പണ്ടൊരു കാലം പണ്ടു പണ്ടൊരു കാലം

പണ്ടൊരു കാലം പണ്ടു പണ്ടൊരു കാലം
ഒരു മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയി
ഭാരതപ്പുഴ കണ്ടൂ വയനാടൻ മല കണ്ടൂ
പഴനിയിൽ കാവടി കണ്ടൂ
കാവേരി നദി കണ്ടൂ കസ്തൂരി മല കണ്ടൂ
കദളീ വനങ്ങൾ കണ്ടൂ (പണ്ടൊരു..)
 
മാനം നിറയെ മഴക്കാറു കണ്ടപ്പോൾ
മണ്ണാങ്കട്ട കരഞ്ഞു
കുഞ്ഞിക്കരിയില കൂട്ടുകാരന്
കുട പിടിച്ചു കൊടുത്തൂ   (പണ്ടൊരു..)
 
കാടു നിറയെ കൊടുങ്കാറ്റു കണ്ടപ്പോൾ
കരിയില പൊട്ടിക്കരഞ്ഞു
മണ്ണാങ്കട്ട കളിത്തോഴിക്ക് ഒരു
മതിൽ വളച്ചു കൊടുത്തു (പണ്ടൊരു..)
 
മലവെള്ളക്കാലത്ത്  കാശിയിൽ വെച്ചൊരു
മഴയും കൊടുങ്കാറ്റും വന്നൂ
കരിയില കാറ്റിൽ പറന്നേ പോയ്
മണ്ണാങ്കട്ട വെള്ളത്തിൽ അലിഞ്ഞും പോയ് (പണ്ടൊരു..)