കണ്ണാ ആരോമലുണ്ണിക്കണ്ണാ

കണ്ണാ -  ആരോമലുണ്ണീകണ്ണാ
അണിയൂ തിരുമാറിലണിയൂ ഞാന്‍ കോര്‍ത്ത
കനകാംബരമാലാ (കണ്ണാ..)

ധീരസമീരനിലൂടെ യമുനാതീരകുടീരത്തിലൂടേ
വൃശ്ചികമാസനിലാവൊളി പൂശിയ വൃന്ദാവനികയിലൂടെ
ഈ ദ്വാരകാപുരി തേടി വരുന്നവളാരോ നീയാരോ

ഗോമേദകമണിമുത്തുകള്‍ ചിന്നിയ ഗോവര്‍ദ്ധനത്തിൻ മടിയില്‍
കോടിജന്മങ്ങളില്‍ നിന്‍കുഴല്‍ വിളികേട്ടോടിവന്നവള്‍ ഞാന്‍ -
നിന്റെ ഗോപകന്യക ഞാന്‍

രാസവിലാസിനി രാധ - എന്റെ രാകാശശിമുഖി രാധ
എന്നെ വികാരവിമോഹിതനാക്കിയ വൃന്ദാവനത്തിലെ രാധ
ഈ രാജസദനം നീ അലങ്കരിക്കൂ പ്രിയ രാധേ (കണ്ണാ..)

വെണ്മതികലയുടെ പൊന്നാഭരണം ചാര്‍ത്തി
മന്മഥപുഷ്പശരങ്ങള്‍ മാറില്‍ വിടര്‍ത്തി
ഇന്നും നൃത്തനിശാസദനത്തില്‍ വരാറുണ്ടല്ലോ
എന്നെ മദാലസയാക്കാറുള്ള മനോഹരരാത്രി
ജലതരംഗതാളം - യമുനാതട മൃദംഗമേളം
നീലക്കടമ്പിന്നിലത്താളം ഇളംപീലി വിടര്‍ത്തും മയിലാട്ടം
കണ്ണാ - നിന്‍ കാനനമുരളീകളനാദം 
എന്നേ ഒരപ്സരനർത്തകിയാക്കിയ ഗീതം
ഓര്‍മ്മയുണ്ടോ - ഓര്‍മ്മയുണ്ടോ - ഓര്‍മ്മയുണ്ടോ 

കണ്ണാ -  ആരോമലുണ്ണീകണ്ണാ
അണിയൂ തിരുമാറിലണിയൂ ഞാന്‍ കോര്‍ത്ത
കനകാംബരമാലാ - കണ്ണാ..