ഒരു കരിമൊട്ടിന്റെ

ഒരു കരിമൊട്ടിന്റെ കഥയാണു നീ

ഒരു വീണപൂവിന്റെ കഥയാണു ഞാൻ

ഒരു കരളിൽ സ്വപ്നത്തിൻ കുളിരലകൾ മാത്രം

ഒരു കരളിൽ ദുഃഖത്തിൻ ഇരുളലകൾ മാത്രം [ഒരു കരിമൊട്ടിന്റെ..

 

അറിയാതെയന്നു ഞാൻ നിന്നെ തിരഞ്ഞു

അഴലിന്റെ തെന്നലായ്‌ അരികത്തണഞ്ഞു

അഴകിന്റെയഴകേ നിന്നാതമാനുരാഗമെൻ

അകതാരിൻ വീണയിൽ വീർപ്പിട്ടു നിന്നു (ഒരു..)

 

മധുരപ്രതീക്ഷയാൽ മലർവീടു കെട്ടി

മധുവുണ്ടു വീണു മയങ്ങുകെൻ തോഴി

ഇനിയെന്റെ  ജീവനിൽ പുളകങ്ങളില്ല

ഇനിയെന്റെ വേണുവിൽ ഗാനങ്ങളില്ല(ഒരു..)

ഗാനശാഖ

വൺ ടൂ ത്രീ ഫോർ

Title in English
One two three

വൺ റ്റൂ ത്രീ ഫോർ നമ്പർ സിക്സ്റ്റി ഫോർ
ഹൌസ്  ഓഫ്  ദി ബാംബൂ ഡോർ
 
ഓർമ്മ വേണം ഓർമ്മ വേണം
പീരുമേട്ടിൽ വരുമ്പോളീ മേൽവിലാസം
നമ്പർ സിക്സ്റ്റി ഫോർ
ഹൌസ്  ഓഫ്  ദി ബാംബൂ ഡോർ
 
മഞ്ഞിൽ മുങ്ങിയ പാതിരയിൽ
മലയുടെ താഴ്വരയിൽ
പാനപാത്രം പകർന്നു നീട്ടും
വസന്ത നർത്തകി ഞാൻ
മുന്തിരി നീരിതു മുത്തിക്കുടിക്കൂ
കുടിക്കൂ ഓഹോ ഹോ...
 
പുഷ്പസുരഭില രാഗിണികൾ 
പുളകിത യാമിനികൾ
സ്വീകരിക്കും വിരുന്നു നൽകും
സ്വപ്നമനോഹരികൾ
ഇനിയും കാണാനിട വരില്ലേ
വരില്ലേ  ഓഹോ ഹോ...

ആദ്യത്തെ രാത്രിയിലെന്റെ

Title in English
Adyathethokke rathriyil

ആദ്യത്തെ രാത്രിയിലെന്റെ മനസ്സിന്റെ
അന്തപുരങ്ങള്‍ തുറന്നവനേ
ആദ്യത്തെ രാത്രിയിലെന്റെ മനസ്സിന്റെ
അന്തപുരങ്ങള്‍ തുറന്നവനേ
കാണാത്ത നിധികള്‍ കാണിച്ചു തന്നിട്ടും
കള്ളനു പരിഭവമാണോ - ഇനിയും
കള്ളനു പരിഭവമാണോ 
ആദ്യത്തെ രാത്രിയിലെന്റെ മനസ്സിന്റെ
അന്തപുരങ്ങള്‍ തുറന്നവനേ

അല്ലിയാമ്പൽ പൂവുകളേ

Title in English
Alliyaambal poovukale

അല്ലിയാമ്പല്‍ പൂവുകളെ 
അര്‍ദ്ധനഗ്നഗാത്രികളേ
നിലാവിന്റെ നീന്തല്‍പ്പൊയ്കയില്‍ 
നീരാടും തോഴികളെ
(അല്ലിയാമ്പല്‍ ....)

നിങ്ങടെ കടവില്‍ ചന്ദനപ്പടവില്‍ 
ഞങ്ങള്‍ക്കു കുളിയ്ക്കാനിടമുണ്ടോ 
നിങ്ങടെ കയ്യിലെ കുളിരിലക്കുമ്പിളില്‍ 
ഞങ്ങള്‍ക്കു ചൂടാന്‍ പൂവുണ്ടോ 
ഞങ്ങള്‍ക്കു ചൂടാന്‍ പൂവുണ്ടോ 
(അല്ലിയാമ്പല്‍ .....)

മാറില്‍ നിങ്ങള്‍ വാരിച്ചുറ്റിയൊ-
രീറന്‍ പൂഞ്ചേലാ
മാറിയുടുക്കാന്‍ ഞങ്ങള്‍ക്കു തരുമോ 
മഞ്ഞിന്റെ പൂഞ്ചേല

ചിലമ്പൊലി ചിലമ്പൊലി

Title in English
Chilamboli

ചിലമ്പൊലി  ചിലമ്പൊലി
ഝിൽ ഝിൽ ഝിൽ ഝിൽ ചിലമ്പൊലി
സഹ്യപർവതസാനുവിൽ നിന്നൊരു
നൃത്തത്തിൻ ചിലമ്പൊലി (ചിലമ്പൊലി..)
 
കാട്ടാറുകൾ പാടും നാട് ഇത്
കഥകളി  തൻ തറവാട്
കാനനലതികകൾ കാതര നയനകൾ
കൈമുദ്രകൾ  കാട്ടും നാട്  (ചിലമ്പൊലി..)
 
