സീതപ്പക്ഷീ സീതപ്പക്ഷീ - നിന്റെ
ശ്രീവല്ലഭനെന്നുവരും ശ്രീതിലകപ്പക്ഷീ
സീതപ്പക്ഷീ സീതപ്പക്ഷീ - നിന്റെ
ശ്രീവല്ലഭനെന്നുവരും ശ്രീതിലകപ്പക്ഷീ
സീതപ്പക്ഷീ സീതപ്പക്ഷീ
കല്യാണവില്ലുകുലയ്ക്കും
കര്‍ണ്ണികാരമാലയിടീയ്ക്കും ഒരുനാള്‍
ആ കൈവല്ലികളില്‍ നാഥന്‍
നിന്നെ കോരിയെടുക്കും
പീതാംബരമാകെയിലഞ്ഞും
പീലിച്ചുരുള്‍ കൂന്തലഴിഞ്ഞും
നിന്നെ വെളുപ്പിനു കണികണ്ടാല്‍
നിത്യമംഗല്യം ഗ്രാമകന്യകമാര്‍ക്കെല്ലാം
നിത്യമംഗല്യം
(സീതപ്പക്ഷീ...)
ശൃംഗാരസ്വപ്നമുണര്‍ത്തും
ചുണ്ടുകൊണ്ടുമുത്തണിയിക്കും ഒരുനാള്‍
ആ ശ്രീവത്സാങ്കിത വക്ഷസ്സില്‍
നീ വീണുമയങ്ങും
നാല്പാമരപൂഞ്ചോലകളില്‍
നാലാംകുളികഴിഞ്ഞു വരുമ്പോള്‍
നിന്നെ വെളുപ്പിനു കണികണ്ടാല്‍
നിത്യതാരുണ്യം ഗ്രാമസുന്ദരിമാര്‍ക്കെല്ലാം
നിത്യതാരുണ്യം
(സീതപ്പക്ഷീ....)