പ്രപഞ്ചം സാക്ഷി

Title in English
Prapangam Sakshi

പ്രപഞ്ചം സാക്ഷി സൂര്യ ചന്ദ്രന്മാർ സാക്ഷി
സപ്ത നഗരം സാക്ഷി അശ്രു സാഗരം സാക്ഷി
പറയാം ദു:ഖം നിറഞ്ഞൊഴുകും സീതായനം
പറയാം മുടങ്ങിയ പുത്രകാമേഷ്ടീ സത്യം

ശത്രുവാൽ വലം കണ്ണും മിത്രത്താൽ ഇടം കണ്ണും
ചൂഴ്ന്നു പോയൊരെൻ ദു:ഖം കേൾക്കുമോ മണിക്കുഞ്ഞേ 
ദു:ഖം കേൾക്കുമോ മണിക്കുഞ്ഞേ

എങ്ങാനുമൊരു കുഞ്ഞിൻ പാദ നിസ്വനം കേട്ടാൽ
താലോലിച്ചണയ്ക്കുവാൻ നിന്നെ ഞാൻ കാതോർക്കയായ്
കൈ വള കിലുക്കത്തിൽ ഉൾക്കണ്ണൂ നിന്നെ കണ്ടു
ചേറിലെ ചെന്താമര പൂമൊട്ടിൽ നിന്നെ തൊട്ടു
തൂലിക തുമ്പത്തെന്നും നീയാണെൻ ജീവാക്ഷരം
എൻ വീണ വിതുമ്മുമ്പോൾ നിൻ മൌനം ആർദ്ര സ്വരം

Film/album

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് (M)

Title in English
Chandrakantham (M)

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ (2)
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശഗംഗയും ആമ്പൽക്കുളം ( ചന്ദ്രകാന്തം...)

ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി (2)
മഴവിൽ തംബുരു മീട്ടുമ്പോൾ എൻ
സ്നേഹസ്വരങ്ങൾ പൂമഴയായ് (2)
പാദസരം തീർക്കും പൂഞ്ചോല
നിൻ മണിക്കുമ്പിളിൽ മുത്തുകളായ്
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)

Film/album

രാസനിലാവിനു താരുണ്യം

Title in English
rasanilaavinu tharunyam

ബന്ധുരേ...ബന്ധുരേ
രാസനിലാവിനു താരുണ്യം
രാവിനു മായിക ഭാവം (2)
മന്ദാകിനിയിൽ അപ്സര നർത്തന മോഹന
രാഗ തരംഗങ്ങൾ
നിൻ മിഴിയിണയിൽ ഇതു വരെ ഞാൻ
കാണാത്ത മാസ്മര ലോകം ( രാസ...)
യുഗാന്തരങ്ങളിലൂടേ നാം
ഒഴുകുകയാണനുരാഗികളായി (2)
ഋതുസംക്രാന്തിയിലൂടെ നാം
തേടിയതാണീ‍ നിമിഷങ്ങൾ
ഇന്നെൻ നിനവിനു മാധുര്യം
പകൽകിനാവിനു താളം (രാസ..)

ജീവിതോത്സവമായി എൻ
ശരകൂടങ്ങൾ പൂക്കളമായ് (2)
നെഞ്ചിലെ അഗ്നികണങ്ങൾ
മണിമന്ദാരത്തിലെ മധുകണമായ്
ഇന്നെൻ മൊഴിയിൽ നീഹാരം
കരളിൽ സ്വപ്നാരാമം (രാസ...)

Film/album
Year
1993

ജ്വാലാമുഖികൾ തഴുകിയിറങ്ങി

Title in English
Jwala mukhikal thazhukitirangi

ജ്വാലാമുഖികൾ തഴുകിയിറങ്ങീ
മാനസഗംഗാ രാഗം
ഇരു ഹൃദയങ്ങളിൽ ഇളകിയിരമ്പീ
കണ്ണീർക്കടലിൻ മൌനം (ജ്വാലാ...)


