ഒരു ജന്മമാം ഉഷസന്ധ്യയായ്
അറിയുന്നു ഞാൻ നിന്നെ
മുകിൽ തേടിടും വേഴാമ്പലായ്
തിരയുന്നു ഞാൻ നിന്നെ (2)
അണയാത്ത പൌർണമിയായി എന്നും
മനസ്സിൽ നീയുദിക്കൂ
കുളിർ തെന്നലായ് പുലർകാലമായ്
വരുമോ വരുമോ വരുമോ (ഒരു ജന്മമാം)
തേടുന്നു ഞാൻ ഓർമ്മകളിൽ
കുളിരേകും സ്വപ്നങ്ങൾ
മായുന്നു നിൻ കനവുകളിൽ
വേനൽ മേഘങ്ങൾ (2)
ഏകാന്തത തൻ മൌനങ്ങൾ
ആത്മാവിൽ സ്വര സുധയാകുമ്പോൾ
നിനവിൽ നീയാം ഭാവനയെന്തോ
തേടി തേടി തേടി (ഒരു ജന്മമാം..)
നീളുന്നൊരീ വീഥികളിൽ
തണലേകും മോഹങ്ങൾ
വാടുന്നൊരീ മലരിതളിൽ
തേങ്ങും കാവ്യങ്ങൾ (2)
നാളുകളായെൻ സ്വപ്നമുറങ്ങും
തീരവുമേകാകിനിയാകുമ്പോൾ
മനസ്സിൽ നീയാം പൂങ്കുയിലെന്തോ
പാടീ പാടീ പാടീ (ഒരു ജന്മമാം..)