അഷ്ടമംഗല്യ തളികയുമായ് വരും
അരുന്ധതീ നക്ഷത്രമേ
ആശകളാകേ പൂവണിഞ്ഞീടുവാൻ
അനുഗ്രഹിക്കൂ നീയെന്നെ (അഷ്ടമംഗല്യ..)
ഏകാന്ത ഹൃദയ വിപഞ്ചിക മീട്ടിയ
മൂകാനുരാഗവുമായ്
ഈ വഴിത്താരയിൽ നില്പൂ ഞാൻ
അഞ്ജാത ദേവദൂതനെ തേടി
ദേവദൂതനെ തേടി (അഷ്ടമംഗല്യ)
ഹേമന്ത രജനികൾ പുൽകി വിടർത്തിയ
രോമഹർഷവുമായി
പ്രേമാർദ്ര മാനസൻ പ്രാർഥന കേട്ടെന്റെ
പ്രാണനാഥനായ് വരുമോ
പ്രാണനാഥനായ് (അഷ്ടമംഗല്യ)