പച്ചക്കരിമ്പു കൊണ്ട്

Title in English
Pachakkarimbu kondu

പച്ചക്കരിമ്പുകൊണ്ടു പടച്ചോന്‍ തീര്‍ത്തൊരു പെണ്ണ്
ഒരു പതിനേഴു വയസ്സുള്ള പെണ്ണ്
നിക്കാഹിനളിയന്റെ വരവും കാത്തിരിക്കണ്
നാട്ടുമ്പുറത്തൊരു പെണ്ണ് അഹാ
നാട്ടുമ്പുറത്തൊരു പെണ്ണ് (പച്ചക്കരിമ്പുകൊണ്ടു)

അകലെയിരുന്നവള്‍ക്കു കാണാത്ത കടലാസ്സില്‍
ആയിരം കത്തെഴുതി ഹൃദയം എഹേ
കനവിലാക്കവിളത്തു മഴവില്ലു കണ്ടിട്ട്
കല്‍ബിനകത്തൊരു ഹാല് അളിയനു
കല്‍ബിനകത്തൊരു ഹാല് (പച്ചക്കരിമ്പുകൊണ്ടു)

കനിയല്ലയോ

കനിയല്ലയോ കനിയമൃതല്ലയോ
കണ്ണിനു കണ്ണായ  കണിയല്ലയോ
പൂക്കണിയല്ലയോ (കനിയല്ലയോ..)
 
കരളിന്റെ കണ്ണുനീർക്കരയിൽ പൂത്തൊരു
കദളിപ്പൂ ഇതളല്ലയോ
മാനത്തെ മാലാഖ പെറ്റു വളർത്തിയ
മാണിക്യ മണിയല്ലയോ (കനിയല്ലയോ..)
 
തിരുനോൻപു നോറ്റു ഞാൻ ഒരു നാൾ കണ്ടൊരു
പെരുന്നാൾ പൊൻ പിറയല്ലയോ
കാണാത്തൊരുമ്മ തൻ കണ്ണീർ വിളക്കിലെ
കർപ്പൂരത്തിരിയല്ലയോ (കനിയല്ലയോ..)
 

വീട്ടിലൊരുത്തരുമില്ലാത്ത നേരത്ത്‌

Title in English
Veettilorutharum

വീട്ടിലൊരുത്തരുമില്ലാത്ത നേരത്ത്‌ 
വിരുന്നിനെന്തിനു വന്നു
ദാഹത്തിനിത്തിരി ഇളനീരു ചോദിച്ചു 
വാതിൽക്കലെന്തിനു നിന്നു 

കാണാൻ ഒന്നു കാണാൻ എന്റെ 
നാണക്കുടുക്കയെ തേടി വന്നു 
(വീട്ടിലൊരുത്തരും... )

കരളിലൊളിച്ചു വച്ച കനകക്കിനാവുകൾ 
കവർന്നു കവർന്നെടുക്കാൻ വന്നു - ഞാൻ വന്നു (2) 

വിടുകയില്ലിനിയെന്റെ - ഖൽബിലെ
കള്ളനെ വിലങ്ങു വയ്ക്കും 
വിടുകയില്ലിനിയെന്റെ - ഖൽബിലെ
കള്ളനെ വിലങ്ങു വയ്ക്കും 
ഞാൻ തടവിലാക്കും 
(വീട്ടിലൊരുത്തരും... )

നെന്മേനി വാകപ്പൂങ്കാവിൽ

Title in English
Nenmeni vaakapoonkaavil

നെന്മേനിവാകപ്പൂങ്കാവിൽ നിന്നൊരു 
പൊന്മാൻ പറന്നു വന്നു 
താമര പൂത്ത തടാകക്കരയിൽ 
തപസ്സിരുന്നു... പൊന്മാൻ തപസ്സിരുന്നു 
(നെന്മേനി... ) 

നീലക്കൽപ്പടവിങ്കൽ പൊന്മാൻ 
ചൂളം കുത്തിയിരുന്നപ്പോൾ 
പൊന്നേലസ്സുകളരയിലണിഞ്ഞൊരു 
പൂമീനിനെ കണ്ണെറിഞ്ഞു 
പൂമീനിനെ കണ്ണെറിഞ്ഞു
(നെന്മേനി... ) 

അല്ലിത്തുമ്പികളറിയാതെ 
മണിയരയന്നങ്ങളുമറിയാതെ 
മീനിനെ കൊക്കിലൊതുക്കീ പൊന്മാൻ 
മാനത്ത് പറന്നേ പോയ് 
മാനത്ത് പറന്നേ പോയ് 
(നെന്മേനി... )

സ്വപ്നത്തിലെന്നെ വന്ന്

Title in English
Swapnathilenne vannu

സ്വപ്നത്തിലെന്നെ വന്നു നുള്ളിനുള്ളിയുണര്‍ത്തിയ
സുല്‍ത്താനേ പൊന്നു സുല്‍ത്താനേ
ഖല്‍ബില്‍നിന്നു ഖല്‍ബിലേക്കു കണ്‍പുരികപ്പീലികൊണ്ടു
കമ്പിയില്ലാക്കമ്പി തന്നതെന്താണ്  
(സ്വപ്നത്തിലെന്നെ... )

പത്തു നിലപ്പന്തലിട്ട്...  പന്തലലങ്കരിച്ച്..
പട്ടാഭിഷേകമിനിയെന്നാണ് (2)
പട്ടിന്റെ മെത്തയുള്ള പള്ളിയറയിലേക്കു
പല്ലക്കിലിറങ്ങുന്നതെന്നാണ് (2)
(സ്വപ്നത്തിലെന്നെ... )

മാടപ്പിറാവേ മാടപ്പിറാവേ

Title in English
Maadappiraave

മാടപ്പിറാവേ  മാടപ്പിറാവേ
മക്കത്തു പോയൊരു ഹാജിയാരേ
ഹാജിയാരേ... 
മക്കത്തൂന്നെന്തെല്ലാം കൊണ്ടു വന്നൂ
മുത്തുണ്ടൊ - പൊൻമുത്തു ചിപ്പിയുണ്ടോ 
(മാടപ്പിറാവേ... )

മധുമാസരാവിലെ മരതകദ്വീപിൽ
മലക്കുകൾ കോർത്തൊരു മാലയുണ്ടോ
ഇത്താത്തയ്ക്ക് ചൂടിയുറങ്ങാൻ
ഇബിലീസ് കാണാത്ത പൂവുണ്ടോ 
(മാടപ്പിറാവേ..)

