പൂത്തു പൂത്തു പൂത്തു നിന്നു

Title in English
Poothu poothu

പൂത്തു പൂത്തു പൂത്തു നിന്നു പൊന്നശോകം - താഴെ
കാത്തു കാത്തു കാത്തു നിന്ന മാരദൂതി ഞാന്‍
അനുരാ‍ഗദൂതി ഞാന്‍ 
(പൂത്തു പൂത്തു... )

മുത്തിമുത്തിക്കുടിക്കൂ - മുന്തിരിത്തേന്‍ കുടങ്ങള്‍
മുത്തിമുത്തിക്കുടിക്കുകീ മുന്തിരിത്തേന്‍ കുടങ്ങള്‍
മുത്തിമുത്തിക്കുടിക്കൂ നീ
മുകരുക മുകരുക മുകരുകീ പൂങ്കുലകള്‍
മുഗ്ധരാഗമലര്‍ക്കുലകള്‍ - മലര്‍ക്കുലകള്‍
(പൂത്തു പൂത്തു... )

Film/album

സമയമായില്ല പോലും

Title in English
samayamayilla polum

സമയമായില്ല പോലും  സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴീ 
സമയമായില്ല പോലും  സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴീ  

ഒരിക്കലും വരില്ലെന്നു പറഞ്ഞില്ലല്ലോ - എന്നാൽ
ഒരിക്കലും വരുന്നതിനൊരുക്കമില്ലേ
അനുരാഗപരീക്ഷയോ പരിഹാസമോ - എന്റെ
അനുരാഗം ദേവനിന്നുമറിഞ്ഞില്ലെന്നോ
എല്ലാം പറഞ്ഞില്ലേ നീ 
സമയമായില്ല പോലും  സമയമായില്ല പോലും
ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴീ 

Film/album

വാർതിങ്കൾ തോണിയേറി

Title in English
Vaarthinkal thoniyeri

വാർതിങ്കൾ തോണിയേറി
വാസന്ത രാവിൽ വന്ന
ലാവണ്യ ദേവതയല്ലേ നീ - വിശ്വ
ലാവണ്യ ദേവതയല്ലേ
(വാർതിങ്കൾ..)

Film/album

ഉത്തരമഥുരാ വീഥികളേ

Title in English
Uthara madhura

ഉത്തരമഥുരാ വീഥികളേ
വിസ്തൃത ജനപഥവീഥികളേ
തഥാഗതൻതൻ പദങ്ങൾ തേടി
കൈ നീട്ടുകയല്ലേ - നിങ്ങൾ 
കൈ നീട്ടുകയല്ലേ

ഓരോ മോഹം സ്വർണ്ണരഥങ്ങളിൽ
ഓടി നടക്കും വഴിയല്ലേ
തീരാനോവുകൾ ഉരുകിയുണർന്നൊരു
തീ വെയിലൊഴുകും വഴിയല്ലേ

ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി

പാവന സന്ധ്യായോഗിനിയാരെ
ഈ വഴി തേടി പോകുന്നു
കാവിയുടുത്തൊരു പൂമ്പുലർ കന്യക
ഈ വഴിയാരെ തേടുന്നു

Film/album

മുന്നിൽ മൂകമാം ചക്രവാളം

Title in English
M

മുന്നിൽ മൂകമാം ചക്രവാളം
പിന്നിൽ ശൂന്യമാം അന്ധകാരം
അന്ധകാരം അന്ധകാരം 
മുന്നിൽ മൂകമാം ചക്രവാളം

കാറ്റിൽ ജ്വലിക്കുമോ കാലം കെടുത്തുമോ
മോഹങ്ങൾ കൊളുത്തിയ തിരിനാളം
പഞ്ചഭൂതങ്ങൾതൻ പഞ്ജരത്തിന്നുള്ളിൽ
പുകയുന്ന തിരിനാളം -  പുകയുന്ന തിരിനാളം 

മുന്നിൽ മൂകമാം ചക്രവാളം
പിന്നിൽ ശൂന്യമാം അന്ധകാരം
അന്ധകാരം -  അന്ധകാരം 
മുന്നിൽ മൂകമാം ചക്രവാളം

കയ്യിൽ വിലങ്ങുമായ് കരളിലിൽ ഇരുട്ടുമായ്
കാലത്തിൻ ജയിലിലിരിപ്പൂ ഞാൻ
ആരുടെ കൈയ്യുകൾ തുറന്നു തന്നീടുമീ
അറയുടെ അഴിവാതിൽ 
അറയുടെ അഴിവാതിൽ 

Film/album

ചിത്രകാരന്റെ ഹൃദയം

Title in English
Chithrakaarante hridayam

ചിത്രകാരന്റെ ഹൃദയം കവരും 
ലജ്ജാവതീലതയാണു ഞാന്‍
ലജ്ജാവതീലതയാണു ഞാന്‍
(ചിത്രകാരന്റെ... )

ആ...ആ....
തുടുതുടെത്തുടിയ്ക്കുമെന്‍ ദേഹം
തൊട്ടാല്‍ കുളിര്‍കോരും (2)
കൂട്ടുകാരുടെ കണ്ണില്‍ ഞാനൊരു
തൊട്ടാവാടിപ്പെണ്ണ് - തൊട്ടാവാടിപ്പെണ്ണ് (2)
(ചിത്രകാരന്റെ....)