ഋതുകന്യകളുടെ നാട് ഇത്
മദിരാക്ഷികളുടെ നാട്
കാമുക മാനസ മാതള മൈനകൾ
കൂടുകെട്ടും മുളം കാട് (ചിലമ്പൊലി..)

നദികൾ നദികൾ

Title in English
Nadhikal

നദികൾ നദികൾ നദികൾ
നാണം കുണുങ്ങികൾ നദികൾ
സഖികൾ സഖികൾ സഖികൾ
സർവ്വാംഗ സുന്ദരികൾ സഖികൾ
(നദികൾ... )

രാഗം താനം പല്ലവി പാടും വാനമ്പാടികൾ
മാനത്തെ മഴവില്ലിൻ മാനസ പുത്രികൾ
കാനനകന്യകൾ - കാനനകന്യകൾ
(നദികൾ... )

കാമുകസന്നിധി തേടി പോകും
കാമരൂപിണികൾ
രാജഹംസങ്ങളെ മടിയിൽ വളർത്തും
രാജകുമാരികൾ - രാജകുമാരികൾ
(നദികൾ... )

പറയുന്നെല്ലാരും പറയുന്നെല്ലാരും

Title in English
Parayunnellaarum

പറയുന്നെല്ലാരും പറയുന്നെല്ലാരും
പണ്ടേ നമ്മളു പ്രേമമാണെന്ന്
കടക്കണ്ണു കൊണ്ടുള്ള വേല കണ്ടിട്ടു
പറയുന്നെല്ലാരും 
(പറയുന്നെല്ലാരും..)

മനസ്സിനുള്ളിലെ മണിപേഴ്സ്
പോക്കറ്റടിച്ചു - നിങ്ങളു പോക്കറ്റടിച്ചു
മധുരച്ചക്കരച്ചായ തന്നെന്നെ 
മയക്കിയെടുത്തു - നീ 
മയക്കിയെടുത്തു
(മനസ്സിനുള്ളിലെ... )

കുലുക്കിക്കുത്തണ കണ്ണു -
കാണിച്ചു കറക്കിയെടുത്തു
ഈ കറക്കുകമ്പനിയാപ്പീസിന്റെ 
താക്കോലെടുത്തു കള്ള -
ത്താക്കോലെടുത്തു
(കുലുക്കി... )

Year
1964

കളിത്തോഴീ കളിത്തോഴീ

Title in English
Kalithozhee

കളിത്തോഴീ...  കളിത്തോഴീ...
കനകക്കിനാവിന്‍ കൈയക്ഷരത്തില്‍
കടങ്കഥ എഴുതിത്തന്നാട്ടെ (2)
വന്നാട്ടെ വന്നാട്ടെ വന്നാട്ടെ 
(കളിത്തോഴീ... )

നാടോടിപ്പാട്ടിലെ നാലുകെട്ടിനുള്ളിലെ
നാടന്‍ പെണ്മണി നീ (2)
മനസ്സിലെ താമരത്താളില്‍ നീയൊരു
മന്ത്രം എഴുതിത്തന്നാട്ടേ (3) 
(കളിത്തോഴീ... )

ആലോലം കാട്ടിലെ ആശ്രമത്തിനുള്ളിലെ
അമ്പലപ്പൈങ്കിളി നീ (2)
അനശ്വര സ്നേഹത്തിന്‍ താളിയോലയില്‍
ഹരിശ്രീ എഴുതിത്തന്നാട്ടേ (3)

Year
1964

ഭൂമി കുഴിച്ചു കുഴിച്ചു നടക്കും

Title in English
Bhoomi kuzhichu kuzhichu nadakkum

ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ
നീ കുഴിച്ച കുഴിയില്‍ വീണതു നീ തന്നെ...(2)
ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ
നീ കുഴിച്ച കുഴിയില്‍ വീണതു നീ തന്നെ (2)
നീ തന്നെ..  നീ തന്നെ..  നീ തന്നെ

പേടമാനിനു കെട്ടിയ വലയില്‍ വേടന്‍ നീ വീണു
പേടമാനിനു കെട്ടിയ വലയില്‍ വേടന്‍ നീ വീണു
കൊടുത്തതെല്ലാം കിട്ടും മുന്‍പേ -
കുരുക്കഴിക്കുവതെങ്ങിനെ
കൊടുത്തതെല്ലാം കിട്ടും മുന്‍പേ -
കുരുക്കഴിക്കുവതെങ്ങിനെ

ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ
നീ കുഴിച്ച കുഴിയില്‍ വീണതു നീ തന്നെ 
നീ തന്നെ..  നീ തന്നെ..  നീ തന്നെ

Year
1964

എവിടെ നിന്നോ എവിടെ നിന്നോ

Title in English
Evide ninno

എവിടെനിന്നോ എവിടെനിന്നോ 
വഴിയമ്പലത്തില്‍ വന്നു കയറിയ 
വാനമ്പാടികള്‍ നമ്മള്‍
വാനമ്പാടികള്‍ നമ്മള്‍
(എവിടെനിന്നോ... )

കഴിഞ്ഞ കാലം തിരി കൊളുത്തിയ 
കല്‍വിളക്കിന്നരികെ (2)
ഒരിക്കലിങ്ങനെ നമ്മള്‍ കാണും 
ഓരോ വഴിയേ പോകും (2)
(എവിടെനിന്നോ...)

ഇവിടെ വന്നവര്‍ ഇന്നലെ വന്നവര്‍
ഇതിലിരുന്നവരെവിടെ (2)
കണ്ടു പിരിഞ്ഞവര്‍ പിന്നെയും തമ്മില്‍
കണ്ടാലറിയില്ലല്ലോ 
(എവിടെനിന്നോ...)