മുത്തേ വാ വാ മുത്തം താ താ
അമ്പിളി പോലെ ആമ്പൽ പോലെ
അഴകിൻ കതിരേ വാ വാ
ഊഹും വരില്ല(മുത്തേ...)
നീ ചിരിക്കും തേനൊലിക്കും
ഞാനീ ലോകം മറക്കും
എൻ മൊഴിയിൽ പൂ പൊഴിയും
ദു:ഖം ദൂരെയൊഴിയും
തങ്കക്കുടമേ വാ വാ
ഒന്നെന്നരികിൽ വാ വാ
ഊഹും.. അമ്മ വഴക്കു പറയും
(മുത്തെ..)
നെഞ്ചിൽ നിറയും കൂരിരുട്ടിൽ
നീയേ ദീപം നീട്ടി
മാനസത്തിൻ തന്ത്രികളിൽ
നീയേ നാദം മീട്ടി
കണ്മണി വരാത്തതെന്തേ
ഇനിയും പിണക്കമാണോ
ങ്ങാ ..പിണക്കമാണ്
ഡാഡിക്കമ്മയോടൂ പിണക്കല്ലേ
(മുത്തേ..)