വിരഹം വിങ്ങിയ സന്ധ്യയിലകലെ
തിങ്കൾക്കലയുടെ നാളം(2)
നിത്യ തമസ്സിൻ നീല തിരയിൽ (2)
സൂര്യാസ്തമന വിഷാദം (ജ്വാലാ..)



അതിരഥനൂട്ടി വളർത്തിയുണർത്തീ
പുത്ര സ്നേഹ വസന്തം(2)
കർണ്ണനു സ്വന്തം പൈതൃകമായത് (2)
കുണ്ഡലവും കതിരോനും (ജ്വാലാ...)

Film/album
Year
1993

താളമയഞ്ഞൂ ഗാനമപൂർണ്ണം

താളമയഞ്ഞൂ ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദം മായും നൂപുര നാദം
മാനസമോ ഘനശ്യാമായമാനം ( താളമയഞ്ഞൂ..)

ആലോലം ആശാലോലം
ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മി ചിമ്മി
ഏതോ പൈതൽ
മുന്നിൽ വന്ന പോലെ ഏതു ജീവൽഗാനം
വാഴ്വിന്റെ കോവിലിൽ സോപാന ഗാനമായ്
ആടുന്ന നാഗിനി ബോധിപ്രവാഹിനി
ജീവന്റെ സംഗീതം ഓ ..... (താളമയഞ്ഞൂ...)

നിറങ്ങൾ തൻ നൃത്തം

Title in English
Nirangal Than Nruththam

നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ (2)
വിരഹ നൊമ്പര തിരിയിൽ പൂവ് പോൽ
വിടർന്നൊരു നാളം എരിഞ്ഞു നിൽക്കുന്നു
(നിറങ്ങൾ...)

ഋതുക്കളോരോന്നും കടന്നു പോവതിൻ
പദസ്വനം കാതിൽ പതിഞ്ഞു കേൾക്കവേ
വെറുമൊരോർമ്മതൻ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ

നിമിഷ പാത്രങ്ങൾ ഉടഞ്ഞു വീഴുന്നു
നിറമധു മണ്ണിൽ ഉതിർന്നു മായുന്നു
അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമായ്
പവിഴ ദ്വീ‍പിൽ ഞാനിരിപ്പതെന്തിനോ
(നിറങ്ങൾ...)

Raaga

ശൃംഗാരരൂപിണീ ശ്രീപാർവതീ

Title in English
sringaararoopini

ശൃംഗാരരൂപിണീ ശ്രീപാര്‍വതീ
സഖിമാരുമൊരുമിച്ചു പള്ളിനീരാട്ടിനു
ധനുമാസപൊയ്കയിലിറങ്ങീ - ഒരുനാള്‍
ധനുമാസപൊയ്കയില്‍ ഇറങ്ങീ
(ശൃംഗാരരൂപിണീ...)

ഗോരോചനക്കുറി മാഞ്ഞൂ മുടിയഴിഞ്ഞൂ
തിരുമാറിലെ ഉത്തരീയത്തുകിൽ നനഞ്ഞു
ആലിലയരഞ്ഞാണമണി കിലുങ്ങീ വളകിലുങ്ങീ
കുളിരോളങ്ങള്‍ ദേവിയെ പൊതിഞ്ഞു നിര്‍ത്തീ
(ശൃംഗാരരൂപിണീ...)

ശൈലേന്ദ്രപുത്രിയെ കാണാന്‍ പാട്ടു കേള്‍ക്കാന്‍
അന്നു ശ്രീപരമേശ്വരനൊളിച്ചു നിന്നൂ
ചന്ദ്രക്കല പതിച്ച മുടി കണ്ടൂ തിരുമിഴി കണ്ടൂ
ദേവി പന്നഗാഭരണനെ തിരിച്ചറിഞ്ഞൂ
(ശൃംഗാരരൂപിണീ...)

