളേ  (ചഞ്ചല..)

ദേവകുമാരാ ദേവകുമാരാ

Title in English
Devakumaara

ദേവകുമാരാ.... ദേവകുമാരാ
ഓ.....
ദേവകുമാരാ ദേവകുമാരാ
പ്രേമസരോരുഹ മാലയിതണിയൂ
(ദേവകുമാരാ... )

ആ....ആ‍.....ആ......
ഇന്നെന്റെ മനസ്സിന്റെ അന്തപ്പുരത്തില്‍ നിന്‍
ചന്ദനമെതിയടി ഒച്ച കേട്ടൂ (2)
സ്വരരാഗസുധ തൂകി സങ്കല്‍പ്പ വീണമീട്ടി (2)
സ്വപ്നത്തിന്‍ മഞ്ചലില്‍ ഞാന്‍ സ്വീകരിക്കും നിന്നെ (2)
(ദേവകുമാരാ....)

ഉന്മാദലഹരിയില്‍ എല്ലാം മറന്നു ഞാന്‍
മുന്തിരിച്ചഷകങ്ങള്‍ നിറച്ചു വയ്ക്കും
മധുപുഷ്പശരംതൂകി മാറിലാകെ കുളിര്‍കോരി (2)
മദനപ്പൂമണിയറയില്‍ തടവിലിടും നിന്നെ (2)
(ദേവകുമാരാ....)

ഏഴര വെളുപ്പിനുണർന്നവരേ

Title in English
Ezhara veluppinu

എഴരവെളുപ്പിനുണര്‍ന്നവരേ എന്റെ സഖിമാരേ
എന്തിനെന്നെ പൊന്നണിയിച്ചൂ
മന്ത്രകോടിയുടുപ്പിച്ചൂ

എന്‍പ്രിയനില്ലാത്ത പന്തലില്‍ ചെല്ലുമ്പോള്‍
എന്തിനീ സ്വയംവരഹാരം
എനിക്കെന്തിനീ സ്വയംവരഹാരം
ബലികൊടുക്കാന്‍ കൊണ്ടുപോകുമ്പൊളെന്തിനീ-
തിലകവും താലവും തോഴീ
എഴരവെളുപ്പിനുണര്‍ന്നവരേ എന്റെ സഖിമാരേ

എന്റെ കിനാവിന്റെ പട്ടടകൂട്ടുമ്പോള്‍
എന്തിനീ മംഗളഗീതം
പുറത്തെന്തിനീ മംഗളഗീതം
പിടയുമെന്നാത്മാവിൽ ചിറകടിയൊച്ചകള്‍
പ്രിയതമന്‍ കേള്‍ക്കുമോ തോഴി

കല്പതരുവിൻ തണലിൽ

Title in English
Kalpatharuvin thanalil

കല്പതരുവിൻ തണലിൽ
സ്വപ്നത്തിൻ മലർ വിരിയിൽ
എൻ കളനൂപുര ഗാനത്താലൊരു
വിരുന്നു നൽകാം ഞാൻ 
(കല്പതരുവിൻ... )

മധുരം മധുരം മദാലസം - മണി
നൂപുരങ്ങൾ പാടുമ്പോൾ (2)
മനസ്സിന്നുള്ളിലെ സ്വർണ്ണമയൂരം
പീലി നിവർത്താടും - നീല
പ്പീലി നിവർത്താടും 
(കല്പതരുവിൻ... )

കതിരിൻ മണികൾ കിനാവു കാണും
മാനസത്തിൻ മോഹങ്ങൾ - ആ
മോഹമാം അരയന്നങ്ങൾ
ഉണർന്നു തങ്കച്ചിറകു വിടർത്തീ
നീന്തി നടന്നീടും 
(കല്പതരുവിൻ... )

Film/album

താഴുവതെന്തേ യമുനാതീരേ

Title in English
Thazhuvathenthe

താഴുവതെന്തേ യമുനാതീരേ
തങ്കക്കതിരോനേ
സകലസാക്ഷിയാം ദേവാ നിനക്കിതു
കാണാനരുതെന്നോ 
താഴുവതെന്തേ യമുനാതീരേ
തങ്കക്കതിരോനേ 

വേദന വേദന മാത്രം മാനവ-
ജീവിത പാത്രം നിറയെ
ഒരു ശലഭം ഹാ മുങ്ങി മരിച്ചൊരു
മധുപാത്രം ഇതുമുടഞ്ഞൂ - വിധിയുടെ
വിരലാൽ മുട്ടിയുടഞ്ഞൂ 
താഴുവതെന്തേ യമുനാതീരേ
തങ്കക്കതിരോനേ

പാവകൾ പാവകൾ നടമാടുന്നൂ
പാപത്തിൻ നിഴൽ നൃത്തം
എവിടേയ്ക്കെവിടേയ്ക്കീ പദയാനം
അറിവീലിന്നതു മാത്രം - മൃതിയുടെ
യവനിക വീഴും മുന്നെ

Film/album

മഥുരാപുരിയൊരു മധുപാത്രം

Title in English
Madhuraapuri

മധുരാപുരിയൊരു മധുപാത്രം - അതിൽ 
നിറയും മദിരയിതാ 
മാദക മായിക ലഹരിയിതാ - ഇതു 
നുകരൂ നുകരൂ നുകരൂ 
(മധുരാപുരി... )

മധുപനുറങ്ങാൻ മലരിതൾ പോലെ 
മഞ്ചലിതാ - മണി മഞ്ചലിതാ (2)
വീശി വീശി ഉറക്കൂ താമര -
വിശറികളേ - മലർ വിശറികളേ 
മധുരാപുരിയൊരു മധുപാത്രം - അതിൽ 
നിറയും മദിരയിതാ 

പകൽക്കിനാവിൻ പടികൾ കടന്നൊരു 
പാരിജാതം കൊണ്ടുവരൂ - ഒരു 
പാരിജാതമെനിയ്ക്കു തരൂ 
പനിനീർ ചോലകൾ നീന്തിവരുന്നൊരു 
കാറ്റിൻ കുളിരു തരൂ - പൂ
ങ്കാറ്റിൻ കുളിരു തരൂ 
മധുരാപുരിയൊരു മധുപാത്രം - അതിൽ 
നിറയും മദിരയിതാ 

Film/album

വർണ്ണോത്സവമേ വസന്തമേ

വർണ്ണോത്സവമേ വസന്തമേ നീ
സ്വർണ്ണത്തേരിലെഴുന്നള്ളൂ
നീളേ നീളേ നിറങ്ങളാലേ
പീലിക്കാവടിയാടാൻ (വർണ്ണോത്സവമേ...)
 
മുല്ലപ്പന്തലിൽ മുത്തുക്കുടകൾ
ഞങ്ങൾ നിവർത്തുന്നൂ
പച്ചക്കുടകൾ പവിഴക്കുടകൾ
വന്നെതിരേൽക്കുന്ന നിന്നെ
വന്നെതിരേൽക്കുന്നു (വർണ്ണോത്സവമേ...)
 
 
കൺകളിലഞ്ജനമെഴുതേണം
കാതിൽ വാകപ്പൂ വേണം
കവിളിൽ പൂമ്പൊടി പൂശേണം
കളഭം ചാർത്തേണം മാറിൽ
കളഭം ചാർത്തേണം (വർണ്ണോത്സവമേ...)
 
 
കതിരുകളാൽ കളമെഴുതേണം
കനകക്കാൽത്തളയണിയേണം
കളങ്ങൾ തോറും കളങ്ങൾ തോരും
കാൽത്തള പാടേണം നിന്റെ

Film/album