സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുരവികാരങ്ങൾ ഉണർത്താതെ
മാസ്മര ലഹരിപ്പൂ വിടർത്താതെ
ഇനിയുറങ്ങൂ വീണുറങ്ങൂ (സ്വപ്ന..)
ജീവിതമാകുമീ വാത്മീകത്തിലെ
മൂകവികാരങ്ങൾ വ്യർഥമല്ലേ
കളിയും ചിരിയും വിടരും നാളുകൾ
കദനത്തിലേക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകൾ തേടി അലയരുതേ (സ്വപ്നങ്ങളേ..)
ചപലവ്യാമോഹത്തിൻ കൂരിരുൾ കൂട്ടിൽ
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാർഥമല്ലേ ഇവിടെ
സ്വന്തവും ബന്ധവും മിഥ്യയല്ലേ (2)
കരയരുതേ മനുഷ്യാ നീയിനി
കനവുകൾ തേടി അലയരുതേ (സ്വപ്നങ്ങളേ..)
Film/album
Year
1981
Singer
Music
Lyricist
Director | Year | |
---|---|---|
തകിലുകൊട്ടാമ്പുറം | ബാലു കിരിയത്ത് | 1981 |
വിസ | ബാലു കിരിയത്ത് | 1983 |
തത്തമ്മേ പൂച്ചപൂച്ച | ബാലു കിരിയത്ത് | 1984 |
ഒന്നും മിണ്ടാത്ത ഭാര്യ | ബാലു കിരിയത്ത് | 1984 |
എങ്ങനെയുണ്ടാശാനേ | ബാലു കിരിയത്ത് | 1984 |
പാവം പൂർണ്ണിമ | ബാലു കിരിയത്ത് | 1984 |
നായകൻ (1985) | ബാലു കിരിയത്ത് | 1985 |
വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി | ബാലു കിരിയത്ത് | 1994 |
മിമിക്സ് ആക്ഷൻ 500 | ബാലു കിരിയത്ത് | 1995 |
കളമശ്ശേരിയിൽ കല്യാണയോഗം | ബാലു കിരിയത്ത് | 1995 |
Pagination
- Page 1
- Next page