ഓലത്തുമ്പത്തിരുന്നൂയലാടും(ഫീമെയിൽ)

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ
എന്റെ ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
പിള്ള ദോഷം കളയാൻ മൂളു പുള്ളോൻ കുടമേ ഹോയ്

ആകാശപ്പൊയ്കയിലുണ്ടൊരു

Title in English
Aakasha poikayilundoru

ഓ... ഓ... ഓ... 
ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ
അക്കരയ്ക്കോ ഇക്കരയ്ക്കോ 
പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ
(ആകാശപ്പൊയ്ക... )

മാന്‍പേടയുറങ്ങണതോണീ മന്ദാരത്തോണീ... ആ...
പാല്‍ക്കടലാകേ പൊന്‍വല വീശണ പഞ്ചമിത്തോണീ (2)
(ആകാശപ്പൊയ്ക... )

കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ - നീ
എന്നെപ്പോലൊരനാഥപ്പെണ്‍കൊടിയല്ലെന്നാരുപറഞ്ഞൂ (2)
കന്നിനിലാവിനു കളഞ്ഞു കിട്ടിയ കറുത്തപെണ്ണേ - നീ
അല്ലിപ്പൂവുകള്‍ വിറ്റുനടക്കുകയല്ലെന്നാരു പറഞ്ഞൂ (2)
ഓ.....
(ആകാശപ്പൊയ്ക... )

കാറ്റിലിളകും കതിരൊളി പോലെ

കാറ്റിലിളകും കതിരൊളി പോലെ
കവിത ചാർത്തുമെൻ മനസ്സ്
കണ്മണി നിൻ കൈയ്യൊപ്പു വീണൊരു വർണ്ണ കടലാസ്
കാർത്തിക പൊൻ കതിരൊളി പോലെ
ആറ്റമാടും നിൻ മനസ്സ്
കൂരിരുട്ടിൽ പൂത്തു വിടർന്നൊരു വർണ്ണ പൊന്നുഷസ്സ്
കാറ്റിലിളകും കതിരൊളി പോലെ
കവിത ചാർത്തുമെൻ മനസ്സ്
കണ്മണി നിൻ കൈയ്യൊപ്പു വീണൊരു വർണ്ണ കടലാസ്

ഈ ജീവിതമെനിക്കെന്തിനു തന്നൂ

ഈ ജീവിതമെനിക്കെന്തിനു തന്നൂ ആണ്ടിവടിവോനേ
അത്തലിൻ മട്ടിൽ നീ എന്തിനു തന്നൂ കാർത്തികേയൻ തന്തൈ ശങ്കരനേ
ഈ ജീവിതമെനിക്കെന്തിനു തന്നൂ ആണ്ടിവടിവോനേ
അത്തലിൻ മട്ടിൽ നീ എന്തിനു തന്നൂ കാർത്തികേയൻ തന്തൈ ശങ്കരനേ

ഇരുമ്പുരുക്കും ആലയ്ക്കുള്ളിൽ
എരിഞ്ഞുയരും കനലിനു മേൽ
ഇരുമ്പുരുക്കും ആലയ്ക്കുള്ളിൽ
എരിഞ്ഞുയരും കനലിനു മേൽ
തലക്കീഴായ് തൂങ്ങിക്കിടക്കും കോഴിക്കുഞ്ഞിനെ പോലെ
പിടയുന്നു വേകുന്നു
പിടയുന്നു വേകുന്നു മനുഷ്യനും
കൊല്ലാതെ കൊല്ലുന്ന ശങ്കരനേ
കൊല്ലനല്ലേ നീ വല്യ കൊല്ലനല്ലേ നീ
ഈ ജീവിതമെനിക്കെന്തിനു തന്നൂ ആണ്ടിവടിവോനേ

ചുവപ്പുകല്ല് മൂക്കുത്തി

Title in English
chuvappukallu mookkuthi

ചുവപ്പുകല്ല് മൂക്കുത്തീ..ഹോയ്
ചുരുണ്ടമുടിയില്‍ ചേമന്തി.. ഹോയ്
പഞ്ചവങ്കാട്ടിലെ കന്നിക്കുറത്തിക്കു 
പുലിനഖത്താലീ - കഴുത്തില്‍ 
പുലിനഖത്താലീ
ചുവപ്പുകല്ല് മൂക്കുത്തീ

മുളംകുഴലില്‍ മധുരമുള്ള മലന്തേന്
എളിക്കുടത്തില്‍ കറന്നുകാച്ചിയ പശുവിന്‍പാല്
തളിര്‍ക്കുടന്നയിലിക്കിളിമാറാത്ത പനംനൊങ്ക്
ഇലപ്പൊതിയില്‍ കടപ്പുറത്തെ മണിപ്പളുങ്ക്
എന്നമ്മാ - പൊന്നമ്മാ
ഇന്നുരൊക്കം നാളെക്കടം കണ്ണമ്മാ കണ്ണമ്മാ
അഹഹാ‍ഹോ...അഹഹാഹോ...ആഹാഹാഹാഹോയ്
(ചുവപ്പുകല്ല്...)