സ്വരരാഗമായ് കിളിവാതിലിൽ

Title in English
Swararaagamaai

സ്വരരാഗമായ് കിളിവാതിൽ
ഏകാന്തയായ് ഏഴിലം പാല പൂത്ത
രാവുതോറും പ്രേമപൂജാ ഏകുവാൻ
ദീപമായ് രൂപമായ് വന്നു ഞാൻ (സ്വര...)

പ്രണയ ഗാനം നിറഞ്ഞു എന്നിൽ ജീവനായകാ ഓ..(2)
നീലച്ചോല കാടുകളിൽ ഏലക്കാടിൻ നാടുകളിൽ
നിന്നെ ഞാൻ തേടുന്നു കാണുവാനായ്
നിന്നെ ഞാൻ തേടുന്നു കാണുവാൻ ( സ്വര...)

ചിറകടിച്ചു വിരുന്നു വന്നൂ തേൻകിനാവുകൾ ഓ..(2)
ദുർഗ്ഗാഷ്ടമീ നാളുകളിൽ യക്ഷിപനം കാവുകളിൽ
നിന്നെ ഞാൻ തേടുന്നു കാണുവാനായ്
നിന്നെ ഞാൻ തേടുന്നു കാണുവാൻ (സ്വര....)

ചെല്ലച്ചെറു വീടു തരാം

Title in English
Chellacheru veedu tharam

ചെല്ലച്ചെറു വീടു തരാം പൊന്നൂഞ്ഞാലിട്ട് തരാം
പൊന്നോണ പൂത്തുമ്പീ നീ വായോ
ഞാനൊരു കഥ പറയാം കാതിലൊരു കഥ പറയാം
പൊന്നോണ പൂത്തുമ്പീ നീ വായോ
ലാ ..ലാ ...ലാ...

ഇന്നലെ രാവാകെ ചാരത്ത് ചേർന്നിരുന്ന്
എന്തെന്തു കാര്യങ്ങൾ എന്നോട് ചൊല്ലിയെന്ന്
മണിമാറിൽ നഖമുനയാൽ (2)
അവനോരായിരം കഥയെഴുതീ (2) [ ചെല്ല...

കണ്ണൊന്നടക്കാതെ നേരം പുലർന്നിട്ടും
കള്ളക്കണ്ണാലെന്നെ മാറത്ത് കെട്ടിയിട്ടു
മലരമ്പിൻ പുതുമഴയിൽ തോഴി
ഞാനെന്നെ മറന്നു പോയി (2) [ ചെല്ല...

Year
1986

പൊന്നരളിക്കൊമ്പിലെ

Title in English
Ponnaralikkombile

പൊന്നരളി കൊമ്പിലേ കുയിലേ പറയൂ
നിന്റെ ഉള്ളു നിറയേ പ്രണയമോ
ഈ മൌന മുത്തങ്ങളാരോമലേ
ഒളിച്ചു വെക്കുന്നു ഞാൻ നിനക്കു കൈമാറുവാൻ (പൊന്നരളി...)

ഈ മൃദു ഹിമ മലരിതൾ വിതറുന്ന നേരങ്ങളിൽ
നേർത്തൊരു സ്വര മധുരിമ ഒഴുകുന്ന തീരങ്ങളിൽ
ആത്മാവിലേകാന്ത മന്ദാകിനീ
ആലോലമാടുന്ന വൃന്ദാവനം
സ്മരണയിൽ ഉണരാൻ നിർവൃതി നുണയാൻ
എനിക്കു നീ നൽകുമോ ഒരിറ്റു സ്നേഹാമൃതം (പൊന്നരളി..)


ഈ പുതു പുതു മഴയുടെ കുളിരിന്റെ ആലിംഗനം
ഈ,,, മിഴിയിണയുടെ ശൃംഗാര സങ്കീർത്തനം

ഞാനോമനിക്കുന്ന പൊൻ മോതിരം

Year
1991