കൊഞ്ചും മൊഴികളേ

കൊഞ്ചും മൊഴികളേ കൊഞ്ചും മൊഴികളേ
എങ്ങു പോയി നിങ്ങളെങ്ങു പോയി
വിളിച്ചാൽ കേൾക്കാത്ത വിദൂര ഭൂമിയിൽ
വിരുന്നു പോയോ
തിരിച്ചു വരാനറിയാതെ തളർന്നു പോയോ
വാടി തളർന്നു പോയോ (കൊഞ്ചും മൊഴികളേ )
 
വഴിയിൽ കണ്ടൂ ഞാൻ പിഞ്ചു ചോടുകൾ
കൊഴിഞ്ഞ പൂക്കൾ
വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങൾ
വാടിയ പീലികൾ (കൊഞ്ചും മൊഴികളേ ..)
 
കരഞ്ഞാൽ കേൾക്കാത്ത കാനനഭൂവിൽ
കളിക്കാൻ പോയോ
അകലെയുള്ളൊരു വീട്ടിൽ
ഉറങ്ങാൻ പോയോ
അന്തിയുറങ്ങാൻ പോയോ  (കൊഞ്ചും മൊഴികളേ ..)