മന്മഥപൗർണ്ണമി മംഗല്യം ചാർത്തിയ

Title in English
manmadha pournami

മന്മഥപൗർണ്ണമി മംഗല്യം ചാർത്തിയ
മാർകഴി മാസമേ - ഈ
ഹൃദയരഞ്ജിനിയാം വീണയിൽ പകരൂ
മദനകല്യാണി രാഗം
മന്മഥപൗർണ്ണമി മംഗല്യം ചാർത്തിയ
മാർകഴി മാസമേ

പദ്മനാഭപുരത്തിലെ നൃത്തസഭാതലത്തിലെ
കൃഷ്ണശിലാവിഗ്രഹങ്ങൾ
മനസ്സിലെ നവരത്ന വിളക്കിൽ കൊളുത്തീ
മധുരസ്മരണതൻ തിരികൾ - പിന്നെയും
മധുരസ്മരണതൻ തിരികൾ
തിരികൾ തിരികൾ കർപ്പൂ‍രത്തിരികൾ 
മന്മഥപൗർണ്ണമി മംഗല്യം ചാർത്തിയ
മാർകഴി മാസമേ

രാജശില്പീ നീയെനിക്കൊരു

Title in English
raajashilpee neeyenikkoru

രാജശില്പീ നീയെനിക്കൊരു
പൂജാവിഗ്രഹം തരുമോ
പുഷ്പാഞ്ജലിയിൽ പൊതിയാനെനിക്കൊരു
പൂജാവിഗ്രഹം തരുമോ 
രാജശില്പീ...

തിരുമെയ് നിറയെ പുളകങ്ങൾ കൊണ്ടു ഞാൻ
തിരുവാഭരണം ചാർത്തും
ഹൃദയത്തളികയിൽ അനുരാഗത്തിൻ
അമൃതു നിവേദിക്കും - ഞാൻ അമൃതു നിവേദിക്കും
മറക്കും എല്ലാം മറക്കും ഞാനൊരു
മായാലോകത്തിലെത്തും 
(രാജശില്പീ..)

രജനികൾ തോറും രഹസ്യമായ് വന്നു ഞാൻ
രതിസുഖസാരേ പാടും
പനിനീർക്കുമ്പിളിൽ പുതിയ പ്രസാദം
പകരം മേടിക്കും - ഞാൻ പകരം മേടിക്കും
മറക്കും എല്ലാം മറക്കും ഞാനൊരു
മായാലോകത്തിലെത്തും 

കള്ളിപ്പാലകൾ പൂത്തു

കള്ളിപ്പാലകൾ പൂത്തു കാടൊരു
വെള്ളിപ്പൂക്കുട തീർത്തു
ആരിലുമാരിലുമവയുടെ സൗരഭം
ആളിപ്പടരുമൊരുന്മാദം [കള്ളിപ്പാല..]

പൂമണം പരക്കുമ്പോൾ പിറകേ പിറകേ പിറകേ
നക്ഷത്രക്കതിർ കൂന്തലിലണിയും
യക്ഷികൾ രാത്രിയിലെത്തും
അവർ മണ്ണിലെ മനുഷ്യരെ
മന്മഥ കഥയിലെ മന്ത്രം ചൊല്ലി മയക്കും
മയക്കും മയക്കും മന്ത്രം ചൊല്ലി മയക്കും [കള്ളിപ്പാല..]

പൂനിലാവുദിക്കുമ്പോൾ ഇതിലേ ഇതിലേ ഇതിലേ
ഗന്ധർവന്മാർ ഭൂമിയിൽ വന്നൊരു
ചന്ദന മാളിക തീർക്കും
അവർ സുന്ദരിമാരുടെ ഹൃദയസരസ്സുകൾ
സ്വപ്നം കൊണ്ടു നിറയ്ക്കും

ഈറൻ മേഘങ്ങൾ മാനം മൂടുന്നു

Title in English
Eeran meghangal

ഈറൻ മേഘങ്ങൾ മാനം മൂടുന്നു
കവിതകൾ പാടും ഓളങ്ങൾ തീരം തേടുന്നു
വാനവും ഭൂമിയും ഭാവുകം നേരവേ
ഹൃദയം തുടിയായ് ഉണരുകയായ് (ഈറൻ മേഘങ്ങൾ..)

ചിന്തയും വികാരവും പങ്കിട്ടു
നാമൊന്നായ് ഓരോ നാളും
ഓർമ്മ തൻ പൊൻ ലീലകൾ
വിരിയിപ്പൂ നാമൊന്നായ് വീണ്ടും വീണ്ടും
ഇടറും മൊഴി ആ..ആ
ഇടറും മൊഴി  ഈറനണിയും മിഴി
മാനസവീണയിൽ നിന്നൊരു ഗാനം
മാരിവിൽ പൂക്കൾ കൊണ്ടൊരു മാല്യം
പ്രാണനിൽ ശോണിമ മാഞ്ഞിടും നേരം
എങ്ങോ നമ്മൾ തേടും തീരം (ഈറൻ മേഘങ്ങൾ..)

കുങ്കുമക്കൽപ്പടവു തോറും നിന്നു നിന്ന്

കുങ്കുമക്കല്പടവു തോറും നിന്ന് നിന്ന്
കുന്നിറങ്ങി വന്നണയും പൊന്നുഷസന്ധ്യേ
പ്രഭാതസന്ധ്യേ (കുങ്കുമ....)

മാരിവില്ലിൻ നിറങ്ങൾ നിൻ കൂടെ വന്ന്
നൂറു നൂറു പൂക്കളിൽ പോയ് കുടിയിരുന്ന്
മധുരമാം സ്വരങ്ങൾ നിൻ കൂടെ വന്ന്
മനസ്സിന്റെ മുളം തണ്ടിൽ പറന്നിരുന്നു (കുങ്കുമ...)

പ്രാവുറങ്ങും കൂട്ടിൽ നീ കുടമൂതുന്നു
പീലി നീർത്തും മുളം കാട്ടിൽ തുടി തുള്ളുന്നു
കിളുന്തു പുൽത്തുമ്പിലും നീ മുത്തു തൂകുന്നു
കളമെഴുതി മണ്ണിലാകെ നൃത്തമാടുന്നു (കുങ്കുമ..)

Raaga
Singer