ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ

ഓ..ഓ..ഓ.. ആ ..ആ..
മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ മനസ്സും മനസ്സുമകന്നുവോ

അകലെയാണെങ്കിലും ധന്യേ (2)
നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...)

പിരിയുവാനാകുമോ തമ്മില്‍ (2)
എന്‍ പ്രിയേ ഒരു ജീവനായ് എന്നില്‍ വിരിയും ( ഓ...)