ചൈത്രപഞ്ചമി നീര്‍ത്തിത്തന്നൊരു
മുത്തുക്കുടക്കീഴില്‍
ഉദ്യാനവിരുന്നിന് വന്നൂ - ഞാന്‍ വന്നൂ

Film/album

തങ്കവിളക്കത്ത് ചിങ്ങനിലാവത്ത്

Title in English
thanka vilakkathu

തങ്കവിളക്കത്ത് ചിങ്ങനിലാവത്ത്
തക്കിളി നൂല്‍ക്കും താരങ്ങളേ
പാവങ്ങളല്ലല്ലോ - നിങ്ങള്‍
പട്ടിണിക്കാരല്ലല്ലോ 
(തങ്കവിളക്കത്ത്.. )

പാല്‍ക്കഞ്ഞി വിളമ്പിത്തരുവാന്‍
പൌര്‍ണ്ണമിയുണ്ടല്ലോ - അവിടെ
പൌര്‍ണ്ണമിയുണ്ടല്ലോ
പാവാടത്തുണി തുന്നിത്തരുവാന്‍
പൊന്മുകിലുണ്ടല്ലോ
പൊന്മുകിലുണ്ടല്ലോ

മനസ്സിനുള്ളില്‍ കല്ലറ കെട്ടിയ
മനുഷ്യരില്ലല്ലോ - അവിടെ
മനുഷ്യരില്ലല്ലോ
ദേവാലയങ്ങളിലവരുണ്ടാക്കിയ
ദൈവങ്ങളില്ലല്ലോ
ദൈവങ്ങളില്ലല്ലോ 
(തങ്കവിളക്കത്ത്... )

Film/album
Year
1966

സാവിത്രിയല്ല ശകുന്തളയല്ല

Title in English
Saavithriyalla

നഗരവിളക്കുകള്‍ കെട്ടാലുടനെ
നര്‍ത്തനമാടണം

സാവിത്രിയല്ലാ ശകുന്തളയല്ലാ
ശീലാവതിയുമല്ലാ
കാമുകമാനസം പന്താടുന്നൊരു
കാമരൂപിണി ഞാന്‍
(സാവിത്രിയല്ലാ... )

വാസനപ്പൂവുകള്‍ ചൂടിവരുന്നൊരു
വാസവദത്തയാണു ഞാന്‍
വാസനപ്പൂവുകള്‍ ചൂടിവരുന്നൊരു
വാസവദത്തയാണു ഞാന്‍
സമയമായില്ലാ സമയമായില്ലാ 
സമയമായില്ലെന്നു പറയുവാനിവിടെ
സന്യാസിമാരില്ലാ‍..
ആഹാഹഹാഹാഹ ആഹാഹഹാ
(സാവിത്രിയല്ലാ... )

നഗരവിളക്കുകള്‍ കെട്ടാലുടനെ
നര്‍ത്തനമാടണം..
തുള്ളിപ്പതയും മദിരയിലങ്ങനെ
മുങ്ങിക്കുളിക്കേണം

Film/album

കളിചിരി മാറാത്ത കാലം

Title in English
Kalichiri maaraatha kaalam

കളിചിരി മാറാത്ത കാലം
കണ്ണുനീർ കാണാത്ത കാലം
ഞാനൊരാളിനെ സ്നേഹിച്ചു പോയി
ഞങ്ങൾ പിരിഞ്ഞു പോയി

വിടരുവാൻ ദാഹിച്ച പൂക്കൾ
വീണടിഞ്ഞു പോയ് മണ്ണിൽ
പറക്കാൻ കൊതിച്ച കിനാവിൻ തുമ്പികൾ
ചിറകറ്റു വീണുപോയ് മുന്നിൽ 
(കളിചിരി... )

വിധിയുടെ കല്ലറയ്ക്കുള്ളിൽ
വീണുടഞ്ഞു  പോയ് മോഹം
ഒരുമിച്ചിരുന്നവരകന്നേ പോയവർ
ഇനിയൊന്നു കാണുമോ ഞങ്ങൾ 

കളിചിരി മാറാത്ത കാലം
കണ്ണുനീർ കാണാത്ത കാലം
ഞാനൊരാളിനെ സ്നേഹിച്ചു പോയി
ഞങ്ങൾ പിരിഞ്ഞു പോയി

Film/album

കിള്ളിയാറ്റിൻ അക്കരെയുണ്ടൊരു

Title in English
killiyattin akkareyundoru

കിള്ളിയാറ്റിന്നക്കരെയുണ്ടൊരു വെള്ളിലഞ്ഞിക്കാട്
വെള്ളിലഞ്ഞിക്കാട്ടിലുണ്ടൊരു വെള്ളാരംകിളിക്കൂട്

വെള്ളാരംകിളിക്കൂട്ടിനടുത്തൊരു വേടന്‍ വന്നൂ
അമ്മയെയമ്പെയ്തു അച്ഛനെയമ്പെയ്തു
കുറുകിക്കുറുകി കൂട്ടിലിരുന്നു കുഞ്ഞിപ്പെണ്ണ് കിളിപ്പെണ്ണ്
ഓ.....
കിള്ളിയാറ്റിന്നക്കരെയുണ്ടൊരു വെള്ളിലഞ്ഞിക്കാട്

Film/album
Year
1966