തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ
ചുണ്ടിൽ നിൻ രാഗം തേൻ പകർന്നുവോ
ദേവമല്ലികാ വിരിയും ദിനം വരൂ വരൂ (ചുണ്ടിൽ...)
ദൂരെ താഴ്വര കസവണി ഞൊറിയുന്നു മഞ്ഞലയിൽ
ഏതോ കൈവിരൽ കരിമഷിയെഴുതുന്നു കണ്ണിമയിൽ
മനസ്സിലെ പരിമളം പുതുമയാർന്ന പൂക്കളിൽ
നിറയുമീ നിമിഷമേ വരിക നീ തേൻ കനീ
പകരം തരാം വരൂ വരൂ ( തുമ്പീ...)
ദൂരെ പൊൻ മുകിൽ വരമഞ്ഞളണിയുന്ന വൻ മലയിൽ
ഏതോ തെന്നലിൽ ശ്രുതിലയമൊഴുകുന്ന മർമ്മരങ്ങൾ
കതിരിടും കനവുകൾ പുളകമാർന്ന വേളയിൽ
അലിയുമീ നിമിഷമേ വരുക നീ തേൻ കനീ
പകരം തരാം വരൂ വരൂ (തുമ്പീ...)