മേലേ മാനത്തെ തേര്
|
- Read more about മേലേ മാനത്തെ തേര്
- 1222 views
|
മഞ്ഞു വീണ പൊൽതാരയിൽ
തീ കായുന്ന വെണ്ണിലാവിൻ ഉന്മാദമോ(2)
ആടുവാൻ പാടുവാൻ നീ വരും വഴി
കുളിർ കോരുന്നിതാ കൊണ്ടു വാ കന്നിച്ചൂട് ( മഞ്ഞു വീണ...)
കനലിൽ നിന്നാടും സംഗീതമേ
സിരയിൽ ചേക്കേറുന്ന താരുണ്യമേ
ഇരുളിൽ നിറയും മദിരാസരസ്സിൽ
പിടയും മലരേ തരുമോ ലഹരി
നീലഗിരിയഴകിൽ ആ..ആ...
ഈ രാത്രി ശലഭങ്ങൾ ആ...ആ... (മഞ്ഞു വീണ...)
മിഴിയിൽ ചുംബിക്കുന്ന പൊൻ താരകൾ
കഥകൾ കൈമാറുന്ന കൌമാരങ്ങൾ
ഇവിടെ നിഴലും നടനം തുടരും
വെറുതേ പകരൂ നുരയും ലഹരി
നീലഗിരിയഴകിൽ ആ...ആ...
ഈ രാത്രി ശലഭങ്ങൾ ആ..അ... (മഞ്ഞു വീണ...)
ആ..ആ....ആ..
കിളി പാടുമേതോ മലമേടു കാണുവാൻ
കുളിർകാറ്റു പോലെയാടി വാ വാ
ഒരു മഞ്ഞു തുള്ളിയിൽ മഴവില്ലു പൂവിടും
മധുമാസമേ വിരുന്നു വാ
കറുക നാമ്പും കവിത മൂളും
ഹരിത ഭൂവിൻ മൃദുലഗാനം
ചിരിച്ചു പാടും കല്ലോലിനി ഈ പൂവനം
മനോഹരം വരൂ തെല്ലു നേരം (കറുകനാമ്പും...)
കോടമഞ്ഞിലൂടെ തേടി വന്ന സൂര്യൻ
പീലി നീർത്തിയാടുന്നുവോ (2)
ഒരു മോഹമാല തന്നു പോൽ
ഒരു മാത്രയെങ്കിലും നറുമുത്തു വീഴുമീ
കളി വീടു കണ്ടു നിന്നുവോ (കറുകനാമ്പും.....)
ലാലാലാ..ലാ.ലാ
പാതവക്കിലൂടേ പാൽക്കുടങ്ങളോടേ
തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ
ചുണ്ടിൽ നിൻ രാഗം തേൻ പകർന്നുവോ
ദേവമല്ലികാ വിരിയും ദിനം വരൂ വരൂ (ചുണ്ടിൽ...)
ദൂരെ താഴ്വര കസവണി ഞൊറിയുന്നു മഞ്ഞലയിൽ
ഏതോ കൈവിരൽ കരിമഷിയെഴുതുന്നു കണ്ണിമയിൽ
മനസ്സിലെ പരിമളം പുതുമയാർന്ന പൂക്കളിൽ
നിറയുമീ നിമിഷമേ വരിക നീ തേൻ കനീ
പകരം തരാം വരൂ വരൂ ( തുമ്പീ...)
ദൂരെ പൊൻ മുകിൽ വരമഞ്ഞളണിയുന്ന വൻ മലയിൽ
ഏതോ തെന്നലിൽ ശ്രുതിലയമൊഴുകുന്ന മർമ്മരങ്ങൾ
കതിരിടും കനവുകൾ പുളകമാർന്ന വേളയിൽ
അലിയുമീ നിമിഷമേ വരുക നീ തേൻ കനീ
പകരം തരാം വരൂ വരൂ (തുമ്പീ...)
മാനെന്നും വിളിക്കില്ല...
മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല
മാടത്തിൻ മണിവിളക്കേ നിന്നെ ഞാൻ
മാടത്തിൻ മണിവിളക്കേ
ഉള്ളിൽകടന്നു കരൾ കൊള്ളയടിക്കും നിന്നെ
കള്ളിപ്പെണ്ണെന്നു വിളിക്കും നിന്നെ ഞാൻ
കള്ളിപ്പെണ്ണെന്നു വിളിക്കും
പാടാനും വരില്ല ഞാൻ ആടാനും വരില്ല ഞാൻ
പാടത്തെ പച്ചക്കിളിയേ ചൊല്ലിടാം
പാടത്തെ പച്ചക്കിളിയേ
പാടാനും വരില്ല ഞാൻ ആടാനും വരില്ല ഞാൻ
പാടത്തെ പച്ചക്കിളിയേ ചൊല്ലിടാം
പാടത്തെ പച്ചക്കിളിയേ
(മാനെന്നും...)
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
നിന്നെ പ്രതീക്ഷിച്ചു നിന്നു..
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
എന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ..
നീയിതു ചൂടാതെ പോകയോ...
ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
ആരും കാണാതെ.. കാറ്റും കേൾക്കാതെ..
എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
നീയിതു കാണാതെ പോകയോ...
നീയിതു ചൂടാതെ പോകയോ ...
ഏതോ പൊന്‍കിനാവായ് നീയകന്നല്ലോ
എന്റെ പൈങ്കിളി പെണ്ണേ (2)
പ്രണയമല്ലി പൂവിരിഞ്ഞൊരു കരയില്‍
ഞാനിന്നേകനായ് (2)
(ഏതോ പൊന്‍കിനാവായ് ..)
മാനസം കേണൂ എങ്ങു പോയി നീ
ഓമലാളെ കാത്തിരിക്കും തോഴനാരുണ്ട് (2)
തുളുമ്പും പ്രിയന്റെ മിഴിതുമ്പില്‍
സഖീ നിന്‍ വിഷാദം അലിഞ്ഞല്ലോ
(ഏതോ പൊന്‍കിനാവായ് ..)
ഓഹോഹോ..ഓഹോഹോ..ഓഹോഹോ..
പാതിരാകാറ്റില്‍ മൂളിയെത്തുന്നു
പാവമേതോ പെണ്‍കിളി തന്‍ തേങ്ങലിന്‍ നാദം (2)
വിമൂകം വിതുമ്പും കിനാവേ നീ
മയങ്ങൂ നിശീഥം പൊലിഞ്ഞല്ലോ
(ഏതോ പൊന്‍കിനാവായ് ..)
പുലരികള്‍ സന്ധ്യകള്‍
പുളകിത രാവുകള്‍
പൂവിട്ട് പുകഴ് പാടുന്നു
ആടിത്തിമിര്‍ത്തൂ നീരാഴികള്‍
മൂന്നുമൊരാനന്ദ മൂര്‍ച്ഛയിലാഴുന്നു ആഴുന്നു ( പുലരി..)
സൂര്യനെ സ്നേഹിച്ച പൂവിന്റെ മോഹവും
സൂര്യനും ദൂരെയെരിഞ്ഞു നില്‍ക്കേ (2)
സ്നേഹിച്ച തെറ്റിനീയേകാന്തതയുടെ
വേദന താനേ വരിച്ച ദേവീ (2)
പോക്കുവെയില്‍ നിന്‍ പ്രസാദം (2)
ഈ ആര്‍ദ്രസ്മിതം നിന്‍ പ്രസാദം
ആര്‍ദ്രസ്മിതം നിന്‍ പ്രസാദം (പുലരി...)
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)
രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2)
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരേ ചിലച്ച നേരം
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി (അരികില്‍ ...)
മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ
ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നു.. മണ്ണിൽ
ഒരു നിശാഗന്ധിയായ് കൺ തുറന്നു
പിൻനിലാവിറ്റിറ്റു വീണു കന്നിമണ്ണിനായ്
ആരോ ചുരന്ന നറും പാലിലെങ്ങോ
കരിനിഴൽ പാമ്പിഴഞ്ഞു
കാലം നിമിഷ ശലഭങ്ങളായ്
നൃത്ത ലോലം വലം വെച്ചു നിന്നൂ (2) (ഭൂമിയെ.....)
സുസ്മിതയായവൾ നിന്നൂ..മൂക
നിഷ്പന്ദഗന്ധർവ്വ ഗീതമുറഞ്ഞൊരാ
ശില്പത്തിൻ സൌന്ദര്യമായ് വിടർന്നൂ
സ്നേഹിച്ചു തീരാത്തൊരാത്മാവിൻ ഉൽക്കട
ദാഹവുമായവൾ നിന്നൂ... (2) (ഭൂമിയെ....)