മഴവില്ലിൻ നാട്ടിലെ മൈലാഞ്ചിയുണ്ടോ
മാനത്തെപ്പട്ടുനൂൽ തട്ടമുണ്ടോ
ഇത്താത്തയ്ക്ക് ചുറ്റിയുടുക്കാൻ
വക്കത്ത് കസവുള്ള കൈലിയുണ്ടോ 
(മാടപ്പിറാവേ..)

അഗാധനീലിമയിൽ

Title in English
Agadha Neelimayil

അഗാധനീലിമയിൽ അപാര ശൂന്യതയിൽ
കാലം കനകക്കിനാവുകളാലേ
കടലാസുകോട്ടകൾ തീർക്കും - ഓരോ
കടലാസുകോട്ടകൾ തീർക്കും   (അഗാധ..)
 
അറിയാതെ അറിയാതെ അഭിലാഷങ്ങൾ
അതിനുള്ളിൽ മേഞ്ഞു നടക്കും - മോഹം
മലർമഞ്ചലേറി നടക്കും
ഒരു കൊടുങ്കാറ്റത് തല്ലിത്തകർക്കും
വിധിയുടെ മൌനവിനോദം - ഇത്
വിധിയുടെ മൌനവിനോദം (അഗാധ..)
 
ഒരു കോടി ഒരു കോടി നക്ഷത്രപൂക്കൾ
ഒരു രാത്രി കൊണ്ട് വിടർത്തും കാലം
ഒരു രാത്രി കൊണ്ട് വിടർത്തും
ഒരു രാത്രി കൊണ്ടവ തല്ലിക്കൊഴിക്കും
വിധിയുടെ മൌനവിനോദം - ഇത്
വിധിയുടെ മൌനവിനോദം (അഗാധ..)

കണ്ടാലഴകുള്ള മണവാട്ടി

Title in English
Kandaalazhakulla manavaatti

കണ്ടാലഴകുള്ള മണവാട്ടി 
കവിളത്തു പൂവൊള്ള മണവാട്ടി 
പൂമണിയറയിലെ പുതുമണവാളനു 
പുന്നാര മണവാട്ടി....ഹൊയ്‌
(കണ്ടാലഴകുള്ള... )

പനിനീരിൻ പൊയ്കയിൽ മേൽകഴുകി -പെണ്ണ്
മണമുള്ള തൈലമിട്ടു മുടി ചീകി 
മോതിരക്കൈ കൊണ്ടു നാണിച്ചു മുഖം 
പൊത്തി മോഹിച്ചു നിൽക്കുന്നതാരെയാണ്‌ 
പനിനീരിൽ ...ദൂരെയാണ്‌ 
(കണ്ടാലഴകുള്ള... )

മദനപ്പൂങ്കാവിലെ മലരാണ്‌ - ഇത്
മനസ്സിനെ മയക്കണ ചിരിയാണ്‌ 
ആരോരുമറിയാതെ ആദ്യത്തെ രാത്രിയിൽ 
മാരനു നൽകുന്ന നിധിയാണ്‌ 
മദന...നിധിയാണ്‌ 
കണ്ടാലഴകുള്ള മണവാട്ടി ... മണവാട്ടി

എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ

Title in English
En mandhahaasam

എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ
എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ
എന്നും മാധവമുണർന്നേനേ
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ

എന്നനുഭൂതി തൻ സ്വർണ്ണദലങ്ങളാൽ
നിൻ മോഹപുഷ്പകം അലങ്കരിക്കാം
എന്നനുഭൂതി തൻ സ്വർണ്ണദലങ്ങളാൽ
നിൻ മോഹപുഷ്പകം അലങ്കരിക്കാം
നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ
ചന്ദനധൂമമായ്‌ ഞാനുയരാം
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ

Film/album
Year
1973

കളിയാക്കുമ്പോൾ കരയും

കളിയാക്കുമ്പോൾ കരയും പെണ്ണിൻ
കണ്ണീർക്കവിളിലൊരുമ്മ
കരിമുകിൽ വേണിയിൽ കൈവിരൽ കോർത്ത്‌
കള്ളക്കവിളിലൊരുമ്മ (കളിയാക്കുമ്പോൾ..)
 
ഒത്തിരിനാളായോർമ്മകൾ തോറും
ഒഴുകി വരുന്നൊരു ഗാനം
ഒരു നിമിഷത്തിൽ ഒഴുകുകയാണെൻ
അധരപുടങ്ങളിലൂടെ (കളിയാക്കുമ്പോൾ..)
 
കരയും പെണ്ണിൻ കൺകളിലെങ്ങനെ
കദളിപ്പൂക്കൾ വിരിഞ്ഞു
കള്ളിപ്പെണ്ണേ നിൻ ചുണ്ടിണയിൽ
കന്നിനിലാവു പരന്നു
 
 

 
ഗാനശാഖ